20111120
മാമ്മലശ്ശേരി പള്ളിയില്‍ വീണ്ടും ആക്രമണം, വൈദികനെ തടഞ്ഞ അവിശ്വാസികളെ അറസ്റ്റുചെയ്ത് നീക്കി
പിറവം: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിലെ മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ വീണ്ടും അതിക്രമം. നവം.19 ശനിയാഴ്ച കോടതി ഉത്തരവുമായി പള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കാനെത്തിയ ഫാ. പോള്‍ മത്തായിയെ തടഞ്ഞ യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാരെ പോലീസ് സംഘം അറസ്റ്റുചെയ്ത് നീക്കി. തുടര്‍ന്ന് പള്ളിയില്‍ ഫാ. പോള്‍ മത്തായിയുടെ കാര്‍മികത്വത്തില്‍ കുര്‍ബാന നടത്തി.
വികാരി ഫാ. ജോര്ജ് വെമ്പനാട്ട് സഹവികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പ എന്നിവര്‍ക്കൊപ്പം മറ്റൊരു സഹവികാരിയായി ഫാ. പോള്‍ മത്തായിയും ശുശ്രൂഷകള്‍ നടത്തുന്നത് തടയരുതെന്ന നിലയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാരായ അഞ്ചുപേര്‍ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ കോടതി ഉത്തരവ് നേടിയിട്ടുണ്ടെന്നു് പോലീസ് വ്യക്തമാക്കി.
അതേസമയം വികാരി ഫാ. ജോര്ജ് വെമ്പനാട്ട് സഹവികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പ, എന്നിവര്‍ക്ക് പുറമെ മൂന്നാമതൊരു വൈദികനെ ശുശ്രൂഷകളില്‍ പങ്കെടുപ്പിക്കുന്നതിനെയാണ് യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാര്‍ എതിര്‍ക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഉത്തരവുമായി വൈദികന്‍ പുലര്‍ച്ചെ തന്നെ പള്ളിയിലെത്തി. വികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പയ്‌ക്കൊപ്പം, ഫാ. പോള്‍ മത്തായിയും കുര്‍ബാനക്കായി പള്ളിക്കകത്തേക്ക് പ്രവേശിക്കാന്‍ തുനിഞ്ഞപ്പോള്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാര്‍ തടയുകയായിരുന്നു. രാമമംഗലം എസ്‌ഐ കെ.ഒ. ജോസിന്റെ നേതൃത്വത്തിലെത്തിയ പോലീസ് ചര്ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതിനിടെ പുത്തന്‍കുരിശ് സി ഐ ബിജു കെ. സ്റ്റീഫന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. അറുപതോളം പേരടങ്ങുന്ന യാക്കോബായ വിശ്വാസികളെ പോലീസ് അറസ്റ്റുചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി. വിശ്വാസികള്‍ സ്റ്റേഷനകത്തും പുറത്തും മുദ്രാവാക്യങ്ങളുയര്‍ത്തി തടിച്ചുകൂടി. വിവരമറിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പോലീസ് സംഘം രാമമംഗലത്തെത്തിയെങ്കിലും ഉച്ചയോടെയാണ് വിശ്വാസികളെ ജാമ്യത്തില്‍ വിട്ടയച്ചത്.
സ്റ്റേഷനില്‍ നിന്ന് ജാമ്യത്തില്‍ വിട്ട യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാര്‍ പ്രകടനമായി പള്ളിയുടെ സമീപമെത്തിയ ശേഷമാണ് പിരിഞ്ഞത്. വൈകീട്ട് മാമ്മലശ്ശേരിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
സംഭവത്തിനിടെ യാക്കോബായ വിഭാഗക്കാരുടെ ഏതാനും ബൈക്കുകള്‍ മറുഭാഗം കേടുവരുത്തിയതായും ഓര്ത്തഡോക്‌സ് യുവജനപ്രസ്ഥാനം പള്ളിക്ക് സമീപം കൃഷിയിറക്കിയിരുന്ന ഏത്തവാഴകള്‍ മറുഭാഗം വെട്ടിനശിപ്പിച്ചതായും പരാതിയുണ്ട്.
