പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു
ദേവലോകം, ഫെ 29: സമുദായങ്ങള്‍ തമ്മില്‍ സഹകരണം ഊട്ടിയുറപ്പിക്കുന്നതിന് യത്നിച്ച നേതാവും ഓര്‍ത്തഡോക്സ് സഭയുടെ ഉറ്റ മിത്രവുമായിരുന്നു അന്തരിച്ച എന്‍. എസ്. എസ് ജനറല്‍ സെക്രട്ടറി അഡ്വ. പി. കെ. നാരായണപണിക്കര്‍ എന്ന് ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കാ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ അയച്ച അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വേര്‍പാട് സാംസ്ക്കാരിക കേരളത്തിന് ഒരു വലിയ നഷ്ടമാണെന്ന് പരിശുദ്ധ ബാവാ പറഞ്ഞു.
എന്‍.എസ്.എസ് പ്രസിഡന്റും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി.കെ നാരായണപ്പണിക്കര്‍(82) ഫെബ്രുവരി 29 ബുധനാഴ്ചയാണു് അന്തരിച്ചതു്. ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ചങ്ങനാശ്ശേരിയിലെ വസതിയില്‍ വച്ചായിരുന്നു. 1984 ല്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം 28 വര്‍ഷം തല്‍സ്ഥാനത്ത് തുടര്‍ന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.