പിറവം, ഫെബ്രുവരി 11: ശാസ്താംകോട്ടയില്‍ 17ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ നഗറിലേക്ക് മട്ടാഞ്ചേരിയില്‍ നിന്ന് പുറപ്പെട്ട പതാകയാത്രയ്ക്ക്, കഴിഞ്ഞ അസോസിയേഷന്‍ വേദിയായ പാമ്പാക്കുടയില്‍ സ്വീകരണം നല്‍കി. പാമ്പാക്കുട പള്ളിത്താഴത്ത് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പതാക ഏറ്റുവാങ്ങി. സഭാ വൈദികട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രാഹം കോനാട്ട്, ഫാ. വര്‍ഗീസ് പി.വര്‍ഗീസ്, ഫാ. സണ്ണി വര്‍ഗീസ്, ഫാ. എ.കെ.വര്‍ഗീസ്, ഫാ. ജിയോ മട്ടുമ്മേല്‍ തുടങ്ങിയവരും സഭാ മാനേജിങ്കമ്മിറ്റി അംഗങ്ങളും ഇടവക വിശ്വാസികളും പങ്കെടുത്തു.
നേരത്തെ പിറവത്തെത്തിയ യാത്രയ്ക്ക് ടൗണില്‍ സ്വീകരണം നല്‍കി. ജോണ്‍ തളിയച്ചിറയില്‍ കോറെപ്പിസേ്കാപ്പ, സഭാ മാനേജിഗ് സമിതിയംഗം ലക്‌നോ ജോയി, മലങ്കര അസോസിയേഷന്‍ അംഗം എം.യു.അവിര തുടങ്ങിയവര്‍ പങ്കെടുത്തു.
പതാകയാത്ര വെള്ളിയാഴ്ച 12ന് പാമ്പാക്കുട വലിയപള്ളിയില്‍ നിന്ന് പ്രയാണം തുടരും. പാമ്പാക്കുട സെന്റ് തോമസ് ചെറിയ പള്ളിയില്‍ പ്രദക്ഷിണം നടത്തിയശേഷം ആട്ടിന്‍കുന്ന്, കൂത്താട്ടുകുളം, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി വഴി വൈകിട്ട് ശാസ്താംകോട്ടയിലെത്തും.ഫിബ്രവരി 17നാണ് മെത്രാന്‍ തിരഞ്ഞെടുപ്പ്. ഏഴ് മെത്രാപ്പോലീത്തമാരെ തിരഞ്ഞെടുക്കാനാണ് ഇക്കുറി അസോസിയേഷന്‍ യോഗം ചേരുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.