കൊച്ചി: പാലക്കുഴ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സഭയുടെ 1934 ലെ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്ന് അഡീ.ജില്ലാ ജഡ്‌ജി വി.ഷേര്‍സി 2010 ജനുവരി 16-ആം തീയതി ഉത്തരവിട്ടു. കേസിലെ ഒന്നാം പരാതിക്കാരനായ ഫാ.ഷിബു കുര്യന്‍ പള്ളിയുടെ വികാരിയായി പ്രവര്‍ത്തിക്കാന്‍ കോടതി അനുവാദം നല്‍കി. സമാധാനമായ കേസുകളുടെ തീര്‍പ്പിനുള്ള സുപ്രീംകോടതിവിധി പാലക്കുഴ പള്ളി ഇടവകയുടെ കാര്യത്തില്‍ ബാധകമാണ്.
കേസിലെ മൂന്നും നാലും എതിര്‍കക്ഷികള്‍ക്കു ട്രസ്റ്റി സ്ഥാനത്ത് തുടരാനാവില്ലെന്നും കോടതി വ്യക്തമാക്കി. കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിനു പള്ളിയിലേക്കു വൈദികരെ നിയോഗിക്കാന്‍ അവകാശമുണ്ട്. ഭരണസമിതിയെ നിയോഗിക്കാന്‍ വികാരി വിളിച്ചുചേര്‍ക്കുന്ന പൊതുയോഗത്തില്‍ എതിര്‍കക്ഷികളായ വ്യക്തികള്‍ പങ്കെടുക്കരുതെന്നും വിധിയില്‍ പറയുന്നുണ്ട്. വാദിഭാഗത്തിനു വേണ്ടി അഭിഭാഷകരായ എസ്. ശ്രീകുമാര്‍, മാര്‍ട്ടിന്‍ ജോസ് എന്നിവര്‍ ഹാജരായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.