20120113
കണ്യാട്ടുനിരപ്പില്‍ സി.ഐ.യെ മര്‍ദിച്ച കേസില്‍ ഒമ്പതുപേരെ റിമാന്‍ഡ് ചെയ്തു
കോലഞ്ചേരി, ജനു 12: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ സി.ഐ.യെ ആക്രമിച്ച കേസില്പെട്ട ഒമ്പതുപേരെ കോലഞ്ചേരിക്കോടതി റിമാന്‍ഡു് ചെയ്തു.
കോതമംഗലം മാര്‍ ബസ്സേലിയോസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇടവകാംഗങ്ങളായ ഞാറ്റുതൊട്ടിയില്‍ സണ്ണി (42), ചിറപ്പാട്ട് ബാബു (46), ഞാറ്റുതൊട്ടിയില്‍ സാജു (51), പാറക്കുളങ്ങര ഏലിയാസ് (38), തച്ചേത്ത് പത്രോസ് (62), വെട്ടുകാട്ടില്‍ ജോയി (38), തട്ടാരത്ത് ഷിജോ (23), ഇലഞ്ഞി ഒയ്യാരത്ത് പൗലോസ് (50), ചേലച്ചുവട്ടില്‍ അഖില്‍ (22) എന്നിവരെ യാണ് കോലഞ്ചേരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍. ജയകൃഷ്ണന്‍ റിമാന്‍ഡ് ചെയ്തത്.
ഒന്നും, ആറും പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ആശുപത്രിയില്‍ ചികിത്സാസൗകര്യം നല്കുവാനും, മറ്റുള്ളവര്‍ക്ക് ചികിത്സ ആവശ്യമെങ്കില്‍ ജയില്‍ സൂപ്രണ്ടിന്റെ അനുവാദം തേടാനും കോടതി അനുവദിച്ചു. തുടര്‍ന്ന് ഇവരെ കാക്കനാട് സബ്ജയിലിലേക്ക് കൊണ്ടുപോയി.
ബുധനാഴ്ച കോടതി ആവശ്യപ്പെട്ടതനുസരിച്ച് കോതമംഗലത്തെ മെഡിക്കല്‍ ഓഫീസര്‍ വ്യാഴാഴ്ച രാവിലെ മെഡിക്കല്‍ റിപ്പോര്ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസിനോട് ഇവരെ ഹാജരാക്കുവാന്‍ കോടതി നിര്‍ദേരശിച്ചത്. ഇതേ തുടര്‍ന്ന് കോതമംഗലത്ത് സ്വകാര്യ ആസ്പത്രിയിലെത്തിയ അന്വേഷണച്ചുമതലയുള്ള സി.ഐ ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ വ്യാഴാഴ്ച വൈകീട്ട് 3.40-ഓടെ അറസ്റ്റുചെയ്ത് രണ്ട് ആംബുലന്‍സുകളിലായി കോലഞ്ചേരിക്കോടതിയില്‍ എത്തിക്കുകയായിരുന്നു.
ഇവരുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും. കഴിഞ്ഞ ഒന്നാംതീയതി രാവിലെ പുത്തന്‍കുരിശ് സി.ഐ ബിജു കെ. സ്റ്റീഫനെ മര്‍ദിച്ച് പരിക്കേല്പിച്ചതായാണ് കേസ്. പ്രതികള്‍ക്കായി അഡ്വ. ബാബു ടി. ചെറിയാന്‍ ജാമ്യാപേക്ഷ നല്കി.
http://www.mathrubhumi.com/ernakulam/news/1390064-local_news-Kolancheri-%E0%B4%95%E0%B5%8B%E0%B4%B2%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF.html
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.