20120302

മലങ്കര സഭയുടെ ഇന്റര്‍നെറ്റ് മീഡിയ സര്‍വ്വീസുകള്‍ക്ക് പുതിയ സാരഥികള്‍


കോട്ടയം,ഫെ 27: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക ഇന്റര്‍നെറ്റ് മീഡിയ സര്‍വ്വീസുകളായ ഗ്രീഗോറിയന്‍ ടി.വി www.orthodoxchurch.tv), ഗ്രീഗോറിയന്‍ റേഡിയോ www.orthodoxchurch.fm), കാതോലിക്കേറ്റ് ന്യൂസ് www.orthodoxchurch.in), ഗ്രീഗോറിയന്‍ വോയ്സ് www.gregorianvoice.com) എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമയോടെ വിശ്വാസികളില്‍ എത്തിക്കുവാന്‍ സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു.

ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായുള്ള സമിതിയില്‍ നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്ത, അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത എന്നിവരെ നിയമിച്ചു.

1 അഭിപ്രായം:

  1. തീര്‍ച്ചയായും നല്ല ഉദ്യമം ..... സഭ വിശ്വാസത്തെയും, കൂദാശകളെയും, മറ്റ് അനുഷ്ഠാനങ്ങളെയും കുറിച്ച് സഭ വിശ്വാസികളെ അവര്‍ത്തിച്ചു പഠിപ്പികേണ്ടത് ആത്യാവശ്യമാണ്. ഇന്നതെ നവീകരണ സഭകളുടെ ചോദ്യങ്ങള്‍ക്ക് മുന്പില്‍ പകച്ചു അതില്‍ ആകൃഷ്ട്ടരായി പരിശുദ്ധ സഭയെ യും, കൂദാശകളെയും തള്ളിപ്പറഞ്ഞു പോകുന്നത് തടയാന്‍ ഇത്തരം പഠനം കൊണ്ട് സാധിക്കും ...... ഇന്‍റര്‍നെറ്റ് അതിനു ശക്തി നല്കും ...... ആശംസകള്‍ .....

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.