20100130

അങ്കമാലി ഭദ്രാസനം അല്‌പം ചരിത്രം

റവ.മത്തായി ഇടയനാല്‍ കോര്‍ - എപ്പിസ്‌കോപ്പ (ഭദ്രാസന സെക്രട്ടറി)]


1876 -ല്‍ അങ്കമാലി ഭദ്രാസനം നിലവില്‍ വന്നിതിനെ തുടര്‍ന്ന്‌ 1880 ല്‍ സ്ഥാപിക്കപ്പെട്ടതാണ്‌ തൃക്കുന്നത്ത്‌ സെമിനാരി. 1912-ല്‍ മലങ്കര സഭയില്‍ കക്ഷിഭിന്നത ഉടലെടുത്തു. തൃക്കുന്നത്തു സെമിനാരിയുടെ ചുമതല വഹിച്ചിരുന്നവര്‍ അബ്ദുല്ലാ പാത്രിയര്‍ക്കീസ്‌ പക്ഷം ചേര്‍ന്നതിനാല്‍ ഈ സ്ഥാപനം അബ്ദുല്ലാ പാത്രിയര്‍ക്കീസ്‌ പക്ഷത്തിന്റെ കൈവശത്തിലായി. 1958 -ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന്‌ ആ വര്‍ഷം ഡിസംബര്‍ 16 -ആം തീയതി സഭയില്‍ യോജിപ്പുണ്ടായി. അന്ന്‌ തൃക്കുന്നത്ത്‌ സെമിനാരിയില്‍ താമസിച്ചിരുന്ന വയലിപ്പറമ്പില്‍ ഗീവര്‍ഗീസ്‌ മാര്‍ ഗ്രിഗോറിയോസ്‌ തിരുമേനി വിധേയത്തപത്രം സമര്‍പ്പിച്ചതിനാല്‍ അദ്ദേഹത്തിന്‌ കാതോലിക്കേറ്റിന്റെ കീഴില്‍ ഈ ഭദ്രാസനത്തിന്റെ ഭരണം തുടരുവാന്‍ സാധിച്ചു. 1934-ലെ സഭാ ഭരണഘടന എല്ലാ ഇടവക പള്ളികളിലും നടപ്പിലാക്കണമെന്ന്‌ കല്‌പന (102/1959) പുറപ്പെടുവിച്ച്‌ അദ്ദേഹം സഭായോജിപ്പ്‌ പൂര്‍ണ്ണമാക്കി. 1966 ല്‍ അദ്ദേഹം കാലം ചെയ്‌തു.1967 ല്‍ മാര്‍ തെയോഫിലോസ്‌ തിരുമേനി ഭദ്രാസനത്തിന്റെ ചുമതലയേറ്റ്‌ തൃക്കുന്നത്ത്‌ സെമിനാരിയില്‍ താമസമാക്കി. ചുരുക്കി പറഞ്ഞാല്‍ 1958 മുതല്‍ തൃക്കുന്നത്ത്‌ സെമിനാരി വീണ്ടും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ കൈവശത്തിലും ഉടമസ്ഥതയിലും അവാശത്തിലുമാണ്‌.


19-ാം നൂറ്റാണ്ടില്‍ ആരംഭിച്ച അന്തോഖ്യന്‍ സഭയുമായുള്ള ബന്ധം കാലക്രമേണ അവരുടെ ഭരണത്തിന്‍ കീഴില്‍ മലങ്കര സഭയെ തളച്ചിട്ടു. 1912-ലെ കാതോലിക്കാ സിഹാസനം സ്ഥാപനത്തോടെ മലങ്കര സഭയ്‌ക്ക്‌ നഷ്‌ടപ്പെട്ടുപോയ സ്വാതന്ത്ര്യം കൈ വന്നു. സ്വതന്ത്രമായ ഭരണ സംവിധാനം കൈവന്ന മലങ്കര സഭയില്‍ ഒരു വിഭാഗം വിഘടിച്ചു നിന്നപ്പോള്‍ അന്തോഖ്യാ പാത്രിയര്‍ക്കീസ്‌ ബാവ അവരെ തുണയ്‌ക്കുകയും സഭയില്‍ മുടക്കും കേസും ഉണ്ടാവുകയും ചെയ്‌തു. 1958-ലെ വിധി ചിലവു സഹിതം മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയ്ക്കു് അനുകൂലമായതിനാലാണ്‌. അന്തോഖ്യാ പാത്രിയര്‍ക്കീസ്‌ പക്ഷം യോജിപ്പിന്‌ തയ്യാറായത്‌.


മുടക്കപ്പെട്ട ഔഗന്‍ തിമോത്തിയോസ്‌ എന്ന ഒരു പ്രയോഗം അന്തോഖ്യാ പാത്രിയര്‍ക്കീസ്‌ പക്ഷം എപ്പോഴും ഉയര്‍ത്തി കാട്ടാറുണ്ട്‌. എന്താണ്‌ സത്യം ?. 1927-ല്‍ അദ്ദേഹം അന്തോഖ്യാ പാത്രിയര്‍ക്കീസ്‌ ബാവയില്‍ നിന്നാണ്‌ മെത്രാന്‍ സ്ഥാനം സ്വീകരിച്ചത്‌. അതിനുശേഷം യോജിപ്പിനുവേണ്ടി വളരെ പരിശ്രമം നടത്തി നോക്കി. അന്തോഖ്യാ പാത്രിയര്‍ക്കീസും കക്ഷിയും സഹകരിക്കാത്തതിനാല്‍ 1942-ല്‍ സ്വന്തം നിലയില്‍ അദ്ദേഹം കാതോലിക്കാ സിഹാസനത്തെ അംഗീകരിച്ചു. തുടര്‍ന്ന്‌ അദ്ദേഹത്തെ അന്തോഖ്യാ പാത്രിയര്‍ക്കീസ്‌ മുടക്കി. ഇത്‌ സത്യം തന്നെ. എന്നാല്‍ 1958 ല്‍ അന്തോഖ്യാ പാത്രിയര്‍ക്കീസ്‌ തന്നെ കാതോലിക്കായുടെ കീഴിലുള്ളവരെയും നിരുപാധികം സ്വീകരിച്ചപ്പോള്‍ ഔഗേന്‍ തിരുമേനിയുടെ മുടക്ക്‌ തെറിച്ചുപോയില്ലേ?. 1964 ല്‍ അദ്ദേഹത്തെ അന്തോഖ്യാ പാത്രിയര്‍ക്കീസ്‌ , പൗരസ്ത്യ കാതോലിക്കാ സ്ഥനത്തിലേക്ക്‌ ഉയര്‍ത്തിയില്ലേ? 1966 ല്‍ അദ്ദേഹം കോലഞ്ചേരിയില്‍വെച്ച്‌ വാഴിച്ച പീലിപ്പോസ്‌ മാര്‍ തെയോഫിലിയോസ്‌ തിരുമേനിയല്ലേ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയായി ചുമതലഏറ്റത്‌. അന്തോഖ്യാ പാത്രിയര്‍ക്കീസ്‌ ബാവയാല്‍ വാഴിക്കപ്പെട്ട പിതാക്കന്മാര്‍ 1958 വരെ തങ്ങളടെ കൈവശം വച്ചിരുന്ന സ്ഥാപനങ്ങള്‍ ഭരിച്ചിരുന്നു. 1985 ല്‍ 1934 ലെ ഭരണഘടന അംഗീകരിച്ച്‌ സഭ ഒന്നായതിന്‌ ശേഷം പഴയ കാര്യങ്ങള്‍ പറയുന്നതിന്‌ എന്തു പ്രസക്തിയാണ്‌ ഉള്ളത്‌?


1974 -ല്‍ മലങ്കര അറിയാതെ ബഹുമാനപ്പെട്ട സി.എം.തോമസ്‌ കത്തനാര്‍, മാര്‍ ദിവന്യാസിയോസ്‌ എന്ന പേരില്‍ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടിരിക്കുന്നു എന്ന അവകാശ വാദവുമായി രംഗത്തെത്തി. തനിക്ക്‌ അനുയായികളുള്ള പള്ളികളില്‍ ബലം പ്രയോഗിച്ച്‌ കൈയ്യേറ്റം തുടങ്ങി. തൃക്കുന്നത്ത്‌ സെമിനാരി കൈവശപ്പെടുത്താന്‍ അണികളുമായി ഗ്രേയ്‌റ്റ്‌ മാര്‍ച്ച്‌ നടത്തി. ക്രമസമാധാനത്തിന്റെ പേരില്‍ ഭരണാധികാരികള്‍ 144 പ്രഖ്യാപിച്ച്‌ പള്ളി പൂട്ടി.


തൃക്കുന്നത്ത്‌ സെമിനാരി പള്ളി ഇടവക പള്ളിയാണെന്നും താന്‍ നിയമിക്കുന്ന പുരോഹിതനെ അവിടുത്തെ വികാരിയായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു ഫയല്‍ ചെയ്‌ത കേസില്‍ അവര്‍ക്കെതിരായിട്ടാണ്‌ വിധിയുണ്ടായത്‌. തൃക്കുന്നത്ത്‌ സെമിനാരി പള്ളി ഇടവക പള്ളിയല്ലെന്നും, മെത്രാപ്പോലീത്തായുടെ നേരിട്ടുള്ള ഭരണത്തിലിരിക്കുന്ന ചാപ്പലാണെന്നും കോടതി തീര്‍പ്പ്‌ കല്‍പ്പിച്ചു. (O.S/ 5/81).


O.S 25/2001 - ല്‍ പാത്രിയര്‍ക്കീസ്‌ വിഭാഗത്തിന്റെ മാര്‍ ദിവന്യാസ്യോസ്‌ കാതോലിക്ക എന്ന നിലയിലോ, മെത്രപ്പോലീത്ത എന്ന നിലയിലോ അങ്കമാലി, കൊച്ചി, കണ്ടനാട്‌ ഭദ്രാസനത്തിലെ ഒരു പള്ളിയിലും പ്രവേശിക്കരുതെന്ന്‌ ശാശ്വത നിരോധനമുണ്ടായി. ബഹുമാനപ്പെട്ട ഹൈക്കോടതി ആ നിരോധനം സ്ഥിരപ്പെടുത്തുകയും ചെയ്‌തു.

ഇപ്പോള്‍ ഭദ്രാസന മെത്രാപോലീത്തയായി ചുമതല ഏറ്റിട്ടുള്ള യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ്‌ മെത്രാപ്പോലിത്തായെ ഇടവക മെത്രാപ്പോലീത്തയായി അംഗീകരിച്ചുകൊണ്ട്‌ കേസില്‍ കക്ഷിചേരുവാന്‍ ജനുവരി 13-ആം തീയതി ഹൈക്കോടതിയില്‍ നിന്ന്‌ ഉത്തരവുണ്ടായി.


1934 ലെ സഭാഭരണഘടനയ്‌ക്ക്‌ വിധേയത്വം പ്രഖ്യാപിച്ച്‌ പാത്രിയര്‍ക്കീസ്‌ പക്ഷത്തെ കാതോലിക്കായും, മെത്രാപ്പോലീത്തമാരും സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം ജസ്റ്റ്‌സ്‌ മളീമഠിന്റെ നിരീക്ഷണത്തില്‍ പരുമലയില്‍ ചേര്‍ന്ന അസോസിയേഷന്‍ യോഗം നിരാകരിക്കുകയാണ്‌ ചെയ്‌തത്‌. അവര്‍ക്ക്‌ ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കില്‍ തോമസ്‌ പ്രഥമനെ മലങ്കര സഭയുടെ കാതോലിക്കയായി പ്രഖ്യാപിക്കുവാന്‍ ഈ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു വേണ്ടത്‌. അതിനുപകരം അതേ രീതിയില്‍ പുത്തന്‍കുരിശില്‍ മറ്റൊരു സഭ രൂപീകരിച്ചതായി പ്രഖ്യാപിച്ച്‌ അതിനൊരു ഭരണഘടന അംഗീകരിക്കുകയാണ്‌ അവര്‍ ചെയ്‌തത്‌. സുപ്രീംകോടതി വിധി അനുസരിച്ച്‌ മലങ്കര സഭ ഒന്നേയുള്ളു. അതിന്റെ ഭരണഘടന 1934 ലെ ഭരണഘടനയാണ്‌. അതനുസരിച്ചുള്ള ഭരണ സംവിധാനങ്ങളുമുണ്ട്‌. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെന്നപേരില്‍ പുതിയ സഭയുണ്ടാക്കി 2002 ലെ പുതിയഭരണഘടനയ്‌ക്ക്‌ കീഴില്‍ നില്‍ക്കുന്നവര്‍ മലങ്കരസഭയുടെ അംഗങ്ങളല്ല. മലങ്കര സഭയുടെ പള്ളികളിലും സ്വത്തുക്കളിലും അവര്‍ക്ക്‌ യാതൊരു അവകാശവുമില്ല.

കേസ്‌കാലത്ത്‌ വളരെക്കാലം അന്തോഖ്യാ പാത്രിയര്‍ക്കീസ്‌ വിഭാഗം പലപള്ളികളും സ്ഥാപനങ്ങളും കൈവശം വച്ചിരുന്നപ്പോള്‍ ആരും ബലപ്രയോഗത്തിനും മുതിര്‍ന്നിട്ടില്ല. വിധി തീര്‍പ്പുവരെ കാത്തുനിന്ന അവകാശം നേടിയെടുക്കുകയാണ്‌ ചെയ്‌തത്‌. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗം ചെയ്യേണ്ടതും അതുതന്നെയല്ലേ?

പരിശുദ്ധ ആരാം പ്രഥമനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ ഇന്ത്യയിലേയ്ക്കു് ക്ഷണിച്ചു

.

അന്തേലിയാസ്: റോമന്‍ കത്തോലിക്കാസഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്സ്സഭയും തമ്മിലുള്ള ദൈവവിജ്ഞാനീയ സംവാദത്തിനായുള്ള അന്തര്‍ദേശീയ സംയുക്ത കമ്മീഷനില്‍ പങ്കെടുക്കാന്‍ ലെബാനോനിലെ അന്റേലിയാസിലെത്തിയ ഇന്ത്യന്‍ ‍ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പ്രതിനിധികളായ തിരുവനന്തപുരം മെത്രാപ്പോലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസും ഫാ. മാത്യു വെള്ളാനിക്കലും സഹോദരീ സഭയായ അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ ആരാം പ്രഥമന്‍ കെഷിഷിയന്‍‍‍ ബാവയെ ജനുവരി 29 നു് സന്ദര്‍ശിച്ചു. കിലിക്യാ സിംഹാസനമാണു് ജനുവരി26 മുതല്‍ 31 വരെ അന്റേലിയാസില്‍ നടക്കുന്ന റോമന്‍ കത്തോലിക്കാസഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്സ്സഭയുംതമ്മിലുള്ള ദൈവവിജ്ഞാനീയസംവാദത്തിനായുള്ള അന്തര്‍ദേശീയ സംയുക്തകമ്മീഷന്‍ സമ്മേളനത്തില്‍ ആതിഥേയത്വം വഹിയ്ക്കുന്നതു്.

