20100228

വിശ്വാസത്തോടൊപ്പം വിശ്വസ്തതയും അനിവാര്യം: പരിശുദ്ധ അരാം ബാവാ

നിരണം: വിശ്വാസത്തോടൊപ്പം വിശ്വസ്തതയും അനിവാര്യമാണെന്ന് അര്മീനിയന് ഓര്ത്തഡോക്സ് സഭാ തലവന് പരിശുദ്ധ അരാം പ്രഥമന് കെഷീഷ്യന് കാതോലിക്കാ. തോമസ് അപ്പോസ്തോലനാല് സ്ഥാപിതമായ നിരണം സെന്റ് മേരീസ് ഓര്ത്തഡോക്സ് വലിയ പള്ളിയില് നല്കിയ സ്വീകരണത്തില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിരണം വലിയ പള്ളിയില് ഫെ28 ഞായറാഴ്ച രണ്ടരയോടെ എത്തിയ അര്മീനിയന് സംഘത്തെ പള്ളി കവാടത്തില് നിന്നു വികാരി ഫാ. വര്ഗീസ് ജോര്ജ്, അസി. വികാരി ഫാ. വര്ഗീസ് ജോണ് എന്നിവരുടെയും ഭരണസമിതിയുടെയും നേതൃത്വത്തില് എതിരേറ്റു.

അര്‌മേനിയന്‌ ഓര്‌ത്തഡോക്‌സ്‌ സഭാ ചരിത്രവും നിരണം പള്ളിയുടെ ചരിത്രവും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നതായി പരിശുദ്ധ അരാം പ്രഥമന്‌ കാതോലിക്കാ ബാവ പറഞ്ഞു.
രണ്ടാം മാര്ത്തോമ്മാ, അഞ്ചാം മര്ത്തോമ്മാ എന്നിവരുടെ കബറിടത്തിലും തോമസ് അപ്പോസ്തോലന്റെ തിരുശേഷിപ്പിലും അരാം പ്രഥമന് കാതോലിക്കാ ധൂപപ്രാര്ഥന നടത്തി. ഡോ. യൂഹാനോന്‌ മാര്‌ ക്രിസോസ്‌തമോസ്‌ മെത്രാപ്പോലീത്ത അര്‌മീനിയന്‌ സഭാ ടെഹ്‌റാന്‌ ആര്‌ച്ച്‌ ബിഷപ്പ്‌ സെബൗ സര്‌ക്കിസിയാന്‌, ബിഷപ്പ്‌ നരേഗ്‌ അല്‌ എമിസിയാന്‌, ഫാ. മെസറൂബ്‌ സര്‌ക്കിസിയാന്‌ മലങ്കര ഓര്‌ത്തഡോക്‌സ്‌ സഭാ തിരുവനന്തപുരം ഭദ്രാസനാധിപന്‌ ഡോ. ഗബ്രിയേല്‌ മാര്‌ ഗ്രീഗോറിയോസ്‌ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഇടവകയുടെ ഉപഹാരവും അര്മീനിയന് സംഘത്തിന് നല്കി. ഒട്ടേറെ വിശ്വാസികള്‌ ആശീര്വാദം നേടാനായി എത്തിയിരുന്നു. മൂന്നരയോടെ പരിശുദ്ധ അരാം പ്രഥമന് കാതോലിക്കായും സംഘവും ജില്ലയിലെ പര്യടനം പൂര്ത്തിയാക്കി.

സുവിശേഷമൂല്യം പകര്‍ന്ന് കൊടുക്കേണ്ടത് അജപാലക ദൗത്യം - അരാം പ്രഥമന്‍

ക്രൈസ്‌തവര്‍ ക്രിസ്‌തുവിന്റെ സ്‌ഥാനപതിമാര്‍
ചെങ്ങന്നൂര്‍: സുവിശേഷത്തിന്റെ മൂല്യവും ശക്തിയും സമൂഹത്തിന് പകര്‍ന്നുകൊടുക്കുകയാണ് അജപാലകദൗത്യമെന്ന് കിലിക്യയിലെ അര്‍മേനിയന്‍ കാതോലിക്കാ അരാം പ്രഥമന്‍ ബാവാ പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസന രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ക്രിസ്‌തുവിന്റെ സ്‌ഥാനപതിമാരായതിനാല്‍ ക്രൈസ്‌തവര്‍ ക്രിസ്‌തുവിനെ ഉത്തരവാദിത്തത്തോടെ പ്രതിനിധാനം ചെയ്യുന്നവരായിരിക്കണമെന്ന്‌ ബാവ പറഞ്ഞു. ക്രൈസ്തവസാക്ഷ്യത്തിന്റെ സന്ദേശവാഹകരാകാന്‍ അര്‍മേനിയന്‍ ബാവ വിശ്വാസികളെ ആഹ്വാനം ചെയ്തു.

ഫെ 28-നു് ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസന രജതജൂബിലി സമാപനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്‌തു ഇടയശ്രേഷ്‌ഠനാണ്‌. ധീരനായ ഇടയന്‍ ആട്ടിന്‍പറ്റത്തിനൊപ്പം കഴിയുന്നു. സഭാ നേതാക്കന്‍മാരും അതുപോലെ പ്രവര്‍ത്തിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു.

ഭദ്രാസനാധിപന്‍‍ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. തിരസ്‌കരിക്കപ്പെടുന്നവരെയും നിരസിക്കപ്പെടുന്നവരെയും സ്വീകരിച്ചു വെളിച്ചത്തിലേക്കു നയിക്കുന്നതാണ്‌ സഭയുടെ ദൗത്യമെന്ന്‌ അദ്ദേഹം പറഞ്ഞു.
വിശ്വാസത്തിനുനേരേ കടന്നാക്രമണം നടക്കുമ്പോഴും യഥാര്‍ഥവിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കണം.

