20120126

തൃക്കുന്നത്ത്‌ ഓര്‍ത്തഡോക്‌സ്‌ സഭയും വിമത യാക്കോബായ കക്ഷിയും ധൂപപ്രാര്‍ഥന നടത്തി


ആലുവ,ജനു 26: തൃക്കുന്നത്ത്‌ സെമിനാരി പള്ളിയില്‍ ഓര്‍മപ്പെരുനാളിനോട്‌ അനുബന്ധിച്ച്‌ സഭാപിതാക്കന്മാരുടെ കബറിടത്തില്‍ ഓര്‍ത്തഡോക്‌സ്‌ സഭയും വിമതയാക്കോബായ സഭയും വെവ്വേറെ ധൂപപ്രാര്‍ഥന നടത്തി. തൃക്കുന്നത്ത്‌ സെമിനാരി ചാപ്പലിലെ കുര്‍ബാനയ്‌ക്കു ശേഷം ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസികള്‍ കബറിടത്തില്‍ നടത്തിയ ധൂപപ്രാര്‍ഥനയ്‌ക്കു പൗരസ്ത്യകാതോലിക്കാ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവാ പ്രധാന കാര്‍മികത്വം വഹിച്ചു.

സുന്നഹദോസ്‌ സെക്രട്ടറി ഡോ: മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, പൗലോസ്‌ മാര്‍ പക്കോമിയോസ്‌, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്‌, വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്‌, അല്മായ ട്രസ്‌റ്റി എം.ജി. ജോര്‍ജ് മുത്തൂറ്റ്‌, അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്‌, ഭദ്രാസന സെക്രട്ടറി മത്തായി ഇടയനാല്‍ കോര്‍എപ്പിസ്‌കോപ്പ, സെമിനാരി മാനേജര്‍ ഫാ. യാക്കോബ്‌ തോമസ്‌ എന്നിവര്‍ പങ്കെടുത്തു.

മാര്‍ അത്തനേഷ്യസ്‌ സ്‌റ്റഡി സെന്ററില്‍ പ്രാരംഭ പ്രാര്‍ഥനയ്‌ക്കു ശേഷം വിമതയാക്കോബായ കക്ഷിയുടെ പ്രാദേശിക കാതോലിക്കാ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായുടെ നേതൃത്വത്തിലായിരുന്നു യാക്കോബായ സഭയുടെ ധൂപപ്രാര്‍ഥന. സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌, ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ്‌, ഡോ. മാത്യൂസ്‌ മാര്‍ അന്തീമോസ്‌, സ്ലീബാ വട്ടവേലി കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ പങ്കെടുത്തു.

പത്തുമിനിറ്റു് വീതമാണ്‌ ഇരു വിഭാഗങ്ങള്‍ക്കും ജില്ലാ ഭരണകൂടം അനുവദിച്ചിരുന്നത്‌. നിശ്‌ചിത സമയം കഴിഞ്ഞപ്പോള്‍ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമനെ പൊലീസ്‌ അക്കാര്യം ഓര്‍മിപ്പിച്ചു. കബറിടത്തില്‍ കുര്‍ബാന അര്‍പ്പിച്ചതായി ഇറങ്ങിവന്ന ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ പറഞ്ഞു. ഇതു് വിവാദത്തിനിടയാക്കി.

``പത്തു് മിനിറ്റു്കൊണ്ടു് കുര്‍ബാന അര്‍പ്പിയ്ക്കാന്‍ സാധ്യമല്ല. കുര്‍ബാന അര്‍പ്പിക്കാനുള്ള ബലിപീഠവും തിരുവസ്‌തുക്കളും അവിടെ ഉണ്ടായിരുന്നില്ല. ഇതു കുര്‍ബാനയെ തന്നെ അവഹേളിക്കുന്നതിനു് തുല്യമാണ്‌ - പപൗരസ്ത്യകാതോലിക്കാ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവാ പറഞ്ഞു. തല്‌‍‍സ്ഥിതി പാലിക്കാനുള്ള ജില്ലാ അധികൃതരുടെ നിര്‍ദേശം ലംഘിച്ച്‌ അനധികൃത കയ്യേറ്റത്തിന്‌ വിമത യാക്കോബായ വിഭാഗം ശ്രമിച്ചതായി പരിശുദ്ധ ബാവാ ആരോപിച്ചു.

കുര്‍ബാന അര്‍പ്പിച്ചുവെന്ന വാദം പച്ചക്കള്ളം: കാതോലിക്കാ ബാവാ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അങ്കമാലി ഭദ്രാസന ആസ്‌ഥാനമായ തൃക്കുന്നത്ത്‌ സെമിനാരിയിലെ പള്ളിയില്‍ പെരുന്നാളിനോടനുബന്ധിച്ച്‌ യാക്കോബായ ശ്രേഷ്‌ഠ കാതോലിക്കാ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചെന്ന വാദം പച്ചക്കള്ളമാണെന്ന്‌ ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.

കോടതിവിധിയും എറണാകുളം ജില്ലാ അധികൃതരുടെ നിര്‍ദേശവും ലംഘിച്ച്‌ തൃക്കുന്നത്ത്‌ സെമിനാരിയില്‍ അനധികൃത കൈയ്യേറ്റത്തിനുള്ള ശ്രമമാണ്‌ വിമത യാക്കോബായ വിഭാഗം നടത്തിയത്‌. യാക്കോബായ ശ്രേഷ്‌ഠ കാതോലിക്കാ അവകാശപ്പെടുന്നതുപോലെ 12 മിനിട്ട്‌ കൊണ്ട്‌ പൂര്‍ത്തി യാക്കാവുന്ന ഒരു കുര്‍ബാനക്രമവും സുറിയാനി ക്രമത്തിലില്ല.

ജില്ലാ ഭരണാധികാരികള്‍ നിര്ദേറശിച്ച സമയ പരിധി ലംഘിക്കുകയും അനുവദിച്ചിട്ടില്ലാത്ത അംശവസ്‌ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കുകയും ചെയ്‌തവര്‍ക്ക് ‌ പള്ളിയില്‍ പ്രവേശിക്കാനായില്ല, കബറുങ്കല്‍ മാത്രമാണ്‌ പ്രവേശിക്കാനായത്‌. വ്യാജ പ്രചരണം നടത്തി പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള മനപൂര്‍വ‌ ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.



20120124

അപൂര്‍വ്വ രവിവര്‍മ്മ ചിത്രവുമായി പഴയ സെമിനാരിയില്‍ ചരിത്ര മ്യൂസിയം




കോട്ടയം: ചിത്രകലയുടെ തമ്പുരാന്‍ രാജാ രവിവര്‍മ്മ വരച്ച, ആരാലും അറിയപ്പെടാത്ത അപൂര്‍വ്വ ചിത്രം. വിദ്യാഭ്യാസത്തോടൊപ്പം കേരളത്തിന്റെ തനതുകലകളെയും പ്രോത്സാഹിപ്പിച്ചിരുന്ന സഭയ്ക്ക്, അംഗീകാരമായി ലഭിച്ച സമ്മാനമാവണം അത്. ഓര്‍ത്തഡോക്സ് സഭാധ്യക്ഷനായിരുന്ന ജോസഫ് മാര്‍ ദിവന്നാസിയോസ് പുലിക്കോട്ടില്‍ രണ്ടാമന്റെ രവിവര്‍മ്മ ച്ചിത്രം നിധിപോലെയാണ് ചുങ്കം പഴയ സെമിനാരിയില്‍ സൂക്ഷിച്ചിട്ടുള്ളത്. പഴയ സെമിനാരിയില്‍ തയ്യാറാകുന്ന മലങ്കര സഭാ ചരിത്രമ്യൂസിയത്തില്‍ ഈ അമൂല്യചിത്രമാവും കാഴ്ചക്കാര്‍ക്ക് കൌതുകമാവുക.

1877 മുതല്‍ 1909 വരെ ജീവിച്ചിരുന്ന സഭാ മേലധികാരി ജോസഫ് മാര്‍ ദിവന്നാസിയോസ് പുലിക്കോട്ടില്‍ രണ്ടാമന്റെ ചിത്രം, രവിവര്‍മ്മ വരക്കാനിടയായതെങ്ങനെയെന്നും അതിനു വഴിതെളിച്ച സാഹചര്യങ്ങളും വ്യക്തമായി അറിവില്ല.

