20111102
സ്വയം ശീര്‍ഷകത്വം ഉള്ള സഭയാണ് ഓര്‍ത്തഡോക്സ് സഭ: പരിശുദ്ധ ബാവ
പരുമല, നവം.2: സ്വയം ശീര്‍ഷകത്വം ഉള്ള സഭയാണ് സ്വതന്ത്ര ഭാരത മലങ്കര ഓര്‍ത്തഡോക്സ് സഭയെന്ന് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവ പറഞ്ഞു. കാതോലിക്കാസനം മലങ്കരയിലേയ്ക്കു മാറ്റിയതിന്റെ ഒന്നാം ശതാബ്ദിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു പരിശുദ്ധ ബാവ. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവ ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.
അഭിവന്ദ്യ ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ ഡോ. ജോര്‍ജ് ജോസഫ്, അത്മായ ട്രസ്റി എം.ജി. ജോര്‍ജ് മുത്തൂറ്റ്, വൈദിക ട്രസ്റി ഫാ. ഡോ.ജോണ്‍സ് ഏബ്രഹാം കോനാട്ട് എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തില്‍ അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, തോമസ് മാര്‍ അത്തനാസിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സഖറിയാസ് മാര്‍ അന്തോണിയോസ്, കുറിയാക്കോസ് മാര്‍ ക്ളിമ്മീസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, യൂഹാനോന്‍ മാര്‍ ദിയസ്കോറോസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവര്‍ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.