പിറവം, നവംബര്‍ 29: സംഘര്‍ഷസാദ്ധ്യതയെത്തുടര്‍ന്നു്‍ ശക്തമായ പോലീസ് സംഘം നവംബര്‍ 27 ഞായറാഴ്ച മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയിലും പരിസരത്തും നിലയുറപ്പിച്ചിരുന്നു.
സി കെ ജോണ്‍ ചിറക്കുടക്കുന്നേല്‍ കോര്‍ എപ്പിസ്കോപ്പ യുടെകാര്‍മികത്വത്തില്‍ മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ കുര്‍ബാന നടന്നു. ചാപ്പലില്‍ വികാരി വെമ്പനാട്ട് കുര്‍ബാനയര്‍പ്പിച്ചു.
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ഫാ.വര്‍ഗീ്സ് പുല്യട്ടെലിന്റെ നേതൃത്ത്വത്തില്‍ പിന്നീടു് പള്ളിയുടെ കുരിശടിയ്ക്കു സമീപം വട്ടംകൂടി.
നവംബര്‍ 26 ശനിയാഴ്‌ച രാത്രി കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയിലെ സന്ധ്യാ നമസ്കാരം കഴിഞ്ഞ് എട്ടു മണിയോടെ പിരിഞ്ഞ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ടു് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാംഗങ്ങളായ ആറു പേര്‍ക്കെതിരെയും ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ ഏഴു് പേര്‍ക്കെതിരെയും കേസ് എടുത്തതായി സി ഐ ബിജു കെ. സ്റ്റീഫന്‍ പറഞ്ഞു. അന്യായമായി സംഘംചേരല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണു് കേസ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.