കാതോലിക്കോസ് ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവ മഹാപുരോഹിത സന്ദേശം നല്‍കി. ബാവായുടെ സന്ദേശം മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌ മെത്രാപ്പോലീത്ത വായിച്ചു. വര്‍ത്തമാനകാലത്തിന്റെ വെല്ലുവിളികളെയും ഭീഷണികളെയും നേരിടാന്‍ ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു.


ഭദ്രാസന സെക്രട്ടറി ഫാ.മാത്യു വര്‍ഗീസ് ജൂബിലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിയുക്ത കാതോലിക്കാ പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത ഭദ്രാസന ഡയറക്ടറിയുടെ പ്രകാശനവും മുഖ്യ പ്രഭാഷണവും നടത്തി. ജൂബിലി സ്‌മാരക ഭവന താക്കോല്‍ദാനം മന്ത്രി പി.ജെ. ജോസഫ്‌ നിര്‍വഹിച്ചു. ജീവകാരുണ്യഫണ്ട്‌ വിതരണം ചെയ്‌തുകൊണ്ടു് ഭദ്രാസന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെയും ഭൂഭദ്രതാ വര്‍ഷാചരണത്തിന്റെയും ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നടത്തി. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ജൂബിലി സ്മരണിക പ്രകാശനം ചെയ്തു.


ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ് പൗവത്തില്‍, ഡോ.സഖറിയാസ് മാര്‍ തിയോഫിലോസ്, കുര്യാക്കോസ് മാര്‍ ക്ലീമ്മിസ്, ജോസഫ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ.ഗബ്രിയേല്‍ മാര്‍ഗ്രിഗോറിയോസ്,ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ്, ജോസഫ് മാര്‍ ദിവാന്നാസിയോസ്, നിയുക്ത മെത്രാന്‍മാരായ ഫാ.ജോണ്‍ മാത്യൂസ്, യൂഹാനോന്‍ റമ്പാന്‍, നഥാനിയേല്‍ റമ്പാന്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

എം.പി.മാരായ പ്രൊഫ.പി.ജെ.കുര്യന്‍, കൊടിക്കുന്നില്‍ സുരേഷ്, പി.സി.വിഷ്ണുനാഥ് എം.എല്‍.എ., നഗരസഭാ ചെയര്‍മാന്‍ രാജന്‍ കണ്ണാട്ട്, റവ.കെ.ഒ.ഫിലിപ്പ് കോര്‍ എപ്പിസ്‌കോപ്പ, ഡോ.ജോര്‍ജ് ജോസഫ്, ഫാ.തോമസ് വറുഗീസ് അമയില്‍, പ്രൊഫ.വി.ഐ. ജോസഫ്, ചാക്കോ വറുഗീസ്, അഡ്വ.വി.സി.സാബു എന്നിവര്‍ പ്രസംഗിച്ചു.

സമ്മേളനത്തിന് മുന്നോടിയായി ജൂബിലി ഘോഷയാത്ര നടന്നു.

അര്‍‍മേനിയന്‍ സഭയുടെ സാഹോദര്യം വിളിച്ചോതി അരാം കാതോലിക്കാ അരാം പ്രഥമന്‍ ബാവ കല്ലൂപ്പാറ വലിയപള്ളിയില്‍ കുര്‍ബാനയില്‍ സംബന്ധിച്ചു

കല്ലൂപ്പാറ, ഫെ 28: മലങ്കര സഭയുടെ പാരമ്പര്യവും പൈതൃകവും വിലപ്പെട്ടതാണെന്നും അര്‍‍മേനിയന്‍ സഭയുമായി നൂറ്റാണ്ടുകളുടെ ബന്ധമാണുള്ളതെന്നും ഓര്‍‍ത്തഡോക്‌സ്‌ സഭയുടെ കിലീക്യന്‍ കാതോലിക്കാ അരാം പ്രഥമന്‍ ബാവ പറഞ്ഞു. കല്ലൂപ്പാറ സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ ഞായറാഴ്‌ച രാവിലെ കുര്‍ബാനയില്‍ സംബന്ധിച്ച ശേഷം വിശ്വാസികള്‍ക്ക് വാഴ്വ് നല്‍കുകയായിരുന്നു ബാവ.

മലങ്കരസഭയുടെ പാരമ്പര്യത്തോടൊപ്പം അര്‍മീനിയന്‍ സഭയുടെ സാഹോദര്യവും വിളിച്ചോതിയാണു് പരിശുദ്ധ അരാം പ്രഥമന്‍ കെഷീഷ്യന്‍ കാതോലിക്കായും അര്‍മീനിയന്‍ മെത്രാപ്പൊലീത്തമാരും കല്ലൂപ്പാറ വലിയപള്ളിയില്‍ കുര്‍ബാനയില്‍ സംബന്ധിച്ചതു്. ദൈവമാതാവിന്റെ തീര്‍ഥാടനകേന്ദ്രമായ കല്ലൂപ്പാറ വലിയ പള്ളിയില്‍ ഫെ 28 ഞായറാഴ്ച രാവിലെ 8.30-ന് എത്തിയ അര്‍മീനിയന്‍ സംഘത്തെ വികാരി ഫാ. ജിജി വര്ഗീസിന്റെയും ഭരണസമിതിയുടെയും നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് വിശ്വാസികള്‍ ചേര്‍ന്ന് സ്വീകരിച്ചു. കുര്‍ബാനയ്ക്ക് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്‌ മെത്രാപ്പോലീത്ത കാര്‍മീകനായിരുന്നു.

ആദ്യമായാണ് ഒരു അര്‍മീനിയന്‍ കാതോലിക്കാ മലങ്കരയിലെ ഒരു ഇടവക പള്ളിയില്‍ കുര്‍ബാനയില്‍ സംബന്ധിക്കുന്നത്. അര്‍മീനിയന്‍ സഭയുടെ ടെഹ്റാന്‍ ആര്‍ച്ച് ബിഷപ് സെബൗ സര്‍ക്കിസിയാന്‍, ബിഷപ് നരേഗ് അല്‍എമിസിയാന്‍, ഫാ. മെസറോബ് സര്‍‍ക്കീസിയാന്‍, മലങ്കര ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, നിയുക്ത മെത്രാന്‍ ഫാ. ജോണ്‍ മാത്യു എന്നിവരും അനവധി വൈദികരും പങ്കെടുത്തു.

പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ വിശ്വാസികള്‍‍ക്കു് വാഴ്വ് നല്കി.മലങ്കര ഓര്ത്തഡോക്സ് സഭയിലെയും അര്മീനിയന് സഭയിലെയും വിശ്വാസികളെ ഒന്നായി കാണുന്നുവെന്നും ഇരുസഭയുടെയും വിശ്വാസം ഒന്നാണെന്നും പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ പറഞ്ഞു.

മലങ്കരയിലെ പള്ളികളിലെ ആരാധനകളില്‍ കുട്ടികളുടെ പങ്കാളിത്തം ഏറെയാണ്. ഇത് കുടുംബങ്ങളില്‍ ആധ്യാത്മികത നിലനില്ക്കുന്നതിന്റ തെളിവാണ്. അമ്മമാര്‍ ദൈവമാതാവിനെപ്പോലെ സമര്‍പ്പണവും പ്രതിബദ്ധതയുമുള്ളവരായി തീരണമെന്നും ബാവ കൂട്ടിച്ചേര്‍‍ത്തു. അര്‍മീനിയന്‍‍ സംഘത്തിന് ഇടവകയുടെ ഉപകാരങ്ങള്‍ സമര്‍‍പ്പിച്ചു. ഒരു വിദേശസഭാ മേലധ്യക്ഷന്‍ ആദ്യമായാണ് കല്ലൂപ്പാറ വലിയപള്ളി സന്ദര്‍ശിക്കുന്നത്.

20100227

പഴയ സെമിനാരിയില്‍ സിനഡ് ധ്യാന കേന്ദ്രം

കോട്ടയം, ഫെ 27:മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ സുന്നഹദോസ് സമ്മേളിക്കുന്നതിനും റിട്ടയര്‍ ചെയ്യുന്ന മെത്രാപ്പോലീത്താമാര്‍ക്ക് താമസിക്കുന്നതിനുമുള്ള സിനഡ് ധ്യാനകേന്ദ്രത്തിനും കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ സഹകരണത്തോടെ സ്തേഫാനോസ് മാര്‍ തേവോദോസിയോസ് സ്മാരകമായി പണിയുന്ന ചാപ്പലിനും അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ ഫെ 27നു് ശിലാസ്ഥാപനം നടത്തി.
പ. വട്ടശ്ശേരീല്‍ തിരുമേനിയുടെ 76 - ാം ഓര്‍മ്മ പെരുന്നാളിന് വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കുകയും സ്മാരകപ്രഭാഷണം നടത്തുകയും ചെയ്തതിന് ശേഷമാണ് ധ്യാനകേന്ദ്രത്തിന് ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ അടിസ്ഥാന ശില ആശീര്‍വദിച്ചു.

മനുഷ്യ ജീവിതം ഈശ്വരോന്മുഖമായ അഭംഗുര തീര്‍ത്ഥ യാത്രയായി മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുിയുറച്ച വിശ്വാസം അഗാധമായ സ്നേഹം അതിരുകളില്ലാത്ത പ്രത്യാശ, മുന്‍വിധികളില്ലാത്ത ഒരുമിപ്പ് എന്നീ അടിസ്ഥാന മൂല്ല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതം നയിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു

ഫാ. പി. എ. ഫിലിപ്പ് പ്രസംഗം പരിഭാഷപ്പെടുത്തി. പ. കാതോലിക്കാ ബാവാ, ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ്, കുര്യാക്കോസ് മാര്‍ ക്ളീമ്മീസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, പൌലോസ് മാര്‍ പക്കോമിയോസ്, ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ്, ഡോ. ഗബ്രീയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഡോ. സഖറിയാ മാര്‍ തെയോഫിലോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസ്യോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, അലക്സിയോസ് മാര്‍ യൌസേബിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് എന്നീ മെത്രാപ്പോലീത്താമാരും, ഫാ. ഡോ. ജോണ്‍ മാത്യൂസ്, ഫാ. ഡോ. നഥാനിയേല്‍ റമ്പാന്‍, ഫാ. വി.എം. ജയിംസ്, ഫാ. യൂഹാനോന്‍ റമ്പാന്‍, ഫാ. ഡോ. സാബു കുറിയാക്കോസ്, ഫാ. ഡോ. ജോര്‍ജ് പുലിക്കോട്ടില്‍ ഫാ. വി. എം. എബ്രാഹാം എന്നീ നിയുക്ത മെത്രാന്മാരും പങ്കെടുത്തു. സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. കെ. എം. ജോര്‍ജ്, മാനേജര്‍ ഫാ. എം. സി. കുറിയാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

കണ്ടനാട്‌ ഈസ്‌റ്റ് ആസ്‌ഥാനമായ മൂവാറ്റുപുഴയില്‍ പുതുതായി പണിയുന്ന സെന്റ്‌തോമസ് കത്തീഡ്രലിനും ബാവാ അടിസ്‌ഥാന ശിലയിട്ടു.

ദേവാലയങ്ങള്‍ മതസൗഹാര്‍ദം ശക്‌തിപ്പെടുത്തുന്ന കേന്ദ്രങ്ങളാകണം – അരാം കാതോലിക്കാ ബാവ


മൂവാറ്റുപുഴ: മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ സ്വപ്നഭൂമിയാണ് കേരളമെന്നതിന് ഇവിടത്തെ വിവിധ ദേവാലയങ്ങളുടെ സജീവസാന്നിദ്ധ്യം തെളിവാണെന്ന് അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭാ തലവന്‍ പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ ബാവാ പറഞ്ഞു. മുവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രല്‍ അരമനയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവ.