മലങ്കര സഭാചരിത്രത്തിലെ അത്യപൂര്‍വങ്ങളായ ഏടുകള്‍ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയമാണ് പഴയ സെമിനാരിയില്‍ തയ്യാറാകുന്നത്. 16ആം നൂറ്റാണ്ട് മുതലുള്ള ചരിത്രത്തിന്റെ സംക്ഷിപ്തരൂപമാണ് മ്യൂസിയത്തില്‍ ഒരുക്കുന്നത്. 1652ല്‍ അഭിഷിക്തനായ മാര്‍ത്തോമ ഒന്നാമന്‍ മുതല്‍ 2010ല്‍ സ്ഥാനമൊഴിഞ്ഞ മാര്‍ ബസേലിയോസ് മാര്‍ത്തോയമ്മ ദിദിമോസ് വരെ ഉണ്ടായിരുന്ന മുഴുവന്‍ സഭാപിതാക്കന്മാരുടെയും ഛായാചിത്രങ്ങള്‍ പ്രദര്‍ശനത്തിനൊരുങ്ങിക്കഴിഞ്ഞു. ബോംബെയിലെ കുരിയര്‍ പ്രസ്സില്‍ അച്ചടിച്ച, പഴയ മലയാളം സുവിശേഷമെന്നറിയപ്പെടുന്ന ആദ്യ മലയാള വേദപുസ്തകത്തിന്റെ പ്രതിയും മ്യൂസിയത്തിലുണ്ട്. കേരളത്തിലെ ക്രെെസ്തവ സഭകള്‍ക്ക് തദ്ദേശീയ ഭരണകര്‍ത്താക്കളില്‍നിന്ന് ചെമ്പുതകിടില്‍ രേഖപ്പെടുത്തി ലഭിച്ച അവകാശങ്ങളും പദവികളും അടങ്ങിയ അപൂര്‍വ്വ രേഖകളായ “ചെപ്പേടു”കളും പ്രദര്‍ശിപ്പിക്കും. പരുമല തിരുമേനിയുടെ കൈപ്പടയിലെഴുതിയ കല്പനകളും ഇവിടെ പ്രദര്‍ശനത്തിനുണ്ട്.

ക്രിസ്തുചരിതവും സഭാചരിത്രവും വര്ണ്ണി ക്കുന്ന ചേപ്പാട്, പാലിയേക്കര, പുത്തന്‍കാ വ് പള്ളികളിലെ അപൂര്‍വ്വ ചുവര്‍ച്ചിത്രങ്ങള്‍ , ഔദ്യോഗിക ബഹുമതികളായി വസ്ത്രങ്ങളില്‍ ചേര്‍ക്കു ന്ന അലങ്കാരങ്ങള്‍, മലങ്കരയിലെ മേല്പ്പട്ടക്കാര്‍ ഉപയോഗിച്ചിരുന്ന മുതലവായന്തൊപ്പി , ഗദ്സമനത്തോട്ടത്തിലെ കല്ലുകള്‍, 1678ല്‍ രണ്ടാം മാര്‍ത്തോമയുടെ കാലത്ത് മലങ്കരയിലെത്തിയ വിദേശിയായ “കല്ലട വലിയപ്പന്‍” എന്നറിയപ്പെടുന്ന അന്ത്രയോസ് ബാവയുടെ കല്പ്രതിമ, ദിവന്നാസിയോസ് അഞ്ചാമന്റെ മേല്നോട്ടത്തില്‍ പ്രസിദ്ധീകരിച്ച “ഇടവക പത്രിക”‘എന്ന മാസിക തുടങ്ങി സഥാപാരമ്പര്യത്തിന്റെ പ്രൌഢിയുടെ മകുടോദാഹരണങ്ങളായ നിരവധി അമൂല്യശേഖരങ്ങളുടെ കലവറയാവുകയാണ് ചരിത്രമ്യൂസിയം.

വൈദികപഠനത്തിനായി 197 വര്‍ഷം മുമ്പ് സ്ഥാപിച്ച ചുങ്കം പഴയ സെമിനാരി ചരിത്രഗവേഷകരുടെ ആകര്‍ഷക കേന്ദ്രം കൂടിയാണ്. ഒരു പൈതൃകകേന്ദ്രമായി നിലനിര്‍ത്തു ന്നതിന്റെ ആദ്യപടിയായാണ് ചരിത്രമ്യൂസിയം തയ്യാറാക്കുന്നതെന്ന് സെമിനാരി മാനേജര്‍ എം.സി.കുര്യാക്കോസ് പറഞ്ഞു. ഫെബ്രുവരി 24ന് നടക്കുന്ന പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്ഗീസ് മാര്‍ ദിവന്നാസിയോസിന്റെ ഓര്‍മ്മമപ്പെരുന്നാള്‍ ദിനത്തില്‍ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

കണ്യാട്ടുനിരപ്പ് പള്ളിയിലെ അക്രമം: ജാമ്യാപേക്ഷ തള്ളി




കൊച്ചി,ജനു 23: കോലഞ്ചേരി കണ്യാട്ടുനിരപ്പിലെ പള്ളി പെരുന്നാളിനോടനുബന്ധിച്ച് നടന്ന തര്‍ക്കത്തിനിടയില്‍ സര്‍ക്കിെള്‍ ഇന്‍സ്പെക്ടര്‍ ബിജു കെ.സ്‍റ്റീഫനെ അക്രമിച്ച കേസിലെ അഞ്ചു് പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബി.കെമാല്‍ പാഷ തള്ളി. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ കോടതി ഉത്തരവു് പാലിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ അക്രമിച്ച കേസിലെ പ്രതികള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്നു് ജില്ലാ പബ്ളിക് പ്രോസിക്യൂട്ടര്‍ എം.എ. ജോസഫ് മണവാളന്‍ കോടതിയെ ബോധിപ്പിച്ചു. പ്രതികള്‍ക്കെ തിരെയുള്ള കേസുകളുടെ വിശദാംശങ്ങളും പ്രോസിക്യൂട്ടര്‍ കോടതിക്കു കൈമാറി.

11 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒന്നാം പ്രതി ചോറ്റാനിക്കര കുഴിയറ ഞാറ്റംതൊട്ടിയില്‍ സണ്ണി, അഞ്ചു കേസുകളില്‍ ഉള്‍പ്പെട്ട രണ്ടാം പ്രതി കണയന്നൂര്‍ ചിറപ്പാട്ട് ബാബു, 10 കേസുകളില്‍ ഉള്‍പ്പെട്ട മൂന്നാം പ്രതി ഞാറ്റുതൊട്ടിയില്‍ സാജു, ഒന്‍പത് കേസുകളില്‍ ഉള്‍പ്പെടുന്ന നാലാം പ്രതി പാറക്കുളങ്ങരയില്‍ ഏലിയാസ്, രണ്ട് കേസുകളില്‍ ഉള്‍പ്പെപട്ട എട്ടാം പ്രതി ഇലഞ്ഞി കയ്യാരത്ത് പൌലോസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് സെഷന്‍സ് കോടതി തള്ളിയത്.

അഞ്ചാം പ്രതി തട്ടേത്ത് പത്രോസ്, ആറാം പ്രതി തിരുവാണിയൂര്‍ വെട്ടുക്കാട്ടില്‍ ജോസി, ഏഴാം പ്രതി തലക്കോട് തട്ടാരത്ത് ഷിജോ സ്കറിയ, ഒന്‍പതതാം പ്രതി ചേലച്ചുവട് അഖില്‍ രാജു എന്നിവര്‍ക്കു കോടതി സോപാധിക ജാമ്യം അനുവദിച്ചു.

h

20120123

തൃക്കുന്നത്ത് സെമിനാരി പള്ളി പെരുന്നാളിന് തുടക്കമായി

ആലുവ, ജനു 23: തൃക്കുന്നത്ത് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയിലെ പെരുന്നാളിന് തുടക്കമായി. അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് കൊടിഉയര്‍ത്തി. തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന കടവില്‍ പൌലോസ് മാര്‍ അത്തനാസിയോസ്, കുറ്റിക്കാട്ടില്‍ പൌലോസ് മാര്‍ അത്തനാസിയോസ്, വയലിപ്പറമ്പില്‍ ഗീവറുഗീസ് മാര്‍ ഗ്രിഗോറിയോസ്, ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ്, ശാസ്താംകോട്ട ഏലിയാ ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന ബസേലിയോസ് മാ‍ര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവ എന്നീ പിതാക്കന്മാരുടെ സംയുക്ത ഓര്‍മപ്പെരുന്നാളാണ് 24 മുതല്‍ 26 വരെ നടക്കുന്നത്.
ചൊവ്വാഴ്ച ഭദ്രാസന വനിതാ സമാജം സമ്മേളനം അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കും ധൂപപ്രാര്‍ഥനയ്ക്കും പരി. ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് യുവജന സമ്മേളനം. വ്യാഴാഴ്ച കുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ചസദ്യ എന്നിവയുമുണ്ടാകും.

