20111227

വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനിസഭക്കാരുടെ അക്രമം: മണ്ണത്തൂര്‍ ആത്താനിക്കല്‍ കവലയിലെ കുരിശുപളളി ആര്‍.ഡി.ഒ. അടച്ചുപൂട്ടി



കൂത്താട്ടുകുളം, ഡിസം. 26: മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പളളിയുടെ അധീനതയിലുളള മണ്ണത്തൂര്‍ ആത്താനിക്കല്‍ കവലയിലെ കുരിശുപളളി പിടിച്ചെടുക്കാന്‍ വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനിസഭക്കാര്‍ നടത്തിയ അക്രമത്തെ തുടര്‍ന്ന്‌ കുരിശുപളളി (ചാപ്പല്‍) ആര്‍.ഡി.ഒ. അടച്ചുപൂട്ടി. ഡിസം25,26തീയതികളില്‍ നടക്കേണ്ടിയിരുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക്‌ മുടക്കം സംഭവിച്ചു.

വികാരി ഫാ. ഏലിയാസ്‌ ജോണ്‍ മണ്ണാത്തിക്കുളം അദ്ധ്യക്ഷനായ നിര്‍മാണസമിതിയുടെ നേതൃത്വത്തില്‍ പുതുക്കി നിര്‍മ്മിച്ചുകൊണ്ടിരിയ്ക്കുന്ന മണ്ണത്തൂര്‍ ആത്താനിക്കല്‍ കവലയിലെ സെന്റ് മേരീസ് കുരിശുപളളിയില്‍ വികാരിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ വൈകുന്നേരം 4-നു് ആരംഭിയ്ക്കാനിരിക്കെയാണു് ഉച്ചയ്ക്കു് വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനിസഭക്കാര്‍ അക്രമം ആരംഭിച്ചതു്. പണിതുകൊണ്ടിരിയ്ക്കുന്നതും വാതില്‍തീരാത്തതുമായ കുരിശുപളളിയില്‍ ക്രിസ്‌തുമസ്‌ ദിനത്തില്‍ (ഡിസം 25) പകല്‍ ഉച്ചയ്ക്കു് അതുവഴികടന്നുപോയ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മാത്യൂസ്‌ മാര്‍ ഈവാനിയോസ്‌ മെത്രാന്‍ അനധികൃതമായി കയറി കുരിശുപളളിയുടെ കൂദാശകര്‍മ്മം കഴിഞ്ഞെന്നു് പ്രഖ്യാപിച്ചു് അഖണ്ഡപ്രാര്‍ത്ഥനായജ്ഞം ഉദ്ഘാടനം ചെയ്തു് മടങ്ങി. ഫാ. പൗലോസ്‌ ഞാറ്റുകാല, ഡോ. ആദായി ജേക്കബ്‌ കോര്‍-എപ്പിസ്‌കോപ്പ, സ്ലീബ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ബേബി മണ്ടോളില്‍, ഫാ. വര്‍ഗീസ്‌ പുല്ല്യാട്ടേല്‍, ഫാ. എല്‍ദോസ്‌ കക്കാടന്‍ എന്നിവര്‍ മാത്യൂസ്‌ മാര്‍ ഈവാനിയോസ്‌ മെത്രാന്‍റെ കൂടെയുണ്ടായിരുന്നു. അഞ്ചു്മണിയ്ക്കു് വികാരി ഫാ. ഏലിയാസ്‌ ജോണ്‍ മണ്ണാത്തിക്കുളത്തിന്റെ നേതൃത്വത്തില്‍ വിശ്വാസികളും പെരുന്നാളിന്റെ ബാന്റ്‌ മേളക്കാരും കൊടിയേറ്റിനു് എത്തിയപ്പോള്‍ അഖണ്ഡപ്രാര്‍ത്ഥനായജ്ഞം നടത്തുന്ന വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനിസഭക്കാര്‍ അവരെ കയ്യേറ്റം ചെയ്തു. സംഘര്‍ഷസാദ്ധ്യത ഉയര്‍ന്നതോടെ പിറവം സിഐയുടെയും കൂത്താട്ടുകുളം എസ് ഐയുടെയും നേതൃത്വത്തില്‍ നാലു്മണിയ്ക്കു് സ്ഥലത്തെത്തിയ പോലീസ്‌ ആര്‍ഡിയുടെ ഉത്തരവുപ്രകാരം ഏറ്റുമുട്ടലിലേര്‍പ്പെട്ടവരെ പിരിച്ചുവിട്ടു.