ദേവാലയങ്ങള്‍ മതസൗഹാര്‍ദം ശക്‌തിപ്പെടുത്തുന്ന കേന്ദ്രങ്ങളാകണമെന്ന്‌ അര്‍മീനിയന്‍ കാതോലിക്കാ ബാവ പറഞ്ഞു. ദേവാലയം ക്രിസ്‌തുവിന്റെ ശരീരമാണ്‌. ദേവാലയങ്ങളുടെ നിര്‍മിതി സര്‍വമത സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനും നീതി സമൂഹത്തിന്റെ കെട്ടുപണിക്കും ഉപകരിക്കണമെന്ന് ബാവ പറഞ്ഞു. നിലനില്‍ക്കുന്ന പ്രദേശത്തിന്‌ ഐശ്വര്യവും സമൃദ്ധിയും ശാന്തിയും പകരാന്‍ അതിനു കഴിയും. ഭാരതത്തിനു സുവിശേഷ വെളിച്ചം പകര്‍ന്നു നല്‍കിയ സെന്റ്‌ തോമസിന്റെ നാമത്തിലുള്ള ദേവാലയം മൂവാറ്റുപുഴയുടെ ഐശ്വര്യമാകട്ടെയെന്ന്‌ അദ്ദേഹം ആശംസിച്ചു.


ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ സ്വാഗതപ്രസംഗം നടത്തി . കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ആസ്‌ഥാനമായ മൂവാറ്റുപുഴ അരമനയില്‍ പുതുക്കിപ്പണിയുന്ന സെന്റ്‌ തോമസ്‌ കത്തീഡ്രലിന്റെ ശിലാസ്‌ഥാപനം ബാവ നിര്‍വഹിച്ചു. മുവാറ്റുപുഴ നഗരസഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനം, സെന്റ് തോമസ് കത്തീഡ്രല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉപഹാരങ്ങള്‍ ബാവയ്ക്ക് നല്‍കി. നഗരസഭയുടെ ഉപഹാരം നഗരസഭാധ്യക്ഷ മേരി ജോര്‍ജ്‌ തോട്ടവും, കണ്ടനാട്‌ ഭദ്രാസനത്തിന്റെ ഉപഹാരം ഡോ. തോമസ്‌ മാര്‍ അത്തനാസിയോസുമാണു് പരിശുദ്ധ ബാവായ്‌ക്കു സമര്‍പ്പിച്ചതു്.



അര്‍മീനിയന്‍ പ്രതിനിധി സംഘത്തിലെ ടെഹ്‌റാന്‍ ആര്‍ച്ച്‌ ബിഷപ്‌ സെബൗ സര്‍ക്കീസിയാന്‍, ബിഷപ്‌ നരേഗ്‌ അല്‍എമിസിയാന്‍, ഫാ. മെസറോബ്‌ സര്‍ക്കിസിയാന്‍, ഓര്‍ത്തഡോക്‌സ്‌ സഭ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്ക പൗലോസ്‌ മാര്‍ മിലിത്തിയോസ്‌, ഡോ. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌, അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌, ബാബു പോള്‍ എംഎല്‍എ, നഗരസഭാധ്യക്ഷ മേരി ജോര്‍ജ്‌ തോട്ടം, പി.കെ. സുലൈമാന്‍ മൗലവി, എന്‍എസ്‌എസ്‌ താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ പി.കെ. രാധാകൃഷ്‌ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭദ്രാസന സെക്രട്ടറി ഫാ. ഏബ്രഹാം കാരാമേല്‍ നന്ദി പ്രസംഗം നടത്തി .


വൈകീട്ട് 4ന് അരമന കവാടത്തില്‍ പരിശുദ്ധ അരാം പ്രഥമന്‍ ബാവയെയും മെത്രാപ്പോലീത്തമാരെയും ബാബു പോള്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേരി ജോര്‍ജ്, ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ് എന്നിവരോടെ നേതൃത്വത്തില്‍‍ വൈദികരും വിശ്വാസികളും ചേര്‍ന്നു സ്വീകരിച്ചാനയിച്ചു.


കത്തീഡ്രല്‍ വികാരിമാരായ ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറ, ഫാ. മേരിദാസ്‌ സ്‌റ്റീഫന്‍, അരമന മാനേജര്‍ തോമസ്‌ പോള്‍ റമ്പാന്‍, ഗീവര്‍ഗീസ്‌ റമ്പാന്‍, ഭദ്രാസന സെക്രട്ടറി ഫാ. ഏബ്രഹാം കാരാമേല്‍ തുടങ്ങിയവര്‍ സ്വീകരണത്തിനു നേതൃത്വം നല്‍കി.

.

അപ്പോസ്‌തലികതയും പാരമ്പര്യവും മുറുകെപ്പിടിക്കുക - പരിശുദ്ധ അരാം പ്രഥമന്‍ ബാവ


പരിശുദ്ധ അരാം പ്രഥമന്‍ ബാവയ്ക്ക് ഓര്‍ഡര്‍ ഓഫ് സെന്റ്‌ തോമസ്‌ ബഹുമതി സമ്മാനിച്ചു

തോമാശ്ലീഹായുടെ സാക്ഷ്യം സമൂഹത്തില്‍ നിലനിറുത്തണം


കോലഞ്ചേരി: മാര്‍ത്തോമ്മാ ശ്ലീഹയുടെ അപ്പോസ്തലികമായ പിന്തുടര്‍ച്ചയുള്ള ഇന്ത്യന്‍‍ (മലങ്കര) ഓര്‍ത്തഡോക്‌സ് സഭയ്ക്കു് മാര്‍ത്തോമ്മായുടെ പാരമ്പര്യം പിന്തുടരാന്‍ ഉത്തരവാദിത്വമുണ്ടെന്നു് അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ അരാം പ്രഥമന്‍ ബാവാ ആഹ്വാനം ചെയ്തു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആഭിമുഖ്യത്തില്‍ കോലഞ്ചേരിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ്‌ സെന്റ്‌ തോമസ്‌' ഏറ്റുവാങ്ങിക്കൊണ്ടു് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യത്തെ സഭകളുടെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും അടിസ്ഥാനമാക്കണമെന്നും സാക്ഷ്യത്തിന്റെയും ദൗത്യത്തിന്റെയും നിര്‍‍വഹണത്തിലൂടെ അപ്പോസ്‌തലികത മുറുകെപ്പിടിക്കണമെന്നും ബാവാ പ്രസ്താവിച്ചു . പാരമ്പര്യങ്ങളിലൂന്നിനിന്നു് സഭയുടെ അഖണ്ഡത കാത്തുസൂക്ഷിക്കണം.

