20111126
മാമ്മലശേരി പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാരുടെ ആക്രമണം: ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്കു് പരു്ക്ക്
പാമ്പാക്കുട, നവംബര്‍ 26: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാര്‍ നടത്തിയ ആക്രമണത്തില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്കു് പരു്ക്ക്. നവംബര്‍ 26 ശനിയാഴ്‌ച രാത്രി പള്ളിയിലെ സന്ധ്യാ നമസ്കാരം കഴിഞ്ഞ് എട്ടു് മണിയോടെ പിരിഞ്ഞ ഓര്‍ത്തഡോക്‌സ് വിശ്വാസികളെയാണ് മറുവിഭാഗം ആക്രമിച്ചതു്. പരു്ക്കേറ്റ ചിറക്കല്‍ തങ്കച്ചന്‍(42), കപ്യാരേട്ടേല്‍ സാബു(44), മേച്ചേരില്‍ വര്‍ഗീസ് കുട്ടി(38), കോട്ടമുറിക്കല്‍ ജോണ്‍(44) എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരുക്കേറ്റെന്നു് പറഞ്ഞു് ഏതാനും യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാരെ പിറവം ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ടു്. പട്ടരുമഠത്തില്‍ അലക്‌സ്(25), ചെമ്മാനയില്‍ അജിത്(22), തമ്പിലുകണ്ടത്തില്‍ എല്‍ദോ(23), മോനക്കുന്നേല്‍ എല്‍ദോ(23), വിജു നാഗത്തില്‍(24) എന്നിവരാണവര്‍. രാത്രി എട്ടു് മണിയോടെ പള്ളിയുടെ താഴെ കുരിശടിയില്‍ എത്തിയ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പ്രാര്‍ഥന കഴിഞ്ഞെത്തിയ ഓര്‍ത്തഡോക്‌സുകാര്‍ ആക്രമിച്ചതായാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വാദം. പോലീസ് സ്‌ഥലത്തെത്തി സ്‌ഥിതിഗതികള്‍ ശാന്തമാക്കി.
പരു്ക്കേറ്റ ഓര്‍ത്തഡോക്‌സ് വിശ്വാസികളില്‍ ചിലരുടെ മുറിവു് ഗുരുതരമാണു്. പരു്ക്കേറ്റു് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വിശ്വാസികളെ ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയും വൈദീകരും സന്ദര്‍ശിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.