കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണത്തിലും നിയന്ത്രണത്തിലുമുള്ള ആലുവ തൃക്കുന്നത്ത് സെമിനാരിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ച് രേഖകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ പക്ഷം വ്യാജ പ്രചാരണം നടത്തി ഭീഷണി മുഴക്കുന്നത് നീതിന്യായവ്യവസ്‌ഥയോടുള്ള വെല്ലുവിളിയാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ് മാര്‍ മിലിത്തിയോസ് വ്യക്തമാക്കി.
സെമിനാരി സംബന്ധിച്ച് വ്യവഹാരം നടക്കുമ്പോള്‍ ഇരുവിഭാഗത്തിനും ബോധിപ്പിക്കാനുള്ളവയും ഹാജരാക്കാനുള്ള രേഖകളും കോടതിയില്‍ സമര്‍പ്പിച്ചതാണ്.
അന്തിമവിധിയില്‍ സെമിനാരി ഓര്‍ത്തഡോക്‌സ് സഭയുടേതാണെന്ന് കോടതി പ്രസ്‌താവിച്ചിട്ടുള്ളതുമാണ്. ഇപ്പോള്‍ സഭയുടെ പൂര്‍ണ ഉടമസ്‌ഥതയിലും നിയന്ത്രണത്തിലുമുള്ള സെമിനാരി അങ്കമാലി ഭദ്രാസന ആസ്‌ഥാന കേന്ദ്രമാണ്. ഈ വിധത്തില്‍ സഭയ്‌ക്ക് പൂര്‍ണ അധികാരമുള്ള തൃക്കുന്നത്ത് സെമിനാരി വ്യാജരേഖകള്‍ ചമച്ചും ബലംപ്രയോഗിച്ചും കൈയേറാന്‍ ശ്രമിക്കുന്നത് ഓര്‍ത്തഡോക്‌സ് സഭ സര്‍വശക്‌തിയും ഉപയോഗിച്ച് ചെറുക്കും. നിയുക്‌ത കാതോലിക്കാ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.