ഈ ബഹുമതി അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്കു് മലങ്കര ഓര്‍ത്തഡോക്‌സ് സഭ നല്കിയ സ്നേഹത്തിന്റെ ഏറ്റവും വലിയ ഉപഹാരമായി കരുതുന്നു. ഓറിയന്റല്‍ ഓര്‍‍ത്തഡോക്സ് സഭാകുടുംബത്തിലെ സ്നേഹമുള്ള രണ്ട് അംഗങ്ങളായിതുടരാന്‍ ഇതു്സഹായിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയും അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയും സ്നേഹത്തിലും സാഹോദര്യത്തിലും കഴിയുന്നതും കുര്‍‍ബാന സംസര്‍‍ഗമുള്ളതുമായ ഓറിയന്റല്‍ ഓര്‍‍ത്തഡോക്സ് സഭാകുടുംബത്തിലെ സഭകളാണു്. രണ്ടു സഭയുടെ തലവന്‍മാരായ കാതോലിക്കോസുമാര്‍‍ ഒരുമിച്ചുകൂടുമ്പോള്‍‍ അടുത്തടുത്തായി ഇരിക്കുമ്പോള്‍ യഥാര്‍‍ത്ഥത്തില്‍‍ സന്തോഷിക്കുന്നതു് ദൈവമാണു്. ദൈവത്തിന്റെ മഹത്വമാണു് ഇവിടെ വെളിവാകുന്നതു്. - ഓര്‍ത്തഡോക്‌സ് പൗരസ്ത്യ സഭയുടെ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിദിമോസ്‌ പ്രഥമനെ നോക്കിക്കൊണ്ടു് പരിശുദ്ധ അരാം പ്രഥമന്‍ പറഞ്ഞു.

ഇന്ത്യയിലെത്തുന്നതിനുമുമ്പേ മാര്‍ത്തോമ്മാ ശ്ലീഹയെക്കുറിച്ചു ധാരാളം മനസ്സിലാക്കിയിട്ടുണ്ടു്.പക്ഷെ, മാര്‍ത്തോമ്മാ ശ്ലീഹയെ നേരിട്ടുകാണുന്നതും ശരിയായി അറിയുന്നതും കേരളത്തിന്റെ ഈ മണ്ണിലാണു്. ഇവിടെ നാലുദിവസമായി കാണുന്നതെല്ലാം മാര്‍ത്തോമ്മാ ശ്ലീഹയെയാണു്. ആ പേരിലുള്ള പള്ളിക്കൂടമായാലും കലാലയമായാലും ആശുപത്രിയായാലും മാര്‍ത്തോമ്മാ ശ്ലീഹാ നിറഞ്ഞുനില്‍‍ക്കുന്നു. മാര്‍ത്തോമ്മാ എന്നതു് ഒരു പേരുമാത്രമല്ല , ഭൂതകാലത്തിന്റെ പ്രതിനിധിമാത്രമല്ല എന്നു് ഈ നാടു് വ്യക്തമാക്കുന്നു. മാര്‍ത്തോമ്മാ ശ്ലീഹായെപ്പറ്റി മനസ്സിലാക്കാന്‍ ഇന്ത്യയിലേക്കു വരണം.

മാര്‍തോമാശ്ലീഹയും ഇന്ത്യന്‍ ക്രിസ്‌തീയതയും ഏറെ പ്രാധാന്യമുളളതാണ്‌. മാര്‍ത്തോമ്മായുടെ പാരമ്പര്യം പിന്തുടരാന്‍ നിങ്ങള്‍‍ക്കു് ഉത്തരവാദിത്വമുണ്ടു്. പാരമ്പര്യത്തിലുള്ള വിശ്വാസമാണു് സഭകളുടെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും അടിസ്ഥാനം. പാരമ്പര്യങ്ങളിലൂന്നിനിന്നുകൊണ്ടു് സഭയുടെ അഖണ്ഡത കാത്തുസൂക്ഷിക്കണം. പാരമ്പര്യമില്ലെങ്കില്‍ സ്വത്വം നഷ്ടമാകും. മാര്‍ത്തോമ്മായുടെ വിശ്വാസ സാക്ഷ്യം സമൂഹത്തില്‍ നിലനിറുത്തണം.


മാര്‍ത്തോമ്മാ ശ്ലീഹയുടെ അപ്പോസ്തലികമായ പിന്തുടര്‍ച്ച ഇന്ത്യന്‍‍ സഭക്കുണ്ടു്. നമ്മുടെ രണ്ടുസഭകളും അപ്പോസ്തലികമായ ഉത്ഭവവും പാരമ്പര്യവും ഉള്ളവയണു്. അപ്പോസ്‌തലികത വെളിവാക്കേണ്ടതു് സാക്ഷ്യം വഹിക്കുന്നതിലും ദൗത്യം നിര്‍‍വഹിക്കുന്നതിലുമാണു്. കൂട്ടക്കൊലയെ നേരിടുകയും പ്രതിസന്ധിയിലൂടെ കടന്നുപോകുകയും ചെയ്തപ്പോള്‍ അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭ അപ്പോസ്‌തലികത സംരക്ഷിച്ചു. അപ്പോസ്‌തലികതയും പാരമ്പര്യവും മുറുകെപ്പിടിച്ചു് പ്രവര്‍ത്തിച്ചുവരുന്നതാണു് അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ നേട്ടം - പരിശുദ്ധ അരാം പ്രഥമന്‍ ബാവാ പറഞ്ഞു.



