20111212

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വൈകരുത് : മാര്‍ തേവോദോസിയോസ്


ചപ്പാത്ത് , ഡി.12- മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ചപ്പാത്തില്‍ ഏകദിന ഉപവാസം നടത്തി.

ഇടുക്കി ഭദ്രാസന മെത്രാപ്പോലിത്ത അഭി.മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലിത്തയെ ഹാരം അണിയിച്ചുകൊണ്ട് മുന്‍ ജലസേചന മന്ത്രി ശ്രീ.എം.കെ.പ്രേമചന്ദ്രന്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുവാന്‍ സര്‍ക്കാര്‍ അമാന്തം കാട്ടരുതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. തമിഴ്നാടിന് ജലംനല്‍കുവാന്‍ കേരളം ബാദ്ധ്യസ്ഥമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന സര്‍ക്കാരിന് പുതിയ അണക്കെട്ട് പണിയുവാന്‍ എന്താണ് താമസമെന്ന് അഭി.തേവോദോസിയോസ് മെത്രാപ്പോലിത്ത ചോദിച്ചു,

യുവജനപ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ.സ്റീഫന്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് ഫാ.ജേക്കബ് മാത്യു ചന്ദ്രത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ഏകദിന ഉപവാസത്തില്‍ പങ്കെടുക്കുവാന്‍ വിവിധ സ്കൂളുകളില്‍നിന്നും വിദ്യാര്‍ത്ഥികളും എത്തിയിരുന്നു.


http://www.orthodoxchurch.in/all-news/38-top-stories/4185-2011-12-12-13-37-43

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.