20100223
പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാബാവ ഫെ 24 മുതല്‍ 28 വരെ കേരളത്തില്‍
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ ക്ഷണപ്രകാരം അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിലിക്യായിലെ (സിലിഷ്യാ) ആസ്‌ഥാനമായ കാതോലിക്കേറ്റിന്റെ പരമാധ്യക്ഷന്‍ പരിശുദ്ധ അരാം ഒന്നാമന്‍ കെഷെഷിയാന്‍ കാതോലിക്ക ഫെ 24 മുതല്‍ 28 വരെ മലങ്കരസഭ സന്ദര്‍ശിക്കും. സന്ദര്‍ശനത്തിന്റെ വിശദാംശം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ എക്യുമെനിക്കല്‍ റിലേഷന്‍സ് പ്രസിഡന്റ് ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
24നു രാവിലെ എട്ടിന് നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ നിയുക്ത കാതോലിക്കാ പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത, ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത എന്നിവരുടെ നേതൃത്വത്തില്‍ അര്‍മ്മീനിയന്‍ സഭാ സംഘത്തെ സ്വീകരിക്കും.വൈകിട്ട് ഏഴിന് ദേവലോകം അരമനയില്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവയുമായി കിലിക്യാ കാതോലിക്കോസ് പരിശുദ്ധ അരാം ഒന്നാമന്‍ കെഷെഷിയാന്‍ കൂടിക്കാഴ്‌ച നടത്തും.
25 ന് രാവിലെ പത്തു മണിക്ക് കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ അരാം കാതോലിക്കയ്ക്ക് വരവേല്‍പ്പ് നല്‍കും. തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചിന്റെ സഹകരണത്തോടെ എക്യുമെനിക്കല്‍ സംവാദം നടക്കും.തുടര്‍ന്ന് പൊതു സമ്മേളനം നിയുക്ത കാതോലിക്കാ പൗലോസ് മാര്‍ മിലിത്തിയോസ് അദ്ധ്യക്ഷത വഹിക്കും.ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗ്രന്‍ മെത്രാപ്പോലീത്താ ഉദ്‌ഘാടനം ചെയ്യും.സഭകള്‍ തമ്മിലുളള എക്യുമെനിക്കല്‍ ബന്ധത്തിന്റെ ഭാവി എന്ന വിഷയത്തില്‍ അരാം പ്രഥമന്‍ കാതോലിക്ക മുഖ്യ പ്രഭാഷണം നടത്തും.വൈകിട്ട് ഏഴിന് ചങ്ങനാശ്ശേരി ബിഷപ്പ് ഹൗസില്‍ മാര്‍ പവ്വത്തിലിന്റെ അദ്ധ്യക്ഷതയില്‍ സ്വീകരണസമ്മേളനം .
26 ന് രാവിലെ 9ന് ദേവലോകം അരമനയില്‍ നടക്കുന്ന ഓര്‍ത്തഡോക്‌സ് സഭാ സൂനഹദോസില്‍ അരാം പ്രഥമന്‍ കാതോലിക്ക പ്രഭാഷണം നടത്തും.11 ന് പുതുപ്പളളി ജോര്‍ജ്ജിയന്‍ തീര്‍ഥാടനകേന്ദ്രവും അഞ്ചു മണിക്ക് ചന്ദനപ്പളളിയുംസന്ദര്‍ശിക്കും.
27നു കോട്ടയം പഴയ സെമിനാരിയില്‍ പരിശുദ്ധ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ പെരുനാളില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ദീവന്നാസ്യോസ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് പുതിയതായി പണിയുന്ന ധ്യാനമന്ദിരത്തിന്റെയും പരി. സുന്നഹദോസ് ചാപ്പലിന്റെയും തറക്കല്ലിടല്‍ അരാം ഒന്നാമന്‍ നിര്‍വഹിക്കും.വൈകീട്ടു് നാലു മണിക്ക് മൂവാറ്റുപുഴ അരമനയിലെ സ്വീകരണം, പുതുക്കിപ്പണിയുന്ന മൂവാറ്റുപുഴ അരമനപ്പള്ളിയുടെ ശിലാസ്‌ഥാപനം. അഞ്ചു മണിക്ക് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍നടക്കുന്ന സമ്മേളനത്തില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമോന്നത ബഹുമതിയായ `ഓര്‍ഡര്‍ ഓഫ് സെന്റ് തോമസ് നല്‍കി ആദരിക്കും. സമ്മേളനം കേന്ദ്രമന്ത്രി പ്രഫ. കെവി തോമസ് ഉദ്ഘാടനം ചെയ്യും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.
28നു 8 മണിക്ക് കല്ലൂപ്പാറ, 10 മണിക്ക് പരുമല, ഉച്ചയ്ക്ക് 2 മണിക്ക് നിരണം പള്ളികളില്‍ സന്ദര്‍ശനം, ഉച്ചയ്ക്ക് 4 മണിക്ക് ചെങ്ങന്നൂര്‍ ബഥേല്‍ അരമനയില്‍ ചേരുന്ന ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനത്തില്‍ പങ്കെടുക്കും. 8 മണിക്ക് തിരുവനന്തപുരം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ ചേരുന്ന സത്‌സംഗത്തില്‍ പരിശുദ്ധ അരാം ഒന്നാമന്‍ പങ്കെടുത്തു് പ്രസംഗിയ്ക്കും.
പരിശുദ്ധ അരാം ഒന്നാമന്‍ മാര്‍ച്ച് ഒന്നിന് സംഘം ഇന്ത്യയില്‍ നിന്നു ബെയ്‌റൂട്ടിലേക്ക് മടങ്ങുമെന്നും അരാം ഒന്നാമനോടൊപ്പം ആര്‍ച്ച് ബിഷപ്പ് സെബോ സര്‍ക്കിസിയന്‍, ബിഷപ്പ് നരേഗ് അലംസിയന്‍, ഫാദര്‍ മെസ്‌രോബ് എന്നിവരും സന്ദര്‍ശനസംഘത്തിലുണ്ടാവുമെന്നും ഡോ. ഗബ്രിയേല്‍ മാര്‍ഗ്രിഗോറിയോസ് പറഞ്ഞു..
അരാം ബാവായുടെ ആസ്‌ഥാനം ലബനനിലെ ആന്റലിയാസ് ആണ്. സഭകളുടെ ലോക കൗണ്‍സില്‍ മോഡറേറ്ററായി രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഫെ22നു് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, സഭാ പി.ആര്‍.ഒ. പ്രൊഫ. പി.സി. ഏലിയാസ് എന്നിവരും പങ്കെടുത്തു.
ഫോട്ടോ കടപ്പാടു് കോട്ടയം വാര്‍ത്ത
.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.