20120117

കണ്യാട്ടുനിരപ്പു പള്ളിയിലെ അക്രമം: ഏഴു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി



പുത്തന്‍കുരിശ്, ജനു 16: കണ്യാട്ടുനിരപ്പു പള്ളിയില്‍ സി.ഐ ബിജു കെ. സ്റ്റീഫനെ ആക്രമിച്ച കേസിലെ ഏഴു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. തെളിവെടുപ്പിനു ശേഷം വൈകിട്ടു കോടതിയില്‍ ഹാജരാക്കിയ പ്രതികളെ സബ് ജയിലിലേക്കു റിമാന്‍ഡ് ചെയ്തു. കേസിലെ ഒന്നും ആറും പ്രതികള്‍ ചികിത്സയിലായതിനാല്‍ കോടതിയില്‍ ഹാജരാക്കിയില്ല. റിമാന്‍ഡിലുള്ള പ്രതികളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി ജനു 18നു് പരിഗണിക്കും. ഈ കേസില്‍ 11 പ്രതികള്‍ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.

20120116

വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളി തുറക്കുന്നതു നിറുത്തി


പിറവം,ജനു 15: വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളി തുറക്കുന്നില്ലെന്നു് വിമത യാക്കോബായ അനുഭാവികളായ ഭരണസമിതി തീരുമാനിച്ചു. പിന്നീടു് വെട്ടിത്തറ മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനി യൂത്ത് അസോസിയേഷന്‍‍കാരും ഓര്‍ത്തഡോക്‌സ് വിശ്വാസികളും തമ്മില്‍ സംഘട്ടനമുണ്ടായി. പള്ളിയോടനുബന്ധിച്ചുള്ള വഴിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണത്രേ അടിപിടിയില്‍ കലാശിച്ചത്. രാമമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്.

കണ്യാട്ടുനിരപ്പ് പള്ളിക്കുമുന്നില്‍ വിമത യാക്കോബായ കക്ഷികള്‍ പ്രാര്‍ത്ഥനായജ്ഞം തുടങ്ങി


കോലഞ്ചേരി,ജനു 15: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ തങ്ങളുടെ വൈദീകര്‍ക്കു് കുര്‍ബാന നടത്തുവാനുള്ള ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടും കഴിഞ്ഞ ഒന്നാം തിയതി പോലീസിനെ ആക്രമിച്ച കേസില്‍ പ്രതികളായവരെ വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ടും വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി കക്ഷികള്‍ അനിശ്ചിതകാല പ്രാര്‍ത്ഥാനായജ്ഞം തുടങ്ങി.

ഞായറാഴ്ച രാവിലെ വി. കുര്‍ബാനയ്ക്കുശേഷം 10.30ഓടെ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി കക്ഷികളുടെ ചാപ്പലില്‍നിന്നും വായ്മൂടിക്കെട്ടി ആളുകള്‍ കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് പള്ളിക്കുമുമ്പില്‍ തടഞ്ഞതോടെ അവര്‍ ഗ്രൗണ്ടില്‍ കുത്തിയിരുന്ന് പ്രാര്‍ത്ഥനായജ്ഞം തുടങ്ങുകയായിരുന്നു.

സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ ഉദ്ഘാടനം ചെയ്ത പ്രാര്‍ത്ഥനായജ്ഞത്തിന് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി കക്ഷികളുടെ മെത്രാന്മാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ഫാ. വര്‍ഗീസ് പനച്ചിയില്‍, ഫാ. ജേക്കബ് കാട്ടുപാടം, ഫാ. ഏലിയാസ് കാപ്പംകുഴിയില്‍ എന്നിവര്‍ നേതൃത്വം നല്കുന്നു. ഉച്ചയ്ക്കുശേഷം 3 മണിയോടെ പള്ളിക്കുമുന്നിലെ പ്രാര്‍ത്ഥാനായജ്ഞം വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി യാക്കോബായ ചാപ്പലിലേക്ക് മാറ്റി.

അവിടെ, നീതി ലഭിക്കുംവരെ പ്രാര്‍ത്ഥയനായജ്ഞം തുടരുമെന്ന് നേതൃത്വം വ്യക്തമാക്കി. സംഘര്‍ഷാവസ്ഥ മുന്നില്‍ക്കണ്ട് മൂവാറ്റുപുഴ ഡി വൈ എസ് പി ടോമി സെബാസ്റ്റിയന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌സംഘം സ്ഥലത്തുണ്ടായിരുന്നു.

അനീതിക്കായി “പ്രാര്‍ത്ഥനായജ്ഞം” അരുത്,
പ്രാര്‍ത്ഥനായജ്ഞങ്ങളുടെ മറവില്‍ പള്ളി കൈയേറാന്‍ ശ്രമം-


കോട്ടയം: അനീതിക്കുവേണ്ടിയും അക്രമികളെ രക്ഷിക്കുന്നതിനുള്ള മാര്‍ഗമായും പ്രാര്‍ത്ഥനായജ്ഞത്തെ തരം താഴ്ത്തരുതെന്ന് ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് അഭ്യര്‍ത്ഥിച്ചു. പ്രാര്‍ത്ഥനായജ്ഞങ്ങളെ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി കക്ഷികള്‍ ദുരുപയോഗപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിലെ കോട്ടൂര്‍, കോലഞ്ചേരി, പുത്തന്‍കുരിശ്, രാമമംഗലം, മണ്ണത്തൂര്‍, കോതമംഗലം, കണ്യാട്ടുനിരപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ വഴിയോരങ്ങളിലും പോലീസ് സ്റ്റേഷനിലുംവരെ പ്രാര്‍ത്ഥനായജ്ഞം നടത്തി സംഘര്‍ഷം സൃഷ്ടിച്ച് പള്ളികള്‍ കയ്യേറാനാണ് തോമസ് പ്രഥമനും മെത്രാന്മാരും ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിറവം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു പള്ളികള്‍ കയ്യേറാന്‍ വേണ്ടി സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള ശ്രമം അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.



20120114

മാന്തളിര്‍ പള്ളി: അന്യായം ഹൈക്കോടതി തള്ളി



കൊച്ചി, ജനുവരി 4: ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ കുളനട മാന്തളിര്‍ സെന്റ് തോമസ്‌ ഓര്‍ത്തഡോക്സ് പള്ളി സംബന്ധിച്ച ഒ എസ്.13/76 അന്യായം ഹൈക്കോടതി തള്ളി. സിവില്‍ നടപടി ചട്ടത്തിലെ 92—ആം വ്യവസ്ഥ പ്രകാരമുള്ള അനുമതിയില്ലാതെ സമര്‍പ്പിക്കപ്പെട്ടതായതിനാല്‍ അന്യായം നിലനില്ക്കില്ലെന്നു് ജസ്റ്റിസ് പി. ഭവദാസന്‍ വ്യക്തമാക്കി. മലങ്കര ഓര്‍ത്ത‍ഡോക്സ് സുറിയാനി സഭയ്ക്കനുകൂലമായ കീഴ്‍ക്കോടതി വിധിയ്ക്കെതിരെ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാകക്ഷികള്‍ നല്കിയ അപ്പീല്‍ പരിഗണിയ്ക്കവെയാണു് ജസ്റ്റിസ് പി. ഭവദാസന്‍ അന്യായം നിലനില്ക്കില്ലെന്നു് വ്യക്തമാക്കി തള്ളിയതു്.

പന്തളത്തിനു് സമീപമുള്ള കുളനട പ്രദേശത്തെ മാന്തളിരില്‍ 1863 ജൂലൈ 30-നു് പാലക്കുന്നത്തു് മാത്യൂസ് മാര്‍ അത്താനാസിയോസ് തറക്കല്ലിട്ടതോടെയാണു് ഈ സെന്റ് തോമസ്‌ ഓര്ത്തഡോക്സ് പള്ളിയുടെ തുടക്കം . പൗരസ്ത്യ കാതോലിക്കാ വിഭാഗവും അന്ത്യോക്യാ പത്രിയര്‍ക്കീസ് വിഭാഗവുമായുള്ള 1974 ലെ സംഘര്‍ഷത്തോടനുബന്ധിച്ചു് ഈ ദേവാലയം റിസീവര്‍ ഭരണത്തിന് കീഴിലായി. നീണ്ട 34 വര്‍ഷത്തെ കേസുകള്‍ക്ക് ‌ ശേഷം 2008 ല്‍ പള്ളിയും കേസിലുണ്ടായിരുന്ന വസ്തുവും മലങ്കര ഓര്‍ത്ത‍ഡോക്സ് സുറിയാനി സഭയ്ക്കു് കൈമാറ്റം ചെയ്യണമെന്ന കോടതി വിധിയുണ്ടായിരുന്നു.

