20111201

മാമലശേരി മാര്‍ മിഖായേല്‍ ഓര്ത്തഡോക്‌സ് സുറിയാനി പള്ളി: അപ്പീല്‍ ഹൈക്കോടതി തള്ളി


മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യൂണീറ്റ്.
1934ലെ സഭാഭരണഘടനാപ്രകാരം ഭരിയ്ക്കപ്പെടേണ്ടതു്
പാമ്പാക്കുട, നവംബര്‍ 29: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെ‍ട്ട മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയുമായി ബന്ധപ്പെട്ടു് 1998 ഒക്ടോബര്‍ ആറിലെ എറണാകുളം അഡീഷണല്‍ ജില്ലാക്കോടതിയുടെ വിധിചോദ്യം ചെയ്യുന്നഅപ്പീല്‍ കേരള ഹൈക്കോടതി തള്ളി. പള്ളി മലങ്കര ഓര്ത്തഡോക്‌സ് സുറിയാനി സഭയുടെ യൂണീറ്റാണെന്നും 1934-ലെ സഭാഭരണഘടനാപ്രകാരം ഭരിയ്ക്കപ്പെടേണ്ടതാണെന്നുമുള്ള അന്യായം നിലനില്ക്കെ കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നു.

അതു് അംഗീകരിച്ചു് 1998 ഒക്ടോബര്‍ ആറിലെ എറണാകുളം അഡീഷണല്‍ ജില്ലാക്കോടതി പുറപ്പെടുവിച്ച വിധിയാണു് അപ്പീലില്‍‍ ചോദ്യംചെയ്തതു്. പ്രാതിനിധ്യസ്വഭാവത്തിലാണു് അന്യായം നല്കിയിരുന്നതെന്നും അതുകൊണ്ടു് കക്ഷികള്‍ മാത്രമുള്‍‍പ്പെട്ട ഒത്തുതീര്‍പ്പു് അംഗീകരിച്ചുകൊണ്ടുള്ള കീഴ്ക്കോടതി വിധി നിയമപരമല്ലെന്നു് ആരോപിച്ചും മാമലശേരി പി റ്റി ജോര്‍ജും മറ്റുമാണു് ഹൈക്കോടതിയില്‍ അപ്പീല്‍‍ നല്കിയതു്. അന്യായം നല്കിയിരുന്നതു് പ്രാതിനിധ്യസ്വഭാവത്തിലാണെന്നു് തെളിയിയ്ക്കാന്‍ രേഖകളില്ലെന്നു് വിലയിരുത്തിയ ജസ്റ്റീസ് പി ഭവദാസന്‍ അപ്പീല്‍ തള്ളി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.