.
പെരുമ്പാവൂര്‍: അങ്കമാലി ഭദ്രാസനത്തിലെ ഓടക്കാലി സെന്റ് മേരീസ് പള്ളിയിലെ കല്ലിട്ട പെരുനാളിന്റെ രണ്ടാം ദിവസമായ ഫെബ്രുവരി 13 ആം തീയതി ശനിയാഴ്‌ച രാവിലെ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്കു് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു് പ്രദക്ഷിണവും നേര്‍ച്ചയും നടന്നു
ഫെബ്രുവരി 12 ആം തീയതി വെള്ളിയാഴ്ച അസി. വികാരി ഫാ. തോമസ് പോള്‍ റമ്പാന്‍ കൊടിയേറ്റിയതോടെയാണു് ഓടക്കാലി സെന്റ് മേരീസ് പള്ളിയിലെ കല്ലിട്ട പെരുനാളിനു് തുടക്കം കുറിച്ചതു് (ചിത്രം). ഉച്ചക്കു് 12നു് വികാരി കെ. വി. തര്യന്റെയും അസി. വികാരി ഫാ. തോമസ് പോള്‍ റബ്ബാന്റെയും ഫാ. തോമസ് വര്‍ഗീസിന്റെയും നേതൃത്വത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ വൈദികര്‍ പ്രവേശിച്ച് 12 ഉച്ച നമസ്‌കാരം നടത്തിയതിനുശേഷമാണു് കൊടിയേറ്റ് നടന്നതു്.
വൈകിട്ടു് ആറു മണിക്ക് ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെയും അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തയുടെയും നേതൃത്വത്തില്‍ സന്ധ്യാ നമസ്കാരം നടന്നു. തുടര്‍ന്നാരംഭിച്ച ടൗണ്‍ ചുറ്റി പ്രദക്ഷിണം പള്ളിയില്‍ തിരികെയെത്തിയ ശേഷം പെരുന്നാള്‍ യോഗവും നേര്‍ച്ചയും നടന്നു. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തയുടെഅദ്ധ്യക്ഷതയില്‍ ചേര്‍ന്ന പെരുന്നാള്‍ യോഗത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ. മത്തായി ഇടയനാല്‍ കോര്‍-എപ്പിസ്‌കോപ്പാ പെരുന്നാള്‍ പ്രസംഗം നടത്തി. 40 വര്‍ഷത്തിനുശേഷമാണു് തിരുസഭയുടെ മെത്രാപ്പോലീത്തമാര്‍ ഓടക്കാലി സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിച്ചതു്. ഹൈക്കോടതി ഉത്തരവനുസരിച്ചു് പെരുന്നാള്‍ ചടങ്ങുകള്‍ നടത്താന്‍ ഓര്‍ത്തഡോക്‌സ് സഭയ്‌ക്കു് അവസരമുണ്ടായതില്‍ നിയുക്‌ത കാതോലിക്കാ പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത സന്തുഷ്ടിപ്രകടിപ്പിച്ചു.
ശനിയാഴ്‌ച രാവിലെ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്കു് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു് പ്രദക്ഷിണം നടന്നു. നേര്‍ച്ചയോടെ പെരുനാള്‍ സമാപിച്ചു.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.