കൂടുതലറിയാന്‍ ചുവടെ ക്ലിക്കുക
തിരുസഭയുടെ പക്ഷം http://www.malankaraorthodox.tv/2012_news/jan_2012/Manthalir%20Church.pdf

http://manthalirchurch.com/history.html

വിമത പക്ഷം http://www.malankarasyriacvoice.com/2012/News/scan0001.pdf

http://manthalirchurch.web.officelive.com/aboutus.aspx

20120113

കണ്യാട്ടുനിരപ്പില്‍ സി.ഐ.യെ മര്‍ദിച്ച കേസില്‍ ഒമ്പതുപേരെ റിമാന്‍ഡ് ചെയ്തു



കോലഞ്ചേരി, ജനു 12: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ സി.ഐ.യെ ആക്രമിച്ച കേസില്പെട്ട ഒമ്പതുപേരെ കോലഞ്ചേരിക്കോടതി റിമാന്‍ഡു് ചെയ്തു.

കോതമംഗലം മാര്‍ ബസ്സേലിയോസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇടവകാംഗങ്ങളായ ഞാറ്റുതൊട്ടിയില്‍ സണ്ണി (42), ചിറപ്പാട്ട് ബാബു (46), ഞാറ്റുതൊട്ടിയില്‍ സാജു (51), പാറക്കുളങ്ങര ഏലിയാസ് (38), തച്ചേത്ത് പത്രോസ് (62), വെട്ടുകാട്ടില്‍ ജോയി (38), തട്ടാരത്ത് ഷിജോ (23), ഇലഞ്ഞി ഒയ്യാരത്ത് പൗലോസ് (50), ചേലച്ചുവട്ടില്‍ അഖില്‍ (22) എന്നിവരെ യാണ് കോലഞ്ചേരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍. ജയകൃഷ്ണന്‍ റിമാന്‍ഡ് ചെയ്തത്.

ഒന്നും, ആറും പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ആശുപത്രിയില്‍ ചികിത്സാസൗകര്യം നല്കുവാനും, മറ്റുള്ളവര്‍ക്ക് ചികിത്സ ആവശ്യമെങ്കില്‍ ജയില്‍ സൂപ്രണ്ടിന്റെ അനുവാദം തേടാനും കോടതി അനുവദിച്ചു. തുടര്‍ന്ന് ഇവരെ കാക്കനാട് സബ്ജയിലിലേക്ക് കൊണ്ടുപോയി.

ബുധനാഴ്ച കോടതി ആവശ്യപ്പെട്ടതനുസരിച്ച് കോതമംഗലത്തെ മെഡിക്കല്‍ ഓഫീസര്‍ വ്യാഴാഴ്ച രാവിലെ മെഡിക്കല്‍ റിപ്പോര്ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസിനോട് ഇവരെ ഹാജരാക്കുവാന്‍ കോടതി നിര്‍ദേരശിച്ചത്. ഇതേ തുടര്‍ന്ന് കോതമംഗലത്ത് സ്വകാര്യ ആസ്പത്രിയിലെത്തിയ അന്വേഷണച്ചുമതലയുള്ള സി.ഐ ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ വ്യാഴാഴ്ച വൈകീട്ട് 3.40-ഓടെ അറസ്റ്റുചെയ്ത് രണ്ട് ആംബുലന്‍സുകളിലായി കോലഞ്ചേരിക്കോടതിയില്‍ എത്തിക്കുകയായിരുന്നു.

ഇവരുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും. കഴിഞ്ഞ ഒന്നാംതീയതി രാവിലെ പുത്തന്‍കുരിശ് സി.ഐ ബിജു കെ. സ്റ്റീഫനെ മര്‍ദിച്ച് പരിക്കേല്പിച്ചതായാണ് കേസ്. പ്രതികള്‍ക്കായി അഡ്വ. ബാബു ടി. ചെറിയാന്‍ ജാമ്യാപേക്ഷ നല്കി.

http://www.mathrubhumi.com/ernakulam/news/1390064-local_news-Kolancheri-%E0%B4%95%E0%B5%8B%E0%B4%B2%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF.html

20120112

കണ്യാട്ടുനിരപ്പ് പള്ളിയില്‍ സി.ഐയെ ആക്രമിച്ചവരുടെ അറസ്റ്റ് പ്രഹസനം


കോതമംഗലം: കണ്യാട്ടുനിരപ്പ് പള്ളിയില്‍ ഈമാസം ഒന്നിന് പുത്തന്‍കുരിശ് സി.ഐ ബിജു കെ. സ്റ്റീഫനെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികള്‍ കഴിയുന്ന കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാന്‍ഡ് റിപ്പോര്‍ട്ട് കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റിന് കൈമാറിയതിനെത്തുടര്‍ന്ന് പ്രതികളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു.

സംഘര്‍ഷം ഉണ്ടായ അന്നുമുതല്‍ പ്രതികളായ സണ്ണി കുഴിയാറ,സാജു കുഴിയാറ,ഷിജു തലക്കോട്ട്, പൗലോസ് കുഴിയാടത്ത്, പത്രോസ് തച്ചേത്ത്, അഖില്‍ തിരുവാണിയൂര്‍,വി.പി. ഏലിയാസ്,ബാബു ചിറപ്പാട്ട്,വി.പി. ജോയി എന്നിവര്‍ കോതമംഗലം ബസേലിയസ് ആശുപത്രിയില്‍ കഴിയുകയാണ്.

ജനുവരി 10 ചൊവ്വാഴ്ച രാവിലെ ഇവരെ അറസ്റ്റ് ചെയ്യാന്‍ മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെയും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെയും നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ആശുപത്രിയിലെത്തിയെങ്കിലും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ചേര്‍‍ന്നു് തടയുകയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക ബസേലിയസ് തോമസ് പ്രഥമന്‍ കുത്തിയിരിപ്പുസമരം നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് പിന്തിരിഞ്ഞിരുന്നു. ആശുപത്രിയില്‍ വെച്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനും ജാമ്യം ലഭിക്കുന്നത് പൊലീസ് എതിര്‍ക്കില്ലെന്നും ധാരണയുണ്ടാക്കിയാണു് തോമസ് പ്രഥമന്‍ കുത്തിയിരിപ്പുസമരം അവസാനിപ്പിച്ചതു്. തുടര്‍ന്നാണ് ജനുവരി 11 ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയതും റിമാന്‍ഡ് റിപ്പോര്‍ട്ട് കൈമാറിയതും.

നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന നടപടി തടയണം-ഓര്‍ത്തഡോക്‌സ് സഭ



കോട്ടയം, ജനു.11:കണ്ണ്യാട്ട്‌നിരപ്പ് സെന്റ് ജോണ്‍സ് പള്ളി വികാരിയെ ആക്രമിച്ചവരെ തടയാന്‍ ശ്രമിച്ച പുത്തന്‍കുരിശ് സി.ഐ. ബിജു കെ. സ്റ്റീഫന്റെ തലയ്ക്കടിച്ച് വീഴ്ത്തിയ കേസില്‍ പ്രതികളായവരെ ആസ്​പത്രിയില്‍ രഹസ്യമായി അറസ്റ്റ്‌രേഖപ്പെടുത്തി രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന നടപടി നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന നടപടിയാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് പറഞ്ഞു.

ഉന്നത രാഷ്ട്രീയ നേതാക്കള്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ക്കു് ഒത്താശചെയ്യുന്നതിനാലാണ് പല പള്ളികളിലും അക്രമഅനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്-അദ്ദേഹം അഭിപ്രായപ്പെട്ടു.

