20120103
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ സിഐയുടെ ആരോഗ്യനില മെച്ചപ്പെട്ടു
കോലഞ്ചേരി, ജനു 2: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ പോലീസ് സംഘത്തിനുനേരെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ സിഐ ബിജു കെ. സ്റീഫന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ മുറിയിലേക്കു് (വാര്‍ഡിലേക്ക്) മാറ്റി. കോലഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ (തീവ്രപരിചരണ വിഭാഗത്തില്‍) പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെതിങ്കളാഴ്‌ചയാണ് മുറിയിലേക്കു് മാറ്റിയത്. തലയിലേറ്റ ക്ഷതത്തെ തുടര്‍ന്ന് ചെവിയില്‍ രക്തസ്രാവം ഉണ്ടായതിനാല്‍ സിഐയ്ക്ക് ആറാഴ്ചത്തെ പൂര്‍ണ വിശ്രമവും തുടര്‍ചികിത്സയും വേണ്ടിവരുമെന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. തലക്കേറ്റ ക്ഷതത്തെ തുടര്‍ന്ന് ചെവിയില്‍ നിന്നും രക്‌തസ്രാവം ഉണ്ടായിട്ടുണ്ട്.
ജനു1 ഞായറാഴ്‌ച രാവിലെ 10.30ന് വികാരി (ഓര്‍ത്തഡോക്‌സ്)കൊടിയേറ്റാനെത്തിയത് തടഞ്ഞ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പുറത്താക്കുന്നതിനിടെയാണ് സി.ഐക്ക് ഇരുമ്പു പൈപ്പുകൊണ്ട് തലയ്ക്കടിയേറ്റത്.
. ഇരുമ്പു പൈപ്പുകൊണ്ടുള്ള അടിയേറ്റാണ് പരുക്കേറ്റതെന്നാണ് സി.ഐയുടെ മൊഴി. സിഐയെ ആക്രമിച്ച സംഭവത്തില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ക്കെതിരേ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ലാത്തിചാര്‍ജില്‍ പരുക്കേറ്റെന്നു് പറഞ്ഞു് കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ കഴിയുന്ന ഒമ്പതുപേര്‍ പോലീസ് നിരീക്ഷണത്തിലാണ്. ആശുപത്രി അധികൃതര്‍ അനുവദിക്കുന്ന മുറയ്ക്ക് ഇവരെ കസ്റ്റഡിയിലെടുക്കുമെന്ന് മൂവാറ്റുപുഴ ഡിവൈഎസ്പി ടോമി സെബാസ്റ്റ്യന്‍ പറഞ്ഞു. ഡിവൈ.എസ്.പി. ടോമി സെബാസ്‌റ്റ്യന്റെ മേല്നോട്ടത്തില്‍ പിറവം സി.ഐ. ഇമ്മാനുവേല്‍ പോളിനാണ് അന്വേഷണ ചുമതല.
എഡിജിപി ശ്രീലേഖ ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ബിജു കെ. സ്റീഫനെ സന്ദര്‍ശിച്ചു.
കണ്യാട്ടുനിരപ്പ് പള്ളിയിലെ പൊലീസ് നടപടിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ പ്രതിഷേധിച്ചു
പുത്തന്‍കുരിശ്: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ക്കെതിരെ നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ അവരുടെ കണ്ടനാട് ഭദ്രാസന അടിയന്തര കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ക്കെതിരെ പൊലീസ് കേസുകള്‍ എടുക്കുന്നത് അവസാനിപ്പിക്കണമെന്നും നീതിപൂര്‍വമായ സമീപനം അധികാരികളില്‍നിന്ന് ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ഭദ്രാസന മെത്രാന്‍ മാത്യൂസ് ഇവാനിയോസ്, തമ്പു ജോര്‍ജ് തുകലന്‍ , ഫാ. പനിച്ചിയില്‍ തോമസ് , ഫാ.വട്ടവേലില്‍ സ്ലീബ , കമാന്‍ഡര്‍ കെ എ തോമസ് എന്നിവര്‍ സംസാരിച്ചു. കോടതിവിധികളുടെ പേരില്‍ പൊലീസ് നടത്തുന്ന അമിതമായ ഇടപെടലുകളാണ് പ്രശ്നം ക്ഷണിച്ചുവരുത്തുന്നതെന്നും വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ ഭാരവാഹികള്‍ പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.