നിരണം: വിശ്വാസത്തോടൊപ്പം വിശ്വസ്തതയും അനിവാര്യമാണെന്ന് അര്മീനിയന് ഓര്ത്തഡോക്സ് സഭാ തലവന് പരിശുദ്ധ അരാം പ്രഥമന് കെഷീഷ്യന് കാതോലിക്കാ. തോമസ് അപ്പോസ്തോലനാല് സ്ഥാപിതമായ നിരണം സെന്റ് മേരീസ് ഓര്ത്തഡോക്സ് വലിയ പള്ളിയില് നല്കിയ സ്വീകരണത്തില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിരണം വലിയ പള്ളിയില് ഫെ28 ഞായറാഴ്ച രണ്ടരയോടെ എത്തിയ അര്മീനിയന് സംഘത്തെ പള്ളി കവാടത്തില് നിന്നു വികാരി ഫാ. വര്ഗീസ് ജോര്ജ്, അസി. വികാരി ഫാ. വര്ഗീസ് ജോണ് എന്നിവരുടെയും ഭരണസമിതിയുടെയും നേതൃത്വത്തില് എതിരേറ്റു.
അര്‌മേനിയന് ഓര്‌ത്തഡോക്‌സ് സഭാ ചരിത്രവും നിരണം പള്ളിയുടെ ചരിത്രവും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നതായി പരിശുദ്ധ അരാം പ്രഥമന് കാതോലിക്കാ ബാവ പറഞ്ഞു.
രണ്ടാം മാര്ത്തോമ്മാ, അഞ്ചാം മര്ത്തോമ്മാ എന്നിവരുടെ കബറിടത്തിലും തോമസ് അപ്പോസ്തോലന്റെ തിരുശേഷിപ്പിലും അരാം പ്രഥമന് കാതോലിക്കാ ധൂപപ്രാര്ഥന നടത്തി. ഡോ. യൂഹാനോന് മാര് ക്രിസോസ്‌തമോസ് മെത്രാപ്പോലീത്ത അര്‌മീനിയന് സഭാ ടെഹ്‌റാന് ആര്‌ച്ച് ബിഷപ്പ് സെബൗ സര്‌ക്കിസിയാന്, ബിഷപ്പ് നരേഗ് അല് എമിസിയാന്, ഫാ. മെസറൂബ് സര്‌ക്കിസിയാന് മലങ്കര ഓര്‌ത്തഡോക്‌സ് സഭാ തിരുവനന്തപുരം ഭദ്രാസനാധിപന് ഡോ. ഗബ്രിയേല് മാര് ഗ്രീഗോറിയോസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഇടവകയുടെ ഉപഹാരവും അര്മീനിയന് സംഘത്തിന് നല്കി. ഒട്ടേറെ വിശ്വാസികള് ആശീര്വാദം നേടാനായി എത്തിയിരുന്നു. മൂന്നരയോടെ പരിശുദ്ധ അരാം പ്രഥമന് കാതോലിക്കായും സംഘവും ജില്ലയിലെ പര്യടനം പൂര്ത്തിയാക്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.