മലങ്കരസഭയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും വിശേഷങ്ങളും പ്രതിനിധിസം ഘം പരിശുദ്ധ ആരാം പ്രഥമന്‍ ബാവയെ അറിയിച്ചു. പ്രതിനിധിസം ഘം പരിശുദ്ധ ആരാം പ്രഥമനു്, പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ പാത്രിയര്‍ക്കീസിന്റെ സഹോദരനിര്‍വിശേഷമായ സ്നേഹം അറിയിയ്ക്കുകയും ഇന്ത്യയിലേയ്ക്കു് ക്ഷണിച്ചുകൊണ്ടുള്ള കത്തു് നല്കുകയും ചെയ്തു.

20100129

കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയ പള്ളിയില്‍‍ ഇരു വിഭാഗത്തിനും സമയം നിശ്‌ചയിച്ച്‌ ആരാധന നടത്താനുള്ള ക്രമീകരണം ചെയ്യണം

കോട്ടയം: തര്‍ക്കങ്ങള്‍ക്കു ശാശ്വതപരിഹാരം ഉണ്ടാകും വരെ ഇരു വിഭാഗത്തിനും സമയം നിശ്‌ചയിച്ച്‌ ആരാധന നടത്താനുള്ള ക്രമീകരണം ചെയ്യണമെന്ന ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്റെ നിര്‍ദേശം ആത്മാര്‍ഥതയോടെയാണെങ്കില്‍ ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് അനുകൂലമായി കോടതിവിധി ഉണ്ടായിട്ടുള്ള കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയ പള്ളിയില്‍ അതു നടപ്പാക്കി കാണിക്കാന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാനേതൃത്വം തയാറാകണമെന്നു് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത ജനുവരി 28നു് ആവശ്യപ്പെട്ടു.

കോടതി വിധികളും സഭാ സമാധാന ഉടമ്പടികളും അവഗണിച്ച്‌ അക്രമാസക്‌തമായ കൈയേറ്റ ശ്രമങ്ങളിലൂടെ പള്ളികള്‍ പൂട്ടിയിടാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കിയ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗക്കാര്‍ തന്നെ താല്‌ക്കാലിക പരിഹാരമാര്‍ഗങ്ങളെക്കുറിച്ചു പത്രപ്രസ്‌താവനകള്‍ നടത്തുന്നതു തന്ത്രത്തിന്റെ ഭാഗമാണെന്ന്‌ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത വ്യക്തമാക്കി.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം വ്യക്‌തികളുടെ പേരിലും ട്രസ്‌റ്റിന്റെ പേരിലും സ്‌ഥാപിച്ചിട്ടുള്ള ഒരു പള്ളിയിലും മലങ്കര ഓര്‍ത്തഡോക്‌സ് സഭ അവകാശവാദം ഉന്നയിക്കില്ല. സുപ്രീംകോടതി അംഗീകരിച്ച സഭാ ഭരണഘടന അനുസരിച്ചു ഭരിക്കപ്പെടേണ്ട മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പള്ളികള്‍ വിട്ടുകൊടുക്കുകയുമില്ല. കോടതിവിധി അനുസരിക്കുകയും തര്‍ക്കമുള്ള ഇടങ്ങളില്‍ സ്‌റ്റാറ്റസ്‌കോ പാലിക്കുകയുമാണ്‌ സഭയുടെ നിലപാടെന്ന്‌ അദ്ദേഹം അറിയിച്ചു.

വിമത യാക്കോബായ വിഭാഗം പൊള്ളയായ അവകാശവാദങ്ങള്‍ ഉപേക്ഷിക്കണം


വ്യവസ്‌ഥാപിത മാര്‍ഗങ്ങളിലൂടെ ആലുവ തൃക്കുന്നത്തു സെമിനാരി തങ്ങളുടേതാണെന്നു തെളിയിക്കാതെ അതിന്മേല്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ അവകാശവാദം ഉന്നയിക്കുന്നതു മൗഠ്യമാണെന്ന്‌ മലങ്കര സുറിയാനി സഭയുടെ വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌ അഭിപ്രായപ്പെട്ടൂ.കോടതിവിധികളുടെ സാരാംശങ്ങള്‍ വളച്ചൊടിച്ചു മാധ്യമങ്ങള്‍ വഴി പൊതുജനത്തെ തെറ്റിധരിപ്പിക്കാന്‍ നടത്തുന്ന ശ്രമം നികൃഷ്‌ടമാണെന്നും അദ്ദേഹം പറഞ്ഞു.

.

പാലക്കുഴ പള്ളിയില്‍ അപ്പീല്‍ തീര്‍പ്പാകുന്നതുവരെ തല്‍‍സ്ഥിതി തുടരും

കൊച്ചി: പാലക്കുഴ സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ സഭയുടെ 1934 ലെ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്ന അഡീ.ജില്ലാ ജഡ്‌ജി വി.ഷേര്‍സിയുടെ ഉത്തരവു് നടപ്പാക്കുന്നതു് അപ്പീല്‍ തീര്‍പ്പാകുന്നതുവരെ നിറുത്തിവയ്ക്കാനും തല്സ്ഥിതി തുടരാനും 2010 ജനുവരി 21-ആം തീയതി ഹൈക്കോടതി ഏകാംഗ പീഠം ഉത്തരവിട്ടു. ഒന്നിടവിട്ട ആഴ്ചകളില്‍ ഓര്‍ത്തഡോക്‌സ്‌ സഭക്കാര്‍ക്കും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ക്കും വീതം നല്കിക്കൊണ്ടുള്ള ക്രമീകരണമാണു് ഇപ്പോള്‍ പാലക്കുഴ സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ഉള്ളതു്.

20100128

ബഹു. ജില്ലാ കോടതിവിധി:പാലക്കുഴ സെന്റ്‌ ജോണ്‍സ്‌ ഇടവകയുടെ ഐക്യത്തിനു പുതിയ സാധ്യത

”നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്‌ ഞാന്‍ അവരിലും
നീ എന്നിലുമായി അവര്‍ ഐക്യത്തില്‍ തികഞ്ഞവരായിരിക്കേണ്ടതിന്‌ തന്നെ” വി. യോഹ.17:23


പുതുവര്‍ഷത്തില്‍ കൂത്താട്ടുകുളം മേഖലയിലെ വിശ്വാസികള്‍ക്ക്‌ പുത്തന്‍ പ്രചോദനമായി പാലക്കുഴ സെന്റ്‌ ജോണ്‍സ്‌ പള്ളി കേസിലും കോടതി നീതി പൂര്‍വ്വമായ തീര്‍പ്പുണ്ടാക്കിയിരിക്കുന്നു. 1995 ല്‍ പരമോന്നത നീതി പീഠത്തില്‍ നിന്നുണ്ടായ തീര്‍പ്പിനെ തുടര്‍ന്ന്‌, ഏകസഭ, ഏക തലവന്‍, ഏകഭരണഘടന എന്ന ലക്ഷ്യത്തോടെ നീങ്ങിയ സമാധാനകാംക്ഷികളായ വിശ്വാസികള്‍ക്ക്‌ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന വിധിയുടെ പ്രസക്ത ഭാഗങ്ങള്‍ ഇതാ :


Para-17 last: So, it could be seen that the decision of the Hon’ble Supreme Court in 1995 is binding on all the churches of Malankara Association and the 1934 constitution shall govern and regulate the administration of the parish churches as provided in the constitution.



Para-18: It is to be noted that the case of the defendants is that they have opted out of Malankara Association and associated with Jacobite Syrian CHRISTIAN Association. Of course, the parishioners of the plaint church can associate with Jacobite Syrian Christain Association. but, their case is that the 1st defendant parish church is to be governed under 2002 constitution cannot be accepted in the light of the judgment of the Supreme Court in 1995 sc 2001 as the plaint church is a parish church of Malankara Church it could be seen from the list of the parish churches of Malankara that this parish church is included in the Malankara Churches and so the 1st defendant church is to be governed and administrated by 1934 constitution.



(1995 ലെ സുപ്രീം കോടതി വിധി മലങ്കരസഭയിലെ എല്ലാ പള്ളികള്‍ക്കും ബാധകവും, ആ പള്ളിയില്‍ 1934 ലെ സഭാ ഭരണഘടനാപ്രകാരം ഭരിക്കപ്പെടേണ്ടതുമാകുന്നു. എതിര്‍കക്ഷികളുടെ കേസു പ്രകാരം അവര്‍ മലങ്കര അസോസിയേഷനില്‍ നിന്നും പുറത്തുപോയി എന്നും യാക്കോബായ സിറിയന്‍ ക്രിസ്‌ത്യന്‍ അസോസിയേഷനുമായി യോജിച്ചു എന്നുമാണല്ലോ. നിശ്ചയമായും ഇടവകക്കാര്‍ക്ക്‌ അങ്ങനെ തീരുമാനിക്കാം. എന്നാല്‍ മലങ്കര സഭയിലെ ഇടവകപള്ളിയാകയാല്‍ ഭരണം 2002 ലെ ഭരണഘടനാ പ്രകാരം ആകണം എന്ന അവരുടെ നിലപാട്‌ 1995 -ലെ സുപ്രീം കോടതി വിധി പ്രകാരം സ്വീകാര്യമല്ലാത്തതും മലങ്കര സഭയിലെ ഇടവക പള്ളികളുടെ ലിസ്റ്റില്‍ ഈ പള്ളിയും ഉള്‍പ്പെട്ടിട്ടുള്ളതു നിമിത്തം ഒന്നാം എതിര്‍കക്ഷി പള്ളി 1934 ലെ മലങ്കര സഭാ ഘടന പ്രകാരം ഭരിക്കപ്പെടേണ്ടതും ആകുന്നു. )


Para-21: The law of the land has to be obeyed by all the peace loving people. But what is happening is against that. Since the plaint church is a Parish of the Malankara Orthodox Church, administration of the same can only be as per the provision of 1934


Constitution as directed by the Apex Court and nobody can ignore the same. Since the Patriarch faction has opted out from Malankara Association of Malankara Orthodox Church their remedy is not to fight for the church which belongs to the Malankara Orthodox Church but to move out from there. They are not supposed to fight for a matter which has already been settled by the Apex Court. The mere fact that as an internal arrangement the 2nd defendant vicar is also doing holy services in the church and is in possession of some of the registers and records of the church will not entitle them to claim administration of the church under 2002 constitution. So also the production of the title deeds of the administration of the church and its properties. A proper administration to manage the affairs of the church is absolutely necessary and as this church is to be governed and administrated by 1934 constitution, the plaintiffs are entitled to get a decree for some of the reliefs sought for in the plaint.


In the result a decree is passed removing the defendants 3 and 4 as the trustees of the 1st Defendant church. They are restrained by a decree of permanent prohibitory injunction from functioning from causing obstruction to the 1st plaintiff, present vicar of the 1st defendant church in convening the pothuyogam of the 1st defendant church and conducting election of the managing committee and lay trustees in accordance with 1934 constitution. The parties are directed to bear their respective costs.


(രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ സമാധാനകാംക്ഷികളായ എല്ലാവര്‍ക്കും ബാധ്യതയുണ്ട്‌. എന്നാല്‍ സംഭവിക്കുന്നത്‌ അതിന്‌ വിരുദ്ധവും. അന്യായ വിവരണത്തില്‍പ്പെട്ട പള്ളി മലങ്കര സഭയിലെ ഒരിടവക പള്ളിയും തന്മൂലം ആയതിന്റെ ഭരണം 1934 ലെ സഭാഭരണ ഘടനപ്രകാരം മാത്രം നടത്തപ്പെടേണ്ടതുമാണെന്ന സംഗതി ബഹു.സുപ്രീംകോടതി അസന്നിഗ്‌ദ്ധമായി തീരുമാനിച്ചിട്ടുള്ള സ്ഥിതിക്ക്‌ ആര്‍ക്കും ആയത്‌ അവഗണിക്കാന്‍ പറ്റാത്തത്‌ ആകുന്നു. പാത്രിയര്‍ക്കാ പക്ഷം സ്വയം മലങ്കര അസോസിയേഷനില്‍ നിന്നും പുറത്തുപോയ നിലക്ക്‌ അവര്‍ക്കുളള പരിഹാരം മലങ്കര സഭയുടെ പള്ളികള്‍ക്ക്‌ വേണ്ടി പോരടിക്കുകയല്ല അതില്‍ നിന്നും പുറത്തുപോവുകയാണ്‌. പരമോന്നത കോടതി തീരുമാനമെടുത്ത നിലയ്‌ക്ക്‌ പള്ളികള്‍ക്കുവേണ്ടി പോരടിക്കുക അവരില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്ന സംഗതിയുമല്ല. 2-ാം എതൃകക്ഷി (പാത്രിയാര്‍ക്കാ പക്ഷത്തെ വികാരി) ഇടക്കാല സംവിധാനമെന്ന നിലയില്‍ ആരാധന നടത്തിയിരുന്നതോ പള്ളി വക ചില പ്രമാണികളും രേഖകളും കൈവശം വെയ്‌ക്കുന്നുവെന്നുള്ളതുകൊണ്ടോ 2002 ലെ ഭരണഘടനപ്രകാരം പള്ളി ഭരിക്കപ്പെടണം എന്നു പറയാന്‍ അവര്‍ക്ക്‌ യാതൊരുഅവകാശവും ഇല്ല. അതുപോലെ തന്നെ ഏതാനും ആധാരങ്ങള്‍ കൈവശം വച്ചതുകൊണ്ടുമാത്രം, അവരുടെ കേസിന്‌ യാതൊരു നേട്ടവുമുണ്ടാകുന്നില്ല, കൃത്യമായ വ്യവസ്ഥകളും ഭരണസംവിധാനവും പള്ളി ഭരണത്തിന്‌ ആവശ്യമുള്ളതും പള്ളി 1934 ലെ സഭാ ഭരണഘടനപ്രകാരം ഭരിക്കപ്പെടുന്നതും, ഭരിക്കപ്പെടേണ്ടതും തന്മൂലം വാദി ആവശ്യപ്പെട്ട ഏതാനും നിവൃത്തികള്‍ക്ക്‌ അവര്‍ക്ക്‌ അവകാശമുള്ളതും ആകുന്നു.


കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനമെത്രാപ്പൊലീത്ത 1934 ലെ ഭരണഘടനാപ്രകാരം നിയമിക്കുന്ന വികാരിക്കോ പുരോഹിതര്‍ക്കോ മാത്രമേ പള്ളിയില്‍ പ്രവേശിച്ചു കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കാന്‍ അധികാരമുള്ളൂ.


