20120110

മാറാടി പള്ളിയുടെ അന്യായം തള്ളിയതു് ഹൈക്കോടതി ശരിവച്ചു



കൊച്ചി, ജനുവരി 4: മാറാടി സെന്റ് മേരീസ് പള്ളി സംബന്ധിച്ച അന്യായം തള്ളിയ എറണാകുളം ഒന്നാം അഡീഷനല്‍ ജില്ലാ കോടതി ഉത്തരവു് ഹൈക്കോടതി ശരിവച്ചു. പള്ളി പൊതുട്രസ്റ്റാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും, സിവില്‍ നടപടി ചട്ടത്തിലെ 92—ാം വ്യവസ്ഥ പ്രകാരമുള്ള അനുമതിയില്ലാതെ സമര്‍പ്പിക്കപ്പെട്ട അന്യായം നിലനില്ക്കില്ലെന്ന കീഴ്ക്കോടതി വിധിയില്‍ അപാകമില്ലെന്നും ജസ്റ്റിസ് പി. ഭവദാസന്‍ വ്യക്തമാക്കി.

ഫാ.എന്‍.ഡി. ഡാനിയല്‍ പള്ളിവികാരിയാണെന്നും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കു് പള്ളിഭരണത്തിന് അധികാരമുണ്ടെന്നും പ്രഖ്യാപിക്കണമെന്നായിരുന്നു അന്യായത്തിലെ ആവശ്യം. കീഴ്ക്കോടതി ഉത്തരവിനെതിരെ സൗത്ത് മാറാടിയിലെ വി.ഐ. സണ്ണി തുടങ്ങിയവര്‍ സമര്‍പ്പി ച്ച അപ്പീലാണു് കോടതി പരിഗണിച്ചത്.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.