20100117
തൃക്കുന്നത്ത് സെമിനാരിയില്‍ ഓര്‍മപ്പെരുനാള്‍ കൊടിയേറി
ആലുവ, ജനുവരി 16: തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന കടവില്‍ പൗലോസ് മാര്‍ അത്താനാസിയോസ്, കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്താനാസിയോസ്, വലിയപറമ്പില്‍ ഗീവറുഗീസ് മാര്‍ ഗ്രിഗോറിയോസ്, കല്ലുപുരയ്ക്കല്‍ ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് എന്നിവരുടെയും ശാസ്‌താം കോട്ട മാര്‍ ഏലിയാ ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും സംയുക്ത ഓര്‍മപ്പെരുനാളിന് അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് കൊടിയേറ്റി.
22 ന് വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ ധ്യാനം, 23 നു രാവിലെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന. തുടര്‍ന്നു് യുവജന പ്രസ്ഥാനത്തിന്റെ സമ്മേളനം പൗലോസ് മാര്‍ മിലിത്തിയോസ് ഉദ്ഘാടനം ചെയ്യും. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് അധ്യക്ഷത വഹിക്കും.
തിരുനാള്‍ ദിനമായ 24 നു് 8 നു പ്രഭാത നമസ്കാരം. 9 ന് ശ്രേഷ്ഠ നിയുക്ത കാതോലിക്ക പൗലോസ് മാര് മിലിത്തിയോസിന്റെയും യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസിന്റെയും കാര്‍മികത്വത്തില്‍ കുര്‍ബാന. തുടര്‍ന്ന് ധൂപപ്രാര്‍ഥന, പ്രദക്ഷിണം, ലേലം, നേര്‍ച്ചസദ്യ എന്നിവ ഉണ്ടാകും. 24 മുതല്‍ 27 വരെ നിനവെ നോമ്പ് കണ്‍വന്‍ഷന്‍ നടക്കും. ഫാ. മോഹന്‍ ജോസഫ്, ഫാ. സജി അമയില്‍, ഫാ. ബിജു ആന്‍ഡ്രൂസ്, ഫാ. റജി തോമസ് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വചന പ്രഘോഷണം നടത്തും.
ചിത്രവിവരണം: കടവില്‍ പൗലോസ് മാര്‍ അത്താനാസിയോസ്, ധന്യനായ കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്താനാസിയോസ്, വലിയപറമ്പില്‍ ഗീവറുഗീസ് മാര്‍ ഗ്രിഗോറിയോസ്, കല്ലുപുരയ്ക്കല്‍ ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ്, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ എന്നിവരുടെ സംയുക്ത ഓര്‍മപ്പെരുനാളിന് അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് തൃക്കുന്നത്തു് സെന്റ് മേരീസ് പള്ളിമുറ്റത്തു് കൊടിയേറ്റുന്നു. ഫോട്ടോ കടപ്പാടു്: എം റ്റി വി.
പെരുന്നാള്‍ നോട്ടീസ് (ഇവിടെ കുലുക്കുക)
.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.