ആലുവ, 2010 ജനുവരി 08: തൃക്കുന്നത്ത് സെമിനാരിയില്‍ അതിക്രമിച്ച് കടക്കാനും ക്രമസമാധാനനില തകരാറിലാക്കാനുമുള്ള ശ്രമം ചെറുക്കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ അങ്കമാലി ഭദ്രാസന പള്ളി പ്രതി പുരുഷയോഗം തീരുമാനിച്ചു.
സര്‍ക്കാര്‍ പ്രതിനിധികളുടെ മാദ്ധ്യസ്ഥതയില്‍ എടുത്ത തീരുമാനങ്ങള്‍ ഒരുവിഭാഗം നിരന്തരമായി ലംഘിക്കുകയാണെന്നും ഇത് സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും ഇടവക മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് പറഞ്ഞു.
ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ നടന്ന യോഗത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്കോപ്പ, സി.കെ. ഐസക് കോര്‍ എപ്പിസ്കോപ്പ, തോമസ് വര്‍ഗീസ്, ഏലിയാസ് കണ്ടനാടന്‍ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.