മാമലശേരി പള്ളി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മാമലശേരി പള്ളി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

20120301

സുവിശേഷയോഗം തടയാന്‍ വിമത യാക്കോബായ ശ്രമം; മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ സംഘര്‍ഷാവസ്ഥ





പിറവം,ഫെ 28: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനിപള്ളിയില്‍, വലിയനോമ്പു് കാലത്തു് നടത്തിവരാറുള്ള സുവിശേഷയോഗം തടയാന്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി വിഭാഗം നടത്തിയ ശ്രമം സംഘര്‍ഷാവസ്ഥയുണ്ടാക്കി. പള്ളിയിലെ സുവിശേഷയോഗത്തില്‍ പ്രസംഗിയ്ക്കാന്‍ പുറത്തുനിന്നുള്ള വൈദികനെ പങ്കെടുപ്പിക്കുന്നതിനെ വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനി വിഭാഗം എതിര്‍ത്തു.

വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി വിഭാഗം അവരുടെ കാവുങ്കട കുരിശുപള്ളിയില്‍ സംഘടിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയിലായിരുന്നു . വൈദികനെ പള്ളിയില്‍ പ്രവേശിപ്പിച്ചാല്‍ പ്രകടനമായി പള്ളിയിലെത്തി ആക്രമിയ്ക്കാനായിരുന്നു വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനി വിഭാഗത്തിന്റെ നീക്കം. ആര്‍.ഡി.ഒ. ആര്‍. മണിയമ്മയുടെ സാന്നിദ്ധ്യത്തില്‍ രാമമംഗലം പോലീസ് സ്റ്റേഷനില്‍ ഇരുകൂട്ടരേയും വിളിച്ച് ചര്‍ച്ച നടത്തി. വന്‍ പോലീസ് സംഘം പള്ളിയിലും പരിസരങ്ങളിലുമായി നിലയുറപ്പിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്ന് തിരിച്ചറിഞ്ഞ പോലീസ് വൈദികനെ ഒഴിവാക്കി കണ്‍വെന്‍ഷന്‍ നടത്താന്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തോട് നിര്‍ദേശിച്ചു. അവര്‍ അതംഗീകരിച്ച് പുറത്തുനിന്നുള്ള വൈദികനെ ഒഴിവാക്കി ഇടവകഭരണക്കാരായ വൈദികരെക്കൊണ്ടുമാത്രം സുവിശേഷപ്രസംഗം നടത്താന്‍ തീരുമാനിച്ചതോടെയാണു് വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനി വിഭാഗം പിരിഞ്ഞുപോയത്. രാത്രിയും പോലീസ് സംഘം പള്ളിയില്‍ ക്യാമ്പ് ചെയ്തു.

ഓര്‍ത്തഡോക്സ് സഭയുടെ വൈദീകര്‍ ആത്മീയഭരണം നടത്തുന്ന ഈ പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിനു് വീതമൊന്നുമില്ല. വീതംവേണമെന്നാവശ്യപെട്ടാണു് അക്രമം ആരംഭിച്ചിരിയ്ക്കുന്നതു്.

20120109

മാമലശേരി പള്ളിയ്ക്കെതിരെ വിമത യാക്കോബായക്കാര്‍ പ്രാര്‍ഥനാ യജ്‌ഞം നടത്തി



പിറവം: മാമലശേരി മാര്‍ മിഖായേല്‍ ഓര്‍‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വൈദീകര്‍‍ക്കു് കുര്‍ബാന നടത്തുവാനുള്ള ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ജനുവരി 2 മുതല്‍ 5 വരെ മാമലശേരി പ്രദേശത്തെ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ പ്രാര്‍ഥനാ യജ്‌ഞം നടത്തി.

ജനുവരി 2 രാവിലെ ആറിന്‌ പ്രഭാത പ്രാര്ഥനയ്‌ക്കുശേഷമാണ്‌ പ്രാര്‍ഥനാ യജ്‌ഞം ആരംഭിച്ചത്‌. ജനുവരി 5 വ്യാഴാഴ്‌ചവരെ പ്രാര്‍ഥ‌നായജ്‌ഞ പരിപാടികളുണ്ടായിരുന്നു. പ്രാര്‍ഥനാ സമര പരിപാടികള്‍ക്ക് ‌ ഫാ. വര്‍ഗീസ്‌ പുല്യാട്ടേലാണു് നേതൃത്വം നല്കിയതു്.

