20120114

മാന്തളിര്‍ പള്ളി: അന്യായം ഹൈക്കോടതി തള്ളി



കൊച്ചി, ജനുവരി 4: ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ കുളനട മാന്തളിര്‍ സെന്റ് തോമസ്‌ ഓര്‍ത്തഡോക്സ് പള്ളി സംബന്ധിച്ച ഒ എസ്.13/76 അന്യായം ഹൈക്കോടതി തള്ളി. സിവില്‍ നടപടി ചട്ടത്തിലെ 92—ആം വ്യവസ്ഥ പ്രകാരമുള്ള അനുമതിയില്ലാതെ സമര്‍പ്പിക്കപ്പെട്ടതായതിനാല്‍ അന്യായം നിലനില്ക്കില്ലെന്നു് ജസ്റ്റിസ് പി. ഭവദാസന്‍ വ്യക്തമാക്കി. മലങ്കര ഓര്‍ത്ത‍ഡോക്സ് സുറിയാനി സഭയ്ക്കനുകൂലമായ കീഴ്‍ക്കോടതി വിധിയ്ക്കെതിരെ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാകക്ഷികള്‍ നല്കിയ അപ്പീല്‍ പരിഗണിയ്ക്കവെയാണു് ജസ്റ്റിസ് പി. ഭവദാസന്‍ അന്യായം നിലനില്ക്കില്ലെന്നു് വ്യക്തമാക്കി തള്ളിയതു്.

പന്തളത്തിനു് സമീപമുള്ള കുളനട പ്രദേശത്തെ മാന്തളിരില്‍ 1863 ജൂലൈ 30-നു് പാലക്കുന്നത്തു് മാത്യൂസ് മാര്‍ അത്താനാസിയോസ് തറക്കല്ലിട്ടതോടെയാണു് ഈ സെന്റ് തോമസ്‌ ഓര്ത്തഡോക്സ് പള്ളിയുടെ തുടക്കം . പൗരസ്ത്യ കാതോലിക്കാ വിഭാഗവും അന്ത്യോക്യാ പത്രിയര്‍ക്കീസ് വിഭാഗവുമായുള്ള 1974 ലെ സംഘര്‍ഷത്തോടനുബന്ധിച്ചു് ഈ ദേവാലയം റിസീവര്‍ ഭരണത്തിന് കീഴിലായി. നീണ്ട 34 വര്‍ഷത്തെ കേസുകള്‍ക്ക് ‌ ശേഷം 2008 ല്‍ പള്ളിയും കേസിലുണ്ടായിരുന്ന വസ്തുവും മലങ്കര ഓര്‍ത്ത‍ഡോക്സ് സുറിയാനി സഭയ്ക്കു് കൈമാറ്റം ചെയ്യണമെന്ന കോടതി വിധിയുണ്ടായിരുന്നു.

കൂടുതലറിയാന്‍ ചുവടെ ക്ലിക്കുക
തിരുസഭയുടെ പക്ഷം http://www.malankaraorthodox.tv/2012_news/jan_2012/Manthalir%20Church.pdf

http://manthalirchurch.com/history.html

വിമത പക്ഷം http://www.malankarasyriacvoice.com/2012/News/scan0001.pdf

http://manthalirchurch.web.officelive.com/aboutus.aspx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.