20120124

കണ്യാട്ടുനിരപ്പ് പള്ളിയിലെ അക്രമം: ജാമ്യാപേക്ഷ തള്ളി




കൊച്ചി,ജനു 23: കോലഞ്ചേരി കണ്യാട്ടുനിരപ്പിലെ പള്ളി പെരുന്നാളിനോടനുബന്ധിച്ച് നടന്ന തര്‍ക്കത്തിനിടയില്‍ സര്‍ക്കിെള്‍ ഇന്‍സ്പെക്ടര്‍ ബിജു കെ.സ്‍റ്റീഫനെ അക്രമിച്ച കേസിലെ അഞ്ചു് പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബി.കെമാല്‍ പാഷ തള്ളി. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ കോടതി ഉത്തരവു് പാലിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ അക്രമിച്ച കേസിലെ പ്രതികള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്നു് ജില്ലാ പബ്ളിക് പ്രോസിക്യൂട്ടര്‍ എം.എ. ജോസഫ് മണവാളന്‍ കോടതിയെ ബോധിപ്പിച്ചു. പ്രതികള്‍ക്കെ തിരെയുള്ള കേസുകളുടെ വിശദാംശങ്ങളും പ്രോസിക്യൂട്ടര്‍ കോടതിക്കു കൈമാറി.

11 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒന്നാം പ്രതി ചോറ്റാനിക്കര കുഴിയറ ഞാറ്റംതൊട്ടിയില്‍ സണ്ണി, അഞ്ചു കേസുകളില്‍ ഉള്‍പ്പെട്ട രണ്ടാം പ്രതി കണയന്നൂര്‍ ചിറപ്പാട്ട് ബാബു, 10 കേസുകളില്‍ ഉള്‍പ്പെട്ട മൂന്നാം പ്രതി ഞാറ്റുതൊട്ടിയില്‍ സാജു, ഒന്‍പത് കേസുകളില്‍ ഉള്‍പ്പെടുന്ന നാലാം പ്രതി പാറക്കുളങ്ങരയില്‍ ഏലിയാസ്, രണ്ട് കേസുകളില്‍ ഉള്‍പ്പെപട്ട എട്ടാം പ്രതി ഇലഞ്ഞി കയ്യാരത്ത് പൌലോസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് സെഷന്‍സ് കോടതി തള്ളിയത്.

അഞ്ചാം പ്രതി തട്ടേത്ത് പത്രോസ്, ആറാം പ്രതി തിരുവാണിയൂര്‍ വെട്ടുക്കാട്ടില്‍ ജോസി, ഏഴാം പ്രതി തലക്കോട് തട്ടാരത്ത് ഷിജോ സ്കറിയ, ഒന്‍പതതാം പ്രതി ചേലച്ചുവട് അഖില്‍ രാജു എന്നിവര്‍ക്കു കോടതി സോപാധിക ജാമ്യം അനുവദിച്ചു.

h

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.