മേല്‍പ്പറഞ്ഞ വിലയിരുത്തലുകളുടെ വെളിച്ചത്തില്‍ മൂന്നും നാലും കക്ഷികളെ (പാത്രിയര്‍ക്കാ ഭാഗം ട്രസ്റ്റിമാരെ) ഒന്നാം എതൃകക്ഷി പള്ളി ട്രസ്റ്റി സ്ഥാനത്തുനിന്നും നീക്കിയിരിക്കുന്നതും, ഒരു ശാശ്വത നിരോധന ഉത്തരവുമുഖേന അവര്‍ ട്രസ്റ്റിമാരായി പ്രവര്‍ത്തിക്കുന്നത്‌ വിലക്കിയിരിക്കുന്നതും ആകുന്നു. രണ്ടും (പാത്രിയര്‍ക്കാഭാഗത്തെ വികാരി) മൂന്നും നാലും എതൃകക്ഷികളോ അവരുടെ കീഴില്‍ മറ്റ്‌ ആരെങ്കിലുമോ, ഏതെങ്കിലും പുരോഹിതനേയോ, സ്ഥാനികളെയോ, പള്ളിയിലോ,ചാപ്പലുകളിലോ പ്രവേശിപ്പിക്കുകയോ ആരാധന നടത്തിക്കുകയോ മതപരമായ ചടങ്ങുകള്‍ നടത്തിക്കുകയോ ചെയ്യുന്നതും ശാശ്വത നിരോധന ഉത്തരവുമൂലം വിലക്കിയിരിക്കുന്നു. രണ്ടാം എതൃകക്ഷിയെ (പാത്രിയര്‍ക്കാ പക്ഷ വികാരി) പള്ളിയുടെ വികാരിയുടെ ചുമതല വഹിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നു. ഒന്നാം വാദിയെ (ഫാ. ഷിബു കുര്യന്‍) വികാരിയുടെ ചുമതല വഹിക്കുന്നതില്‍ നിന്നോ 1934 ലെ സഭാ ഭരണഘടന പ്രകാരം പൊതുയോഗം വിളിക്കുന്നതില്‍ നിന്നോ തെരഞ്ഞെടുപ്പുനടത്തി മാനേജിംഗ്‌ കമ്മിറ്റിയേയോ, കൈക്കാരന്മാരെയോ തെരഞ്ഞെടുക്കുന്നതില്‍ നിന്നോ, എതൃകക്ഷികളോ അവര്‍ക്കുകീഴില്‍ മറ്റാരെങ്കിലുമോ തടസ്സം സൃഷ്‌ടിച്ചുകൂടാത്തതും ആകുന്നു.


വ്യവസ്ഥാപിതമായി സഭയും ഇടവകയും ഭരിക്കപ്പെടുന്നതുകൊണ്ട്‌ അനര്‍ഹരായി അധികാരസ്ഥാനങ്ങളില്‍ ഇരിപ്പുറപ്പിച്ചവര്‍ക്കല്ലാതെ സഭാ വിശ്വാസികള്‍ക്ക്‌ ഒന്നും നഷ്‌ടപ്പെടാനില്ല. രാജ്യത്തെ സിവില്‍ നിയമത്തിന്റെ പഴുതുകളിലൂടെ നില നില്‍ക്കാന്‍ ശ്രമിക്കുന്ന സഭ പേരില്‍ ക്രിസ്‌ത്യാനി എന്നു ചേര്‍ത്തതുകൊണ്ടുമാത്രം ക്രിസ്‌തീയമാകുന്നില്ല. സഭയിലെ കലഹങ്ങളും സംഘര്‍ഷങ്ങളും മൂലം നവീകരണ സഭക്കാര്‍ക്ക്‌ വളക്കൂറുള്ള മണ്ണും സമൂഹത്തിന്‌ പ്രതിസാക്ഷ്യവുമാകാതിരിക്കാന്‍ സഭാമക്കളുടെ വിവേകപൂര്‍വ്വമായ ഒരു തീരുമാനം ധാരാളം മതി.


പാലക്കുഴ പാലക്കുഴ സെന്റ്‌ ജോണ്‍സ്‌ ഇടവകാംഗങ്ങള്‍
20.01.2010


ബഹു. ജില്ലാ കോടതിവിധി: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32

.

പാലക്കുഴ പള്ളിയെ സംബന്ധിച്ച കോടതി വിധി:അനേക ചോദ്യങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും മറുപടി നല്‍കുന്നതു്

യൂഹാനോന്‍ മാര്‍ മിലിത്തോസ് മെത്രാപ്പോലീത്ത

പാലക്കുഴ സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയെ സംബന്ധിച്ച്‌ ബ. ജില്ലാ കോടതിയില്‍ നിന്നും 2010 ജനുവരി 16-ാം തീയതി ഉണ്ടായ വിധി (ഓ.എസ്‌.50/2003) സുപ്രധാനമാണ്‌. മുപ്പത്തിരണ്ട്‌ പേജുള്ള ബ.ജസ്റ്റിസ്‌ ശ്രീമതി വി. ഷിര്‍സിയുടെ വിധിയില്‍ മലങ്കര സഭയില്‍ ഇന്നു നിലവിലിരിക്കുന്നതും ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിക്കുന്നതുമായ പല ചോദ്യങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും ഉത്തരമുണ്ട്‌.


ആദ്യമായി വിധിയിലെ പ്രസക്ത ഭാഗത്തിന്റെ തര്‍ജ്ജമ നല്‍കട്ടെ:
പാരഗ്രാഫ്‌ 21 (പേജ്‌ 27 മുതല്‍) എല്ലാ സമാധാന പ്രിയരായവരും നാടിന്റെ നിയമവ്യവസ്ഥയെ അനുസരിക്കേണ്ടതുണ്ട്‌. എന്നാല്‍ സംഭവിക്കുന്നത്‌ അതിന്‌ കടക വിരുദ്ധമാണ്‌. (കേസില്‍) എതിര്‍ കക്ഷിയായിരിക്കുന്ന പള്ളി മലങ്കരസഭയിലെ ഇടവക പള്ളി ആയിരിക്കുന്നതിനാല്‍ അത്‌ പരമോന്നത കോടതി നിശ്ചയിച്ചിട്ടുള്ള പ്രകാരം 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടതും അക്കാര്യം ആര്‍ക്കും അവഗണിക്കാന്‍ പറ്റാത്തതുമാണ്‌. പാത്രിയര്‍ക്കീസ്‌ ഭാഗം മലങ്കര അസോസിയേഷനില്‍ നിന്ന്‌ വിട്ടുനില്‌ക്കൂവാന്‍ തീരുമാനിച്ചതിനാല്‍ അവര്‍ക്കുള്ള പോംവഴി മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പള്ളികള്‍ക്കുവേണ്ടി യുദ്ധം ചെയ്യുക എന്നതല്ല അതില്‍ നിന്നും പുറത്തുപോവുക എന്നതാണ്‌. അവര്‍ മുന്നമെ തന്നെ പരമോന്നത കോടതി നിശ്ചയിച്ചിട്ടുള്ള കാര്യത്തിനെതിരെ പടവെട്ടിക്കൂടാത്തതാണ്‌. ഒരു ആഭ്യന്തര ക്രമീകരണം എന്ന നിലയില്‍ രണ്ടാം എതിര്‍കക്ഷി (യാക്കോബായ സഭാ വൈദീകന്‍) പള്ളിയില്‍ ആത്മീയ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു എന്നും പള്ളിയുടെ ഏതാനും രേഖകളും രജിസ്റ്ററുകളും കൈവശത്തിലുണ്ട്‌ എന്നതും ആ പള്ളിയെ 2002 ലെ ഭരണഘടന പ്രകാരം ഭരിക്കുന്നതിന്‌ അവകാശം നല്‍കുന്നവയാകുന്നില്ല. അതുപോലെ തന്നെ വസ്‌തു ആധാരം സമര്‍പ്പിക്കുന്നതും അവരുടെ കേസിനെ ബലപ്പെടുത്തുകയില്ല കാരണം വ്യവഹാരം പള്ളിയുടെയും സ്വത്തിന്റെയും ആവശ്യമാണ്‌. ഈ ഇടവക 1934 ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ടതാകയാല്‍ വാദികള്‍ക്ക്‌ അവര്‍ ആവശ്യപ്പെട്ടിട്ടുള്ള ചില കാര്യങ്ങള്‍ അനുവദിച്ച്‌ ഉത്തരവ്‌ ലഭിക്കുവാന്‍ അവകാശമുള്ളതാണ്‌ (കോടതി ചെലവ്‌ അനുവദിച്ചിട്ടില്ല).


അതിന്‍ പ്രകാരം കേസ്‌ ഭാഗികമായി അനുവദിച്ച്‌ ഉത്തരവായിരിക്കുന്നു. ഒന്നാം കക്ഷിയായി ഇടവകയുടെ ട്രസ്റ്റി സ്ഥാനത്തുനിന്നും 3,4 എതിര്‍ കക്ഷികളെ നീക്കം ചെയ്‌ത്‌ ഉത്തരവാകുന്നു. അവരെ 1-ാം കക്ഷി പള്ളിയുടെ കൈക്കാരന്മാരായി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും സ്ഥിരമായി നിരോധിച്ചുകൊണ്ട്‌ ഉത്തരവായിരിക്കുന്നു. 1934 ലെ ഭരണഘടനപ്രകാരമുള്ള കണ്ടനാട്‌ ഈസ്റ്റ്‌ മെത്രാപ്പോലീത്തയുടെ നിയമപ്രകാരമുള്ള പട്ടക്കാരനല്ലാതെ മറ്റാരെ എങ്കിലും 1-ാം എതിര്‍ കക്ഷി പള്ളിയിലൊ അതിന്റെ ചാപ്പലുകളിലൊ വിശുദ്ധ ആരാധനയൊ മറ്റേതെങ്കിലും മതചടങ്ങുകളോ നടത്തുന്നതിനായി വികാരിയെ അഥവാ വൈദികനെ കൊണ്ടുവരുന്നതില്‍ നിന്നും 2 മുതല്‍ 4 വരെയുള്ള എതിര്‍ കക്ഷികളെയും അവരുടെ അനുയായികളെയും സ്ഥിരമായി നിരോധനത്തിലൂടെ വിലക്കിയിരിക്കുന്നു. 2-ാം എതിര്‍ കക്ഷിയെ 1-ാം എതിര്‍ കക്ഷി പള്ളിയില്‍ വികാരി എന്ന നിലയില്‍ ചുമതലകള്‍ നടത്തുന്നതില്‍ നിന്നും നിരോധിക്കുന്നു. 1-ാം എതിര്‍കക്ഷി പള്ളിയുടെ ഇപ്പോഴത്തെ വികാരി 1-ാം വാദി പള്ളിയില്‍ പൊതുയോഗം നടത്തുന്നതിനെയും 1-ാം എതിര്‍കക്ഷി പള്ളിക്ക്‌ 1934 ഭരണഘടന പ്രകാരമുള്ള മാനേജിംഗ്‌ കമ്മറ്റി, അല്‍മായ ട്രസ്റ്റി എന്നിവ തെരഞ്ഞെടുക്കുന്നതിനെയും തടസ്സപ്പെടുത്തുന്നതില്‍ നിന്നും 2 മുതല്‍ 4 വരെ യുള്ള എതിര്‍ കക്ഷികളെ നിരോധിക്കുന്നു. കക്ഷികള്‍ തങ്ങളുടെ ചെലവുകള്‍ സ്വയംവഹിക്കേണ്ടതാകുന്നു.


ഇതില്‍ നിന്നും ഉല്‍ഭവിക്കുന്ന ചില സുപ്രധാന വിഷയങ്ങളെ പരിശോധിക്കാം.
ഒന്നാമതായി യാക്കോബായ സഭ പറയുന്നത്‌ മുന്‍പ്‌ പാത്രിയര്‍ക്കീസ്‌ പക്ഷത്തായിരുന്ന പള്ളികളെല്ലാം തങ്ങളുടെതാണ്‌ എന്നാണ്‌. അത്‌ അങ്ങിനെ അല്ല എന്നും അവ പൂര്‍ണ്ണായും 1934 ലെ ഭരണഘടനക്ക്‌ വിധേയമാണ്‌ എന്ന്‌ ബ.സുപ്രീം കോടതി പറഞ്ഞിട്ടുള്ളതിനാല്‍ അക്കാര്യത്തില്‍ പുതിയൊരു ചോദ്യത്തിന്‌ സാദ്ധ്യത ഇല്ല എന്നുമാണ്‌ കോടതി വിധി.
രണ്ടാമതായി യാക്കോബായക്കാര്‍ പറയുന്നത്‌ : പല പള്ളികളുടെയും സ്ഥലത്തിന്റെ ആധാരങ്ങളില്‍ പത്രോസിന്റെ സിംഹാസനത്തെക്കുറിച്ചും അന്ത്യോഖ്യ പാത്രിയര്‍ക്കീസിനെക്കുറിച്ചും പറയുന്നുണ്ട്‌ അതിനാല്‍ അവയുടെ ഭരണ കാര്യങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ ഇവ പരിഗണിക്കണം എന്നാണ്‌ ഇതും കോടതി നിഷേധിച്ചിരിക്കുന്നു. ആധാരമല്ല ഇവിടെ പ്രധാനം ഇടവകയുടെ ഭരണം ഏതു വിധേനയും ഏത്‌ ഭരണഘടന അനുസരിച്ചും നിര്‍വ്വഹിക്കപ്പെടണം എന്നതാണ്‌ പ്രധാനം. അക്കാര്യമാണ്‌ ബ.സുപ്രീം കോടതി തീരുമാനിച്ചിട്ടുള്ളത്‌ എന്ന്‌ ഈ വിധിയില്‍ പറയുന്നു.


മൂന്നാമതായി 2002 ല്‍ യാക്കോബായക്കാര്‍ ഉണ്ടാക്കിയ ഭരണഘടന പ്രകാരം മുന്‍പ്‌ പാത്രിയര്‍ക്കീസ്‌ ഭാഗത്തുണ്ടായിരുന്ന പള്ളികള്‍ ഭരിക്കപ്പെടാം എന്നാണ്‌. ഇത്‌ കോടതി നിഷേധിച്ചിരിക്കുന്നു. ഈ പള്ളികള്‍ 1934 ലെ ഭരണഘടന പ്രകാരമാണ്‌ ഭരിക്കപ്പെടേണ്ടത്‌ എന്നാണ്‌ കോടതി വിധി.


