നാളാഗമത്തെപ്പറ്റി

 മലങ്കര ജനസമൂഹത്തിന്റെ ദിനവൃത്താന്തം


1 അഭിപ്രായം:

  1. ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കം പിറവം ഇലക്ഷനില്‍ ബാധിക്കാതിരുന്നതിനെപ്പറ്റിയുള്ള നിഗമനങ്ങള്‍ ശ്രദ്ധേയമായി.

    ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങളിലെ ബിഷപ്പുമാരുടെ മാനസികാവസ്ഥ മനശ്ശാസ്ത്രപരമായ ഗവേഷണത്തിനു പറ്റിയ ഒരു വിഷയമാണ്.

    ജനങ്ങള്‍ ഇവരുടെ സാന്നിധ്യത്തില്‍ ഇവരോട് ഭയഭക്തി ബഹുമാനങ്ങള്‍ പ്രദര്‍ശിപ്പിക്കും. എന്നാല്‍ ഇവരുടെ വാക്കുകള്‍ക്കോ പ്രവര്‍ത്തനങ്ങള്‍ക്കോ ജനങ്ങള്‍ യാതൊരു പ്രധാന്യവും നല്‍കുന്നില്ല.

    എന്നാല്‍, ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിപ്പിക്കുന്നതുപോലെ വിവാഹങ്ങള്‍, ശവസംസ്‌കാരം തുടങ്ങിയ ചടങ്ങുകള്‍ക്ക് കൊഴുപ്പു കൂട്ടുന്നതിനായി ധനശേഷിയുള്ളവര്‍ ഇവരെ കൊണ്ടുവരികയും പ്രതിഫലമായ കൈമുത്ത് എന്ന പേരില്‍ വലിയ തുക നല്‍കുകയും ചെയ്യും.

    (ഒരു വിവാഹത്തിന് ഇന്ന് ലക്ഷങ്ങള്‍ പൊടിക്കുന്ന കൂട്ടത്തില്‍ മെത്രാന് പതിനായിരം രൂപ കൂടി കൊടുക്കുന്നത് വലിയ ഒരു ചെലവായി പലര്‍ക്കും അനുഭവപ്പെടാറില്ല).

    അതുപോലെ ആരുടേയും ശ്രദ്ധയും പരിചരണവും കിട്ടാതെ മണിമന്ദിരങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന വൃദ്ധ മാതാപിതാക്കള്‍ മരിക്കുമ്പോഴും വിദേശത്തുനിന്ന് പറന്നെത്തുന്ന മക്കള്‍ ശവസംസ്‌കാരം അടിപൊളിയാക്കുന്നതിന്റെ ഭാഗമായി മെത്രാന്മാരെ ‘കൈമുത്ത് ‘ കൊടുത്ത് കൊണ്ടുവരുന്നു.

    ഇങ്ങനെ സമ്പാദിക്കുന്ന പണം ഈ ‘തിരുമേനിമാര്‍’ ഉയര്‍ന്ന പലിശ ലഭിക്കുന്ന സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിക്കുന്നു.

    ഈ പണം കാന്‍വാസ് ചെയ്യുന്നതിനായി സ്വകാര്യ ബ്ലേഡ് ബാങ്ക് ഉടമകള്‍ സഭാ ട്രസ്റ്റി, സെക്രട്ടറി തുടങ്ങിയ വേഷംകെട്ടി ഇവരുടെ ഒപ്പം കൂടുന്നു.

    നിക്ഷേപമായി കിട്ടുന്ന തുക ഒരിക്കലും തിരികെ നല്‍കേണ്ടി വരാറില്ല.

    ഒരു ബിഷപ്പ് ‘കാലം ചെയ്യുമ്പോള്‍’ (ഇത്തരം ആചാരപരമായ വാക്കുകള്‍ ഇന്ന് ദ്യോതിപ്പിക്കുന്ന പരിഹാസം ഇവര്‍ക്ക് മനസ്സിലാവാറില്ല) ചുരുങ്ങിയത് അഞ്ചു കോടി രൂപയെങ്കിലും ഈ ബ്ലേഡ് ഉടമകള്‍ക്ക് കൈക്കലാക്കുവാന്‍ കഴിയും.

    കാരണം, വ്യക്തിപരമായി ഇവര്‍ നിക്ഷേപിക്കുന്ന തുകകള്‍ സഭയോ സ്ഥാപനങ്ങളോ അറിയാറില്ല.
    ലക്ഷങ്ങള്‍ മുടക്കി സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളാവാന്‍ ബ്‌ളേഡ് കമ്പനിക്കാര്‍ ഉത്സാഹിക്കുന്നതിന്റെ പിന്നിലുള്ള ലക്ഷ്യം ഒരു അരമനരഹസ്യമാണ്.

    മുന്‍കാലങ്ങളില്‍ സമര്‍പ്പിതരായ ലളിത ജീവിതം നയിച്ചിരുന്ന മഹാപുരുഷന്മാരാണ് മെത്രാന്‍ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

    അവരുടെ ജീവിതശുദ്ധിയും പ്രാര്‍ത്ഥനാശീലവും ജനങ്ങളില്‍ വിലയ മതിപ്പുളവാക്കിയിരുന്നു.
    അവരെ ആരാധനയോടെ കണ്ടിരുന്ന ജനങ്ങള്‍ ഈ പദവിയെ ഏറെ ബഹൂമാനിക്കുകയും ആദരിക്കുകയും ചെയ്തു.

    ആ ഒരു ശീലമാണ് ഇപ്പോഴത്തെ മെത്രാന്മാര്‍ മുതലെടുത്തുകൊണ്ടിരിക്കുന്നത്.

    കേരളത്തിലെ ജനസംഖ്യയില്‍ നാലു ശതമാനമാണ് ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍(65 ലക്ഷം വരുന്ന കേരള ക്രിസ്ത്യാനികളില്‍ ഇരു വിഭാഗങ്ങളും ചേര്‍ന്നാല്‍ 14 ലക്ഷം അംഗസംഖ്യ ഉണ്ടാവും).

    എന്നാല്‍ സഭകളുടെ അംഗസംഖ്യയുള്ളതിന്റെ മൂന്നിരട്ടിയായി തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയക്കാരേയും മാധ്യമങ്ങളേയും ഇവര്‍ സ്വാധീനിക്കുന്നു.

    ഒരു മേശയ്ക്കു ചുറ്റുമിരുന്നാല്‍ ഒരു മണിക്കൂര്‍കൊണ്ട് തീരേണ്ട തര്‍ക്കങ്ങളാണിവര്‍ ഒരു നൂറ്റാണ്ടായിട്ടും അവസാനിപ്പിക്കാതെ കൊണ്ടു നടക്കുന്നത്.

    (ടി.പി.ജോര്‍ജുകുട്ടി, കോത്തല)

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.