മലങ്കര ഓര്‍ത്തഡോക്സ് സഭയിലേക്ക് പുതിയ 7 മേല്പ്പട്ടക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ ചേരുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
. ഫാ. വി.എം. ഏബ്രഹാം, ഇലവുക്കാട്ട് ഗീവര്‍ഗീസ് റമ്പാന്‍, ഫാ. ഡോ. ജോര്‍ജ് പുലിക്കോട്ടില്‍, ഫാ. വി.എം. ജയിംസ്, ഫാ. ഡോ. ജോണ്‍ മാത്യൂസ്, ഫാ. എം.കെ. കുര്യന്‍, ഫാ. ജെ. മാത്തുക്കുട്ടി, ഡോ. നഥാനിയേല്‍ റമ്പാന്‍, ഫാ. ഡോ. സാബു കുര്യാക്കോസ്, ഫാ. സ്‌കറിയ, യൂഹാനോന്‍ റമ്പാന്‍ എന്നീ 11 പേരാണു സ്‌ഥാനാര്‍ഥികള്‍.
അസോസിയേഷന്‍ അംഗങ്ങളായ വൈദികരും അവൈദികരും രേഖപ്പെടുത്തുന്ന വോട്ടിന്റെ 50 ശതമാനത്തിലധികം വീതം ലഭിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെടും . ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും എത്തുന്ന നാലായിരം പ്രതിനിധികളാണു പങ്കെടുക്കുന്നത്. മലങ്കര മെത്രാപ്പൊലീത്തയും പൗരസ്‌ത്യ കാതോലിക്കായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ ആധ്യക്ഷ്യം വഹിക്കും.
ഫെബ്രുവരി 17-നു ശാസ്താംകോട്ട മൌണ്ട് ഹോറെബ് മാര്‍ എലിയാ ചാപ്പല്‍ അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന ശീതീകരിച്ച പന്തലില്‍ വച്ചാണ് മലങ്കര അസോസിയേഷന്‍ ചേരുന്നത്. രാവിലെ 9 മണി മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ഉച്ചക്ക് 12.30 -നു പരിശുദ്ധകാതോലിക്കാ ബാവയെയും അഭിവന്ദ്യ മെത്രപ്പോലീത്താ മാരെയും മാനേജിംഗ് കമ്മറ്റി അംഗങ്ങളെയും സമ്മേളന വേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് അസോസിയേഷന്‍ സമ്മേളനം ആരംഭിക്കും. പരിശുദ്ധ കാതോലിക്കാ ബാവ അധ്യക്ഷനായിരിക്കും.ശ്രേഷ്ഠ നിയുക്ത കാതോലിക്കാ അഭി. പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ ആമുഖ പ്രഭാഷണം നടത്തും. തുടര്‍ന്ന് നാഗ്പൂര്‍ സെമിനാരി അദ്ധ്യാപകന്‍ റവ. ഫാ. ബിജേഷ് ഫിലിപ്പ് ധ്യാനം നയിക്കും. 3 മണിക്ക് വോട്ടിംഗ് ആരംഭിക്കും. തുടര്‍ന്ന് 4.30-നു വോട്ടെണ്ണല്‍ ആരംഭിക്കും. വൈകുന്നേരം 5.30 ഓടെ ഫലപ്രഖ്യാപനം ഉണ്ടാകും.
രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ അനുമതി ലഭിക്കുകയുള്ളൂ. ഭദ്രാസനം തിരിച്ചു 41 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. അയ്മെനികള്‍ക്കും വൈദികര്‍ക്കും പ്രത്യേകം പ്രത്യേകം ബാലറ്റ് ഉണ്ടാകും. ബി.എസ്. എഫിന്റെ അഡീഷണല്‍ ഡി.ജി.പി. അലക്സാണ്ടര്‍ ഡാനിയേല്‍ ഐ.പി.എസ്. റിട്ടേണിംഗ് ഓഫീസര്‍ ആയിരിക്കും. മൂവായിരത്തില്‍ അധികം അയ്മെനികള്‍ക്കും 1100-ല്‍ അധികം വൈദികര്‍ക്കുമാണ് വോട്ടുള്ളത്. പോള്‍ ചെയ്യുന്ന വോട്ടിന്റെ 50 ശതമാനം +1 (അയ്മെനികളുടെയും വൈദികരുടെയും വോട്ടുകള്‍ പ്രത്യേകം പ്രത്യേകം) വോട്ടു ലഭിക്കുന്നവര്‍ മാത്രമേ വിജയികളാകൂ. ജനാധിപത്യ രീതിയില്‍ മെത്രാന്മാരെ തെരഞ്ഞെടുക്കുന്ന ഏക എപ്പിസ്കോപ്പല്‍ സഭയാണ് മലങ്കര ഓര്‍ത്തഡോക്സ് സഭ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.