നാലാമതായി ഏത്‌ മെത്രാപ്പോലീത്തയാണ്‌ കണ്ടനാട്‌ ഭദ്രാസനത്തെ പള്ളികളുടെ ചുമതലക്കാരന്‍ എന്ന്‌ കോടതി തീരുമാനിച്ചിരിക്കുന്നത്‌. മുന്‍പ്‌ പാത്രിയര്‍ക്കീസ്‌ ഭാഗത്തുണ്ടായിരുന്ന പള്ളികള്‍ക്ക്‌ അവ ഇപ്പോള്‍ യാക്കോബായ സഭയുടെ പള്ളികളാണ്‌ എന്ന അവകാശത്തോടെ ഒന്നിനു പുറകെ ഒന്നായി യാക്കോബായക്കാര്‍ മെത്രാന്മാരെ വാഴിക്കുന്ന സാഹചര്യത്തില്‍ ഈ വിധിക്ക്‌ പ്രത്യേക പ്രാധാന്യമുണ്ട്‌. 1934 ലെ ഭരണഘടന അനുസരിച്ച്‌ നിയമിക്കപ്പെടുന്ന മെത്രാപ്പോലീത്തമാര്‍ക്കു മാത്രമാണ്‌ ഈ പള്ളികളില്‍ വികാരിയെ നിയമിക്കാനും മറ്റ്‌ ഭരണകാര്യങ്ങളില്‍ ഇടപെടാനും അവകാശമുള്ളൂ എന്ന്‌ കോടതി പറയുന്നു.
അഞ്ചാമതായി താല്‌ക്കാലിക ക്രമീകരണം എന്ന പേരില്‍ നിലനില്‌ക്കുന്ന സമാന്തര ഭരണ സംവിധാനം സ്ഥായിയാണ്‌ എന്ന വിധത്തില്‍ ജനത്തെ തെറ്റിദ്ധരിപ്പിച്ച്‌ കായബലത്താലും സാമൂഹിക വിരുദ്ധ പ്രവര്‍ത്തിയിലൂടെയും പിടിച്ചെടുത്ത പള്ളികളില്‍ എക്കാലവും ഭരണം നടത്താം എന്ന പ്രചരണം നിലനില്‌ക്കില്ല എന്ന്‌ കോടതി വിധി സൂചിപ്പിക്കുന്നു.


ആറാമതായി ബ. കോടതി ചില ധാര്‍മ്മിയ പ്രശ്‌നങ്ങളും ഉന്നയിക്കുന്നുണ്ട്‌: സമാധാന പ്രിയരായ ഏവരും നാടിന്റെ നീതിന്യായ വ്യവസ്ഥയെ അനുസരിക്കും എന്ന്‌ കോടതി പറയുമ്പോള്‍ യാക്കോബായക്കാര്‍ അതിന്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന്‌ വരുന്നു. അവര്‍ സമാധാന വിരുദ്ധരായതിനാല്‍ സമാധാന പ്രഭുവായ ക്രിസ്‌തുവിന്റെ അനുയായികള്‍ അല്ല എന്നു തെളിയുന്നു. (ക്രിസ്‌തീയ സഭ എന്ന്‌ സഭയുടെ പേരില്‍ പ്രത്യേകം എഴുതേണ്ടിവന്നത്‌ ഇതുകൊണ്ടാണ്‌ ) അതോടൊപ്പം നാടിന്റെ നീതിന്യായ വ്യവസ്ഥയെ ആദരിക്കുന്നവരുമല്ല അവര്‍ എന്ന്‌ കാണാം. അതിലൂടെ അവര്‍ ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്നതും പാക്കിസ്ഥാനില്‍ ഉണ്ടാകുന്നതുമായ തീവ്രവാദികളെപ്പോലെ മറ്റൊരു വിഭാഗം തീവ്രവാദികളാണ്‌ എന്ന്‌ കരുതാം.


കൂടാതെ 2002 ലെ മലങ്കര അസോസിയേഷനില്‍ നിന്ന്‌ വിട്ടുനില്‌ക്കുകയും പുതിയ ഭരണ ഘടന ഉണ്ടാക്കുകയും ചെയ്‌തവര്‍ എന്താണ്‌ ധാര്‍മ്മികമായി ചെയ്യേണ്ടത്‌ എന്നും കോടതി വിധിയിലുണ്ട്‌. "അവര്‍ 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ട പള്ളിയില്‍ യുദ്ധം ചെയ്യുകയല്ല അവിടെ നിന്നും മാറിപ്പോവുകയാണ്‌ വേണ്ടത്‌". എന്ന്‌ ബ.കോടതി ഉപദേശിക്കുകയും ഉത്തരവാകുകയും ചെയ്യുന്നു.


ഈ ഉത്തരവിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട്‌ പ്രിയ സഹോദരങ്ങളായ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷന്‍ സഭാംഗങ്ങള്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പള്ളികളില്‍ മുളകുപൊടി, ചൂടുവെള്ളം, കമ്പിപ്പാര, കുറുവടി, വടിവാള്‍, പട്ടിക തുടങ്ങിയ ആയുധങ്ങള്‍ കൊണ്ടുള്ള യുദ്ധവും കൊലപാതകവും നിര്‍ത്തിവച്ച്‌ സമാധാനം കംക്ഷിക്കുന്ന സാധാരണ വിശ്വാസികളെ ക്രമീകൃതമായ ഭരണ സംവിധാനമുള്ള മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ പള്ളികളില്‍ ആരാധിക്കാന്‍ അനുവദിച്ചിട്ട്‌ പുതിയ ആരാധാനാ സ്ഥലമുണ്ടാക്കി പിരിഞ്ഞുപോയി, അവകാശപ്പെടുന്നതുപോലെ ക്രിസ്‌ത്യാനികളാണ്‌ തങ്ങള്‍ എന്ന്‌ ലോകത്തിനും ബ.കോടതികള്‍ക്കും മുന്‍പില്‍ തെളിയിക്കാന്‍ തയാറാകണം.

.

20100127

പാലക്കുഴ പള്ളി 1934 ലെ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്ന്‌ അഡീ.ജില്ലാ കോടതി

കൊച്ചി: പാലക്കുഴ സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ സഭയുടെ 1934 ലെ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്ന്‌ അഡീ.ജില്ലാ ജഡ്‌ജി വി.ഷേര്‍സി 2010 ജനുവരി 16-ആം തീയതി ഉത്തരവിട്ടു. കേസിലെ ഒന്നാം പരാതിക്കാരനായ ഫാ.ഷിബു കുര്യന്‍ പള്ളിയുടെ വികാരിയായി പ്രവര്‍ത്തിക്കാന്‍ കോടതി അനുവാദം നല്‍കി. സമാധാനമായ കേസുകളുടെ തീര്‍പ്പിനുള്ള സുപ്രീംകോടതിവിധി പാലക്കുഴ പള്ളി ഇടവകയുടെ കാര്യത്തില്‍ ബാധകമാണ്‌.

കേസിലെ മൂന്നും നാലും എതിര്‍കക്ഷികള്‍ക്കു ട്രസ്റ്റി സ്ഥാനത്ത്‌ തുടരാനാവില്ലെന്നും കോടതി വ്യക്തമാക്കി. കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിനു പള്ളിയിലേക്കു വൈദികരെ നിയോഗിക്കാന്‍ അവകാശമുണ്ട്‌. ഭരണസമിതിയെ നിയോഗിക്കാന്‍ വികാരി വിളിച്ചുചേര്‍ക്കുന്ന പൊതുയോഗത്തില്‍ എതിര്‍കക്ഷികളായ വ്യക്തികള്‍ പങ്കെടുക്കരുതെന്നും വിധിയില്‍ പറയുന്നുണ്ട്‌. വാദിഭാഗത്തിനു വേണ്ടി അഭിഭാഷകരായ എസ്‌. ശ്രീകുമാര്‍, മാര്‍ട്ടിന്‍ ജോസ്‌ എന്നിവര്‍ ഹാജരായി.

20100126

തൃക്കുന്നത്തു സെമിനാരി രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ച്‌ നിവര്‍ത്തി തേടണമെന്ന്‌ വിമതരോടു് നിയുക്‌ത കാതോലിക്കോസ്

കോട്ടയം, ജനുവരി 25: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനാസ്‌ഥാനമായ തൃക്കുന്നത്ത്‌ സെമിനാരിയിലെ പള്ളി പൂട്ടിയിടാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കിയത്‌ നിരന്തരമായ അനധികൃതമായ കയ്യേറ്റ ശ്രമമാണെന്ന്‌ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ് ‌പ്രസ്താവിച്ചു.

ഓര്‍ത്തഡോക്‌സ് സഭയുടെ ഉടമസ്‌ഥതയിലും കൈവശവും ഉപയോഗത്തിലുമായിരിക്കുന്ന തൃക്കുന്നത്ത്‌ സെമിനാരിയില്‍ അവകാശം സ്‌ഥാപിച്ചുകിട്ടുന്നതിനായി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം കൊടുത്ത അഞ്ചു കേസുകളിലും പ്രതികൂലമായ വിധി ഉണ്ടായപ്പോള്‍ അനധികൃത കൈയേറ്റ ശ്രമങ്ങള്‍ വഴി അധികാരം സ്‌ഥാപിക്കാന്‍ ശ്രമിക്കുന്നത്‌ നീതി-നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണ്‌.

യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസിനെ ഡോ. ഫിലിപ്പോസ്‌ മാര്‍ തെയോഫിലോസിന്റെ പിന്‍ഗാമി എന്ന നിലയിലും പള്ളി വികാരി എന്ന നിലയില്‍ ഫാ. മത്തായി ഇടയനാലിനെയും സെമിനാരി മാനേജര്‍ എന്ന നിലയില്‍ ഫാ. യാക്കോബ്‌ തോമസിനെയും ഇപ്പോള്‍ കോടതിയില്‍ നിലവിലുള്ള കേസില്‍ കക്ഷി ചേരാന്‍ കോടതി അനുവദിച്ചിരിക്കെ സെമിനാരിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ച്‌
കൈവശമുണ്ടെന്നു പറയുന്ന രേഖകള്‍ യാക്കോബായ വിഭാഗം കോടതിയില്‍ സമര്‍പ്പിച്ച്‌ നിവര്‍ത്തി തേടണമെന്ന്‌ നിയുക്‌ത ബാവാ പറഞ്ഞു.

സെമിനാരിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കൈവശമുണ്ടെന്ന് പറയുന്ന രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ച്‌ നിവര്‍ത്തി തേടാതെ നുണപ്രചാരണംനടത്തി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് ഭിന്നത വര്‍ധിപ്പിക്കുന്നതിനും ക്രമസമാധാനനില തകരാറിലാക്കുന്നതിനുംമാത്രമേ ഉപകരിക്കൂ. കോടതിവിധി അനുസരിക്കുകയും തര്‍ക്കമുള്ള ഇടങ്ങളില്‍ സ്റ്റാറ്റസ്‌കോ പാലിക്കുകയും ചെയ്യുക എന്നതാണ് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടെന്നും നിയുക്ത കാതോലിക്കാ ബാവാ പ്രസ്‌താവനയില്‍ അറിയിച്ചു.

തൃക്കുന്നത്ത്‌ സെമിനാരി: മധ്യസ്ഥശ്രമം വേണമെന്ന ആവശ്യം ഇല്ലാത്ത അവകാശം സ്‌ഥാപിക്കാന്‍ - യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്‌

ആലുവ, ജനുവരി 25: തൃക്കുന്നത്ത്‌ സെമിനാരിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കോടതിയ്ക്കുപുറത്ത്‌ മധ്യസ്‌ഥശ്രമങ്ങളിലൂടെ പരിഹരിക്കണമെന്ന അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക തോമസ് പ്രഥമന്റെ ആവശ്യം പള്ളിക്കുമേല്‍ ഇല്ലാത്ത അവകാശം സ്‌ഥാപിച്ചെടുക്കാന്‍ ഉദ്ദേശിച്ചാണെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്‌ പ്രസ്താവിച്ചു. അന്ത്യോക്യന്‍ യാക്കോബായ വിഭാഗം പ്രശ്‌നവുമായി വന്നതിനാലാണ്‌ പള്ളി ഈ അവസ്‌ഥയില്‍ പൂട്ടിയിടേണ്ടിവന്നത്‌. പള്ളി ആരാധനയ്‌ക്കു് തുറക്കുന്നതില്‍ ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന്‌ മെത്രാപ്പോലീത്ത പറഞ്ഞു. പള്ളിയില്‍ ആരാധന നടത്തുന്നതിനു് ആരെയും വിലക്കുന്നില്ല. എന്നാല്‍ അതിന്റെ പേരില്‍ അവകാശം സ്‌ഥാപിച്ചെടുക്കാന്‍ ശ്രമിക്കരുത് ‌- മെത്രാപ്പോലീത്ത പറഞ്ഞു.

അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയുടെ സ്വകാര്യ ചാപ്പലാണ്‌ തൃക്കുന്നത്തു സെമിനാരി പള്ളി. ഇത്‌ ഒരു ഇടവക പള്ളിയല്ല. ഇക്കാര്യം കോടതിയും അംഗീകരിച്ചിട്ടുള്ളതാണ്‌. അവകാശ തര്‍ക്കത്തിന്റെ പേരില്‍ യാതൊരു കാരണവശാലും സഭയെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ലെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ അനധികൃതമായി കൈവശപ്പെടുത്തിയിരിയ്ക്കുന്ന പറവൂര്‍, കോതമംഗലം, പള്ളിക്കര, കരിങ്ങാച്ചിറ, പീച്ചാനിക്കാട്‌, അങ്കമാലി പള്ളികളില്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തെ ആരാധനയ്‌ക്കായി കയറ്റുമോയെന്നും മെത്രാപ്പോലീത്ത ചോദിച്ചു. പത്രസമ്മേളനത്തില്‍ തൃക്കുന്നത്ത്‌ സെമിനാരി മാനേജര്‍ ഫാ. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്കോപ്പയും സംബന്ധിച്ചിരുന്നു.

.

20100125

രണ്ടു ദിവസത്തെ പെരുന്നാള്‍ ആരാധനയ്‌ക്കു ശേഷം തൃക്കുന്നത്ത്‌ പള്ളി അടച്ചു

ആലുവ: പിതാക്കന്‍മാരുടെ ഓര്‍മപ്പെരുനാളിനായി രണ്ടു ദിവസത്തേക്ക്‌ തുറന്ന തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ സെമിനാരിപ്പള്ളി പെരുന്നാളിനു് ശേഷം അടച്ചു. ഐജി വിന്‍സന്‍ എം. പോള്‍, റൂറല്‍ എസ്‌പി ടി.വിക്രം, എഎസ്‌പി ജെ.ജയനാഥ്‌, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്‍ അഡ്വ.ശ്രീലാല്‍ വാര്യര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസാണ്‌ പള്ളിവാതില്‍ അടച്ചത്‌.

ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ പള്ളിയില്‍ ഇരു സഭാവിഭാഗങ്ങള്‍ക്കും സമയക്രമം നിശ്‌ചയിച്ച്‌ പ്രാര്‍ത്ഥനയ്‌ക്ക്‌ അവസരം നല്‍കിയത്‌. വൈകിട്ട്‌ അഞ്ചുമണിക്കാണ്‌ പള്ളി അടച്ചത്‌.

