പുതുപ്പള്ളി: സെന്റ് ജോര്‍ജ് തങ്ങളുടെ സഭയിലും മധ്യസ്‌ഥനാണെന്നും വിശുദ്ധന്മാരാല്‍ ധന്യമാണു് സഭയെന്നും അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കലിക്യായിലെ കാതോലിക്കോസ് പരിശുദ്ധ അരാം പ്രഥമന്‍ പറഞ്ഞു. കേരള സന്ദര്‍ശനത്തിനെത്തിയ അര്‍മീനിയന്‍ സംഘത്തിനു പൗരസ്‌ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പള്ളിയുടെ സെന്റ് ജോര്‍ജസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്‌ഥാപനവും പ്രധാനകവാടത്തിന്റെ ശിലാസ്‌ഥാപനവും പരിശുദ്ധ അരാം പ്രഥമന്‍ നിര്‍വഹിച്ചു.
ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, വികാരി ഫാ. സി. ജോണ്‍ ചിറത്തലാട്ട്, പഞ്ചായത്ത് പ്രസിഡന്റ് നിബു ജോണ്‍, സഭാ മാനേജിങ് കമ്മിറ്റി അംഗം ചെറിയാന്‍ വര്‍ഗീസ്, ട്രസ്‌റ്റിമാരായ പി.ടി. കോര, സന്തോഷ് പി. മാണി, സെക്രട്ടറി ബിജി പി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. പള്ളിയുടെ ഉപഹാരം പരിശുദ്ധ അരാം പ്രഥമനും സംഘത്തിലുള്ള ആര്‍ച്ച് ബിഷപ് സേബൂത്ത സര്‍ക്കിസിയാന്‍, ബിഷപ് നരേഗ് അല്‍ എമിസിയാന്‍, ഫാ. മെസറൂബ് സര്‍ക്കിസിയാന്‍ എന്നിവര്‍ക്കും സമ്മാനിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.