20111206

മാമ്മലശേരി മാര്‍ മിഖായേല്‍ പളളി: 1998-ലെ വിധിയും കേസും ബാധകമല്ലെന്ന്‌ യാക്കോബായവിഭാഗം



പിറവം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട മാമലശേരി മാര്‍ മീഖായേല്‍ പളളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പാരമ്പര്യങ്ങള്‍ക്ക്‌ അനുസൃതമായി ആരാധനസ്വാതന്ത്ര്യം നേടിയെടുക്കുമെന്നും 1998-ലെ വിധിക്ക്‌ മുമ്പു് മൂവാറ്റുപുഴ ബാവയുടെ വിഭാഗത്തിനുണ്ടായിരുന്ന വീതം പുന:സ്‌ഥാപിച്ച്‌ തങ്ങള്‍ക്കു് നല്കണമെന്നും, മാമലശേരിയിലെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആവശ്യപ്പെട്ടു.

1998-ലെ വിധിയും കേസും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ക്കു് ബാധകമല്ലെന്നും, ഇനി മുതല്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വികാരി ഫാ. വര്‍ഗീസ്‌ പുല്ല്യാട്ടേലിന്റെ നേതൃത്വത്തില്‍ ആരാധന നടത്താനുളള സ്വാതന്ത്ര്യം ലഭിക്കണമെന്നും ഫാ. വര്‍ഗീസ്‌ പുല്ല്യാട്ടേല്‍, ഭാരവാഹികളായ ബേബി മാത്യൂ മംഗലത്ത്‌, പി.ടി. ജോര്‍ജ്, തമ്പി പുതുവാക്കുന്നേല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യൂണീറ്റാണെന്നും 1934-ലെ സഭാഭരണഘടനാപ്രകാരം ഭരിയ്ക്കപ്പെടേണ്ടതാണെന്നുമുള്ള 1998 ഒക്ടോബര്‍ ആറിലെ എറണാകുളം അഡീഷണല്‍ ജില്ലാക്കോടതിയുടെ വിധിചോദ്യം ചെയ്തുകൊണ്ടു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗക്കാര്‍ നല്കിയ അപ്പീല്‍ കേരള ഹൈക്കോടതി തള്ളിയതിനോടു് പ്രതികരിയ്ക്കുവാനായിരുന്നു പത്രസമ്മേളനം.അന്യായം നിലനില്ക്കെ കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നതു് അംഗീകരിച്ചുകൊണ്ടു് 1998 ഒക്ടോബര്‍ ആറിനു് എറണാകുളം അഡീഷണല്‍ ജില്ലാക്കോടതി പുറപ്പെടുവിച്ച വിധിയിരുന്നു അപ്പീലില്‍‍ ചോദ്യം ചെയ്തതു്. പ്രാതിനിധ്യസ്വഭാവത്തിലാണു് അന്യായം നല്കിയിരുന്നതെന്നും അതുകൊണ്ടു് കക്ഷികള്‍ മാത്രമുള്‍‍പ്പെട്ട ഒത്തുതീര്‍പ്പു് അംഗീകരിച്ചുകൊണ്ടുള്ള കീഴ്ക്കോടതി വിധി നിയമപരമല്ലെന്നു് ആരോപിച്ചും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗക്കാരനായ മാമലശേരി പി റ്റി ജോര്‍ജും മറ്റുമാണു് ഹൈക്കോടതിയില്‍ അപ്പീല്‍‍ നല്കിയതു്. അന്യായം നല്കിയിരുന്നതു് പ്രാതിനിധ്യസ്വഭാവത്തിലാണെന്നു് തെളിയിയ്ക്കാന്‍ രേഖകളില്ലെന്നു് വിലയിരുത്തിയ ജസ്റ്റീസ് പി ഭവദാസന്‍ അപ്പീല്‍ തള്ളുകയായിരുന്നു.

