ചാത്തന്നൂര്‍, ഡിസം. 30: പള്ളി തീര്‍ത്ഥാടന കേന്ദ്രമായ ചാത്തന്നൂര്‍ സെന്റ് തോമസ് മൌണ്ടില്‍ വരിഞ്ഞവിള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയിലേക്ക് ശിവഗിരി തീര്‍ത്ഥാടകരെ സ്വീകരിച്ചു. ആര്‍.ശങ്കറിന്റെ ജന്മഗ്രാമമായ പുത്തൂരിലെ തൃക്കണ്ണാപുരം ദേവസ്വം മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നു മധു മാറനാട്, എഴുകോണ്‍ രാജ്മോഹന്‍ എന്നിവര്‍ ജാഥാ ക്യാപ്റ്റനായുള്ള ശിവഗിരി തീര്‍ത്ഥാടകര്‍ക്കാണ് സ്വീകരണം നല്‍കിയത്.
വരിഞ്ഞവിള പള്ളി കുരിശടിക്ക് സമീപം വികാരി ഫാ.കോശി ജോര്‍ജ് വരിഞ്ഞവിള, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ജോക്കബ് വര്‍ഗീസ് കോയിപ്പുറം, ജോയിന്റ് കണ്‍വീനര്‍ ജേക്കബ് തോട്ടത്തില്‍, സ്വാമി കൃഷ്ണാനന്ദ എന്നിവര്‍ ചേര്‍ന്നാണ് പള്ളിയിലേക്ക് സ്വീകരിച്ചത്. തുടര്‍ന്നു നടന്ന മതേതര സമ്മേളനത്തില്‍ ധ്യാനബിന്ദു മൈത്രിമന്ദിരത്തിലെ സര്‍വാത്മമിത്ര, പോളണ്ടുകാരായ ക്രിസ്റിന, സ്റ്റെന്‍സിലാവോസ്, കൊട്ടാരക്കര താലൂക്ക് യൂണിയന്‍ കൌണ്‍സിലര്‍ മൈലോട്ട് സഹദേവന്‍, ഇടമണ്‍ സുജാതന്‍ എന്നിവര്‍ പ്രസംഗിച്ചു.
പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കു ശേഷം തീര്‍ത്ഥാടകര്‍ക്കു പള്ളിയിലെ നേര്‍ച്ചയായി ഉണ്ണിയപ്പവും നല്‍കി ശിവഗിരിയിലേക്ക് യാത്രയാക്കി. കഴിഞ്ഞ വര്‍ഷം മുതല്‍ പുത്തൂരില്‍ നിന്നു ശിവഗിരിയിലേക്കുള്ള തീര്‍ത്ഥാടകരെ സ്വീകരിച്ച് പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി വരിഞ്ഞവിള പള്ളി തുറന്നു നല്‍കിവരുന്നു.
ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്(ഞാനല്ലാതെ അന്യ ദൈവങ്ങള്‍ നിനക്കുണ്ടാകരുതെന്നു പറയുന്ന ക്രിസ്ത്യാനിക്ക് ഇതിനോട് യോജിക്കുവാന്‍ പറ്റുമോ?അത് ശരിയാണോ?)
മറുപടിഇല്ലാതാക്കൂ