20120301

സുവിശേഷയോഗം തടയാന്‍ വിമത യാക്കോബായ ശ്രമം; മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ സംഘര്‍ഷാവസ്ഥ





പിറവം,ഫെ 28: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനിപള്ളിയില്‍, വലിയനോമ്പു് കാലത്തു് നടത്തിവരാറുള്ള സുവിശേഷയോഗം തടയാന്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി വിഭാഗം നടത്തിയ ശ്രമം സംഘര്‍ഷാവസ്ഥയുണ്ടാക്കി. പള്ളിയിലെ സുവിശേഷയോഗത്തില്‍ പ്രസംഗിയ്ക്കാന്‍ പുറത്തുനിന്നുള്ള വൈദികനെ പങ്കെടുപ്പിക്കുന്നതിനെ വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനി വിഭാഗം എതിര്‍ത്തു.

വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി വിഭാഗം അവരുടെ കാവുങ്കട കുരിശുപള്ളിയില്‍ സംഘടിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയിലായിരുന്നു . വൈദികനെ പള്ളിയില്‍ പ്രവേശിപ്പിച്ചാല്‍ പ്രകടനമായി പള്ളിയിലെത്തി ആക്രമിയ്ക്കാനായിരുന്നു വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനി വിഭാഗത്തിന്റെ നീക്കം. ആര്‍.ഡി.ഒ. ആര്‍. മണിയമ്മയുടെ സാന്നിദ്ധ്യത്തില്‍ രാമമംഗലം പോലീസ് സ്റ്റേഷനില്‍ ഇരുകൂട്ടരേയും വിളിച്ച് ചര്‍ച്ച നടത്തി. വന്‍ പോലീസ് സംഘം പള്ളിയിലും പരിസരങ്ങളിലുമായി നിലയുറപ്പിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്ന് തിരിച്ചറിഞ്ഞ പോലീസ് വൈദികനെ ഒഴിവാക്കി കണ്‍വെന്‍ഷന്‍ നടത്താന്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തോട് നിര്‍ദേശിച്ചു. അവര്‍ അതംഗീകരിച്ച് പുറത്തുനിന്നുള്ള വൈദികനെ ഒഴിവാക്കി ഇടവകഭരണക്കാരായ വൈദികരെക്കൊണ്ടുമാത്രം സുവിശേഷപ്രസംഗം നടത്താന്‍ തീരുമാനിച്ചതോടെയാണു് വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനി വിഭാഗം പിരിഞ്ഞുപോയത്. രാത്രിയും പോലീസ് സംഘം പള്ളിയില്‍ ക്യാമ്പ് ചെയ്തു.

ഓര്‍ത്തഡോക്സ് സഭയുടെ വൈദീകര്‍ ആത്മീയഭരണം നടത്തുന്ന ഈ പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിനു് വീതമൊന്നുമില്ല. വീതംവേണമെന്നാവശ്യപെട്ടാണു് അക്രമം ആരംഭിച്ചിരിയ്ക്കുന്നതു്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.