20111201

മാമലശേരി മാര്‍ മിഖായേല്‍ ഓര്ത്തഡോക്‌സ് സുറിയാനി പള്ളി: അപ്പീല്‍ ഹൈക്കോടതി തള്ളി


മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യൂണീറ്റ്.
1934ലെ സഭാഭരണഘടനാപ്രകാരം ഭരിയ്ക്കപ്പെടേണ്ടതു്
പാമ്പാക്കുട, നവംബര്‍ 29: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെ‍ട്ട മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയുമായി ബന്ധപ്പെട്ടു് 1998 ഒക്ടോബര്‍ ആറിലെ എറണാകുളം അഡീഷണല്‍ ജില്ലാക്കോടതിയുടെ വിധിചോദ്യം ചെയ്യുന്നഅപ്പീല്‍ കേരള ഹൈക്കോടതി തള്ളി. പള്ളി മലങ്കര ഓര്ത്തഡോക്‌സ് സുറിയാനി സഭയുടെ യൂണീറ്റാണെന്നും 1934-ലെ സഭാഭരണഘടനാപ്രകാരം ഭരിയ്ക്കപ്പെടേണ്ടതാണെന്നുമുള്ള അന്യായം നിലനില്ക്കെ കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നു.

അതു് അംഗീകരിച്ചു് 1998 ഒക്ടോബര്‍ ആറിലെ എറണാകുളം അഡീഷണല്‍ ജില്ലാക്കോടതി പുറപ്പെടുവിച്ച വിധിയാണു് അപ്പീലില്‍‍ ചോദ്യംചെയ്തതു്. പ്രാതിനിധ്യസ്വഭാവത്തിലാണു് അന്യായം നല്കിയിരുന്നതെന്നും അതുകൊണ്ടു് കക്ഷികള്‍ മാത്രമുള്‍‍പ്പെട്ട ഒത്തുതീര്‍പ്പു് അംഗീകരിച്ചുകൊണ്ടുള്ള കീഴ്ക്കോടതി വിധി നിയമപരമല്ലെന്നു് ആരോപിച്ചും മാമലശേരി പി റ്റി ജോര്‍ജും മറ്റുമാണു് ഹൈക്കോടതിയില്‍ അപ്പീല്‍‍ നല്കിയതു്. അന്യായം നല്കിയിരുന്നതു് പ്രാതിനിധ്യസ്വഭാവത്തിലാണെന്നു് തെളിയിയ്ക്കാന്‍ രേഖകളില്ലെന്നു് വിലയിരുത്തിയ ജസ്റ്റീസ് പി ഭവദാസന്‍ അപ്പീല്‍ തള്ളി.

20111129

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ രാമമംഗലം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു



പിറവം, നവംബര്‍ 28: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ പ്രശ്നമുണ്ടാക്കുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ നവംബര്‍ 28 തിങ്കളാഴ്ച നാലുമണിയോടെ രാമമംഗലത്തെ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. നവംബര്‍ 26 ശനിയാഴ്‌ച രാത്രി മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയിലെ സന്ധ്യാ നമസ്കാരം കഴിഞ്ഞ്‌ പിരിഞ്ഞ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ് റ്ചെയ്തതിനെ തുടര്‍ന്നായിരുന്നു തിങ്കളാഴ്ച രാമമംഗലം പൊലീസ്‍‍ സ്റ്റേഷന്‍ പരിസരത്ത് പ്രശ്നമുണ്ടായതു്.

അറസ്റ്റ് ചെയ്തയാളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു് ഫാ. വര്ഗീസ് പുല്ല്യാട്ടേലിന്റെ നേതൃത്വത്തില്‍ നാലുമണിയോടെ സ്റ്റേഷനിലും മുന്നിലെ റോഡിലുമായി തടിച്ചുകൂടി സംഘര്‍ഷാവസ്ഥയുണ്ടാക്കി. ആറുമണിയ്ക്കു് സമരം അവസാനിപ്പിച്ചു് ഈ പ്രതിഷേധ സമരക്കാര്‍ പിന്‍വാങ്ങി. അല്പ്പ സമയത്തിനകം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ തലവന്‍ തോമസ് പ്രഥമന്‍ ചില മെത്രാന്മാരോടും നിരവധി വിശ്വാസികളോടുമൊപ്പം വന്നു് പോലീസ്‌ സ്‌റ്റേഷന്‍ ഉപരോധിയ്ക്കുകയായിരുന്നു.