20120111

കണ്യാട്ടുനിരപ്പ്‌ പള്ളിയില്‍ സി.ഐയെ ആക്രമിച്ച സംഭവം:പ്രതികളുടെ ജാമ്യാപേക്ഷ തള്ളി



കൊച്ചി,ഡനുവരി 10: കണ്യാട്ടുനിരപ്പ്‌ പള്ളിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറെ ആക്രമിച്ച കേസില്‍ ഒമ്പതു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവാണിയൂര്‍ പത്രോസ്‌ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയാണ്‌ ജസ്‌റ്റിസ്‌ എം. ശശിധരന്‍ നമ്പ്യാര്‍ തള്ളിയത്‌. പ്രതികള്‍ മജിസ്‌ട്രേറ്റിന്റെയോ അന്വേഷണ ഉദ്യോഗസ്‌ഥന്റെയോ മുമ്പാകെ ഹാജരാകണമെന്ന്‌ കോടതി നിര്‍ദേശിച്ചു.

തോമസ്‌ പ്രഥമന്‍ കുത്തിയിരിപ്പു് സമരം നടത്തി: പ്രതികള്‍‍ക്കെതിരായ നടപടികള്‍ നിറുത്തി വയ്ക്കും



കോതമംഗലം: കണ്യാട്ടുനിരപ്പ് പള്ളിയില്‍ ഈമാസം ഒന്നിന് പുത്തന്‍കുരിശ് സി.ഐ ബിജു കെ. സ്റ്റീഫനെ ആക്രമിച്ച കേസിലെ ഒമ്പത് പ്രതികള്‍‍ക്കെതിരായ നടപടികള്‍ നിറുത്തിയ്ക്കുവാന്‍ അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ കോതമംഗലം മാര്‍ ബസേലിയോസ്‌ ആശുപത്രിക്കുളളില്‍ ജനുവരി 10 ചൊവ്വാഴ്ച കുത്തിയിരിപ്പു് സമരം നടത്തി. അനിശ്‌ചിതകാല സമരമാണു് അദ്ദേഹം പ്രഖ്യാപിച്ചതെങ്കിലും മൂവാറ്റുപുഴ ഡി.വൈ.എസ്‌.പി. ഇടപെട്ട്‌ അറസ്‌റ്റിലായവര്‍ക്ക്‌ ആശുപത്രിയില്‍ യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ഇവരുടെ അറസ്‌റ്റ് ജനുവരി 11ബുധനാഴ്ച രേഖപ്പെടുത്തി ആശുപത്രിയില്‍ ചികിത്സയില്‍ തുടരാന്‍ അനുവദിക്കുമെന്നും 15നു് മുമ്പു ജാമ്യം എടുക്കാന്‍ ക്രമീകരണം ഉണ്ടാകുമെന്നും ഉറപ്പുനല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ വൈകിട്ട്‌ ആറരയോടെ സമരം അവസാനിപ്പിച്ചു.

ജനുവരി 10 ചൊവ്വാഴ്ച രാവിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെയും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെയും നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ആശുപത്രിയിലെത്തിയപ്പോള്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ചേര്‍‍ന്നു് തടയുകയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക ബസേലിയസ് തോമസ് പ്രഥമന്‍ കുത്തിയിരിപ്പുസമരം നടത്തുകയും ചെയ്യുകയായിരുന്നു.

ബസേലിയോസ്‌ ആശുപത്രിയുടെ അഞ്ചാം നിലയുടെ ഇടനാഴിയില്‍ പുല്‍പായ വിരിച്ച്‌ വേദപുസ്‌തക പാരായണത്തോടും പ്രാര്‍ഥനയോടും കൂടിയായിരുന്നു കുത്തിയിരിപ്പു്സമരം. ജനുവരി ഒന്നിന്‌ കണ്യാട്ടുനിരപ്പ്‌ പളളിയില്‍ പോലീസിനെ ആക്രമിച്ച ഒന്‍പതു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പ്രവേശിപ്പിച്ചിരിക്കുന്ന വാര്‍ഡിനു് മുന്നിലാണു് തോമസ്‌ പ്രഥമന്‍ കുത്തിയിരുന്നത്‌.

പുത്തന്‍കുരിശ്‌ സി.ഐ. ബിജു കെ. സ്‌റ്റീഫനെ കണ്യാട്ടുനിരപ്പ്‌ പളളിയില്‍ ആക്രമിച്ച കേസിലെ ഒമ്പത് പ്രതികള്‍‍ ആശുപത്രിയില്‍നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്യുമ്പോള്‍ അറസ്‌റ്റ് ചെയ്യുന്നതിനു് പോലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.കഴിഞ്ഞ ദിവസം ആശുപത്രിയില്‍ കഴിയുന്നവരുടെ വീടുകളില്‍ പോലീസ്‌ എത്തി അന്വേഷണം നടത്തിയിരുന്നു. കെട്ടിച്ചമച്ച കഥയുടെ പേരില്‍ പോലീസ്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിശ്വാസികളെ പീഡിപ്പിക്കുന്നത്‌ ഇനിയും കണ്ടുനില്‍ക്കാന്‍ ആകില്ലാത്തതുകൊണ്ടും ജീവിക്കാന്‍ പൊറുതിമുട്ടിയതുകൊണ്ടുമാണ്‌ താന്‍ സമരം തുടങ്ങിയതെന്ന്‌ പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്നവരെ പോലീസും അധികാരികളും പീഡിപ്പിക്കുന്നതായി തോമസ് പ്രഥമന്‍ ആരോപിച്ചു

തോമസ് പ്രഥമന്‍ സത്യഗ്രഹം ആരംഭിച്ചതോടെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത, ഡോ. എബ്രഹാം മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത, ഏലിയാസ്‌ മോര്‍ അത്തനാസിയോസ്‌ മെത്രാന്‍, കുര്യാക്കോസ്‌ മോര്‍ തേയോഫിലോസ്‌ മെത്രാപ്പോലീത്ത, ഫാ. പീറ്റര്‍ വേലംപറമ്പില്‍ , യുഡിഎഫ് നേതാവു് ടി.യു.കുരുവിള എം.എല്‍.എ. തുടങ്ങിയവര്‍ ആശുപത്രിയിലെത്തിയിരുന്നു. കണ്യാട്ടുനിരപ്പ്‌ പളളിയിലുണ്ടായ സംഭവം അന്വേഷിക്കാന്‍ സ്വതന്ത്ര അന്വേഷണ ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്നു് ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. കമാന്‍‍ഡര്‍ ബെന്നി ബഹന്നാന്‍ എം.എല്‍.എ. ഉള്‍പ്പെടെയുളളവരുടെ നിലപാട്‌ യാക്കോബായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ക്കെതിരേ ഏകപക്ഷീയമായ നിലപാട്‌ കൈക്കൊളളുന്ന പുത്തന്‍കുരിശ്‌ സി.ഐയെ സംരക്ഷിക്കുന്നതാണെന്നു് ഏലിയാസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാന്‍ ആരോപിച്ചു.


20120110

മാറാടി പള്ളിയുടെ അന്യായം തള്ളിയതു് ഹൈക്കോടതി ശരിവച്ചു



കൊച്ചി, ജനുവരി 4: മാറാടി സെന്റ് മേരീസ് പള്ളി സംബന്ധിച്ച അന്യായം തള്ളിയ എറണാകുളം ഒന്നാം അഡീഷനല്‍ ജില്ലാ കോടതി ഉത്തരവു് ഹൈക്കോടതി ശരിവച്ചു. പള്ളി പൊതുട്രസ്റ്റാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും, സിവില്‍ നടപടി ചട്ടത്തിലെ 92—ാം വ്യവസ്ഥ പ്രകാരമുള്ള അനുമതിയില്ലാതെ സമര്‍പ്പിക്കപ്പെട്ട അന്യായം നിലനില്ക്കില്ലെന്ന കീഴ്ക്കോടതി വിധിയില്‍ അപാകമില്ലെന്നും ജസ്റ്റിസ് പി. ഭവദാസന്‍ വ്യക്തമാക്കി.

ഫാ.എന്‍.ഡി. ഡാനിയല്‍ പള്ളിവികാരിയാണെന്നും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കു് പള്ളിഭരണത്തിന് അധികാരമുണ്ടെന്നും പ്രഖ്യാപിക്കണമെന്നായിരുന്നു അന്യായത്തിലെ ആവശ്യം. കീഴ്ക്കോടതി ഉത്തരവിനെതിരെ സൗത്ത് മാറാടിയിലെ വി.ഐ. സണ്ണി തുടങ്ങിയവര്‍ സമര്‍പ്പി ച്ച അപ്പീലാണു് കോടതി പരിഗണിച്ചത്.



നേര്‍വഴി നടത്താന്‍ അക്ഷരങ്ങള്‍ക്ക് കഴിയണം: പരിശുദ്ധ ബാവ



കോട്ടയം, ജനു 10: സമൂഹത്തെ നേര്‍വഴി നടത്തുന്നതിന് ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലൂടെ തൂലിക പടവാളാക്കാന്‍ പത്രാധിപന്മാര്‍ ശ്രമിക്കണമെന്ന് പൗരസ്ത്യ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവ.

