ദേവലോകം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവായുടെ ക്ഷണപ്രകാരം അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ സിലിഷ്യ കാതോലിക്കേറ്റിന്റെ പരമാദ്ധ്യക്ഷ്യന്‍ പരിശുദ്ധ അരാം കെഷെഷിയാന്‍ കാതോലിക്ക ബാവാ ഫെബ്രുവരി 24 മുതല്‍ 28 വരെ മലങ്കര സഭ സന്ദര്‍ശിക്കുന്നതാണ്.
പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭകളില്‍ ഒന്നായ അര്‍മീനിയന്‍ സഭാ തലവന്‍ അരാം ബാവായുടെ ആസ്ഥാനം ലബനോനിലെ ആന്റലിയാസ് ആണ്. അഖില ലോക സഭാ കൌണ്‍സില്‍ മോഡറേറ്ററായി രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുളള ഇദ്ദേഹം സഭകള്‍ തമ്മിലും മതങ്ങള്‍ തമ്മിലും സഹകരണം സാധിക്കുന്നതിനായുളള പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍ക്കുന്ന ആത്മീയ നേതാവാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.