ഫെ 27 നു് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് സ്റ്റേഡിയത്തില്‍ വച്ച് നടന്ന പ്രൌഡ ഗെംഭീരമായ ചടങ്ങിലാണു് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ്‌ സെന്റ്‌ തോമസ്‌' പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിദിമോസ്‌ പ്രഥമന്‍ ബാവ പരിശുദ്ധ അരാം പ്രഥമന്‍ ബാവായ്ക്കു് നല്‍കി ആദരിച്ചതു്.
അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ അരാം പ്രഥമന്‍ ബാവാ 'ഓര്‍ഡര്‍ ഓഫ്‌ സെന്റ്‌ തോമസ്‌' ബഹുമതി സ്വീകരിക്കുമ്പോള്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ തന്നെയാണു് ബഹുമാനിക്കപ്പെടുന്നതെന്നു് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിദിമോസ്‌ പ്രഥമന്‍ ബാവ അഭിപ്രായപ്പെട്ടു. ഓര്‍ത്തഡോക്‌സ് സഭകളുടെ പാരമ്പര്യത്തിനും അന്തസ്സിനും ഒട്ടേറെ സംഭാവനകള്‍ ചെയ്തതാണു് അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭ. ഇസ്ലാമും ക്രിസ്തുസഭയും തമ്മില്‍‍സഹിഷ്ണുതയും സൗഹാര്‍ദവും വളര്‍‍ത്താന്‍ ഏറെ ശ്രമിച്ചയാളാണു് പരിശുദ്ധ അരാം പ്രഥമന്‍ ബാവാ രാജ്യാന്തരപ്രശ്നങ്ങളില്‍ മാതൃകാപരമായി ഇടപെടുകയും ചെയ്യുന്നു.
'ഓര്‍ഡര്‍ ഓഫ്‌ സെന്റ്‌ തോമസ്‌' ബഹുമതിനല്കുന്നതിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ടു് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിദിമോസ്‌ പ്രഥമന്‍ ബാവയുടെഅദ്ധ്യക്ഷതയില്‍ പൗരസ്ത്യ സുന്നഹദോസ് അംഗീകരിച്ച പ്രശസ്തി പത്രം ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ വായിച്ചു.
സ്വീകരണ സമ്മേളനം നിയുക്ത കാതോലിക്ക പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു. മെത്രാപ്പോലീത്തമാരായ യാക്കോബ്‌ മാര്‍ ഐറേനിയോസ്‌ സ്വാഗതവും മാത്യൂസ് മാര്‍ സേവേറിയോസ് നന്ദിയും പറഞ്ഞു. മാര്‍ത്തോമ്മാസഭയുടെ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അനുഗ്രഹപ്രഭാഷണം നടത്തി. അസ്സീറിയന്‍ പൗരസ്ത്യ സഭയുടെ ബിഷപ്പ് മാര്‍ യോഹന്നാന്‍ യോസേഫ് അഡ്വ. എം.എം.മോനായി എംഎല്‍എ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

ചടങ്ങില്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്, തോമസ് മാര്‍ അത്താനാസിയോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ദിവന്നാസിയോസ്, വൈദികട്രസ്റ്റി ഫാ. ഡോ.ജോണ്‍സ് എബ്രഹാം കോനാട്ട്, അല്‍മായ സെക്രട്ടറി ജോര്‍ജ്‌ ജോസഫ്‌, വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഡോ. കെ.എം. ജോര്‍ജ്‌ എന്നിവര്‍ പങ്കെടുത്തു.

ഫാ. സി.എം. കുര്യാക്കോസ്‌, ഫാ. ജോണ്‍ കുര്യാക്കോസ്‌, ഫാ. എം.വി. എബ്രാഹം പൂവത്തുംവീട്ടില്‍, ഫാ. ജേക്കബ്‌ കുര്യന്‍, ഫാ. റോബിന്‍ മര്‍ക്കോസ്‌ എന്നിവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.
നേരത്തേ മൂവാറ്റുപുഴ അരമനയില്‍‍നിന്നു് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കോലഞ്ചേരിക്കുപുറപ്പെട്ട പരിശുദ്ധ അരാം പ്രഥമന്‍ ബാവായെ കോലഞ്ചേരി മെഡിക്കല്‍ കോളജിലെ സ്വീകരണത്തിനുശേഷം കോലഞ്ചേരി ജംഗ്‌ഷനില്‍നിന്ന്‌ ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശ്വാസികള്‍ സമ്മേളനസ്‌ഥലമായ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലേക്ക്‌ സ്വീകരിച്ചാനയിച്ചു.
.

20100226

ജീവിതം തീര്‍ത്ഥയാത്രയാകണം: അരാം ബാവാ

കോട്ടയം, ഫെ 27: മനുഷ്യജീവിതം ഈശ്വരോന്മുഖമായ തീര്‍ത്ഥയാത്രയായി മാറണമെന്നും വിശ്വാസം, സ്‌നേഹം എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമായി ജീവിതം നയിക്കണമെന്നും അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിലിക്യ കാതോലിക്കോസ് അരാം പ്രഥമന്‍ ബാവാ പറഞ്ഞു.

ഫെ 27നു് കോട്ടയം ചുങ്കം പഴയ സെമിനാരിയില്‍ കാലംചെയ്ത ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് (വട്ടശ്ശേരില്‍ തിരുമേനി) മെത്രാപ്പോലീത്തയുടെ 76-ാംമത് ഓര്‍മ്മപ്പെരുന്നാളിന്റെ ഭാഗമായി നടന്ന വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അരാം ബാവാ.