പള്ളിയില്‍ ഇന്നലെ ഓര്‍ത്തഡോക്‌സ്‌ സഭാവിഭാഗത്തിന്റെ ആരാധനയ്‌ക്കു് ശ്രേഷ്‌ഠ നിയുക്‌ത ബാവാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌, അങ്കമാലി ഭദ്രാസനാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്‌ എന്നിവര്‍ നേതൃത്വംനല്‍കി. രാവിലെ ഏഴുമുതല്‍ 11വരെയാണ്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിനു പള്ളിയില്‍ അനുവദിച്ച സമയം. പെരുന്നാളിനോടനുബന്ധിച്ച്‌ സെമിനാരി ചാപ്പലില്‍ നടന്ന കുര്‍ബാനയില്‍ ശ്രേഷ്‌ഠ നിയുക്‌ത ബാവ മുഖ്യ കാര്‍മികനായി.

സെമിനാരി മാനേജര്‍ ഫാ. യാക്കോബ്‌ തോമസ്‌ ,വികാരി ഫാ.മത്തായി ഇടയനാല്‍, തോമസ്‌ പോള്‍ റമ്പാന്‍, മാനേജിങ്‌ കമ്മിറ്റിയംഗങ്ങള്‍ എന്നിവരും കബറിലെ പ്രാര്‍ഥന, ധൂപപ്രാര്‍ഥന എന്നിവയടക്കമുള്ള ചടങ്ങുകളില്‍ സംബന്ധിച്ചു. ആലുവ കോടതി മന്ദിരത്തിനു മുന്നിലുള്ള കുരിശിന്‍ തൊട്ടിയിലേക്കുള്ള പ്രദക്ഷിണം സീനിയര്‍ വൈദികന്‍ ഫാ.ജെ.പൗലോസ്‌ നയിച്ചു.

പതിനൊന്നു മണിയോടെ ഓര്‍ത്തഡോക്‌സ് സഭക്കാര്‍ പള്ളി കോമ്പൗണ്ടില്‍നിന്നു സെമിനാരി ചാപ്പലിലേക്കു പിന്മാറി. പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം നടത്തിയ പ്രാര്‍ഥനയുടെ ഭാഗമായി ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ഇന്നലെയും കയറി 10 മിനിട്ട് ആരാധനനടത്തി. മാത്യൂസ്‌ മാര്‍ അപ്രേം , ഏലിയാസ്‌ മാര്‍ അത്തനാസിയോസ്‌, സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍ എന്നിവരും ശ്രേഷ്‌ഠ തോമസ് പ്രഥമനോടൊപ്പം ആരാധനയില്‍ പങ്കെടുത്തു. ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌, ഡോ.എബ്രഹാം മാര്‍ സേവേറിയോസ്‌, കുര്യാക്കോസ്‌ മാര്‍ യൗസേബിയോസ്‌, മാത്യൂസ്‌ മാര്‍ ഇവാനിയോസ്‌, കുര്യാക്കോസ്‌ മാര്‍ ക്ലിമ്മീസ്‌, മാര്‍ക്കോസ്‌ മാര്‍ ക്രിസോസ്‌റ്റമോസ്‌, കോറെപ്പിസ്‌ക്കോപ്പമാര്‍, വികാരി ഫാ.ജേക്കബ്‌ കൊച്ചുപറമ്പില്‍, ഫാ.സാബു പാറയ്‌ക്കല്‍ തുടങ്ങിയവരും മറ്റ്‌ വിശ്വാസികളും വിവിധ സമയങ്ങളില്‍ പള്ളിയില്‍ ആരാധന നടത്തി. കബറിങ്കല്‍ ധൂപപ്രാര്‍ഥനയും നടന്നു. ഉച്ചകഴിഞ്ഞു് 1 മുതല്‍ 5 വരെയായിരുന്നു യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ക്കു് സമയം നല്കിയതു്.

തൃക്കുന്നത്ത്‌ സെമിനാരിപ്പള്ളി തുറക്കാനായതില്‍ സന്തോഷം - പരിശുദ്ധ ബാവ

ആലുവ,ജനുവരി 23: സമാധാനാന്തരീക്ഷത്തില്‍ തൃക്കുന്നത്ത്‌ സെമിനാരിപ്പള്ളി പെരുന്നാളിനായി തുറന്ന്‌ പ്രാര്‍ത്ഥന നടത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ ദിതിമോസ്‌ പ്രഥമന്‍ ബാവ പറഞ്ഞു.

മൂന്ന്‌ പതിറ്റാണ്ട്‌ പൂട്ടിക്കിടന്ന പള്ളി തുറന്നുകിട്ടാന്‍ കോടതിയെ സമീപിച്ചത്‌ ഓര്‍ത്തഡോക്‌സ്‌ പക്ഷമാണ്‌. ഓര്‍ത്തഡോക്‌സ്‌ സഭയുടെ അഭ്യര്‍ഥന അനുവദിച്ച കോടതിവിധിയെ സ്വാഗതം ചെയ്യുന്നു.

ആരാധനാലയങ്ങളില്‍ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തര്‍ക്കങ്ങളും ആരോപണങ്ങളും അവകാശവാദങ്ങളും അപലപനീയമാണെന്നും പരിശുദ്ധ ബാവ പറഞ്ഞു.

20100123

കനത്ത സുരക്ഷയില്‍ തൃക്കുന്നത്ത്‌ സെമിനാരിപ്പള്ളി പെരുന്നാളിനായി തുറന്നു



ആലുവ: അടച്ചിട്ടിരുന്ന ആലുവ തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പള്ളി 32 വര്‍ഷങ്ങള്‍ക്കു ശേഷം തുറന്നു. കലക്‌ടറുടെ അധ്യക്ഷതയില്‍ സഭാ നേതൃത്വങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം ഇന്നലെ രാത്രി രാത്രി 11 മണിയോടെ കലക്‌ടറുടെ സാന്നിധ്യത്തില്‍ പള്ളി തുറന്നത്‌. പള്ളി ഇന്നും നാളെയും ആരാധനയ്‌ക്ക്‌ തുറന്നുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കലക്ടര്‍ എം ബീന, എസ്‌പി ടി വിക്രം, എഎസ്‌പി ജയനാഥ്‌, സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ഡിവൈഎസ്‌പി അനില്‍കുമാര്‍, തഹസീല്‍ദാര്‍ സുജാത എന്നിവരുടെ സാന്നിധ്യത്തില്‍ അങ്കമാലി ഭദ്രാസന മെത്രാപോലീത്ത യുഹാനോന്‍ മാര്‍ പോളികോര്‍പ്പസ് പള്ളിതുറന്നുപ്രവേശിച്ചു.

ഇന്നലെ രാത്രി 10.40ന്‌ പള്ളി തുറന്ന ശേഷം ഓര്‍ത്തഡോക്‌സ്‌ സഭയുടെ വിശ്വാസികള്‍ 32 വര്‍ഷമായി പൂട്ടികിടന്ന പള്ളിയിലെ മാറാലയും പൊടിയും നീക്കം ചെയ്‌ത ശേഷം പള്ളി കഴുകി വൃത്തിയാക്കി ആരാധനയ്‌ക്കായി തുറക്കുകയായിരുന്നു. വെള്ളിയാഴ്‌ച രാത്രി പള്ളിതുറന്ന്‌ ശുചീകരണത്തിന്റെ ഭാഗമായി കലക്ടര്‍ എം ബീന, എസ്‌പി ടി വിക്രം, എഎസ്‌പി ജയനാഥ്‌, സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ഡിവൈഎസ്‌പി അനില്‍കുമാര്‍, തഹസീല്‍ദാര്‍ സുജാത എന്നിവരുടെ സാന്നിധ്യത്തില്‍ അങ്കമാലി ഭദ്രാസന മെത്രാപോലീത്ത യുഹാനോന്‍ മാര്‍ പോളികോര്‍പ്പസ്‌, നിയുക്ത കാതോലിക്കോസ് പൗലോസ്‌ മാര്‍ മിലിത്തിയൂസ്‌, മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, തോമസ്‌ പോള്‍ റബ്ബാന്‍, മത്തായി ഇടയനാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുദ്ധീകരണ കൂദാശ നടത്തി.

കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഓര്‍ത്തഡോക്‌സ്‌ സഭാ അംഗങ്ങള്‍ക്ക്‌ നല്കിയ സമയം അനുസരിച്ച്‌ ഇന്നുരാവിലെ ഏഴു മണി മുതല്‍ 11 വരെ 10 പേര്‍ വീതം മെറ്റല്‍ ഡിറ്റക്ടറിലൂടെ പള്ളിയില്‍ പ്രവേശിച്ചു തുടങ്ങി. രാവിലെ ഏഴുമണിയോടെ ജില്ലാ കളക്ടര്‍ ഡോ. കെ. എം. ബീനയോടൊപ്പം ഹൈക്കോടതി നിരീക്ഷകരും സ്ഥലത്തു ക്യാമ്പ്‌ ചെയ്യുന്നുണ്‌ട്‌. ആലുവ എ.എസ്‌.പി ജെ.ജയനാഥിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തിയാണ്‌ ഓരോരുത്തരെയും അകത്തു പ്രവേശിപ്പിക്കുന്നത്‌. മനപൂര്‍വ്വം സാമൂഹ്യവിരുദ്ധര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതുകൊണ്‌ട്‌ പോലീസ്‌ സ്‌റ്റേഷനു മുന്നിലൂടെയുള്ള ഗെയിറ്റില്‍ കൂടി മാത്രമെ വിശ്വാസികളെ പ്രവേശിപ്പിക്കുന്നുള്ളൂ.

രാവിലെ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദീമോസ്‌ പ്രഥമന്‍ ബാവ, നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ , ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്‌ എന്നിവരുടെ കാര്‍മികത്വത്തില്‍ സെമിനാരിയില്‍ കുര്‍ബാന നടത്തി. കുര്‍ബാനയ്‌ക്ക്‌ ‌ശേഷം ഓര്‍ത്തഡോക്‌സ് സഭയുടെ പിതാക്കന്മാര്‍ നിയുക്ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌, അങ്കമാലി ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ പോളി കാര്‍പ്പസ്‌ അടങ്ങുന്ന സംഘം പള്ളിയില്‍ പ്രവേശിച്ചു് ധൂപ പ്രാര്‍ത്ഥന നടത്തി.

ഇന്ന്‌ ഉച്ചയ്‌ക്ക് ഒന്നു മുതല്‍ അഞ്ച്‌ വരെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിന്‌ പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്ക് അവസരം ലഭിച്ചു.

24 ഞായര്‍ രാവിലെ 9 മണിക്ക് ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസിന്റെ പ്രധാന കാര്‍മ്മീകത്വത്തില്‍ വി.കുര്‍ബ്ബാനയും തുടര്‍ന്ന് റാസയും നേര്‍ച്ച സദ്യയും ഉണ്ടായിരിക്കും


തൃക്കുന്നത്ത്‌ പെരുന്നാള്‍: വന്‍ സുരക്ഷാസന്നാഹം

അലുവ: തൃക്കുന്നത്ത്‌ തിരുനാളിന്റെ ഭാഗമായി പള്ളിയിലും പരിസരത്തും വന്‍ സുരക്ഷാസന്നാഹം. ഐജി, എസ്‌പി എന്നിവരുടെ നേതൃത്വത്തില്‍ എഴുന്നൂറിലധികം പൊലീസുകാരെ വിന്യസിച്ചു. പള്ളിയിലേക്കുള്ള പ്രവേശനം സംഘര്‍ഷരഹിതമാക്കാന്‍ ബാരിക്കേഡുകള്‍ നിരത്തി ചുറ്റുമതില്‍ തകര്‍ന്ന വശങ്ങളില്‍ ഉയര്‍ന്ന കമ്പിവലകളും സ്‌ഥാപിച്ചു.

പിഡബ്ല്യുഡി വകുപ്പിനാണ്‌ ബാരിക്കേഡുകള്‍ സ്‌ഥാപിക്കുന്നതിന്റെ ചുമതല. മെറ്റല്‍ഡിറ്റക്‌റ്റര്‍, ബോംബ്‌ ഡിറ്റക്‌റ്റര്‍ സ്‌ക്വാഡ്‌ എന്നിവയുടെ സാന്നിധ്യത്തിലാവും ഇന്നുവിശ്വാസികളെ പ്രവേശിക്കാന്‍ അനുവദിക്കുന്നത്‌. പള്ളിവളപ്പിലെത്തുന്നവരെ നിരീക്ഷിക്കാന്‍ പൊലീസിന്റെ വിഡിയോ ക്യാമറാ സംഘങ്ങളെയും സജ്‌ജരാക്കിയിട്ടുണ്ട്‌. സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലാ കലക്‌ടര്‍, റൂറല്‍ എസ്‌പി എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി.

തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്നത്ത് സഭയുടെ പൊതു പിതാക്കന്മാര്‍ :-പരിശുദ്ധ ബാവാ

സഭയിലും സമൂഹത്തിലും ഭിന്നത സൃഷ്ടിക്കുന്ന പ്രവണത അപലപനീയമാണെന്നും തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന 4 പിതാക്കന്മാരും സഭയുടെ പൊതു സ്വത്തും കാവല്‍ക്കാരുമണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ പരമാദ്ധ്യക്ഷന്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. തൃക്കുന്നത്ത് സെമിനാരി പള്ളിയില്‍ പിതാക്കന്മാരുടെ പെരുന്നാളിനോടിനുബന്ധിച്ച് നടന്ന യുവജന സമ്മേളനം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികള്‍ പിതാക്കന്മാരുടെ കബറിങ്കല്‍ വന്ന് പ്രാര്‍ത്ഥിച്ച് അനുഗ്രഹം തേടുന്നത് സ്വാഗതാര്‍ഹമാണെന്നും അനധികൃതമായി ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ സമ്മതിച്ചു കൊടുക്കുകയില്ലെന്നും ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് പറഞ്ഞു. ചടങ്ങുകള്‍ക്ക് ഭദ്രാസന മെത്രാപ്പോലീത്താ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, തോമസ് മാര്‍ അത്താനാസിയോസ്, ഗീവറുഗീസ് മാര്‍ കൂറിലോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്, മാത്യൂസ് മാര്‍ തെവോദോസിയോസ് എന്നിവര്‍ നേതൃത്വം നല്‍കി. വൈദീക ട്രസ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ട്രസ്റി എം. ജി. ജോര്‍ജ് മുത്തൂറ്റ്, സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, വികാരി മത്തായി ഇടയനാല്‍ കോറെപ്പിസ്ക്കോപ്പാ, മാനേജര്‍ ഫാ. യാക്കോബ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

തൃക്കുന്നത്ത്‌ സെമിനാരി സെന്റ്‌ മേരീസ്‌ പള്ളിയില്‍‍ കുര്‍ബാന നടത്താന്‍ അനുമതിയില്ല

ആലുവ/തൃക്കാക്കര: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആലുവ തൃക്കുന്നത്ത്‌ സെമിനാരി സെന്റ്‌ മേരീസ്‌ പള്ളി രണ്ടുദിവസത്തേക്ക്‌ തുറക്കുന്നതിനു് സ്വീകരിക്കേണ്ട ക്രമാകരണങ്ങളുമായി ബന്ധപ്പെട്ടു് കലക്ടര്‍ ഇന്നലെ (ജനു 22)വിളിച്ച യോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെയും പ്രതിനിധികള്‍ പങ്കെടുത്തു.

