20120116

കണ്യാട്ടുനിരപ്പ് പള്ളിക്കുമുന്നില്‍ വിമത യാക്കോബായ കക്ഷികള്‍ പ്രാര്‍ത്ഥനായജ്ഞം തുടങ്ങി


കോലഞ്ചേരി,ജനു 15: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ തങ്ങളുടെ വൈദീകര്‍ക്കു് കുര്‍ബാന നടത്തുവാനുള്ള ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടും കഴിഞ്ഞ ഒന്നാം തിയതി പോലീസിനെ ആക്രമിച്ച കേസില്‍ പ്രതികളായവരെ വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ടും വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി കക്ഷികള്‍ അനിശ്ചിതകാല പ്രാര്‍ത്ഥാനായജ്ഞം തുടങ്ങി.

ഞായറാഴ്ച രാവിലെ വി. കുര്‍ബാനയ്ക്കുശേഷം 10.30ഓടെ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി കക്ഷികളുടെ ചാപ്പലില്‍നിന്നും വായ്മൂടിക്കെട്ടി ആളുകള്‍ കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് പള്ളിക്കുമുമ്പില്‍ തടഞ്ഞതോടെ അവര്‍ ഗ്രൗണ്ടില്‍ കുത്തിയിരുന്ന് പ്രാര്‍ത്ഥനായജ്ഞം തുടങ്ങുകയായിരുന്നു.

സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ ഉദ്ഘാടനം ചെയ്ത പ്രാര്‍ത്ഥനായജ്ഞത്തിന് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി കക്ഷികളുടെ മെത്രാന്മാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ഫാ. വര്‍ഗീസ് പനച്ചിയില്‍, ഫാ. ജേക്കബ് കാട്ടുപാടം, ഫാ. ഏലിയാസ് കാപ്പംകുഴിയില്‍ എന്നിവര്‍ നേതൃത്വം നല്കുന്നു. ഉച്ചയ്ക്കുശേഷം 3 മണിയോടെ പള്ളിക്കുമുന്നിലെ പ്രാര്‍ത്ഥാനായജ്ഞം വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി യാക്കോബായ ചാപ്പലിലേക്ക് മാറ്റി.

അവിടെ, നീതി ലഭിക്കുംവരെ പ്രാര്‍ത്ഥയനായജ്ഞം തുടരുമെന്ന് നേതൃത്വം വ്യക്തമാക്കി. സംഘര്‍ഷാവസ്ഥ മുന്നില്‍ക്കണ്ട് മൂവാറ്റുപുഴ ഡി വൈ എസ് പി ടോമി സെബാസ്റ്റിയന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌സംഘം സ്ഥലത്തുണ്ടായിരുന്നു.

അനീതിക്കായി “പ്രാര്‍ത്ഥനായജ്ഞം” അരുത്,
പ്രാര്‍ത്ഥനായജ്ഞങ്ങളുടെ മറവില്‍ പള്ളി കൈയേറാന്‍ ശ്രമം-


കോട്ടയം: അനീതിക്കുവേണ്ടിയും അക്രമികളെ രക്ഷിക്കുന്നതിനുള്ള മാര്‍ഗമായും പ്രാര്‍ത്ഥനായജ്ഞത്തെ തരം താഴ്ത്തരുതെന്ന് ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് അഭ്യര്‍ത്ഥിച്ചു. പ്രാര്‍ത്ഥനായജ്ഞങ്ങളെ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി കക്ഷികള്‍ ദുരുപയോഗപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിലെ കോട്ടൂര്‍, കോലഞ്ചേരി, പുത്തന്‍കുരിശ്, രാമമംഗലം, മണ്ണത്തൂര്‍, കോതമംഗലം, കണ്യാട്ടുനിരപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ വഴിയോരങ്ങളിലും പോലീസ് സ്റ്റേഷനിലുംവരെ പ്രാര്‍ത്ഥനായജ്ഞം നടത്തി സംഘര്‍ഷം സൃഷ്ടിച്ച് പള്ളികള്‍ കയ്യേറാനാണ് തോമസ് പ്രഥമനും മെത്രാന്മാരും ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിറവം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു പള്ളികള്‍ കയ്യേറാന്‍ വേണ്ടി സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള ശ്രമം അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.