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സമ്മേളിക്കുന്നതിനും സ്ഥാനമൊഴിയുന്ന മെത്രാപ്പോലീത്താമാര്‍ക്ക് താമസിക്കുന്നതിനുമുള്ള സിനഡ് ധ്യാനകേന്ദ്രത്തിനും കാലംചെയ്ത സ്‌തേഫാനോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ സ്മാരകമായി പണിയുന്ന ചാപ്പലിനും അരാംബാവാ ശിലാസ്ഥാപനം നടത്തി. മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കബാവാ അടിസ്ഥാന ശില ആശീര്‍വദിച്ചു. നിയുക്ത കാതോലിക്ക ഡോ.പൗലോസ് മാര്‍ മിലിത്തിയോസും സഭയിലെ മറ്റ് മെത്രാപ്പോലീത്താമാരും പങ്കെടുത്തു.

വൈകീട്ട് കോലഞ്ചേരി സെന്റ്പീറ്റേഴ്‌സ് കോളേജ് മൈതാനത്ത് ചേര്‍ന്ന പൊതുസമ്മേളനം അരാംബാവാ ഉദ്ഘാടനം ചെയ്തു. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവാ 'ഓര്‍ഡര്‍ ഓഫ് സെന്റ് തോമസ്' ബഹുമതി നല്‍കി അരാം ബാവായെ ആദരിച്ചു. മൂവാറ്റുപുഴയില്‍ പുതുതായി പണിയുന്ന സെന്റ്‌തോമസ് കത്തീഡ്രലിനും, കോലഞ്ചേരി മെഡിക്കല്‍ കോളേജ് ന്യൂറോളജി ബ്ലോക്കിനും അരാം ബാവാ അടിസ്ഥാന ശിലയിട്ടു.

സഭ വിശുദ്ധന്മാരാല്‍ ധന്യം: പരിശുദ്ധ അരാം പ്രഥമന്‍

പുതുപ്പള്ളി: സെന്റ്‌ ജോര്‍ജ്‌ തങ്ങളുടെ സഭയിലും മധ്യസ്‌ഥനാണെന്നും വിശുദ്ധന്മാരാല്‍ ധന്യമാണു് സഭയെന്നും അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ കലിക്യായിലെ കാതോലിക്കോസ് പരിശുദ്ധ അരാം പ്രഥമന്‍ പറഞ്ഞു. കേരള സന്ദര്‍ശനത്തിനെത്തിയ അര്‍മീനിയന്‍ സംഘത്തിനു പൗരസ്‌ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പള്ളിയുടെ സെന്റ്‌ ജോര്‍ജസ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്‌ഥാപനവും പ്രധാനകവാടത്തിന്റെ ശിലാസ്‌ഥാപനവും പരിശുദ്ധ അരാം പ്രഥമന്‍ നിര്‍വഹിച്ചു.

ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌, വികാരി ഫാ. സി. ജോണ്‍ ചിറത്തലാട്ട്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിബു ജോണ്‍, സഭാ മാനേജിങ്‌ കമ്മിറ്റി അംഗം ചെറിയാന്‍ വര്‍ഗീസ്‌, ട്രസ്‌റ്റിമാരായ പി.ടി. കോര, സന്തോഷ്‌ പി. മാണി, സെക്രട്ടറി ബിജി പി. ജോര്‍ജ്‌ എന്നിവര്‍ പ്രസംഗിച്ചു. പള്ളിയുടെ ഉപഹാരം പരിശുദ്ധ അരാം പ്രഥമനും സംഘത്തിലുള്ള ആര്‍ച്ച്‌ ബിഷപ്‌ സേബൂത്ത സര്‍ക്കിസിയാന്‍, ബിഷപ്‌ നരേഗ്‌ അല്‍ എമിസിയാന്‍, ഫാ. മെസറൂബ്‌ സര്‍ക്കിസിയാന്‍ എന്നിവര്‍ക്കും സമ്മാനിച്ചു.

ചന്ദനപ്പള്ളി വലിയ പള്ളി ഇനി ആഗോള തീര്‍ഥാടന കേന്ദ്രം

ചന്ദനപ്പളളി ഓര്‍ത്തഡോക്‌സ് പള്ളി ആഗോളതീര്‍ഥാടനകേന്ദ്രമായി പരിശുദ്ധ അരാംപ്രഥമന്‍ കാതോലിക്കാബാവ പ്രഖ്യാപിച്ചു


ചന്ദനപ്പള്ളി, ഫെ 26: സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ വലിയപള്ളി ഇനി വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ മധ്യസ്‌ഥതയിലുള്ള ആഗോള തീര്‍ഥാടന കേന്ദ്രം. ഫെ 26 വെള്ളിയാഴ്ച വൈകിട്ട്‌ 4 മണിയോടെ പള്ളിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത പ്രാര്‍ഥനാ നിര്‍ഭരമായ ചടങ്ങില്‍ അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരിശുദ്ധ അരാംപ്രഥമന്‍ കാതോലിക്കാബാവ തീര്‍ഥാടന കേന്ദ്ര പ്രഖ്യാപനം നടത്തി.

.ആഗോളതീര്‍ഥാടനകേന്ദ്രമാക്കി വലിയപള്ളിയെ ഉയര്‍ത്തിക്കൊണ്ടുള്ള, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്റെ കല്‍പ്പന ഇടവകമെത്രാപ്പോലീത്ത കുരിയാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്ത വായിച്ചു.