നവംബര്‍ 26 ശനിയാഴ്‌ച രാത്രി ഓര്‍ത്തഡോക്‌സ് വിശ്വാസികളെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തുണ്ണാമലയില്‍ ടി പി ജോയിയെ(50) നവംബര്‍ 28 തിങ്കളാഴ്ച രാവിലെയാണു് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതു്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികളെ അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്നു് സിഐ ബിജു കെ. സ്റ്റീഫന്‍ പറഞ്ഞു.

പ്രതിയെ ആശുപത്രിയിലാക്കിച്ചു

അന്തരിച്ച മുന്‍ വികാരി ഫാ. മാത്യൂസ് കരിവാളത്തിന്റെ അമ്മ അന്നമ്മയുടെ ശവസംസ്‌കാരച്ചടങ്ങുകളില്‍ ഫാ. പോള്‍ മത്തായി പങ്കെടുക്കാനിടയുണ്ടെന്ന നിഗമനത്തെത്തുടര്‍ന്ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ പള്ളിയ്ക്കു് സമീപം സംഘടിച്ചിരുന്നു. ഇതറിഞ്ഞു് വന്‍ പോലീസ് സംഘവും ആര്‍ ഡി യഒയും നേരത്തെ തന്നെ പള്ളിയിലെത്തിയിരുന്നു. ഉച്ചയോടെ ശവസംസ്‌കാരച്ചടങ്ങുകള്‍ സമാധാനപരമായി നടന്നു. അതിനുശേഷമാണ് യാക്കോബായ വിശ്വാസിയുടെ അറസ്റ്റ് സംബന്ധിച്ച വാര്‍ത്ത പരന്നത്.

കസ്റ്റഡിയിലെടുത്ത വിശ്വാസിയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു് വൈകുന്നേരം നാലു് മണിയോടെ സ്ത്രീകളടക്കമുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ രാമമംഗലം പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചു. മറുവിഭാഗത്തിന്റെ പ്രേരണയില്‍ പൊലീസ് ഏകപക്ഷീയമായി പെരുമാറുകയായിരുന്നുവെന്നും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ പറഞ്ഞു. ഏറെനേരം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. ഡി വൈ എസ് പിയായ കെ പി വിജയന്‍ , ആര്‍ ഡി ഒ മണിയമ്മ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെത്തുടര്ന്ന് ആറുമണിയോടെ ആളുകള്‍ സ്‌റ്റേഷനു് മുമ്പില്‍ നിന്ന്‌ പിരിഞ്ഞുപോയി.

