സഭയിലും സമൂഹത്തിലും ഭിന്നത സൃഷ്ടിക്കുന്ന പ്രവണത അപലപനീയമാണെന്നും തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന 4 പിതാക്കന്മാരും സഭയുടെ പൊതു സ്വത്തും കാവല്‍ക്കാരുമണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ പരമാദ്ധ്യക്ഷന്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. തൃക്കുന്നത്ത് സെമിനാരി പള്ളിയില്‍ പിതാക്കന്മാരുടെ പെരുന്നാളിനോടിനുബന്ധിച്ച് നടന്ന യുവജന സമ്മേളനം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികള്‍ പിതാക്കന്മാരുടെ കബറിങ്കല്‍ വന്ന് പ്രാര്‍ത്ഥിച്ച് അനുഗ്രഹം തേടുന്നത് സ്വാഗതാര്‍ഹമാണെന്നും അനധികൃതമായി ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ സമ്മതിച്ചു കൊടുക്കുകയില്ലെന്നും ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് പറഞ്ഞു. ചടങ്ങുകള്‍ക്ക് ഭദ്രാസന മെത്രാപ്പോലീത്താ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, തോമസ് മാര്‍ അത്താനാസിയോസ്, ഗീവറുഗീസ് മാര്‍ കൂറിലോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്, മാത്യൂസ് മാര്‍ തെവോദോസിയോസ് എന്നിവര്‍ നേതൃത്വം നല്‍കി. വൈദീക ട്രസ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ട്രസ്റി എം. ജി. ജോര്‍ജ് മുത്തൂറ്റ്, സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, വികാരി മത്തായി ഇടയനാല്‍ കോറെപ്പിസ്ക്കോപ്പാ, മാനേജര്‍ ഫാ. യാക്കോബ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ആരെ കൊന്നായാലും ദൈവത്തിനെ രക്ഷിക്കണം. മനുഷ്യനാൽ സംരക്ഷിക്കപ്പെടേണ്ട ദൈവത്തിന്റെ ഒരു ഗതികേട് നോക്കണേ..സ്വയം സംരക്ഷിക്കാൻ കഴിവില്ലാത്ത ദൈവത്തോട് ഇനി നമ്മൾ എന്തു പ്രാർത്ഥിക്കാൻ?
മറുപടിഇല്ലാതാക്കൂ