കോട്ടയം: മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ ഉള്‍പ്പെട്ടിരിയ്ക്കുന്ന ഓര്‍ത്തഡോക്സ് സുറിയാനിസഭയുടെ പ്രധാന അദ്ധ്യക്ഷനായ പാത്രിയര്‍ക്കീസ് ഇപ്പോള്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ ഏഴു് പരമ പാത്രിയര്‍ക്കീസുമാരില്‍ ഒരാള്‍ കൂടിയായ പൗരസ്ത്യ കാതോലിക്കോസാണെന്നു് പൗരസ്ത്യ വിശ്വാസ പാലന സമാജം ചൂണ്ടിക്കാട്ടി. 2004 സെപ്തംബറില്‍ മുളന്തുരുത്തിയില്‍ എതിര്‍ എപ്പിസ്കോപ്പല്‍ സുന്നഹദോസോടുകൂടി പൗരസ്ത്യ കാതോലിക്കോസനവുമായുള്ള ബന്ധം വിച്ഛേദിച്ചു് ഓര്‍ത്തഡോക്സ് സുറിയാനിസഭയില്‍ നിന്നു് അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയും അതിന്റെ പ്രധാന അദ്ധ്യക്ഷനായ അന്ത്യോക്യാ പാത്രിയര്‍ക്കീസും സ്വയം പുറത്തായതാണു്.
2004 സെപ്തംബറില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ഇവാസ് പാത്രിയര്‍ക്കീസ് ബാവയുടെ അദ്ധ്യക്ഷതയില്‍ കേരളത്തിലെ മുളന്തുരുത്തിയില്‍ കൂടിയ എപ്പിസ്കോപ്പല്‍ സുന്നഹദോസ് പൗരസ്ത്യ കാതോലിക്കോസിന്റെ അദ്ധ്യക്ഷതയിലുള്ള ഓര്‍ത്തഡോക്സ് പൗരസ്ത്യസഭയുമായി ഓര്‍ത്തഡോക്സ് സുറിയാനിസഭയുടെ വിഭാഗം എന്ന നിലയിലുള്ള ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ചുകൊണ്ടു് പൗരസ്ത്യ കാതോലിക്കോസിന്റെ ഭുമിശാസ്ത്രപരമായ അധികാരാതിര്‍ത്തിയില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ കീഴിലുള്ള ഭദ്രാസനങ്ങള്‍ ഉറപ്പിയ്ക്കുന്നതിനു് തീരുമാനിച്ചതു് അപലപനീയമാണു്. 2002 ജൂലൈയില്‍ രൂപവല്‍ക്കരിച്ച വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെക്കൂടാതെ പൗരസ്ത്യ സുവിശേഷ സമാജം ,സിംഹാസനപ്പള്ളികള്‍ ,ക്നാനായ ഭദ്രാസനം തുടങ്ങിയവകൂടി ഉള്‍പ്പെട്ടതാണു് പൗരസ്ത്യ സഭാഭരണാതിര്‍ത്തിയിലെ അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ ഇടവക.
ഇതോടുകൂടി മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ ഉള്‍പ്പെട്ടിരിയ്ക്കുന്ന ഓര്‍ത്തഡോക്സ് സുറിയാനിസഭയില്‍ നിന്നു് അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയും അതിന്റെ പ്രധാന അദ്ധ്യക്ഷനായ അന്ത്യോക്യാ പാത്രിയര്‍ക്കീസും സ്വയം പുറത്തായി. ഇപ്പോള്‍ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ ഉള്‍പ്പെട്ടിരിയ്ക്കുന്ന ഓര്‍ത്തഡോക്സ് സുറിയാനിസഭയുടെ പ്രധാന അദ്ധ്യക്ഷനായ പാത്രിയര്‍ക്കീസ് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ ഏഴു് പരമ പാത്രിയര്‍ക്കീസുമാരില്‍ ഒരാള്‍ കൂടിയായ പൗരസ്ത്യ കാതോലിക്കോസാണു്.
സുറിയാനിസഭാവിഭാഗമെന്ന നിലയിലുള്ള ബന്ധം ഇല്ലാതായെങ്കിലും അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയുമായി ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയിലെ അംഗസഭയെന്നനിലയിലുള്ള ബന്ധം മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ ഉള്‍പ്പെട്ടിരിയ്ക്കുന്ന ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലനിര്‍ത്തുകയാണു്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.