കോടതി ഉത്തരവുപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന്‌ കലക്ടര്‍ അറിയിച്ചു. കലക്ടര്‍ക്കു പുറമെ റൂറല്‍ എസ്‌പി ടി വിക്രം. എഎസ്‌പി ജയനാഥ്‌, ഡിവൈഎസ്‌പി അനില്‍കുമാര്‍, ആലുവ തഹസീല്‍ദാര്‍ സുജാത, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തെ പ്രതിനിധീകരിച്ച്‌ ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌, മാത്യൂസ്‌ മാര്‍ അപ്രേം, തമ്പു ജോര്‍ജ്‌ തുകലന്‍,മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ വിഭാഗത്തെ പ്രതിനിധീകരിച്ച്‌ മത്തായി ഇടയനാല്‍, ഫാ. ജോണി ജോര്‍ജ്‌, യാക്കോബ്‌ തോമസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

ജനവരി 18 ന്‌ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇരുവിഭാഗവും സമ്മതിച്ചവ്യവസ്ഥ പ്രകാരമാണ്‌ പെരുന്നാള്‍ ദിവസങ്ങളില്‍ ആരാധന അനുവദിക്കുക.ഇന്നും നാളെയും രാവിലെ ഏഴ്‌ മുതല്‍ 11 വരെ ഓര്‍ത്തഡോക്‌സ്‌ പക്ഷത്തിനും ഉച്ചയ്‌ക്ക്‌ ഒന്ന്‌ മുതല്‍ അഞ്ച്‌ വരെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ പക്ഷത്തിനുമാണ്‌ ആരാധനയ്‌ക്ക്‌ സമയം അനുവദിച്ചിട്ടുള്ളത്‌. പത്ത്‌ പേര്‍ വീതമുള്ള സംഘത്തിന്‌ പത്ത്‌ മിനിറ്റ്‌ മാത്രമേ ആരാധന നടത്താനാകൂ. കോടതി ഉത്തരവ്‌ കണിശമായി നടപ്പാക്കുമെന്ന്‌ പൊലീസ്‌ പറഞ്ഞു.ഇരുകൂട്ടരുടെയും ബാവമാര്‍ക്ക്‌ അഞ്ച്‌ മിനിറ്റ്‌ കബറിടത്തിലും അഞ്ച് മിനിറ്റ്‌ നേരം പള്ളിയിലും പ്രസ്‌താവന നടത്തുന്നതിനാണ്‌ അനുമതി.കുര്‍ബാനയര്‍പ്പിക്കാനോ കുര്‍ബാനവസ്ത്രം ധരിക്കാനോ വൈദികര്‍ക്കാര്‍ക്കും അനുമതിയില്ല.

.

കോടതി വിധി സഭ സ്വാഗതം ചെയ്യുന്നു

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ തൃക്കുന്നത്ത് സെമിനാരിയോടനുബന്ധിച്ചുള്ളതും അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തായുടെ ചാപ്പലുമായ സെന്റ് മേരീസ് പള്ളി തര്‍ക്കം മൂലം പൂട്ടി കിടന്ന ദുസ്ഥിതിക്ക് അറുതി വരുത്തി പള്ളി തുറക്കാനും പരിപാലിക്കാനും ഹൈക്കോടതി അനുവാദം തന്നതിനെ ഓര്‍ത്തഡോക്സ് സഭ സ്വാഗതം ചെയ്യുന്നുവെന്ന് ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് പ്രസ്താവിച്ചു.

മുന്‍ നിശ്ചയപ്രകാരം കോടതി വിധി അനുസരിച്ചും ജില്ലാ ഭരണാധികാരികളുടെ നിര്‍ദ്ദേശം പാലിച്ചും ഓര്‍ത്തഡോക്സ് സഭയുടെ അപേക്ഷ പരിഗണിച്ച് ഹൈക്കോടതി നിയോഗിച്ചിട്ടുള്ള അഡ്വക്കേറ്റ് കമ്മീഷന്റെ നിരീക്ഷണത്തിലും സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മീകത്വത്തില്‍ നടക്കുന്ന പെരുന്നാളില്‍ വിശ്വാസികള്‍ വന്ന് സംബന്ധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പെരുനാളിനായി തൃക്കുന്നത്തു പള്ളി തുറന്നു കൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി: ആലുവ തൃക്കുന്നത്തു സെന്റ്‌ മേരീസ്‌ പള്ളി പെരുനാളിനായി ഇന്നും നാളെയും തുറന്നു നല്‍കാന്‍ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടു. 32 വര്‍ഷത്തിനു ശേഷമാണു പള്ളി തുറന്നു നല്‍കുന്നത്‌. സ്‌ഥിതിഗതികള്‍ നിരീക്ഷിച്ച്‌ കോടതിക്കു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ അഡ്വ. ശ്രീലാല്‍ വാര്യരെ അഭിഭാഷക കമ്മിഷനായി നിയമിച്ചു.

ജനവരി 18 ന്‌ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇരുവിഭാഗവും സമ്മതിച്ചവ്യവസ്ഥ പ്രകാരമാണ്‌ പെരുന്നാള്‍ ദിവസങ്ങളില്‍ ആരാധന അനുവദിക്കുക. രാവിലെ ഏഴ്‌ മുതല്‍ 11 വരെ ഓര്‍ത്തഡോക്‌സ്‌ പക്ഷത്തിനും ഉച്ചക്ക്‌ 1 മണി മുതല്‍ 5 മണി വരെ യാക്കോബായ പക്ഷത്തിനും ആരാധന നടത്താം.

ഓര്‍ത്തഡോക്‌സ്‌ സഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പസ്‌, ഫാ. മത്തായി ഇടയനാല്‍, യാക്കോബ്‌ തോമസ്‌, ജേക്കബ്‌ മണ്ണാറപ്രായില്‍ കോറെപ്പിസ്‌കോപ്പ, എം. സി. വര്‍ഗീസ്‌ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി നല്‍കിയ ഹര്‍ജി
പരിഗണിച്ച് ജസ്‌റ്റിസ്‌ ഹാറൂണ്‍ അല്‍ റഷീദാണു് പള്ളി തുറക്കാനുള്ള ഉത്തരവിട്ടതു്.

ഇരുവിഭാഗം വിശ്വാസികള്‍ക്ക്‌ നിശ്‌ചിത സമയങ്ങളില്‍ ചെറിയ സംഘങ്ങളായി പള്ളിയില്‍ പ്രവേശിക്കാന്‍ ജില്ലാ ഭരണകൂടവും പൊലീസ്‌ ഓഫിസര്‍മാരും സൗകര്യമൊരുക്കണമെന്നു കോടതി നിര്‍ദേശിച്ചു. ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസികള്‍ക്ക്‌ രാവിലെ ഏഴു മുതല്‍ 11 വരെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിശ്വാസികള്‍ക്ക്‌ ഉച്ചയ്‌ക്ക്‌ ഒന്നു മുതല്‍ അഞ്ചു വരെയും പ്രാര്‍ഥനയ്‌ക്കായി പ്രവേശിക്കാം. പെരുന്നാള്‍ ദിവസം അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രാര്‍ഥനകള്‍ സമാധാനപരമായി നടക്കുമെന്നും മതമേലധ്യക്ഷന്മാര്‍ ഉറപ്പാക്കുമെന്നു കോടതി പ്രത്യാശ പ്രകടിപ്പിച്ചു.


സഭാ തര്‍ക്കം മൂലം 32 വര്‍ഷമായി പള്ളി അടഞ്ഞു കിടക്കുകയാണ്‌. എന്നാല്‍, നീണ്ട കാലം പള്ളിയില്‍ ആരാധനയ്‌ക്ക്‌ അവസരം നിഷേധിക്കപ്പെട്ട വിശ്വാസികളുടെ വികാരം മാനിച്ച്‌ പ്രവേശനത്തിന്‌ അവസരം നല്‍കുകയാണെന്നു കോടതി വ്യക്‌തമാക്കി. 32 വര്‍ഷം അടഞ്ഞു കിടന്ന പള്ളി അറ്റകുറ്റം തീര്‍ത്തു വൃത്തിയാക്കാതെ പ്രവേശനം ബുദ്ധിമുട്ടാണ്‌. പെരുനാളിനു മുന്‍പ്‌ അറ്റകുറ്റപ്പണി സാധിക്കില്ലാത്ത സാഹചര്യത്തില്‍ ശുചീകരണം ഇന്നലെ തന്നെ നടത്താമെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭ വാഗ്‌ദാനം ചെയ്‌തതു് കോടതി അംഗീകരിച്ചു.

പെരുനാള്‍ നടത്തിപ്പു സംബന്ധിച്ചു ജില്ലാ കലക്‌ടര്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇരുവിഭാഗവും സഹകരിക്കുമെന്ന്‌ ഉറപ്പു നല്‍കിയിരുന്നു. ക്രമസമാധാനം ഉറപ്പാക്കാന്‍ ആലുവ റൂറല്‍ എസ്‌ പി ഇരുകൂട്ടര്‍ക്കും നോട്ടീസ്‌ നല്‍കി. സമാധാനപാലനത്തിനു സഹകരിക്കുമെന്ന്‌ കോടതിയിലും ഇരുവിഭാഗം ഉറപ്പു നല്‍കി.

ജനുവരി 18 ലെ യോഗ തീരുമാനത്തില്‍ ഇരുവിഭാഗവും ഉറച്ചു നില്‍ക്കുമെന്ന്‌ കോടതി പ്രത്യാശ പ്രകടിപ്പിച്ചു. റൂറല്‍ എസ്‌പി യുടെ നോട്ടീസിലെ നിര്‍ദേശങ്ങളും പാലിക്കണം. മെത്രാന്മാരുടെയും വൈദികരുടെയും നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ഥനകള്‍ക്കു തടസങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടാകാത്ത തരത്തില്‍ അനുയായികളെ നിയന്ത്രിക്കുന്ന കാര്യം മതമേലധ്യക്ഷന്മാര്‍ ഉറപ്പാക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

പെരുനാള്‍ നടത്തിപ്പിനായി നിശ്‌ചിത ദിവസത്തേക്കു മാത്രമാണു പള്ളി തുറക്കുന്നതെന്ന്‌ ഉത്തരവില്‍ എടുത്തു പറഞ്ഞിട്ടുണ്ട്‌. ഫെബ്രുവരി രണ്ടിന്‌ അഭിഭാഷക കമ്മിഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം.

.

20100122

ആലുവാ തൃക്കുന്നത്ത് സെമിനാരി ഓര്‍മപ്പെരുന്നാള്‍ നാളെയും മറ്റന്നാളും

ആലുവ : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവാ തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന അഭിവന്ദ്യ കടവില്‍ പൌലോസ് മാര്‍ അത്താനാസിയോസ്, ധന്യന്‍ കുറ്റിക്കാട്ടില്‍ പൌലോസ് മാര്‍ അത്താനാസിയോസ്, അഭിവന്ദ്യ വയലിപറമ്പില്‍ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ്, അഭിവന്ദ്യ കല്ലുപുരയ്ക്കല്‍ ഡോ. ഫിലിപ്പോസ് മാര്‍ തേയോഫിലോസ് എന്നീ പിതാക്കന്മാരുടെയും ശാസ്താം കോട്ട മാര്‍ ഏലിയാ ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും സംയുക്ത ഓര്‍മ്മ പെരുന്നാള്‍ നാളെയും (ജനുവരി 23)മറ്റന്നാളും (ജനുവരി 24) നടക്കും.

സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ, ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ്, അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് എന്നിവരുടെ നേതൃത്വത്തിലും സഭയുലെ മറ്റ് മെത്രാപ്പോലീത്താമാരുടെ സഹകാര്‍മ്മികത്വത്തിലുമാണ് പെരുന്നാള്‍ ചടങ്ങുകള്‍.

കോടതി വിധി അനുസരിച്ചും ജില്ലാ കളക്ടര്‍ പോലീസ് അധികാരികള്‍ എന്നിവരുടെ നിര്‍ദ്ദേശം പാലിച്ചുമായിരിക്കും പെരുന്നാള്‍ ആഘോഷിക്കുകയെന്ന് വികാരി ഫാ. മത്തായി ഇടയനാല്‍ അറിയിച്ചു.
.

ക്രൈസ്‌തവ സാക്ഷ്യം നിറവേറ്റുക: പരിശുദ്ധ പിതാവു്

മേല്‍പ്പട്ട സ്ഥാനത്തേക്ക്‌ ഏഴുപേരെ തെരഞ്ഞെടുക്കുന്നതിനായി 11 സ്ഥാനാര്‍ത്ഥികള്‍‍‍

കോട്ടയം: പ്രതിസന്ധികളില്‍ തളരാതെ വെല്ലുവിളികളെ അതിജീവിച്ച്‌ ക്രൈസ്‌തവസാക്ഷ്യം നിറവേറ്റുന്നതിന്‌ തയാറാകണമെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭാ പരമാചാര്യന്‍ പൗരസ്ത്യ കാതോലിക്കോസ് – പാത്രിയര്‍ക്കീസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവ ആഹ്വാനംചെയ്‌തു. കോട്ടയം പഴയ സെമിനാരിയില്‍ 2010 ജനുവരി 21 നു് നടന്ന സഭാ മാനേജിംഗ്‌ കമ്മിറ്റിയോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു പരിശുദ്ധ പിതാവു്.

മുന്‍ മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങളായ ഫാ.എം.ടി ജോസഫ്‌ കോര്‍ എപ്പിസ്‌കോപ്പ, പ്രഫ.ഇ.ജെ ജോണ്‍, ബേബി അലക്‌സ്‌, ഡോ.ടി.തോമസ്‌ മാണി എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

മാനേജിംഗ്‌ കമ്മിറ്റി അംഗമായി അരനൂറ്റാണ്‌ട്‌ സേവനമനുഷ്‌ഠിച്ച മുന്‍ സഭാ സെക്രട്ടറിയും ട്രസ്റ്റിയുമായ പി.സി ഏബ്രഹാം പടിഞ്ഞാറെക്കരയെ കാതോലിക്കാബാവ സ്വര്‍ണ പതക്കം അണിയിച്ച്‌ ആദരിച്ചു.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മാനേജിംഗ് കമ്മറ്റി യോഗം കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദീവന്നാസ്യോസ് നയിച്ച ധ്യാനത്തോടെയാണ് ആരംഭിച്ചത്. ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് ആമുഖപ്രസംഗം നടത്തി. സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് നോട്ടീസ് കല്‍പ്പന വായിച്ചു. മേല്പട്ട സ്ഥാനത്തേക്ക് ഏഴു പേരെ തെരഞ്ഞെടുക്കുന്നതിനായി ഫെബ്രുവരി 17 ന് ശാസ്താംകോട്ട മാര്‍ ഏലിയാ ചാപ്പല്‍ അങ്കണത്തില്‍ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസ്സിയേഷന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കുന്നതിന് താഴെപ്പറയുന്ന 11 സ്ഥാനാര്‍ത്ഥികളെ യോഗം തെരഞ്ഞെടുത്തു.

