കോട്ടയം: തര്‍ക്കങ്ങള്‍ക്കു ശാശ്വതപരിഹാരം ഉണ്ടാകും വരെ ഇരു വിഭാഗത്തിനും സമയം നിശ്‌ചയിച്ച് ആരാധന നടത്താനുള്ള ക്രമീകരണം ചെയ്യണമെന്ന ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്റെ നിര്‍ദേശം ആത്മാര്‍ഥതയോടെയാണെങ്കില്‍ ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് അനുകൂലമായി കോടതിവിധി ഉണ്ടായിട്ടുള്ള കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയ പള്ളിയില്‍ അതു നടപ്പാക്കി കാണിക്കാന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാനേതൃത്വം തയാറാകണമെന്നു് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത ജനുവരി 28നു് ആവശ്യപ്പെട്ടു.
കോടതി വിധികളും സഭാ സമാധാന ഉടമ്പടികളും അവഗണിച്ച് അക്രമാസക്‌തമായ കൈയേറ്റ ശ്രമങ്ങളിലൂടെ പള്ളികള്‍ പൂട്ടിയിടാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കിയ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗക്കാര്‍ തന്നെ താല്‌ക്കാലിക പരിഹാരമാര്‍ഗങ്ങളെക്കുറിച്ചു പത്രപ്രസ്‌താവനകള്‍ നടത്തുന്നതു തന്ത്രത്തിന്റെ ഭാഗമാണെന്ന് ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം വ്യക്‌തികളുടെ പേരിലും ട്രസ്‌റ്റിന്റെ പേരിലും സ്‌ഥാപിച്ചിട്ടുള്ള ഒരു പള്ളിയിലും മലങ്കര ഓര്‍ത്തഡോക്‌സ് സഭ അവകാശവാദം ഉന്നയിക്കില്ല. സുപ്രീംകോടതി അംഗീകരിച്ച സഭാ ഭരണഘടന അനുസരിച്ചു ഭരിക്കപ്പെടേണ്ട മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പള്ളികള്‍ വിട്ടുകൊടുക്കുകയുമില്ല. കോടതിവിധി അനുസരിക്കുകയും തര്‍ക്കമുള്ള ഇടങ്ങളില്‍ സ്‌റ്റാറ്റസ്‌കോ പാലിക്കുകയുമാണ് സഭയുടെ നിലപാടെന്ന് അദ്ദേഹം അറിയിച്ചു.
വിമത യാക്കോബായ വിഭാഗം പൊള്ളയായ അവകാശവാദങ്ങള്‍ ഉപേക്ഷിക്കണം
വ്യവസ്‌ഥാപിത മാര്‍ഗങ്ങളിലൂടെ ആലുവ തൃക്കുന്നത്തു സെമിനാരി തങ്ങളുടേതാണെന്നു തെളിയിക്കാതെ അതിന്മേല്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ അവകാശവാദം ഉന്നയിക്കുന്നതു മൗഠ്യമാണെന്ന് മലങ്കര സുറിയാനി സഭയുടെ വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് അഭിപ്രായപ്പെട്ടൂ.കോടതിവിധികളുടെ സാരാംശങ്ങള്‍ വളച്ചൊടിച്ചു മാധ്യമങ്ങള്‍ വഴി പൊതുജനത്തെ തെറ്റിധരിപ്പിക്കാന്‍ നടത്തുന്ന ശ്രമം നികൃഷ്‌ടമാണെന്നും അദ്ദേഹം പറഞ്ഞു.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.