കല്ലൂപ്പാറ, ഫെ 28: മലങ്കര സഭയുടെ പാരമ്പര്യവും പൈതൃകവും വിലപ്പെട്ടതാണെന്നും അര്‍മേനിയന്‍ സഭയുമായി നൂറ്റാണ്ടുകളുടെ ബന്ധമാണുള്ളതെന്നും ഓര്‍ത്തഡോക്‌സ് സഭയുടെ കിലീക്യന്‍ കാതോലിക്കാ അരാം പ്രഥമന്‍ ബാവ പറഞ്ഞു. കല്ലൂപ്പാറ സെന്റ് മേരീസ് വലിയ പള്ളിയില്‍ ഞായറാഴ്‌ച രാവിലെ കുര്‍ബാനയില്‍ സംബന്ധിച്ച ശേഷം വിശ്വാസികള്‍ക്ക് വാഴ്വ് നല്‍കുകയായിരുന്നു ബാവ.
മലങ്കരസഭയുടെ പാരമ്പര്യത്തോടൊപ്പം അര്‍മീനിയന്‍ സഭയുടെ സാഹോദര്യവും വിളിച്ചോതിയാണു് പരിശുദ്ധ അരാം പ്രഥമന്‍ കെഷീഷ്യന്‍ കാതോലിക്കായും അര്‍മീനിയന്‍ മെത്രാപ്പൊലീത്തമാരും കല്ലൂപ്പാറ വലിയപള്ളിയില്‍ കുര്‍ബാനയില്‍ സംബന്ധിച്ചതു്. ദൈവമാതാവിന്റെ തീര്‍ഥാടനകേന്ദ്രമായ കല്ലൂപ്പാറ വലിയ പള്ളിയില്‍ ഫെ 28 ഞായറാഴ്ച രാവിലെ 8.30-ന് എത്തിയ അര്‍മീനിയന്‍ സംഘത്തെ വികാരി ഫാ. ജിജി വര്ഗീസിന്റെയും ഭരണസമിതിയുടെയും നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് വിശ്വാസികള്‍ ചേര്‍ന്ന് സ്വീകരിച്ചു. കുര്‍ബാനയ്ക്ക് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കാര്‍മീകനായിരുന്നു.
ആദ്യമായാണ് ഒരു അര്‍മീനിയന്‍ കാതോലിക്കാ മലങ്കരയിലെ ഒരു ഇടവക പള്ളിയില്‍ കുര്‍ബാനയില്‍ സംബന്ധിക്കുന്നത്. അര്‍മീനിയന്‍ സഭയുടെ ടെഹ്റാന്‍ ആര്‍ച്ച് ബിഷപ് സെബൗ സര്‍ക്കിസിയാന്‍, ബിഷപ് നരേഗ് അല്‍എമിസിയാന്‍, ഫാ. മെസറോബ് സര്‍ക്കീസിയാന്‍, മലങ്കര ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, നിയുക്ത മെത്രാന്‍ ഫാ. ജോണ്‍ മാത്യു എന്നിവരും അനവധി വൈദികരും പങ്കെടുത്തു.
പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ വിശ്വാസികള്‍ക്കു് വാഴ്വ് നല്കി.മലങ്കര ഓര്ത്തഡോക്സ് സഭയിലെയും അര്മീനിയന് സഭയിലെയും വിശ്വാസികളെ ഒന്നായി കാണുന്നുവെന്നും ഇരുസഭയുടെയും വിശ്വാസം ഒന്നാണെന്നും പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ പറഞ്ഞു.
മലങ്കരയിലെ പള്ളികളിലെ ആരാധനകളില്‍ കുട്ടികളുടെ പങ്കാളിത്തം ഏറെയാണ്. ഇത് കുടുംബങ്ങളില്‍ ആധ്യാത്മികത നിലനില്ക്കുന്നതിന്റ തെളിവാണ്. അമ്മമാര്‍ ദൈവമാതാവിനെപ്പോലെ സമര്‍പ്പണവും പ്രതിബദ്ധതയുമുള്ളവരായി തീരണമെന്നും ബാവ കൂട്ടിച്ചേര്‍ത്തു. അര്‍മീനിയന്‍ സംഘത്തിന് ഇടവകയുടെ ഉപകാരങ്ങള്‍ സമര്‍പ്പിച്ചു. ഒരു വിദേശസഭാ മേലധ്യക്ഷന്‍ ആദ്യമായാണ് കല്ലൂപ്പാറ വലിയപള്ളി സന്ദര്‍ശിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.