1. ഫാ. ഡോ. ജോര്‍ജ് പുലിക്കോട്ടില്‍
2. ഫാ. ഡോ. സാബു കുര്യാക്കോസ്
3. റവ. യൂഹാനോന്‍ റമ്പാന്‍
4. ഫാ. ഡോ. ജോണ്‍ മാത്യൂസ്
5. ഫാ. വി. എം. ഏബ്രഹം
6. റവ. ഡോ. നഥാനിയേല്‍ റമ്പാന്‍
7. ഫാ. വി. എം. ജെയിംസ്
8. റവ. ഇലവുങ്കാട്ട് ഗീവര്‍ഗ്ഗീസ് റമ്പാന്‍
9. ഫാ. സ്കറിയാ ഒ. ഐ. സി
10. ഫാ. എം. കെ കുര്യന്‍
11. ഫാ. ജെ. മാത്തുക്കുട്ടി.

സ്ക്രീനിങ് കമ്മിറ്റി സമര്‍പ്പിച്ച 14 പേരില്‍നിന്നാണു് ഇവരെ തെരഞ്ഞെടുത്തതു്. ഫാ.ഒ.പി. വർഗീസ്, വെരി. റവ. ഗീവർഗീസ് റമ്പാൻ (ദേവലോകം), ഫാ. പി.സി.തോമസ് എന്നിവരാണു് പുറത്തായ സ്ഥാനാർഥികൾ
ജസ്റ്റീ സ്‌ കെ.ജോണ്‍ മാത്യു വരണാധികാരിയായിരുന്നു.
.

20100121

അഖില മലങ്കര യുവസംഗമം ആലുവ തൃക്കുന്നത്ത്‌ സെമിനാരിയില്‍

കോട്ടയം: ഓര്‍ത്തഡോക്‌സ് ക്രൈസ്‌തവ യുവജന പ്രസ്‌ഥാനം മലങ്കര സഭാസമാധാനത്തിനായി ജനുവരി 23 ശനിയാഴ്‌ച പ്രാര്‍ത്ഥനദിനമായി ആചരിക്കും.

23നു രാവിലെ 9ന്‌ തൃക്കുന്നത്ത്‌ സെമിനാരിയില്‍ നടക്കുന്ന അഖില മലങ്കര യുവസംഗമത്തില്‍ പ്രസിഡന്റ്‌ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ്‌ അധ്യക്ഷതവഹിക്കും. ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കോസ് പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ ഉദ്‌ഘാടനംചെയ്യും.

'മലങ്കര സഭയുടെ സ്വത്വവും സ്വാതന്ത്ര്യവും സാക്ഷ്യവും' എന്നതാണ്‌ മുഖ്യ ചിന്താവിഷയം. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പ മുഖ്യപ്രഭാഷണംനടത്തും.

20100120

മലങ്കര വര്‍ഗീസ്‌ വധം സി.ബി.ഐ. റിപ്പോര്‍ട്ട്‌ വൈകുന്നതില്‍ ഓര്‍ത്തഡോക്‌സ് സഭ ഉത്‌കണ്‌ഠ രേഖപ്പെടുത്തി

കോട്ടയം: ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റിയംഗമായിരുന്ന മലങ്കര വര്‍ഗ്ഗീസ് വധക്കേസില്‍ അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി. ബി. ഐ. യോട് ഹൈക്കോടതി നിര്‍ദ്ദശിക്കുകയും രണ്ട് അവധി നിശ്ചയിക്കുകയും ചെയ്തിട്ടും ഈ
കാര്യത്തില്‍ അസാധാരണമായ കാലവിളംമ്പം വരുത്തുന്ന സി. ബി. ഐ. നിലപാടില്‍ സഭയ്ക്ക് ഉത്കണ്ഠ ഉണ്ടെന്നു് ഓര്ത്തഡോക്സ് സുറിയാനിസഭയുടെ മേലദ്ധ്യക്ഷരില്‍ രണ്ടാമനായ ശ്രേഷ്ഠ നിയുക്ത കാതോലിക്കോസ് പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.

വര്‍ഗ്ഗീസിന്റെ കൊലയ്ക്ക് പിന്നില്‍ നടന്ന ഗൂഡാലോചന വെളിച്ചത്ത് കൊണ്ടു വരുന്നതിനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനും സത്വര നടപടി കൈക്കൊള്ളണമെന്നു് ശ്രേഷ്ഠ നിയുക്ത കാതോലിക്കോസ് അധികൃതരോട് അഭ്യര്‍ത്ഥിച്ചു.

20100119

തൃക്കുന്നത്തു പള്ളിപ്പെരുന്നാള്‍ ക്രമീകരണം കഴിഞ്ഞ വര്‍ഷത്തേതുപോലെ

കലക്‌ടര്‍ വിളിച്ച യോഗത്തില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കടുത്തആവശ്യം അംഗീകരിച്ചില്ല

കൊച്ചി, ജനുവരി 18: കഴിഞ്ഞ വര്‍ഷത്തേതുപോലെ രാവിലെ ഏഴുമുതല്‍ 11 വരെ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭക്കാര്‍‍ക്കും ഒരുമണി മുതല്‍ അഞ്ചുവരെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ക്കും അനുവദിച്ച് കളക്റ്റര്‍ ഡോ. എം. ബീന ഉത്തരവുനല്‍കി.

ആലുവ തൃക്കുന്നത്തു സെന്റ്‌ മേരീസ്‌ പള്ളിയില്‍ പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മപ്പെരുന്നാള്‍ ആചരണം സമാധാനപരമായി നടക്കുന്നതിനു് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍, പള്ളി തുറന്ന് കുര്‍ബാന നടത്താന്‍ അനുവാദം നല്‍കണമെന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭക്കാര്‍ തയ്യാറായില്ല. ജനുവരി 18 ഉച്ചയ്ക്ക് 12 മണിയോടെ തുടങ്ങിയ ചര്‍ച്ച തര്‍ക്കം മൂലം രാത്രി ഏഴുമണിവരെ നീണ്ടു. കഴിഞ്ഞവര്‍ഷത്തെപ്പോലെ ഇരുസഭകള്‍ക്കും കബറില്‍ പ്രാര്‍ഥനനടത്താന്‍ സമയക്രമം അനുവദിച്ചുകൊണ്ടും സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ ഇരുവിഭാഗവും തയ്യാറാകണമെന്നു് നിര്‍ദേശിച്ചും കളക്ടര്‍ എം. ബീന ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേ. കാതോലിക്കയ്‌ക്കും മെത്രാന്മാര്‍ക്കും എട്ടു മിനിറ്റ്‌ ധൂപപ്രാര്‍ഥന നടത്താം. പൂട്ടിക്കിടക്കുന്ന പള്ളി തുറന്നു് സമയക്രമം നിശ്‌ചയിച്ച്‌ വിശുദ്ധ കുര്‍ബാനയ്‌ക്ക് അവസരമുണ്ടാക്കണമെന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആവശ്യം അംഗീകരിച്ചില്ല.

നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതോടൊപ്പം ശ്രേ. കാതോലിക്കയ്‌ക്ക് കബറിങ്കല്‍ ഒരുമണിക്കൂര്‍ ആരാധന (വിശുദ്ധ കുര്‍ബാന) നടത്താന്‍ സമയം അനുവദിക്കണമെന്ന്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ ആവശ്യപ്പെട്ടു. സഭയ്‌ക്ക് അനുവദിച്ച സമയത്ത്‌ ആരാധന എങ്ങനെ വേണമെന്ന്‌ നിശ്‌ചയിക്കാനുള്ള അവകാശവും നല്‍കണം. മറുപക്ഷത്തിനും അവരുടെ സമയത്ത്‌ ആരാധന അനുവദിക്കുന്നതിനു് എതിര്‍പ്പില്ല.

പള്ളി തുറന്ന്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്കു് കുര്‍ബാന നടത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന്‌ ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു. ധൂപ പ്രാര്‍ഥന നടത്താന്‍ അനുവദിച്ചതുതന്നെ വലിയ വിട്ടുവീഴ്‌ചയാണ്‌. കോടതി ഉത്തരവ്‌ തങ്ങള്‍ക്ക്‌ അനുകൂലമാണെന്നും പള്ളിയും സെമിനാരിയും തങ്ങളുടെ കൈവശമാണെന്നും അവര്‍ വ്യക്‌തമാക്കി.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്കു വേണ്ടി ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ എപ്പിസ്കോപ്പ , സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍, ഫാ. ജേക്കബ്‌ കൊച്ചുപറമ്പില്‍, ഫാ. വര്‍ഗീസ്‌ തെക്കേക്കര, പ്രൊഫ. എം.എ. പൗലോസ്‌, എം. ജോയി, ശ്യാം ഇമ്മാനുവല്‍ എന്നിവരും ഓര്‍ത്തഡോക്‌സ് സഭയ്ക്കു വേണ്ടി വൈദിക ട്രസ്‌റ്റി ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, വികാരി മത്തായി എടയനാല്‍ കോറെപ്പിസ്‌കോപ്പ, സെമിനാരി മാനേജര്‍ ഫാ. യാക്കോബ്‌ തോമസ്‌ എന്നിവരും പോലീസ്‌-റവന്യൂ അധികാരികളും പങ്കെടുത്തു.

തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു
ഓര്‍മപ്പെരുന്നാളാഘോഷങ്ങള്‍ക്കായി 23ന് തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളി തുറന്നു വൈദീകര്‍ക്ക് കുര്‍ബാന നടത്താന്‍ അനുവാദം നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ വ്യക്തമാക്കി. വിമത വിഭാഗമായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ വഴങ്ങാതെവന്നാല്‍ ചര്‍ച്ച തുടരുമെന്നും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ 21 നു ചര്‍ച്ച നടക്കാന്‍ സാധ്യതയുണ്ടെന്നും മംഗളം പത്രം റിപ്പോര്‍ട്ടുചെയ്തു.
.

20100117

തൃക്കുന്നത്ത് സെമിനാരിയില്‍ ഓര്‍മപ്പെരുനാള്‍ കൊടിയേറി


ആലുവ, ജനുവരി 16: തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന കടവില്‍ പൗലോസ് മാര്‍ അത്താനാസിയോസ്, കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്താനാസിയോസ്, വലിയപറമ്പില്‍ ഗീവറുഗീസ് മാര്‍ ഗ്രിഗോറിയോസ്, കല്ലുപുരയ്ക്കല്‍ ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് എന്നിവരുടെയും ശാസ്‌താം കോട്ട മാര്‍ ഏലിയാ ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും സംയുക്ത ഓര്‍മപ്പെരുനാളിന് അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് കൊടിയേറ്റി.

22 ന് വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ ധ്യാനം, 23 നു രാവിലെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന. തുടര്‍ന്നു് യുവജന പ്രസ്ഥാനത്തിന്റെ സമ്മേളനം പൗലോസ് മാര്‍ മിലിത്തിയോസ് ഉദ്ഘാടനം ചെയ്യും. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് അധ്യക്ഷത വഹിക്കും.

തിരുനാള്‍ ദിനമായ 24 നു് 8 നു പ്രഭാത നമസ്കാരം. 9 ന് ശ്രേഷ്ഠ നിയുക്ത കാതോലിക്ക പൗലോസ് മാര് മിലിത്തിയോസിന്റെയും യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസിന്റെയും കാര്‍മികത്വത്തില്‍ കുര്‍ബാന. തുടര്‍ന്ന് ധൂപപ്രാര്‍ഥന, പ്രദക്ഷിണം, ലേലം, നേര്‍ച്ചസദ്യ എന്നിവ ഉണ്ടാകും. 24 മുതല്‍ 27 വരെ നിനവെ നോമ്പ് കണ്‍വന്‍ഷന്‍ നടക്കും. ഫാ. മോഹന്‍ ജോസഫ്, ഫാ. സജി അമയില്‍, ഫാ. ബിജു ആന്‍ഡ്രൂസ്, ഫാ. റജി തോമസ് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വചന പ്രഘോഷണം നടത്തും.


ചിത്രവിവരണം: കടവില്‍ പൗലോസ് മാര്‍ അത്താനാസിയോസ്, ധന്യനായ കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്താനാസിയോസ്, വലിയപറമ്പില്‍ ഗീവറുഗീസ് മാര്‍ ഗ്രിഗോറിയോസ്, കല്ലുപുരയ്ക്കല്‍ ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ്, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ എന്നിവരുടെ സംയുക്ത ഓര്‍മപ്പെരുനാളിന് അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് തൃക്കുന്നത്തു് സെന്റ്‌ മേരീസ്‌ പള്ളിമുറ്റത്തു് കൊടിയേറ്റുന്നു. ഫോട്ടോ കടപ്പാടു്: എം റ്റി വി.

പെരുന്നാള്‍ നോട്ടീസ് (ഇവിടെ കുലുക്കുക)

.

20100116

തൃക്കുന്നത്ത്‌ പളളി: മാര്‍ പോളിക്കാര്‍പ്പസിനെ കക്ഷി ചേരാന്‍ അനുവദിച്ചു

അങ്കമാലി ഭദ്രാസനാധിപന്റെ പിന്‍ഗാമി യൂഹാനോന്‍‍‍‍‍ മാര്‍‍ പോളിക്കാര്‍പ്പസ് തന്നെ

കൊച്ചി: ആലുവ തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പളളി ഇടവകപ്പളളിയാണോ എന്നത്‌ സംബന്ധിച്ച അപ്പീലില്‍ കക്ഷി ചേരുന്നതിന്‌ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത എന്ന നിലയില്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസിനെയും സെമിനാരി മാനേജര്‍ എന്നനിലയില്‍ ഫാ. യാക്കോബ്‌ തോമസിനെയും വികാരി എന്ന നിലയില്‍ ഫാ. മത്തായി എടയനാലിനെയും ഹൈക്കോടതി അനുവദിച്ചു. കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ടു മൂവരും സമര്‍പ്പിച്ച അപേക്ഷ അനുവദിച്ചാണ് ജസ്റ്റിസ് ഹാറുണ്‍-അല്‍ റഷീദിന്റെ ഉത്തരവ്.