സമരം അവസാനിപ്പിച്ചു് പ്രതിഷേധ സമരക്കാര്‍ പിന്‍വാങ്ങുന്നതിനിടയിലാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക ശ്രേഷ്ഠ തോമസ് പ്രഥമന്‍ സ്റ്റേഷനിലേക്ക് എത്തിയത്. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമനോടൊപ്പം മെത്രാന്മാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നിവരും സ്ഥലത്തെത്തി. സ്റ്റേഷനില്‍ കയറി ഇരിപ്പുറപ്പിച്ച ശ്രേഷ്ഠ ബാവയ്ക്കും മെത്രാപ്പോലീത്തമാര്‍ക്കും അഭിവാദ്യമര്‍പ്പിച്ച് ധാരാളം ആളുകളും പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടി. ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍റെ നേതൃത്വത്തില്‍ രാമമംഗലം പോലീസ്‌ സ്‌റ്റേഷന്‍ ഉപരോധിച്ചതോടെ ഇതിലെയുള്ള റോഡ്‌ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് ‌ പോലീസ്‌ വാഹനങ്ങള്‍ തിരിച്ചു വിട്ടു. ക്രിമിനലുകളോടെന്ന പോലെയാണ് വിശ്വാസികളോടു പൊലീസ് പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാമമംഗലം പൊലീസ് സ്റ്റേഷനു മുന്നില്‍ രാത്രി ഏഴു് മണിയോടെതുടങ്ങിയ സമരം പിന്നീട് രാമമംഗലം രാമമംഗലം ആശുപത്രികവലയിലെ സെന്റ് ജോണ്സ് ക്നാനായ കുരിശുപള്ളി കവലയിലേക്കു് മാറ്റി. തുടര്‍ന്ന് സ്റ്റേഷനു് സമീപത്ത് തയാറാക്കിയ വേദിയില്‍ പ്രാര്‍ഥന നടത്തിയശേഷമാണു് അദ്ദേഹം ചാപ്പലിലേക്കു് നീങ്ങിയത്. ജോസഫ് വാഴയ്ക്കന്‍ എം എല്‍ എ നടത്തിയ ചര്‍ച്ച കള്‍ക്കൊടുവില്‍ രാത്രി വൈകി സമരം അവസാനിപ്പിച്ചു. അതനുസരിച്ചു് റിമാന്‍ഡിലുള്ള തുണ്ണാമലയില്‍ ടി പി ജോയിയെ ആശുപത്രിയിലാക്കി.

മാമലശേരി പള്ളിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

പിറവം, നവംബര്‍ 29: സംഘര്‍ഷസാദ്ധ്യതയെത്തുടര്‍ന്നു്‍ ശക്തമായ പോലീസ് സംഘം നവംബര്‍ 27 ഞായറാഴ്ച മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയിലും പരിസരത്തും നിലയുറപ്പിച്ചിരുന്നു.

സി കെ ജോണ്‍ ചിറക്കുടക്കുന്നേല്‍ കോര്‍ എപ്പിസ്കോപ്പ യുടെകാര്‍മികത്വത്തില്‍ മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ കുര്‍ബാന നടന്നു. ചാപ്പലില്‍ വികാരി വെമ്പനാട്ട് കുര്‍ബാനയര്‍പ്പിച്ചു.
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ഫാ.വര്‍ഗീ്സ് പുല്യട്ടെലിന്റെ നേതൃത്ത്വത്തില്‍ പിന്നീടു് പള്ളിയുടെ കുരിശടിയ്ക്കു സമീപം വട്ടംകൂടി.

നവംബര്‍ 26 ശനിയാഴ്‌ച രാത്രി കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയിലെ സന്ധ്യാ നമസ്കാരം കഴിഞ്ഞ്‌ എട്ടു മണിയോടെ പിരിഞ്ഞ ഓ‍ര്‍ത്തഡോക്‌സ് വിശ്വാസികള്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ടു് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാംഗങ്ങളായ ആറു പേര്‍ക്കെതിരെയും ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ ഏഴു് പേര്‍ക്കെതിരെയും കേസ് എടുത്തതായി സി ഐ ബിജു കെ. സ്റ്റീഫന്‍ പറഞ്ഞു. അന്യായമായി സംഘംചേരല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണു് കേസ്.

20111126

മാമ്മലശേരി പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാരുടെ ആക്രമണം: ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍‍ക്കു് പരു്ക്ക്‌



