20120112
കണ്യാട്ടുനിരപ്പ് പള്ളിയില്‍ സി.ഐയെ ആക്രമിച്ചവരുടെ അറസ്റ്റ് പ്രഹസനം
കോതമംഗലം: കണ്യാട്ടുനിരപ്പ് പള്ളിയില്‍ ഈമാസം ഒന്നിന് പുത്തന്‍കുരിശ് സി.ഐ ബിജു കെ. സ്റ്റീഫനെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികള്‍ കഴിയുന്ന കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാന്‍ഡ് റിപ്പോര്‍ട്ട് കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റിന് കൈമാറിയതിനെത്തുടര്‍ന്ന് പ്രതികളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു.
സംഘര്‍ഷം ഉണ്ടായ അന്നുമുതല്‍ പ്രതികളായ സണ്ണി കുഴിയാറ,സാജു കുഴിയാറ,ഷിജു തലക്കോട്ട്, പൗലോസ് കുഴിയാടത്ത്, പത്രോസ് തച്ചേത്ത്, അഖില്‍ തിരുവാണിയൂര്‍,വി.പി. ഏലിയാസ്,ബാബു ചിറപ്പാട്ട്,വി.പി. ജോയി എന്നിവര്‍ കോതമംഗലം ബസേലിയസ് ആശുപത്രിയില്‍ കഴിയുകയാണ്.
ജനുവരി 10 ചൊവ്വാഴ്ച രാവിലെ ഇവരെ അറസ്റ്റ് ചെയ്യാന്‍ മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെയും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെയും നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ആശുപത്രിയിലെത്തിയെങ്കിലും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ചേര്‍ന്നു് തടയുകയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക ബസേലിയസ് തോമസ് പ്രഥമന്‍ കുത്തിയിരിപ്പുസമരം നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് പിന്തിരിഞ്ഞിരുന്നു. ആശുപത്രിയില്‍ വെച്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനും ജാമ്യം ലഭിക്കുന്നത് പൊലീസ് എതിര്‍ക്കില്ലെന്നും ധാരണയുണ്ടാക്കിയാണു് തോമസ് പ്രഥമന്‍ കുത്തിയിരിപ്പുസമരം അവസാനിപ്പിച്ചതു്. തുടര്‍ന്നാണ് ജനുവരി 11 ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയതും റിമാന്‍ഡ് റിപ്പോര്‍ട്ട് കൈമാറിയതും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.