അപ്പീല്‍ വാദത്തിനിടെയാണു ഡോ. ഫിലിപ്പോസ്‌ മാര്‍ തെയോഫിലോസിന്റെ പിന്‍ഗാമിയാണ്‌ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസെന്നും ഫാ. ജേക്കബ്‌ മണ്ണാറപ്രായിലിന്റെ പിന്‍ഗാമിയാണ്‌ ഫാ. യാക്കോബ്‌ തോമസെന്നും നിരീക്ഷിച്ചുകൊണ്ട്‌ കോടതി യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസിനെ കക്ഷി ചേരാന്‍ അനുവദിച്ചത്‌.

അപ്പീല്‍ നല്‍കിയ തൃക്കുന്നത്ത് സ്വദേശി ഏലിയാസ് തുടങ്ങിയവര്‍ ഈയാവശ്യം ശക്തമായി എതിര്‍ത്തു.

കേസ്‌ തുടരുന്നതിനു കക്ഷി ചേരേണ്ടത്‌ ആവശ്യമായതിനാലാണ്‌ ഇവരെ കക്ഷി ചേരാന്‍ അനുവദിച്ചത്‌. അപേക്ഷകരെ കേസില്‍ കക്ഷി ചേര്‍ക്കുന്നതിനു മാത്രം ആവശ്യമായ നിരീക്ഷണങ്ങളാണ് ഉത്തരവില്‍ ഉള്ളതെന്ന് കോടതി വ്യക്തമാക്കി.
എന്നാല്‍ കേസില്‍ ഉന്നയിച്ചിട്ടുളള വസ്‌തുതകളുമായോ ആവലാതികളുമായോ ഇതിനു ബന്ധമില്ല.

വികാരി എന്ന നിലയില്‍ ഫാ. മത്തായി ഇടയനാലിനെ കേസില്‍ കക്ഷിചേരാന്‍ നേരത്തെ കോടതി അനുവദിച്ചിരുന്നു. അങ്കമാലി ഭദ്രാസനാധിപന്റെ പിന്‍ഗാമി എന്ന നിലയ്ക്കാണ് യൂഹാനോന്‍ മാര്‍‍ പോളിക്കാര്‍പ്പസിനെ കക്ഷി ചേര്‍ത്തിട്ടുള്ളത്. നേരത്തെ കേസില്‍ കക്ഷിയായിരുന്ന വികാരിയും മാനേജരുമായ വ്യക്തി സ്ഥലം മാറിപോയതിനാല്‍ വികാരി എന്ന നിലയ്ക്ക് മത്തായി എടയനാലിനും സെമിനാരി മാനേജരായ ഫാ. യാക്കോബ് തോമസിനും കക്ഷി ചേരാന്‍
കോടതി അനുമതി നല്‍കിയിരിക്കുകയാണു്.


കോടതിയുത്തരവു്: 1 2 3 4 5 6

മലയാള മനോരമ

എം റ്റി വി വാര്‍ത്ത ജനുവരി 13

.

20100113

വ്യാജ പ്രചാരണം നടത്തി ഭീഷണി മുഴക്കുന്നത്‌ നീതിന്യായവ്യവസ്‌ഥയോടുള്ള വെല്ലുവിളി - നിയുക്‌ത കാതോലിക്കോസ്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണത്തിലും നിയന്ത്രണത്തിലുമുള്ള ആലുവ തൃക്കുന്നത്ത്‌ സെമിനാരിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ച്‌ രേഖകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്ന്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ പക്ഷം വ്യാജ പ്രചാരണം നടത്തി ഭീഷണി മുഴക്കുന്നത്‌ നീതിന്യായവ്യവസ്‌ഥയോടുള്ള വെല്ലുവിളിയാണെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ വ്യക്തമാക്കി.

സെമിനാരി സംബന്ധിച്ച്‌ വ്യവഹാരം നടക്കുമ്പോള്‍ ഇരുവിഭാഗത്തിനും ബോധിപ്പിക്കാനുള്ളവയും ഹാജരാക്കാനുള്ള രേഖകളും കോടതിയില്‍ സമര്‍പ്പിച്ചതാണ്‌.
അന്തിമവിധിയില്‍ സെമിനാരി ഓര്‍ത്തഡോക്‌സ് സഭയുടേതാണെന്ന്‌ കോടതി പ്രസ്‌താവിച്ചിട്ടുള്ളതുമാണ്‌. ഇപ്പോള്‍ സഭയുടെ പൂര്‍ണ ഉടമസ്‌ഥതയിലും നിയന്ത്രണത്തിലുമുള്ള സെമിനാരി അങ്കമാലി ഭദ്രാസന ആസ്‌ഥാന കേന്ദ്രമാണ്‌. ഈ വിധത്തില്‍ സഭയ്‌ക്ക് പൂര്‍ണ അധികാരമുള്ള തൃക്കുന്നത്ത്‌ സെമിനാരി വ്യാജരേഖകള്‍ ചമച്ചും ബലംപ്രയോഗിച്ചും കൈയേറാന്‍ ശ്രമിക്കുന്നത്‌ ഓര്‍ത്തഡോക്‌സ് സഭ സര്‍വശക്‌തിയും ഉപയോഗിച്ച്‌ ചെറുക്കും. നിയുക്‌ത കാതോലിക്കാ പറഞ്ഞു.

തൃക്കുന്നത്ത് സെമിനാരി: കഴിഞ്ഞ വര്‍ഷത്തെ സ്ഥിതി തുടരാന്‍ കളക്ടറുടെ നിര്‍ദ്ദേശം

ആലുവ, ജനുവരി 10: തൃക്കുന്നത്ത് സെമിനാരിയില്‍ ജനുവരി 23-24ഓര്‍മ്മപ്പെരുന്നാള്‍ ദിനത്തില്‍ കഴിഞ്ഞ വര്‍ഷത്തേതു പോലുള്ള ചടങ്ങുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെയും അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ അതിരൂപതയായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിന് ഉച്ചയ്ക്ക് ഒരു മണിമുതല്‍ അഞ്ചുമണി വരെ തൃക്കുന്നത്ത് പള്ളിക്കു സമീപമുള്ള വിശുദ്ധരുടെ കബറുകള്‍ തുറന്നു കൊടുക്കും. കൂട്ടമായെത്താതെ അഞ്ചോ, പത്തോ പേരടങ്ങുന്ന സംഘമായെത്തി വേണം പ്രാര്‍ത്ഥന നടത്താന്‍. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദീകന്മാര്‍ക്കും കബറില്‍ എത്തി ധൂപപ്രാര്‍ത്ഥന നടത്താം. ഇതു കോടതി ഉത്തരവുകള്‍ക്കു വിരുദ്ധമാണെങ്കിലും സംഘര്‍ഷാവസ്ഥ ഒഴിവാക്കാനും സമാധാന അന്തരീക്ഷം നിലനിറുത്താനും വേണ്ടിയാണു് അനുമതി നല്കുന്നതെന്നും യോഗത്തിലെ കളക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടു് മലങ്കര ഓര്‍ത്തഡോക്‌സ്‌ പക്ഷം അറിയിക്കുകയായിരുന്നു. അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യുഹാനോന്‍‍ മാര്‍‍ പോളികോര്‍പ്പസും ഫാ.മത്തായി ഇടയനാലും ഫാ. യുഹാനോന്‍ തോമസും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയെ പ്രതിനിധാനം ചെയ്ത് യോഗത്തില്‍ പങ്കെടുത്തു.


ധൂപപ്രാര്‍ത്ഥന നടത്താന്‍ പുരോഹിതന്മാര്‍ക്ക് അനുവാദം നല്‍കുന്നതുമായി ബന്ധപ്പെട്ടും തൃക്കുന്നത്ത് പള്ളി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ടും ഓര്‍മ്മപ്പെരുന്നാള്‍ ദിനങ്ങള്‍ അടുക്കുമ്പോഴേക്കും ഇരുവിഭാഗങ്ങളും തമ്മില്‍ പ്രസ്താവനാ യുദ്ധം നടത്തുന്നതും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതും വര്‍ഷങ്ങളായി തുടരുന്ന രീതിയായിരുന്നു. ഇതു മുന്നില്‍ കണ്ടാണ് കളക്ടര്‍ മുന്‍കൂട്ടി യോഗം വിളിച്ചത്. റൂറല്‍ എസ്​പി, എ എസ്​പി, ഡി വൈ എസ് പിഎന്നിവരും ഇരുവിഭാഗത്തിന്റെയും പ്രാതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ വര്‍ഷം തൃക്കുന്നത്ത് സെമിനാരി തര്‍ക്കത്തെ തുടര്‍ന്ന് 20 ലക്ഷത്തോളം രൂപയാണ് സംഘര്‍ഷമൊഴിവാക്കാനുള്ള സംവിധാനങ്ങളൊരുക്കാന്‍ സര്‍ക്കാരിന് ചെലവായത്.
.

ഉടമസ്‌ഥാവകാശ രേഖകള്‍ സര്‍ക്കാരിനെ കാണിച്ചുവെന്ന് അന്ത്യോക്യന്‍ യാക്കോബായ പക്ഷം:വ്യാജരേഖകള്‍ കാട്ടി ഭീഷണി വേണ്ടെന്നു് മലങ്കര ഓര്‍ത്തഡോക്‌സ്‌ പക്ഷം

കൊച്ചി, ജനുവരി 10: ആലുവ തൃക്കുന്നത്ത്‌ സെമിനാരിയും സെന്റ്‌ മേരീസ്‌ പളളിയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടേതാണെന്ന്‌ വ്യക്‌തമാക്കുന്ന രേഖകള്‍ സര്‍ക്കാര്‍ അധികാരികള്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്ന്‌ അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ അതിരൂപതയായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മേലദ്ധ്യക്ഷനായ പ്രാദേശിക കാതോലിക്ക ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ വീണ്ടും അവകാശപ്പെട്ടു.

കാതോലിക്കാ വിഭാഗം (മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ) അനധികൃതമായി സെമിനാരിയില്‍ താമസിക്കുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. കാതോലിക്കാ വിഭാഗത്തിന്റെ കൈവശം സെമിനാരിയുടേയും സെന്റ്‌ മേരീസ്‌ പളളിയുടേയും അവകാശം തെളിയിക്കുന്നതായ രേഖകളുണ്ടെങ്കില്‍ സര്‍ക്കാരിന്റെ മുമ്പാകെ സമര്‍പ്പിക്കാന്‍ അവര്‍ തയാറാവണം.

സഭയുടെ മൂന്നു പിതാക്കന്മാര്‍ കബറടങ്ങിയിട്ടുളള തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പളളിയെ നാശോന്മുഖമായ അവസ്‌ഥയില്‍ നിന്നും സംരക്ഷിക്കേണ്ടത്‌ വിശ്വാസികളുടെ അവകാശമാണ്‌. ഇനിയും ഈ അവസ്‌ഥ തുടരുവാന്‍ ഇടയാകാതെ അവകാശികളായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്‌ക്ക് തൃക്കുന്നത്ത്‌ സെമിനാരിയും പളളിയും വിട്ടു കിട്ടാന്‍ ആവശ്യമായ നടപടി കൈക്കൊളളണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

._. XXXXXXX XXXXXXX ._

വ്യാജരേഖകള്‍ കാട്ടി ഭീഷണി വേണ്ട: ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്ക

കോട്ടയം, ജനുവരി 11: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഭരണത്തിലും നിയന്ത്രണത്തിലുമുള്ള ആലുവ തൃക്കുന്നത്ത്‌ സെമിനാരിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ച്‌ രേഖകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്ന്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാപക്ഷം വ്യാജ പ്രചാരണം നടത്തി ഭീഷണി മുഴക്കുന്നത്‌ നീതിന്യായവ്യവസ്‌ഥയോടുള്ള വെല്ലുവിളിയാണെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മേലദ്ധ്യക്ഷന്‍മാരില്‍ രണ്ടാമനായ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ വ്യക്തമാക്കി.

സെമിനാരി സംബന്ധിച്ച്‌ വ്യവഹാരം നടക്കുമ്പോള്‍ ഇരുവിഭാഗത്തിനും ബോധിപ്പിക്കാനുള്ളവയും ഹാജരാക്കാനുള്ള രേഖകളും കോടതിയില്‍ സമര്‍പ്പിച്ചതാണ്‌ ശ്രേഷ്‌ഠ ബാവ ചൂണ്ടിക്കാട്ടി.

20100109

തൃക്കുന്നത്ത് സെമിനാരി കയ്യേറ്റശ്രമം ചെറുക്കും -ഓര്‍ത്തഡോക്‌സ് സഭ

ആലുവ, 2010 ജനുവരി 08: തൃക്കുന്നത്ത് സെമിനാരിയില്‍ അതിക്രമിച്ച് കടക്കാനും ക്രമസമാധാനനില തകരാറിലാക്കാനുമുള്ള ശ്രമം ചെറുക്കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ അങ്കമാലി ഭദ്രാസന പള്ളി പ്രതി പുരുഷയോഗം തീരുമാനിച്ചു.

സര്‍ക്കാര്‍ പ്രതിനിധികളുടെ മാദ്ധ്യസ്ഥതയില്‍ എടുത്ത തീരുമാനങ്ങള്‍ ഒരുവിഭാഗം നിരന്തരമായി ലംഘിക്കുകയാണെന്നും ഇത് സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും ഇടവക മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് പറഞ്ഞു.

ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ നടന്ന യോഗത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്കോപ്പ, സി.കെ. ഐസക് കോര്‍ എപ്പിസ്കോപ്പ, തോമസ് വര്‍ഗീസ്, ഏലിയാസ് കണ്ടനാടന്‍ എന്നിവര്‍ സംസാരിച്ചു.

20100104

മത്തായി ഇടയനാല്‍‍കോര്‍ എപ്പിസസ്കോപ്പ, സ്ഥാനാരോഹണവും അനുമോദന സമ്മേളനവും നടത്തി

കോലഞ്ചേരി, 2010 ജനുവരി 4: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദികനും അങ്കമാലി ഭദ്രാസന സെക്രട്ടറിയും ആലുവ തൃക്കുന്നത്ത് സെമിനാരി മാനേജരുമായ ഫാ. മത്തായി ഇടയനാലിന്റെ സപ്തതിയാഘോഷവും കോര്‍ എപ്പിസ്കോപ്പാ സ്ഥാനാരോഹണവും നടത്തി. പഴന്തോട്ടം സെന്റ് മേരീസ് പള്ളിയില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് നിയുക്ത കാതോലിക്ക പൗലോസ് മാര്‍ മിലിത്തിയോസ് മുഖ്യകാര്‍മികനായി.

തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനത്തില്‍ മെത്രാപ്പോലീത്തമാരായ യൂഹാനോന് മാര് പോളിക്കാര്‍പ്പസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഫാ. ഡോ. ജോണ്‍ എബ്രഹാം കോനാട്ട്, സിസ്റ്റര്‍ ദീന, ഫാ. ഒ.വി.ഏലിയാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. മനോജ്, ജില്ലാ പഞ്ചായത്ത് അംഗം സി.പി. ജോയി എന്നിവര്‍ പ്രസംഗിച്ചു.