കോട്ടയം: ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റിയംഗമായിരുന്ന മലങ്കര വര്‍ഗ്ഗീസ് വധക്കേസില്‍ അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി. ബി. ഐ. യോട് ഹൈക്കോടതി നിര്‍ദ്ദശിക്കുകയും രണ്ട് അവധി നിശ്ചയിക്കുകയും ചെയ്തിട്ടും ഈ
കാര്യത്തില്‍ അസാധാരണമായ കാലവിളംമ്പം വരുത്തുന്ന സി. ബി. ഐ. നിലപാടില്‍ സഭയ്ക്ക് ഉത്കണ്ഠ ഉണ്ടെന്നു് ഓര്ത്തഡോക്സ് സുറിയാനിസഭയുടെ മേലദ്ധ്യക്ഷരില്‍ രണ്ടാമനായ ശ്രേഷ്ഠ നിയുക്ത കാതോലിക്കോസ് പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.
വര്‍ഗ്ഗീസിന്റെ കൊലയ്ക്ക് പിന്നില്‍ നടന്ന ഗൂഡാലോചന വെളിച്ചത്ത് കൊണ്ടു വരുന്നതിനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനും സത്വര നടപടി കൈക്കൊള്ളണമെന്നു് ശ്രേഷ്ഠ നിയുക്ത കാതോലിക്കോസ് അധികൃതരോട് അഭ്യര്‍ത്ഥിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.