20111216

അനധികൃത കയ്യേറ്റം അനുവദിക്കാനാവില്ല: ഓര്‍ത്തഡോക്സ് സഭ



കോട്ടയം,ഡി.12 : കഴിഞ്ഞ 18 വര്‍ഷമായി മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിലനില്‍ക്കുന്ന തല്‍സ്ഥിതി തുടരണമെന്ന ആര്‍.ഡി.ഒ.യുടെ ഉത്തരവ് ലംഘിച്ചും സത്യവിരുദ്ധമായ പ്രചാരണം നടത്തിയും അനധികൃത കയ്യേറ്റത്തിനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന് ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് പറഞ്ഞു.
ഫാ. ജോണ്‍ മണ്ണാത്തികുളത്തിലാണ് വികാരി. പുതിയ വികാരിയെ നിയമിക്കുമെന്നുള്ളത് വ്യാജ പ്രചാരണമാണെന്നും യാക്കോബായ വൈദികനും സംഘവും അതിക്രമിച്ചു കയറി കുര്‍ബ്ബാന അര്‍പ്പിക്കാന്‍ ശ്രമിച്ചത് ക്രമസമാധാന നില തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഫാ. കോനാട്ട് കുറ്റപ്പെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.