ക്രൈസ്തവ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്‍മാരുടെ സമ്മേളനം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ (ജനു 10) ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ ബാവ. മനുഷ്യന് ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം വിവേചനത്തോടെ നന്മയിലേക്ക് കൊണ്ടുവരാന്‍ പ്രേരിപ്പിക്കണം. ദൈവസന്നിധിയിലേക്ക് മനുഷ്യനെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് അക്ഷരങ്ങള്‍ കൊണ്ട് ശക്തി പകരണമെന്നും ബാവാ പറഞ്ഞു.

മലബാര്‍ മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും കൂടി പ്രാപ്യമാകുന്ന വിധത്തിലുള്ള പ്രസിദ്ധീകരണങ്ങളാണ് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍, ക്രിസ്ത്യന്‍ എഡിറ്റേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് ജനറല്‍ സെക്രട്ടറി ഡോ. മാത്യു കോശി പുന്നയ്ക്കാട്ട്, ഫാ. പോള്‍ തേലക്കാട്ട്, ട്രഷറര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

വ്യാജപ്രചാരണം വിലപ്പോവില്ല: ഓര്‍ത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി



കോട്ടയം, ജനു 10: മനഃപൂര്‍വ്വം സംഘര്‍ഷം‍ സൃഷ്ടിച്ച് പള്ളികള്‍ പൂട്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാകക്ഷികള്‍ നടത്തുന്ന വ്യാജപ്രചരണം വിലപ്പോവില്ലെന്ന് ഓര്‍ത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്.

കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ നിയമാനുസൃതമായി നിയോഗിക്കപ്പെട്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന വികാരി ഫാ. ജോണ്‍ മൂലമറ്റത്തിന് കോടതി നിര്‍ദ്ദേശാനുസരണം സംരക്ഷണം നല്‍കാനെത്തിയ പുത്തന്‍കുരിശ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു കെ. സ്റ്റീഫനെ തലയ്ക്ക് കമ്പിവടികൊണ്ട് അടിച്ചു വീഴ്ത്തിയവര്‍ തന്നെ അദ്ദേഹം കാല്‍ തെ‍‍ന്നി വീണതാണെന്ന വ്യാജ പ്രസ്താവന നടത്തുന്നത് ദുരൂഹമാണ്.
നിയമം നടപ്പിലാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥന്‍ പട്ടാപകല്‍ അക്രമിക്കപ്പെട്ടിട്ടും നാളിതുവരെ പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

20120109

മാമലശേരി പള്ളിയ്ക്കെതിരെ വിമത യാക്കോബായക്കാര്‍ പ്രാര്‍ഥനാ യജ്‌ഞം നടത്തി



പിറവം: മാമലശേരി മാര്‍ മിഖായേല്‍ ഓര്‍‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വൈദീകര്‍‍ക്കു് കുര്‍ബാന നടത്തുവാനുള്ള ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ജനുവരി 2 മുതല്‍ 5 വരെ മാമലശേരി പ്രദേശത്തെ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ പ്രാര്‍ഥനാ യജ്‌ഞം നടത്തി.

ജനുവരി 2 രാവിലെ ആറിന്‌ പ്രഭാത പ്രാര്ഥനയ്‌ക്കുശേഷമാണ്‌ പ്രാര്‍ഥനാ യജ്‌ഞം ആരംഭിച്ചത്‌. ജനുവരി 5 വ്യാഴാഴ്‌ചവരെ പ്രാര്‍ഥ‌നായജ്‌ഞ പരിപാടികളുണ്ടായിരുന്നു. പ്രാര്‍ഥനാ സമര പരിപാടികള്‍ക്ക് ‌ ഫാ. വര്‍ഗീസ്‌ പുല്യാട്ടേലാണു് നേതൃത്വം നല്കിയതു്.

മണ്ണത്തൂര്‍ പള്ളിയും ചാപ്പലും പൂട്ടി


കൂത്താട്ടുകുളം, ജനുവരി 8: മണ്ണത്തൂര്‍ സെന്റ് ജോര്‍ജ‌സ് ഓര്‍ത്തേഡോക്‌സ്‌ പള്ളി ആര്‍.ഡി.ഒയുടെ നേതൃത്വത്തിലെത്തിയ പോലീസ്‌ അടച്ചുപൂട്ടി. ജനുവരി 7 ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ്‌ പള്ളി അനിശ്‌ചിത കാലത്തേയ്ക്കു് പൂട്ടിയത്‌. പള്ളിവക ആറൂര്‍ ചാപ്പലും പൂട്ടിയിട്ടുണ്ട്‌.

ജനുവരി 9 ഞായറാഴ്ച സംഘര്‍ഷം നടക്കാന്‍ സാധ്യതയുണ്ടെന്നുള്ള കാരണത്താലാണ്‌ നടപടി. കൂറുമാറി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരായിമാറിയ മുന്‍ പള്ളി ഭരണസമിതി പള്ളി തുറന്നുകൊടുക്കാത്തതിനാല്‍ കഴിഞ്ഞ ഞായറാഴ്‌ചയും പിന്നീട്‌ ജനുവരി 6-നു് ദനഹാപ്പെരുന്നാളിനും കുര്‍ബാന മുടങ്ങിയിരുന്നു. പള്ളിയുടെ താക്കോല്‍ കൂറുമാറിയ വിമതരുടെ കൈവശമാണു്.

20120108

മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പരിശുദ്ധ ബാവ അഭിനന്ദിച്ചു

ദേവലോകം,ജനു.7: കര്‍ദ്ദിനാളായി ഉയര്‍ത്തുന്ന സീറോ മലബാര്‍ റോമന്‍ കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഓര്‍ത്തഡോക്‌സ് പൗരസ്ത്യ സഭാധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ സേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ ബാവ അഭിനന്ദിച്ചു. പാശ്ചാത്യ-പൗരസ്ത്യ സംസ്‌കാരങ്ങള്‍ തമ്മിലുള്ള പാലമായി വര്‍ത്തിച്ച് സര്‍വ്വ സമുദായമൈത്രി കൈവരിക്കാന്‍ കഴിയട്ടെയെന്നും പരിശുദ്ധ ബാവ സന്ദേശത്തില്‍ പറഞ്ഞു.

ഓര്‍ത്തഡോക്‌സ് റാസയ്ക്ക് എസ്.എന്‍.ഡി.പി. ശാഖ സ്വീകരണം നല്‍കി


മല്ലപ്പള്ളി: ബഥനി ഓര്‍ത്തഡോക്‌സ് പള്ളിപ്പെരുന്നാള്‍ റാസയ്ക്ക് 863-ആം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ നേതൃത്വത്തില്‍ ജനുവരി 6 വെള്ളിയാഴ്ച രാത്രി സ്വീകരണം നല്‍കി. പ്രസിഡന്റ് ടി.പി. ഗിരീഷ്‌കുമാര്‍, രാഘവന്‍ വാരിക്കാട്ട്, റെജികുമാര്‍, സി.വി. ജയന്‍, സത്യന്‍, ഗോപി പുതുക്കുളം, രാജപ്പന്‍, വാസുദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇടവക വികാരി ഫാ. ഏബ്രഹാം വര്‍ഗീസ് നന്ദി പറഞ്ഞു.

20120104

പള്ളികള്‍ പൂട്ടിക്കാനുള്ള ശ്രമം അപലപനീയം: പരിശുദ്ധ ബാവാ




കോട്ടയം, ജനു 3: എറണാകുളം ജില്ലയിലെ പല സ്ഥലങ്ങളിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പള്ളികള്‍ പൂട്ടിക്കുന്നതിനു വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാകക്ഷികള്‍ നടത്തുന്ന ശ്രമം അപലപനീയമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ.

കണ്യാട്ടുനിരപ്പ് സെന്റ് ജോണ്സ് പള്ളിയില്‍ വര്‍ഷങ്ങളായി കോടതിവിധി അനുസരിച്ചു പ്രവര്‍ത്തിക്കുന്ന വികാരി ഫാ. ജോണ്‍ മൂലമറ്റത്തെ തടയുകയും അക്രമണം അഴിച്ചുവിടുകയും ചെയ്തു. കൃത്യനിര്‍വഹണം നടത്തുകയായിരുന്ന പുത്തന്‍കുരിശ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു കെ.സ്റ്റീഫനെ തലയ്ക്ക് കമ്പിവടികൊണ്ട് അടിച്ചു വീഴ്ത്തുകയും പൊലീസുകാരെ മര്‍ദ്ദിക്കുകയും ചെയ്തു. പട്ടാപ്പകല്‍ നടന്ന ഹീനമായ അക്രമണത്തില്‍ പ്രതികളായ ആരെയും അറസ്‍റ്റു ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിക്കുന്നു.

