20111129
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ രാമമംഗലം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു
പിറവം, നവംബര്‍ 28: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ പ്രശ്നമുണ്ടാക്കുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ നവംബര്‍ 28 തിങ്കളാഴ്ച നാലുമണിയോടെ രാമമംഗലത്തെ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. നവംബര്‍ 26 ശനിയാഴ്‌ച രാത്രി മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയിലെ സന്ധ്യാ നമസ്കാരം കഴിഞ്ഞ് പിരിഞ്ഞ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ് റ്ചെയ്തതിനെ തുടര്‍ന്നായിരുന്നു തിങ്കളാഴ്ച രാമമംഗലം പൊലീസ്‍ സ്റ്റേഷന്‍ പരിസരത്ത് പ്രശ്നമുണ്ടായതു്.
അറസ്റ്റ് ചെയ്തയാളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു് ഫാ. വര്ഗീസ് പുല്ല്യാട്ടേലിന്റെ നേതൃത്വത്തില്‍ നാലുമണിയോടെ സ്റ്റേഷനിലും മുന്നിലെ റോഡിലുമായി തടിച്ചുകൂടി സംഘര്‍ഷാവസ്ഥയുണ്ടാക്കി. ആറുമണിയ്ക്കു് സമരം അവസാനിപ്പിച്ചു് ഈ പ്രതിഷേധ സമരക്കാര്‍ പിന്‍വാങ്ങി. അല്പ്പ സമയത്തിനകം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ തലവന്‍ തോമസ് പ്രഥമന്‍ ചില മെത്രാന്മാരോടും നിരവധി വിശ്വാസികളോടുമൊപ്പം വന്നു് പോലീസ് സ്‌റ്റേഷന്‍ ഉപരോധിയ്ക്കുകയായിരുന്നു.
നവംബര്‍ 26 ശനിയാഴ്‌ച രാത്രി ഓര്‍ത്തഡോക്‌സ് വിശ്വാസികളെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തുണ്ണാമലയില്‍ ടി പി ജോയിയെ(50) നവംബര്‍ 28 തിങ്കളാഴ്ച രാവിലെയാണു് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതു്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികളെ അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്നു് സിഐ ബിജു കെ. സ്റ്റീഫന്‍ പറഞ്ഞു.
പ്രതിയെ ആശുപത്രിയിലാക്കിച്ചു
അന്തരിച്ച മുന്‍ വികാരി ഫാ. മാത്യൂസ് കരിവാളത്തിന്റെ അമ്മ അന്നമ്മയുടെ ശവസംസ്‌കാരച്ചടങ്ങുകളില്‍ ഫാ. പോള്‍ മത്തായി പങ്കെടുക്കാനിടയുണ്ടെന്ന നിഗമനത്തെത്തുടര്‍ന്ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ പള്ളിയ്ക്കു് സമീപം സംഘടിച്ചിരുന്നു. ഇതറിഞ്ഞു് വന്‍ പോലീസ് സംഘവും ആര്‍ ഡി യഒയും നേരത്തെ തന്നെ പള്ളിയിലെത്തിയിരുന്നു. ഉച്ചയോടെ ശവസംസ്‌കാരച്ചടങ്ങുകള്‍ സമാധാനപരമായി നടന്നു. അതിനുശേഷമാണ് യാക്കോബായ വിശ്വാസിയുടെ അറസ്റ്റ് സംബന്ധിച്ച വാര്‍ത്ത പരന്നത്.
കസ്റ്റഡിയിലെടുത്ത വിശ്വാസിയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു് വൈകുന്നേരം നാലു് മണിയോടെ സ്ത്രീകളടക്കമുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ രാമമംഗലം പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചു. മറുവിഭാഗത്തിന്റെ പ്രേരണയില്‍ പൊലീസ് ഏകപക്ഷീയമായി പെരുമാറുകയായിരുന്നുവെന്നും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ പറഞ്ഞു. ഏറെനേരം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. ഡി വൈ എസ് പിയായ കെ പി വിജയന്‍ , ആര്‍ ഡി ഒ മണിയമ്മ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെത്തുടര്ന്ന് ആറുമണിയോടെ ആളുകള്‍ സ്‌റ്റേഷനു് മുമ്പില്‍ നിന്ന് പിരിഞ്ഞുപോയി.
സമരം അവസാനിപ്പിച്ചു് പ്രതിഷേധ സമരക്കാര്‍ പിന്‍വാങ്ങുന്നതിനിടയിലാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക ശ്രേഷ്ഠ തോമസ് പ്രഥമന്‍ സ്റ്റേഷനിലേക്ക് എത്തിയത്. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമനോടൊപ്പം മെത്രാന്മാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നിവരും സ്ഥലത്തെത്തി. സ്റ്റേഷനില്‍ കയറി ഇരിപ്പുറപ്പിച്ച ശ്രേഷ്ഠ ബാവയ്ക്കും മെത്രാപ്പോലീത്തമാര്‍ക്കും അഭിവാദ്യമര്‍പ്പിച്ച് ധാരാളം ആളുകളും പോലീസ് സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടി. ബസേലിയോസ് തോമസ് പ്രഥമന്‍റെ നേതൃത്വത്തില്‍ രാമമംഗലം പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചതോടെ ഇതിലെയുള്ള റോഡ് ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് പോലീസ് വാഹനങ്ങള്‍ തിരിച്ചു വിട്ടു. ക്രിമിനലുകളോടെന്ന പോലെയാണ് വിശ്വാസികളോടു പൊലീസ് പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാമമംഗലം പൊലീസ് സ്റ്റേഷനു മുന്നില്‍ രാത്രി ഏഴു് മണിയോടെതുടങ്ങിയ സമരം പിന്നീട് രാമമംഗലം രാമമംഗലം ആശുപത്രികവലയിലെ സെന്റ് ജോണ്സ് ക്നാനായ കുരിശുപള്ളി കവലയിലേക്കു് മാറ്റി. തുടര്‍ന്ന് സ്റ്റേഷനു് സമീപത്ത് തയാറാക്കിയ വേദിയില്‍ പ്രാര്‍ഥന നടത്തിയശേഷമാണു് അദ്ദേഹം ചാപ്പലിലേക്കു് നീങ്ങിയത്. ജോസഫ് വാഴയ്ക്കന്‍ എം എല്‍ എ നടത്തിയ ചര്‍ച്ച കള്‍ക്കൊടുവില്‍ രാത്രി വൈകി സമരം അവസാനിപ്പിച്ചു. അതനുസരിച്ചു് റിമാന്‍ഡിലുള്ള തുണ്ണാമലയില്‍ ടി പി ജോയിയെ ആശുപത്രിയിലാക്കി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.