മൂവാറ്റുപുഴ,ഡിസം.17: അന്ത്യോക്യാ സഭയുടെ അതിരൂപതയായ യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍കൂടി അടങ്ങിയ വിശ്വാസികളില്‍ ഹിത പരിശോധന നടത്തി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം തീരുമാനിയ്ക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന് വിമത യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക തോമസ് പ്രഥമന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭയ്ക്ക് മറ്റ് തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പു് നല്കി.
മൂവാറ്റുപുഴയില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്‌റ്റ് ഭദ്രാസന ആസ്ഥാനമായ അരമനപ്പള്ളി യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭയ്ക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വിശ്വാസസംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലങ്കരസഭയുടെ സമ്പത്ത് "യഥാര്‍ത്ഥ അവകാശികളായ" യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭാവിശ്വാസികള്‍ക്ക് നല്കാപത്തപക്ഷം യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭ രംഗത്തിറങ്ങും. ഉചിതമായ നടപടികള്‍ വഴി യഥാര്‍ത്ഥ ഉടമസ്ഥരെ അവ ഏല്പിച്ചു് കൊടുക്കും. സര്‍ക്കാര്‍ അന്വേഷണം നടത്തി സഭാ സ്ഥാപനങ്ങള്‍ ഭൂരിപക്ഷമുള്ളവര്‍ക്ക് വിട്ടുകൊടുക്കണം. -അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാന്‍ അധ്യക്ഷനായി. ഏലിയാസ് മോര്‍ അത്തനാസിയോസ് മെത്രാന്‍ വിശ്വാസപ്രഖ്യാപനം നടത്തി. ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പ്രഭാഷണം നടത്തി.
മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി. കവലയില്‍ നിന്ന് തുടങ്ങിയ റാലി കനത്ത പോലീസ് കാവലിലായിരുന്നു. നഗരം ചുറ്റി സമ്മേളനസ്ഥലമായ ടൗണ്‍ ഹാള്‍ മൈതാനിയില്‍ സമാപിച്ചു.
well said...
മറുപടിഇല്ലാതാക്കൂ