പള്ളി ആക്രമണ സമിതി
മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍നിന്നു് പിരിഞ്ഞ യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാര്‍ നവം 18നു് യോഗം ചേര്ന്ന് പള്ളി സംരക്ഷണ സമിതി രൂപവത്കരിച്ചിരുന്നു. അവരുടെ സെന്റ് ജോര്ജ് ചാപ്പലില്‍ കൂടിയ യോഗത്തില്‍ അതിന്റെ വികാരി ഫാ. വര്ഗീസ് പുല്ല്യാട്ടേല്‍ അധ്യക്ഷനായി. ട്രസ്റ്റിമാരായി ജേക്കബ് മാത്യു മംഗലത്ത്, ജോയി താമരശ്ശേരി എന്നിവരെയും പള്ളി സംരക്ഷണ സമിതി കണ്വീനര്മാരായി അനില്‍ തെമ്മാന, എല്സി ജോണ്‍ വാഴയില്‍ എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ടു്.
ഇവിടെയും വീതം വേണം
വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം അഴിച്ചുവിട്ട സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് മാര്‍ മിഖായേല്‍ പള്ളിയില്‍ ഒക്ടോ 30 ഞായറാഴ്ച കുര്‍ബാന മുടങ്ങിയിരുന്നു. ഓര്‍ത്തഡോക്സ് സഭയുടെ വൈദീകര്‍ ആത്മീയഭരണം നടത്തുന്ന ഈ പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിനു് വീതമൊന്നുമില്ല. വീതംവേണമെന്നാവശ്യപെട്ടാണു് അക്രമം ആരംഭിച്ചിരിയ്ക്കുന്നതു്. ഒന്നരവര്‍ഷമായി വികാരിയുടെ സഹായിയായി കര്‍മങ്ങളില്‍ പങ്കെടുത്തുവരുന്ന ഫാ. പോള്‍ മത്തായിയെ സഹവൈദീകനായി നിയമിച്ചുകൊണ്ടുള്ള കല്പന ഒക്ടോ 23 ഞായറാഴ്ച കുര്‍ബാന മദ്ധ്യേ പതിവുപോലെ വായിച്ചതാണു് പിന്നത്തെ ഞായറാഴ്ചയില്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കി കുര്‍ബാന മുടക്കിയതു്. മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ കീഴിലുള്ള നീര്‍ക്കുഴി ചാപ്പലില്‍ നവംബര്‍ 2 ബുധനാഴ്ച വൈകീട്ട് പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന്റെ ഭാഗമായി സഹവികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പയുടെയും വികാരി ഫാ. ജോര്‍ജ് വെമ്പനാട്ടിന്റെയും കാര്‍മികത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥന നടക്കുന്നതിനിടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ അക്രമം അഴിച്ചവിട്ടിരുന്നു.
സഭാവഴക്കിനെത്തുടര്‍ന്ന് കോടതി നിയമിച്ച റിസീവറാണ് 1974 മുതല്‍ പിറവം മാമലശേരി മാര്‍ മിഖായേല്‍ പള്ളി ഭരിയ്ക്കുന്നത്. 1995-ലെ സുപ്രീം കോടതിവിധിയെത്തുടര്‍ന്നു് 1998-ല്‍ പള്ളിക്കേസ് രാജിയായി കോടതി കോമ്പ്രമൈസ് ഡിക്രി നല്കുകയും ചെയ്തതാണു്. പിന്നീടു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയില്‍ ചേര്‍ന്നവര്‍ സമാന്തരമായി ചാപ്പലുകള്‍ സ്ഥാപിച്ചു് മാറി. കോലഞ്ചേരി പള്ളിയിലെ സംഭവവികാസങ്ങളില്‍ നിന്നു് ആവേശം കൊണ്ടാണു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം ഇവിടെയും വീതം വേണമെന്നാവശ്യപെട്ടിറങ്ങിയിരിയ്ക്കുന്നതു്.
മാമ്മലശ്ശേരി പള്ളിയില്‍ സംഘര്‍ഷം; കുര്‍ബാന മുടങ്ങി
മാമ്മലശ്ശേരി പള്ളിയുടെ ചാപ്പലിലും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആക്രമണം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.