പാമ്പാക്കുട, നവംബര്‍ 26: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാര്‍ നടത്തിയ ആക്രമണത്തില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍‍ക്കു് പരു്ക്ക്‌. നവംബര്‍ 26 ശനിയാഴ്‌ച രാത്രി പള്ളിയിലെ സന്ധ്യാ നമസ്കാരം കഴിഞ്ഞ്‌ എട്ടു് മണിയോടെ പിരിഞ്ഞ ഓര്‍ത്തഡോക്‌സ് വിശ്വാസികളെയാണ് മറുവിഭാഗം ആക്രമിച്ചതു്. പരു്ക്കേറ്റ ചിറക്കല്‍ തങ്കച്ചന്‍(42), കപ്യാരേട്ടേല്‍ സാബു(44), മേച്ചേരില്‍ വര്‍ഗീസ്‌ കുട്ടി(38), കോട്ടമുറിക്കല്‍ ജോണ്‍(44) എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരുക്കേറ്റെന്നു് പറഞ്ഞു് ഏതാനും യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാരെ പിറവം ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ടു്. പട്ടരുമഠത്തില്‍ അലക്‌സ്(25), ചെമ്മാനയില്‍ അജിത്‌(22), തമ്പിലുകണ്ടത്തില്‍ എല്‍ദോ(23), മോനക്കുന്നേല്‍ എല്‍ദോ(23), വിജു നാഗത്തില്‍(24) എന്നിവരാണവര്‍. രാത്രി എട്ടു് മണിയോടെ പള്ളിയുടെ താഴെ കുരിശടിയില്‍ എത്തിയ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പ്രാര്‍ഥന കഴിഞ്ഞെത്തിയ ഓര്‍ത്തഡോക്‌സുകാര്‍ ആക്രമിച്ചതായാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വാദം. പോലീസ്‌ സ്‌ഥലത്തെത്തി സ്‌ഥിതിഗതികള്‍ ശാന്തമാക്കി.

പരു്ക്കേറ്റ ഓര്‍ത്തഡോക്‌സ് വിശ്വാസികളില്‍ ചിലരുടെ മുറിവു് ഗുരുതരമാണു്. പരു്ക്കേറ്റു് കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വിശ്വാസികളെ ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയും വൈദീകരും സന്ദര്‍ശിച്ചു.



20111123

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ വഴിയരികില്‍ കുര്‍ബാനയര്‍പ്പിച്ചു

ഫോട്ടോ കടപ്പാടു്: മാതൃഭൂമി

പിറവം: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിലെ മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍‍ത്തഡോക്സ് സുറിയാനി പള്ളിയുടെ നടയുടെ പുറത്തു് വഴിയരികില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ നവംബര്‍ 20 ഞായറാഴ്ച കുര്‍ബാന നടത്തി. തങ്ങളുടെ ചാപ്പലിലെ കുര്‍ബാനവേണ്ടെന്നുവച്ചു് മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ കയറി കുര്‍ബാനനടത്തുവാനായി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ നടത്തിയ മാര്‍‍ച്ച് പോലീസ് തടഞ്ഞപ്പോള്‍ വഴിയരികില്‍ തടഞ്ഞിടത്തുവച്ചു് കുര്‍ബാന നടത്തി ആഘോഷിക്കുകയായിരുന്നു.

മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലേയ്ക്ക് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ചാപ്പലിന്റെ വികാരി വര്‍ഗീസ് പുല്ല്യാട്ടേല്‍ കശീശയുടെ നേതൃത്വത്തില്‍ നവംബര്‍ 20 ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ നീങ്ങിയ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പള്ളിനടയുടെ അടുത്തെത്തിയപ്പാള്‍ പോലീസ് തടഞ്ഞു. രാമമംഗലം എസ്‌ഐ കെ.ഒ. ജോസിന്റെ നേതൃത്വത്തില്‍ പോലീസ്‌ സംഘം പള്ളിനടയില്‍ നിലയുറപ്പിച്ചിരുന്നു. തുടര്‍ന്നായിരുന്നു സകലരെയും അത്ഭുതപ്പെടുത്തിക്കൊണ്ടു് കുര്‍ബാന നടത്തിയതു്. കുര്‍ബാനയ്ക്കുശേഷം യാക്കോബായ സുറിയാനി ക്രിസ്ത്യാനി വിശ്വാസികള്‍ പോലീസ് കാവലില്‍ മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ സെമിത്തേരിയിലെത്തി പൂര്‍‍വികരുടെ കല്ലറകള്‍ക്കു മുന്നില്‍ തിരിതെളിച്ച് പ്രാര്‍ഥ‍ന നടത്തി.

മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വികാരി ഫാ. ജോര്‍ജ് വെമ്പനാട്ടിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന സമാധാനപരമായി നടന്നു.

