20111219

പുത്തന്‍കുരിശ് പള്ളിയില്‍ ഓര്‍ത്തഡോക്സു്കാര്‍ക്കെതിരെ അക്രമം

കോലഞ്ചേരി: കണ്ടനാടു് വെസ്റ്റ് ഭദ്രാസനത്തിലെ പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ഓര്‍ത്തഡോക്സ് വിശ്വാസികളെ ആക്രമിച്ചു. സംഭവത്തില്‍ വൈദികനടക്കം നാലു് പേര്‍ക്കു് പരിക്കേറ്റു. കൂടാതെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക തോമസ്‌ പ്രഥമന്‍റെ നേതൃത്വത്തില്‍ പുത്തന്‍കുരിശ്‌ പൊലീസ്‌ സ്‌റ്റേഷന്‍ ഉപരോധിക്കുകയും ഓര്‍ത്തഡോക്‌സ് സഭയിലെ ശാമുവേല്‍ റമ്പാന്‍ സഞ്ചരിച്ചിരുന്ന വാഹനം ആക്രമിച്ചു് റമ്പാനെ കയ്യേറ്റം ചെയ്യുകയും ചെയ്തു

പള്ളി സെമിത്തേരിയില്‍ ഓര്‍ത്തഡോക്സ് വികാരിഫാ. സഖറിയ ജോണും വിശ്വാസികളും രാവിലെ പതിനൊന്നരയോടെ ധൂപപ്രാര്‍ഥന നടത്തിയതു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ തടഞ്ഞതോടെയാണു് സംഭവങ്ങള്‍ക്കു് തുടക്കമായത്. കോടതി വിധിയെത്തുടര്‍ന്നു് പള്ളി തങ്ങളുടേതാണെന്നും ചട്ടവിരുദ്ധമായാണ് ഓര്‍ത്തഡോക്സ് സഭക്കാര്‍ സെമിത്തേരിയില്‍ പ്രവേശിച്ചതെന്നുമാരോപിച്ചാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ഇവരെ തടഞ്ഞതു്. 1934-ലെ ഭരണഘടനപ്രകാരം ഭരിയ്ക്കപ്പെടണമെന്ന കേസ് സെക്ഷന്‍ 92 ഇല്ലെന്ന സാങ്കേതികകാരണത്താല്‍ തള്ളിയതിനെ തുടര്‍ന്ന്‌ പുത്തന്‍കുരിശ്‌ സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പളളി സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ പിടിച്ചെടുത്തനിലയിലാണു്. ഓര്‍ത്തഡോക്‌സ് സഭക്കാര്‍ക്കു് വേണമെങ്കില്‍ രണ്ടു് മണിക്കൂര്‍ ആരാധനാ സ്വാതന്ത്ര്യം നല്‍കാമെന്ന്‌ യാക്കോബായ വിഭാഗം പറഞ്ഞിരുന്നുവെങ്കിലും തല്‍സ്ഥിതി അവകാശം തുടരണമെന്ന ആവശ്യത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ഉറച്ചുനിന്നു. ഓര്‍ത്തഡോക്‌സു്കാര്‍ വഴങ്ങാത്തതുകൊണ്ടു് സെമിത്തേരിയില്‍ പ്രവേശിക്കാന്‍ പോലും അനുവദിയ്ക്കുകയില്ലെന്നു് പറഞ്ഞു് ഓര്‍ത്തഡോക്‌സു്കാരുടെ അവകാശങ്ങള്‍ പൂര്‍ണമായും നിഷേധിയ്ക്കുകയാണിപ്പോള്‍.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരുടെ കുര്‍ബാന കഴിഞ്ഞ്‌ ആളുകകള്‍ പിരിഞ്ഞശേഷമായിരുന്നു പളളിയിലേക്ക്‌ ഓര്‍ത്തഡോക്‌സ് വിഭാഗമെത്തിയത്‌. പളളിമണിയടിച്ച്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ അവരുടെആളുകളെ കൂട്ടി.

ജില്ലാ കളക്‌ടറുടെ അനുമതിയോടെ പള്ളിയില്‍ ധൂപ പ്രാര്‍ത്‌ഥന നടത്തി മടങ്ങുകയായിരുന്ന തങ്ങളെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആക്രമിക്കുകയായിരുന്നെന്നാണ്‌ ഓര്‍ത്തഡോക്‌സ്‌ വിശ്വാസികള്‍ പറയുന്നത്‌. വിവരമറിഞ്ഞെത്തിയ പുത്തന്‍കുരിശ്‌ പൊലീസ്‌ ഇടപെട്ടാണ്‌ സംഘര്‍ഷത്തിന്‌ അയവു് വരുത്തിയത്‌. സംഭവത്തില്‍ പരിക്കേറ്റ വികാരി ഫാ. സഖറിയാ ജോണ്‍ (33), വിശ്വാസികളായ കുഞ്ഞമ്മ (76), പൈലിക്കുഞ്ഞ്‌ (74), ജോയി (74) എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിനിടെ പൊലീസും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷവുമുണ്ടായി. നിയമവിരുദ്ധമായി പളളിയിലെത്തിയ വൈദികന്‌ സംരക്ഷണം നല്‍കിയെന്നും ചോദ്യംചെയ്‌ത വിശ്വാസികളെ പോലീസ്‌ മര്‍ദിച്ചെന്നും ആരോപിച്ചു് പ്രാദേശിക കാതോലിക്ക തോമസ്‌ പ്രഥമന്‍റെയും ഏലിയാസ്‌ അത്താനാസിയോസ്‌ മെത്രാന്റെയും നേതൃത്വത്തില്‍ പുത്തന്‍കുരിശ്‌ പൊലീസ്‌ സ്‌റ്റേഷന്‍ ഉപരോധിച്ചു. സംഘര്‍ഷാവസ്‌ഥ രൂക്ഷമായതോടെ മൂവാറ്റുപുഴ ഡിവൈ.എസ്‌.പി. ടോമി സെബാസ്‌റ്റ്യന്റെ നേതൃത്വത്തില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാനേതൃത്വവുമായി ചര്‍ച്ച നടത്തി എസ്‌.ഐക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പിന്മേല്‍ വൈകിട്ട്‌ വൈകിട്ടു് നാലു് മണിയോടെ ഉപരോധ സമരം അവസാനിപ്പിച്ചു.

ഇതിനിടെ മൂന്നരയ്ക്കു് ഓര്‍ത്തഡോക്‌സ് സഭയിലെ ശ്ലീബാദാസസമൂഹം സെക്രട്ടറി കണ്ടനാടു് കര്‍‍മേല്‍ ദയറയിലെ ശാമുവേല്‍ റമ്പാനെതിരെ കയ്യേറ്റമുണ്ടായി‌. പുത്തന്‍കുരിശ്‌ കാവുംതാഴത്തു് വച്ചാണ്‌ റമ്പാന്‍ സഞ്ചരിച്ചിരുന്ന വാഹനം ആക്രമിച്ചത്‌.

പുത്തന്‍കുരിശ്‌ പളളിയില്‍ ഓര്‍ത്തഡോക്‌സ് വൈദികനും വിശ്വാസികള്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍
ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌ പ്രതിഷേധിച്ചു. പളളിയില്‍
ഓര്‍ത്തഡോക്‌സ് വൈദികന്‍ എത്തിയത്‌ ജില്ലാ കലക്‌ടറുടെ അനുമതിയോടെയാണെന്ന്‌ അദ്ദേഹം അറിയിച്ചു.
വൈദികനെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.