20120302

ഓര്‍ത്തഡോക്സ് സഭ സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് കൂദാശ ചെയ്തു


ദേവലോകം, ഫെ 29: സഭയിലും സമൂഹത്തിലും പ്രാദേശികത വെടിഞ്ഞ് ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭാ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ ആഹ്വാനം ചെയ്തു. ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകത്ത് പുതിയ സെന്‍ട്രല്‍ സെക്രട്ടറിയേറ്റിലെ പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ നാമത്തിലുള്ള ബ്ളോക്കിന്റെ കൂദാശ നിര്‍വ്വഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ പിതാവു്.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ പ്രധാന കാര്‍മ്മീകത്വത്തില്‍ നടന്ന കൂദാശക്ക് എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, എബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേം, അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.