ഓര്‍ത്തഡോക്സ് സഭയുടെ വൈദീകര്‍ ആത്മീയഭരണം നടത്തുന്ന ഈ പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിനു് വീതമൊന്നുമില്ല. വീതംവേണമെന്നാവശ്യപെട്ടാണു് അക്രമം ആരംഭിച്ചിരിയ്ക്കുന്നതു്. ഒന്നരവര്‍‍ഷമായി വികാരിയുടെ സഹായിയായി കര്‍‍മങ്ങളില്‍ പങ്കെടുത്തുവരുന്ന ഫാ. പോള്‍ മത്തായിയെ സഹവൈദീകനായി നിയമിച്ചുകൊണ്ടുള്ള കല്പന ഒക്ടോ 23 ഞായറാഴ്ച കുര്‍ബാന മദ്ധ്യേ പതിവുപോലെ വായിച്ചെന്നുപറഞ്ഞു് പിന്നത്തെ ഞായറാഴ്ച (ഒക്ടോ 30 ) സംഘര്‍ഷാവസ്ഥയുണ്ടാക്കി കുര്‍ബാന തടസ്സപ്പെടുത്തി. മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ കീഴിലുള്ള നീര്‍ക്കുഴി ചാപ്പലില്‍ നവംബര്‍ 2 ബുധനാഴ്ച വൈകീട്ട് പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന്റെ ഭാഗമായി സഹവികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പയുടെയും വികാരി ഫാ. ജോര്‍ജ് വെമ്പനാട്ടിന്റെയും കാര്‍മികത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥന നടക്കുന്നതിനിടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ അക്രമം അഴിച്ചവിട്ടിരുന്നു. നവം.19 ശനിയാഴ്ചയാകട്ടെ തടസ്സമുണ്ടാക്കിയ യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാരെ പോലീസ് അറസ്റ്റുചെയ്ത് നീക്കിയശേഷമാണു് കോടതി ഉത്തരവുമായി വന്ന ഫാ. പോള്‍ മത്തായി പള്ളിയില്‍ കുര്‍ബാനയര്‍പ്പിച്ചതു്.


സഭാവഴക്കിനെത്തുടര്‍ന്ന് കോടതി നിയമിച്ച റിസീവറാണ് 1974 മുതല്‍ പിറവം മാമലശേരി മാര്‍ മിഖായേല്‍ പള്ളി ഭരിയ്ക്കുന്നത്. 1995-ലെ സുപ്രീം കോടതിവിധിയെത്തുടര്‍ന്നു് 1998-ല്‍ പള്ളിക്കേസ് രാജിയായി. കോടതി കോമ്പ്രമൈസ് ഡിക്രി നല്കുകയും ചെയ്തു. പിന്നീടു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയില്‍ ചേര്‍ന്നവര്‍ സമാന്തരമായി ചാപ്പലുകള്‍ സ്ഥാപിച്ചു് മാറി. കോലഞ്ചേരി പള്ളിയിലെ സംഭവവികാസങ്ങളില്‍ നിന്നു് ആവേശം കൊണ്ടാണു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം ഇവിടെയും വീതം വേണമെന്നാവശ്യപെട്ടിറങ്ങിയിരിയ്ക്കുന്നതു്.

അധികവായനയ്ക്കു്
മാമ്മലശ്ശേരി പള്ളിയില്‍ സംഘര്ഷം; കുര്ബാന മുടങ്ങി
http://orthodoxleader.blogspot.com/2011/10/blog-post_31.html

മാമ്മലശ്ശേരി പള്ളിയുടെ ചാപ്പലിലും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആക്രമണം
http://orthodoxleader.blogspot.com/2011/11/blog-post_04.html

മാമ്മലശ്ശേരി പള്ളിയില്‍ വീണ്ടും ആക്രമണം, വൈദികനെ തടഞ്ഞ അവിശ്വാസികളെ അറസ്റ്റുചെയ്ത് നീക്കി http://orthodoxleader.blogspot.com/2011/11/blog-post_20.html