ചെങ്ങന്നൂര്‍ : ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസന ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ കിലിക്യയിലെ അര്‍മ്മീനിയന്‍ കാതോലിക്കാ പരിശുദ്ധ അരാം പ്രഥമന്‍ ജൂബിലി സന്ദേശം നല്‍കും. ഫെബ്രുവരി 28-ആം തീയതി 3.30 ന് അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗം, മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തില്‍ കേന്ദ്രപ്രവാസികാര്യ മന്ത്രി വയലാര്‍ രവി മുഖ്യപ്രഭാഷണം നടത്തും, അരാം കാതോലിക്കായോടൊപ്പം അര്‍മ്മീനിയന്‍ സഭയുടെ എക്യുമെനിക്കല്‍ ഓഫീസര്‍ അഭിവന്ദ്യ നരീഗ് അല്‍മെസിയാന്‍, അഭിവന്ദ്യ റ്റെഹറാന്‍ ആര്‍ച്ച് ബിഷപ്പ്, അഭിവന്ദ്യ സെബവൂ സര്‍ക്കീസിയാന്‍, ഫാ. മെസറോബ് സര്‍ക്കീസിയാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ശ്രേഷ്ഠ നിയുക്ത കാതോലിക്കാ അഭിവന്ദ്യ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ ഭദ്രാസന ഡയറക്ടറി പ്രകാശനവും, മന്ത്രി പി. ജെ.ജോസഫ് ജൂബിലി ഭവനങ്ങളുടെ താക്കോല്‍ ദാനവും, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി സ്മരണിക പ്രകാശനവും നിര്‍വ്വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൌവ്വത്തില്‍, അഭിവന്ദ്യ സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്താ, അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്താ, പ്രൊഫ. പി. ജെ. കുര്യന്‍ എം. പി., കൊടിക്കുന്നില്‍ സുരേഷ് എം. പി., സഭാ അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, കെ. ഒ. ഫിലിപ്പ് കോര്‍-എപ്പിസ്ക്കോപ്പാ, പി. സി. വിഷ്ണുനാഥ് എം. എല്‍. എ., മുനിസിപ്പല്‍ ചെയര്‍മാന്‍ രാജന്‍ കണ്ണാട്ട്, പ്രൊഫ. വി. ഐ. ജോസഫ്, ശ്രീ. ചാക്കോ വര്‍ഗ്ഗീസ്, അഡ്വ. വി. സി. സാബു, ഫാ. തോമസ് അമയില്‍, ഭദ്രാസന സെക്രട്ടറി ഫാ. മാത്യു വര്‍ഗ്ഗീസ്, എന്നിവര്‍ പ്രസംഗിക്കും. സമാപന സമ്മേളനത്തിനു മുമ്പായി ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷനില്‍ നിന്ന് വര്‍ണ്ണാഭമായ ഘോഷയാത്രയില്‍ ഭദ്രാസനത്തിലെ 51 ദേവാലയങ്ങളില്‍ നിന്നുള്ള വൈദികരും, വിശ്വാസികളും പങ്കെടുക്കും. വാദ്യമേളങ്ങള്‍, ക്രൈസ്തവ കലാരൂപങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ തുടങ്ങിയവ ഘോഷയാത്രയ്ക്ക് നിറം പകരും.
ഫെബ്രുവരി 21-ാം തീയതി കോട്ടയം ദേവലോകം അരമനയില്‍ നിന്ന് കാതോലിക്കാസന പതാകയും, നിരണം വലിയപള്ളിയില്‍ നിന്ന് ദീപശിഖയും, പത്തനംതിട്ട ബേസില്‍ അരമനയില്‍ നിന്ന് അഭിവന്ദ്യ പുത്തന്‍കാവില്‍ തിരുമേനിയുടെ ഛായാചിത്രവും കൊണ്ടുവരും. ഫെബ്രുവരി 24 മുതല്‍ 26 വരെ തീയതികളില്‍ നടക്കുന്ന ഭദ്രാസന തൃതീയ കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറസ് , ഫാ. വര്‍ഗ്ഗീസ് വര്‍ഗ്ഗീസ്, ഫാ. ഫിലിപ്പ് തരകന്‍ എന്നിവര്‍ പ്രസംഗിക്കും. 25-ാം തീയതി നടക്കുന്ന വൈദിക സമ്മേളനം ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് ഉദ്ഘാടനം ചെയ്യുന്നതും, ഫാ. ഡോ. ബേബി വര്‍ഗ്ഗീസ് ക്ളാസ്സെടുക്കുന്നതുമായിരിക്കും. 26 ന് രാവിലെ നടക്കുന്ന കുടുംബ സംഗമത്തില്‍ ഫാ. ഏലിയാസ് ചെറുകാട് ധ്യാനം നയിക്കും. 27-ാം തീയതി ശനിയാഴ്ച രാവിലെ 7 മണിക്ക് തോമസ് മാര്‍ അത്താനാസിയോസിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും 24 വൈദികരുടെ സഹകാര്‍മ്മികത്വത്തിലും സമൂഹബലി നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികം കേരള ഹൈക്കോടതി ജസ്റിസ് സുരേന്ദ്ര മോഹന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2 ന് നടക്കുന്ന ബസ്ക്യാമ്മ സംഗമത്തില്‍ ഡോ. വിപിന്‍ വി. റൊണാള്‍ഡ് ക്ളാസ്സെടുക്കും. മാര്‍ച്ച് 1 ന് വൈകിട്ട് 6.30 ന് കോട്ടയം ശ്രുതി സ്ക്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്ക് ഡയറക്ടര്‍ ഫാ. എം. പി. ജോര്‍ജ്ജും സംഘവും നയിക്കുന്ന ക്രിസ്തീയ സംഗീത കച്ചേരിയും നടക്കും.
ജൂബിലി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എന്ന് ജനറല്‍ കണ്‍വീനര്‍ ഫാ. മാത്യുവര്‍ഗ്ഗീസ് പുളിമൂട്ടില്‍, വിവിധ കമ്മറ്റി ചെയര്‍മാന്‍മാരായ ഫാ. തോമസ് വര്‍ഗ്ഗീസ് അമയില്‍ (പ്രോഗ്രാം), ഫാ. ഏബ്രഹാം കോശി കുന്നുംപുറത്ത് (പബ്ളിസിറ്റി), ഫാ. സ്റീഫന്‍ വര്‍ഗ്ഗീസ് (മീഡിയ), ഓഫീസ് സെക്രട്ടറി ഫാ. ജോണ്‍ പി. ഉമ്മന്‍, തോമസ് കുതിരവട്ടം എംഎല്‍.എ. ജോണ്‍സണ്‍ ഉള്ളന്നൂര്‍, സി.സി. ചെറിയാന്‍, ബിനു മുളക്കുഴ, സജി പട്ടരുമഠം എന്നിവര്‍ അറിയിച്ചു.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.