20120110
നേര്‍വഴി നടത്താന്‍ അക്ഷരങ്ങള്‍ക്ക് കഴിയണം: പരിശുദ്ധ ബാവ
കോട്ടയം, ജനു 10: സമൂഹത്തെ നേര്‍വഴി നടത്തുന്നതിന് ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലൂടെ തൂലിക പടവാളാക്കാന്‍ പത്രാധിപന്മാര്‍ ശ്രമിക്കണമെന്ന് പൗരസ്ത്യ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവ.
ക്രൈസ്തവ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്‍മാരുടെ സമ്മേളനം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ (ജനു 10) ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ ബാവ. മനുഷ്യന് ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം വിവേചനത്തോടെ നന്മയിലേക്ക് കൊണ്ടുവരാന്‍ പ്രേരിപ്പിക്കണം. ദൈവസന്നിധിയിലേക്ക് മനുഷ്യനെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് അക്ഷരങ്ങള്‍ കൊണ്ട് ശക്തി പകരണമെന്നും ബാവാ പറഞ്ഞു.
മലബാര്‍ മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും കൂടി പ്രാപ്യമാകുന്ന വിധത്തിലുള്ള പ്രസിദ്ധീകരണങ്ങളാണ് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍, ക്രിസ്ത്യന്‍ എഡിറ്റേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് ജനറല്‍ സെക്രട്ടറി ഡോ. മാത്യു കോശി പുന്നയ്ക്കാട്ട്, ഫാ. പോള്‍ തേലക്കാട്ട്, ട്രഷറര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.