സംഘര്‍ഷം തുടര്‍ന്നതോടെ മൂവാറ്റുപുഴ തഹസീല്‍‍ദാര്‍ പി എസ് സ്വര്‍ണമ്മയും സ്ഥലത്തെത്തി. പെരുന്നാള്‍ ശുശ്രൂഷകള്‍ക്കായി വികാരി ഫാ. ഏലിയാസ്‌ ജോണ്‍ മണ്ണാത്തിക്കുളവും വിശ്വാസികളും കുരിശുപളളിയില്‍ കയറിയപ്പോള്‍ അവര്‍ക്കുനേരെ മര്‍ദനവും കല്ലേറുമുണ്ടായി. തഹസീല്‍‍ദാരുടെ വാഹനത്തിനും പോലീസിനും നേരെ കല്ലേറുണ്ടായതോടെ പോലീസ് ലാത്തി വീശി. കുറച്ചുപേര്‍ക്കു് പരിക്കേറ്റു.എട്ടു്മണിയോടെ ആര്‍ ഡി ഒ ആര്‍ മുനിയമ്മ നേരിട്ടെത്തി കുരിശുപളളിപൂട്ടാന്‍ ഉത്തരവു് നല്കി താക്കോല്‍ കൂത്താട്ടുകുളം എസ് ഐയെ ഏല്‍പ്പിച്ചു. പണി നടന്നുകൊണ്ടിരിയ്ക്കുന്നതായ ഈ കുരിശുപളളിയുടെ വാതില്‍തീരാത്തതുകൊണ്ടു് കഴകള്‍ ഉപയോഗിച്ചു് താല്ക്കാലിക വാതില്‍ ഉണ്ടാക്കിയാണു് കുരിശുപളളിപൂട്ടിയതു്.

ചാപ്പല്‍ പൂട്ടാന്‍കാരണക്കാരായ വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനിസഭക്കാരുടെ നടപടിയില്‍ മലങ്കര യാക്കോബായ സുറിയാനി സഭ ശക്തിയായി പ്രതിഷേധിച്ചു. മലങ്കര ഓര്‍ത്തഡോക്സ് (യാക്കോബായ) സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസന മേലദ്ധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത, ഗീവറുഗീസ് റമ്പാന്‍, കണ്ടനാടു് ഈസ്റ്റ് ഭദ്രാസന ചാന്‍സലര്‍ ഫാ. അബ്രാഹം കാരാമേല്‍ സംഭവ സ്ഥലത്തെത്തി.

നേരത്തെ ഡിസം 24 സന്ധ്യയ്ക്കു് മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പളളിയില്‍ ക്രിസ്‌തുമസ്‌ ശുശ്രൂഷകള്‍ സമാധാനപരമായി നടന്നു. വികാരി ഫാ. ഏലിയാസ്‌ ജോണ്‍ മണ്ണാത്തിക്കുളം ക്രിസ്‌തുമസ്‌ ശുശ്രൂഷയ്ക്കു് നേതൃത്വം നല്കി.

1 അഭിപ്രായം:

  1. അജ്ഞാതന്‍2012, നവംബർ 30 4:41 PM

    ചാപ്പല്‍ പൂട്ടാന്‍കാരണക്കാരായ വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനിസഭക്കാരുടെ നടപടിയില്‍ മലങ്കര യാക്കോബായ സുറിയാനി സഭ ശക്തിയായി പ്രതിഷേധിച്ചു. മലങ്കര ഓര്‍ത്തഡോക്സ് (യാക്കോബായ) സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസന മേലദ്ധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത, ഗീവറുഗീസ് റമ്പാന്‍, കണ്ടനാടു് ഈസ്റ്റ് ഭദ്രാസന ചാന്‍സലര്‍ ഫാ. അബ്രാഹം കാരാമേല്‍ സംഭവ സ്ഥലത്തെത്തി.


    ippozhum randu vallathel aanu kaalu alle?

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.