മണ്ണത്തൂര്‍ സെന്റ് ജോര്‍ജ്, വെട്ടിത്തറ മാര്‍ മിഖായേല്‍, ഓണക്കൂര്‍ സെഹിയോന്‍ എന്നീ പള്ളികളിലും കോടതിവിധി അനുസരിക്കാതെയും തല്‍സ്ഥിതി ലംഘിച്ചും അക്രമണം നടത്തി അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കം തടയാനും സ്വൈരജീവിതം ഉറപ്പാക്കാനും സര്‍ക്കാ ര്‍ തയാറാകണമെന്ന് ബാവ ആവശ്യപ്പെട്ടു.

20120103

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ സിഐയുടെ ആരോഗ്യനില മെച്ചപ്പെട്ടു


കോലഞ്ചേരി, ജനു 2: കണ്യാട്ടുനിരപ്പ്‌ സെന്റ്‌ ജോണ്‍സ് പള്ളിയില്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ പോലീസ് സംഘത്തിനുനേരെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ സിഐ ബിജു കെ. സ്റീഫന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ മുറിയിലേക്കു് (വാര്‍ഡിലേക്ക്) മാറ്റി. കോലഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ (തീവ്രപരിചരണ വിഭാഗത്തില്‍) പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെതിങ്കളാഴ്‌ചയാണ്‌ മുറിയിലേക്കു് മാറ്റിയത്‌. തലയിലേറ്റ ക്ഷതത്തെ തുടര്‍ന്ന്  ചെവിയില്‍ രക്തസ്രാവം ഉണ്ടായതിനാല്‍ സിഐയ്ക്ക് ആറാഴ്ചത്തെ പൂര്‍ണ വിശ്രമവും തുടര്‍ചികിത്സയും വേണ്ടിവരുമെന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. തലക്കേറ്റ ക്ഷതത്തെ തുടര്‍ന്ന് ‌ ചെവിയില്‍ നിന്നും രക്‌തസ്രാവം ഉണ്ടായിട്ടുണ്ട്‌.

 ജനു1 ഞായറാഴ്‌ച രാവിലെ 10.30ന്‌ വികാരി (ഓര്‍ത്തഡോക്‌സ്)കൊടിയേറ്റാനെത്തിയത്‌ തടഞ്ഞ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പുറത്താക്കുന്നതിനിടെയാണ്‌ സി.ഐക്ക്‌ ഇരുമ്പു പൈപ്പുകൊണ്ട് തലയ്ക്കടിയേറ്റത്.
. ഇരുമ്പു പൈപ്പുകൊണ്ടുള്ള അടിയേറ്റാണ്‌ പരുക്കേറ്റതെന്നാണ്‌ സി.ഐയുടെ മൊഴി. സിഐയെ ആക്രമിച്ച സംഭവത്തില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ക്കെതിരേ പോലീസ്‌ വധശ്രമത്തിന്‌ കേസെടുത്തിട്ടുണ്ട്‌. ലാത്തിചാര്‍ജില്‍ പരുക്കേറ്റെന്നു് പറഞ്ഞു് കോതമംഗലം ബസേലിയോസ്‌ ആശുപത്രിയില്‍ കഴിയുന്ന ഒമ്പതുപേര്‍ പോലീസ്‌ നിരീക്ഷണത്തിലാണ്‌. ആശുപത്രി അധികൃതര്‍ അനുവദിക്കുന്ന മുറയ്ക്ക് ഇവരെ കസ്റ്റഡിയിലെടുക്കുമെന്ന് മൂവാറ്റുപുഴ ഡിവൈഎസ്പി ടോമി സെബാസ്റ്റ്യന്‍ പറഞ്ഞു. ഡിവൈ.എസ്‌.പി. ടോമി സെബാസ്‌റ്റ്യന്റെ മേല്നോട്ടത്തില്‍ പിറവം സി.ഐ. ഇമ്മാനുവേല്‍ പോളിനാണ്‌ അന്വേഷണ ചുമതല.

എഡിജിപി ശ്രീലേഖ ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ബിജു കെ. സ്റീഫനെ സന്ദര്‍ശിച്ചു.


കണ്യാട്ടുനിരപ്പ് പള്ളിയിലെ പൊലീസ് നടപടിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ പ്രതിഷേധിച്ചു

പുത്തന്‍കുരിശ്: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ക്കെതിരെ നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ അവരുടെ കണ്ടനാട് ഭദ്രാസന അടിയന്തര കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ക്കെതിരെ പൊലീസ് കേസുകള്‍ എടുക്കുന്നത് അവസാനിപ്പിക്കണമെന്നും നീതിപൂര്‍വമായ സമീപനം അധികാരികളില്‍നിന്ന് ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ ഭദ്രാസന മെത്രാന്‍ മാത്യൂസ് ഇവാനിയോസ്, തമ്പു ജോര്‍ജ് തുകലന്‍ , ഫാ. പനിച്ചിയില്‍ തോമസ് , ഫാ.വട്ടവേലില്‍ സ്ലീബ , കമാന്‍ഡര്‍ കെ എ തോമസ് എന്നിവര്‍ സംസാരിച്ചു. കോടതിവിധികളുടെ പേരില്‍ പൊലീസ് നടത്തുന്ന അമിതമായ ഇടപെടലുകളാണ് പ്രശ്നം ക്ഷണിച്ചുവരുത്തുന്നതെന്നും വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ ഭാരവാഹികള്‍ പറഞ്ഞു.

20120102

മണ്ണത്തൂര്‍ പള്ളിയില്‍ പുതുവത്സരകുര്‍ബാ‌ന മുടങ്ങി


കൂത്താട്ടുകുളം, ജനുവരി 1: മണ്ണത്തൂര്‍ സെന്റ് ജോര്‍ജ‌സ് ഓര്‍ത്തേഡോക്‌സ്‌ പള്ളിയില്‍ പുതുവത്സര ഞായറാഴ്ച കുര്‍ബാന മുടങ്ങി. കൂറുമാറി വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരായിമാറിയ മുന്‍ പള്ളി ഭരണസമിതി പള്ളി തുറന്നുകൊടുക്കാത്തതിനാലാണ് കുര്‍ബാനയര്‍പ്പിക്കാന്‍ കഴിയാതെവന്നതെന്ന് വികാരി ഫാ. ഏലിയാസ് മണ്ണത്തിക്കുളം പറഞ്ഞു. പള്ളിയുടെ താക്കോല്‍ കൂറുമാറിയ വിമതരുടെ കൈവശമാണു്. ഫാ. ഏലിയാസ് മണ്ണത്തിക്കുളം വിശ്വാസികളോടൊപ്പം പള്ളിയ്ക്കു് മുന്നില്‍ ധൂപപ്രാര്‍ത്ഥന നടത്തി മടങ്ങി.

എന്നാല്‍, മണ്ണത്തൂര്‍ സെന്റ് ജോര്‍ജസ് ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ബലമായി കുര്‍ബാന അര്‍പ്പിയ്ക്കാനെത്തിയ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ തട്ടേക്കാട് ചാപ്പല്‍ വികാരി ഫാ. പൗലോസ് ഞാറ്റുംകാലയെയും കൂട്ടരെയും പോലീസ് തടഞ്ഞു.

