20120302
പള്ളിക്കുളം കൂദാശ നിര്‍വഹിച്ചു
പടിഞ്ഞാറേകല്ലട, ഫെ 28: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ മാര്‍ അന്ത്രയോസ് ബാവായുടെ ഓര്‍മപ്പെരുനാളിനോട് അനുബന്ധിച്ചു് ബാവാ ഉപയോഗിച്ചിരുന്ന പള്ളിക്കുളം നവീകരിച്ചു കൂദാശ ചെയ്തു. ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോനിയോസ് കൂദാശ നിര്‍വഹിച്ചു വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. ഫാ. എം.എം. വൈദ്യര്‍, ഫാ. ജോസ് എം. ഡാനിയല്‍, ഫാ. ഷിബു കോശി ഐസക് എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ അന്ത്രയോസ് ബാവായുടെ ശ്രാദ്ധപ്പെരുനാള്‍ മാര്‍ച്ച് മൂന്നിന് സമാപിയ്ക്കും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.