കണ്യാട്ടുനിരപ്പ്‌ പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആക്രമണം; സിഐയെ തലയ്‌ക്കടിച്ചു വീഴ്‌ത്തി



യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരുടെ
ആക്രമണത്തില്‍ പരുക്കേറ്റ പുത്തന്‍കുരിശ്‌ സി ഐ
ബിജു കെ. സ്‌റ്റീഫന്‍ -പടം: മാതൃഭൂമി പത്രം


കോലഞ്ചേരി, ജനുവരി 01: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെ‍‍ട്ട കണ്യാട്ടുനിരപ്പ്‌ സെന്റ്‌ ജോണ്‍സ് പള്ളിയില്‍ ഡിസംബര്‍ 01 ഞായറാഴ്ച രാവിലെ വികാരി ഫാ. ജോണ്‍ മൂലാമറ്റത്തിന്റെ നേതൃത്വത്തില്‍ പെരുനാളിന്‌ കൊടി ഉയര്‍ത്തുന്നതു് തടയാന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ബലമായി ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പുത്തന്‍കുരിശ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്‌ടര്‍ (സി ഐ) ബിജു കെ. സ്‌റ്റീഫനും രണ്ടു് പൊലീസുകാര്‍ക്കും പരുക്കേറ്റു. ഇരുമ്പു് പൈപ്പ്‌ കൊണ്ട്‌ ഇടതു ചെവിക്കു് താഴെ അടിയേറ്റ സിഐ പള്ളി മുറ്റത്തു് ബോധരഹിതനായി വീണു. സിഐ ബിജു കെ. സ്‌റ്റീഫനെ കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

സംഘര്ഷിത്തില്‍ പരുക്കേറ്റ എആര്‍ ക്യാംപിലെ പൊലീസുകാരായ മുഹമ്മദ്‌ കുഞ്ഞ്‌ (42), പരീത്‌ (32) എന്നിവരെ വടവുകോട്‌ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ്‌ ബലപ്രയോഗത്തില്‍ പരുക്കേറ്റ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാംഗങ്ങളായ ഞാറ്റുതൊട്ടിയില്‍ സണ്ണി (42), ചിറപ്പാട്ട്‌ ബാബു (46), ഇലഞ്ഞി ഒയ്യാരത്ത്‌ പൗലോസ്‌ (50), തച്ചേത്ത്‌ പത്രോസ്‌ (62), വെട്ടുകാട്ടേല്‍ ജോയി (38), തട്ടാരത്ത്‌ സിജോ സ്‌കറിയ (23), ചേലച്ചോട്ടില്‍ അഖില്‍ സി. രാജു (22), പാറക്കുളങ്ങര ഏലിയാസ്‌ (38) എന്നിവരെ കോതമംഗലം ബസേലിയോസ്‌ ആശുപത്രിയില്‍ പ്രവേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാംഗങ്ങളായ ഇരുപതു പേര്‍ക്കെതിരെ വധശ്രമത്തിന്‌ കേസെടുത്തതായി പുത്തന്‍കുരിശ്‌ പൊലീസ്‌ അറിയിച്ചു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ഭീഷണി നിലനില്ക്കുന്ന ഇവിടെ മലങ്കര ഓര്ത്തനഡോക്‌സ് സുറിയാനി സഭയുടെ വികാരിക്ക് ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ പൊലീസ്‌ സംരക്ഷണം നല്കുന്നുണ്ട്‌.

വിശുദ്ധ കുര്‍ബാനയ്‌ക്കു് ശേഷം ഞായറാഴ്ച 10 മണിയോടെ വികാരി (ഓര്‍ത്തഡോക്‌സ്‌ ) ഫാ. ജോണ്‍ മൂലാമറ്റം 6, 7 തിയതികളില്‍ നടക്കുന്ന പെരുന്നാളിനു് മുന്നോടിയായുള്ള കൊടിയേറ്റ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ബലമായി തടയാന്‍ ശ്രമിച്ചു . കുര്‍ബാനയ്‌ക്ക് മാത്രമേ പോലീസ്‌ സംരക്ഷണമുള്ളൂവെന്നും കൂറുമാറി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരായിമാറിയ പള്ളി ഭരണസമിതിയുടെ അനുമതിയില്ലാതെയാണ്‌ പെരുനാള്‍ നടത്തുന്നതെന്നും ആരോപിച്ചാണ്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ എതിര്‍ത്തത്‌. എന്നാല്‍ കോടതി വിധി അനുസരിച്ച്‌ വികാരിക്ക് കൊടിയേറ്റാന്‍ അവകാശമുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി പോലീസ് സി ഐയുടെ നേതൃത്വത്തില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പിന്മാറിയില്ല. തുടര്‍ന്നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ പള്ളിക്കുള്ളിലേക്കു് കയറാന്‍ ശ്രമിച്ചു പള്ളിയിലേക്കു് കയറാനുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരുടെ നീക്കത്തെ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാവിശ്വാസികള്‍ എതിര്‍ത്തതിനെത്തുടര്ന്ന് ‌ പോലീസ്‌ തടഞ്ഞു. ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുന്നതൊഴിവാക്കാന്‍ പള്ളിക്കുള്ളിലേക്കു് കയറിയവരോട് പോലീസ് പുറത്തുപോകാനാവശ്യപ്പെട്ടു. കൂട്ടമണി മുഴക്കിയ അക്രമികളെ പിന്തിരിപ്പിക്കാന്‍ പൊലീസ്‌ ശ്രമിക്കുന്നതിനിടയിലാണ്‌ സിഐക്ക്‌ പിന്നില്‍ നിന്ന് ഇരുമ്പു് പൈപ്പ്‌ കൊണ്ട്‌ അടിയേറ്റത്. പിന്നീട്, കൂടുതല്‍ പോലീസ് എത്തി ബലപ്രയോഗം നടത്തിയതോടെയാണ് രംഗം ശാന്തമായത്. സംഭവമറിഞ്ഞ്‌ ആലുവ റൂറല്‍ എസ്‌.പി. യുടെ ചുമതലവഹിക്കുന്ന ഡെപ്യൂട്ടി പൊലീസ്‌ കമ്മിഷണര്‍ ടി. ഗോപാലകൃഷ്‌ണന്‍, ഡിവൈ. എസ്‌.പി. ടോമി സെബാസ്‌റ്റന്‍, പിറവം സി. ഐ. ഇമ്മാനുവല്‍ പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ്‌ സന്നാഹം സ്‌ഥലത്തെത്തി. മൂവാറ്റുപുഴ ആഡിഒ ആര്‍ മണിയമ്മയും പള്ളിയിലെത്തി.


ബോധരഹിതനായ സിഐ ബിജു കെ. സ്‌റ്റീഫനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ്‌ ജീപ്പിലേക്കു് കയറ്റുമ്പോഴാണ്‌ ബോധം വീണ്ടുകിട്ടിയത്‌. സംഘര്‍ഷ സ്‌ഥലത്ത്‌ പൊലീസിനെ വിട്ടിട്ട്‌ ആശുപത്രിയിലേക്കു് പോകാന്‍ വിസമ്മതിച്ച സിഐ, പള്ളി പരിസരത്തു നിന്നു് എല്ലാവരെയും നീക്കം ചെയ്‌ത ശേഷമാണ്‌ ആശുപത്രിയിലേക്കു് പോയത്‌. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആര്ഡി ഒ ആര്‍. മണിയമ്മയും കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ സിഐയെ സന്ദര്ശിച്ചു.

മുന്‍ വര്‍ഷങ്ങളിലെന്നപോലെതന്നെ കോടതിയുടെ അനുമതിയോടെയാണ് കൊടിഉയര്‍ത്തിയതെന്നും, കൊടിമരത്തില്‍ ഉയര്‍ത്തുവാന്‍ സജ്ജീകരിച്ചിരുന്ന കൊടി പുലര്‍ച്ചെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര് അറുത്തുകളഞ്ഞിരുന്നതായും പോലീസ് നിയമപരമായിമാത്രമേ പ്രവര്ത്തിച്ചുള്ളുവെന്നും വികാരി ഫാ. ജോണ്‍ മൂലാമറ്റം പറഞ്ഞു. . മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. 2001 മുതല്‍ പള്ളിയില്‍ തനിക്കു് പൊലീസ്‌ സംരക്ഷണം കോടതി അനുവദിച്ചിട്ടുണ്ടെന്നും പെരുനാളുകള്‍ക്കു് കൊടിയേറ്റാന്‍ അനുമതി ലഭിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കണ്യാട്ടുനിരപ്പ്‌ സെന്റ്‌ ജോണ്‍സ് പള്ളി ഉപകരണങ്ങള്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ നശിപ്പിച്ചതായി വികാരി ഫാ. ജോണ്‍ മൂലാമറ്റം ആരോപിച്ചു.

ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ 1998 മുതല്‍ പൊലീസ്‌ സംരക്ഷണത്തിലാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭ ആരാധന നടത്തുന്നത്‌. പള്ളിയുടെ കസ്‌റ്റോഡിയന്‍ പുത്തന്‍കുരിശ്‌ പൊലീസാണ്‌. കഴിഞ്ഞ വര്‍ഷം ഓര്‍ത്തഡോക്‌സ്‌ സഭ പെരുന്നാളിന്‌ കൊടിയേറ്റുന്നത്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പെരുന്നാളിനും പൊലീസ്‌ സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.