അര്‍മീനിയന്‍ സഭയായാലും ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ ആയാലും വിശ്വാസത്തിന്റെ കാര്യത്തില്‍ ഒന്നാണെന്ന്‌ പരിശുദ്ധ അരാം പ്രഥമന്‍ ബാവ പറഞ്ഞു ക്രിസ്‌തീയസഭയ്‌ക്ക് രാജ്യത്ത്‌ ധാരാളം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. വിശ്വാസി സമൂഹമാണ്‌ സഭ. സ്‌ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും ദൈവത്തിന്റെ ജനമാണ്‌. മറ്റു മതക്കാരോട്‌ നാം ബഹുമാനത്തോടെ പെരുമാറണം.
വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയില്‍ ക്രിസ്‌തീയ സഭയ്‌ക്കു വലിയ സാക്ഷ്യം നല്‍കാനുണ്ടെന്നു പരിശുദ്ധ ആരാം പ്രഥമന്‍ പറഞ്ഞു. ദേശീയതയിലും സാംസ്‌കാരിക പൈതൃകത്തിലും ഉറച്ചു നിന്നുള്ള പ്രവര്‍ത്തനമാണത്‌. ഇന്ത്യയിലെ സഭാ വിശ്വാസികള്‍ മറ്റു മതങ്ങളുമായി സമാധാനപരമായി ഇടപഴകുന്നു.

മുപ്പത്തഞ്ചു വര്‍ഷം മുന്‍പ്‌ യുവവൈദികനായി ഞാന്‍ ഇവിടെ വന്നിട്ടുണ്ട്‌. ഇപ്പോള്‍ യുവ കാതോലിക്കായായി എത്തി. വിസ്‌മയകരമായ പുരോഗതി ഇവിടെയുണ്ടായി - അദ്ദേഹം പറഞ്ഞു. മറ്റുമതങ്ങളെ മാനിക്കണമെന്നും ഇന്ത്യയുടെ മാനം കാക്കുന്നതിനും പുരോഗതിക്കുമായി സഭാപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും അരാംപ്രഥമന്‍ കാതോലിക്കാബാവ പറഞ്ഞു.

കുരിയാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്ത സ്വാഗതം പറഞ്ഞു. ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ആമുഖപ്രസംഗം നടത്തി.

ടെഹ്‌റാന്‍ ആര്‍ച്ച് ബിഷപ്പ് ബുബോഹ് സര്‍ക്കീസിയാന്‍, അര്‍മീനിയന്‍ സഭയുടെ എക്യുമെനിക്കല്‍ ഓഫീസര്‍ നരേഗ് അല്‍മെസിയാന്‍, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ഡോ.ജോര്‍ജ്ജ് ജോസഫ്, ഡോ.ജോസഫ് മാര്‍ ദിവാന്നാസിയോസ്, നിയുക്‌ത മെത്രാന്‍മാരായ ഫാ. ഡോ. ജോണ്‍ മാത്യൂസ്‌, ഫാ. ഡോ. വി. എം. ഏബ്രഹാം, റവ. യൂഹാനോന്‍ റമ്പാന്‍, എം.എല്‍.എ.മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡ്വ.ശിവദാസന്‍ നായര്‍, ജോസഫ് എം. പുതുശ്ശേരി, സഭാ മാനേജിങ് കമ്മിറ്റിയംഗം ഏബ്രഹാം മാത്യു വീരപള്ളില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇടവകവികാരി ഫാ.റോയി എം. ജോയി നന്ദി പറഞ്ഞു.

കാതോലിക്കാബാവയെയും മെത്രാപ്പോലീത്തമാരെയും കോണ്‍വെന്റ് ജങ്ഷനില്‍നിന്ന് ഇടവകട്രസ്റ്റി റോയി വര്‍ഗീസ്, സെക്രട്ടറി ടി.എം.വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ഘോഷയാത്രയായി പള്ളിയിലേക്ക് ആനയിച്ചു. തുമ്പമണ്‍ ഭദ്രാസനത്തിലെ 105 ഇടവകകളില്‍ നിന്നുള്ള വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.
.

ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മില്‍ സഹകരണം വര്‍‍ദ്ധിപ്പിക്കണം - അരാം ബാവ


ദേവലോകം, ഫെ 26: ആഗോള ഓര്‍ത്തഡോക്‌സ് സഭാനേതൃത്വങ്ങള്‍ തമ്മില്‍ സഹകരണം വര്‍ദ്ധിപ്പിക്കുമ്പോള്‍, അത് താഴെത്തട്ടിലുള്ള ജനങ്ങള്‍ ഉള്‍പ്പെടുന്ന ഇടവകപ്പള്ളികള്‍ വരെ വ്യാപിച്ചെങ്കില്‍ മാത്രമേ ഫലപ്രാപ്തിയിലെത്തുകയുള്ളൂവെന്ന് അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിലിക്യാ കാതോലിക്കോസ് അരാം പ്രഥമന്‍ ബാവ പറഞ്ഞു.


ഫെ 26 വെള്ളിയാഴ്ച കോട്ടയം ദേവലോകം അരമനയില്‍ ചേര്‍ന്ന ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിവിധ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ ഒരു കുടുംബമാണ്. കുടുംബത്തില്‍ പല പ്രശ്‌നങ്ങളുമുണ്ടാകും. എന്നാല്‍ സഭകളുടെ പൊതുവായ വിശ്വാസത്തിലുള്ള ഐക്യം ആഴത്തിലുള്ളതാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകും. ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ എക്യുമെനിക്കല്‍ രംഗത്ത് നേതൃത്വം നല്‍കുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അരാം ബാവ പറഞ്ഞു.

ലോകസമാധാനത്തിനും മതസൗഹാര്‍ദ്ദത്തിനും വേണ്ടി സുന്നഹദോസില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. പരിശുദ്ധ അരാം പ്രഥമന്‍ ബാവയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവയും നേതൃത്വം നല്‍കി. നിയുക്ത കാതോലിക്ക ഡോ. പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയും പങ്കെടുത്തു.

സമൂഹത്തിലും സഭയിലും വിഭജനമല്ല ഐക്യമാണ് ക്രൈസ്തവ ദൌത്യം : പ. അരാം പ്രഥമന്‍ കാതോലിക്കാ


ദേവലോകം (കോട്ടയം), ഫെ 26:സമൂഹത്തിലും സഭയിലും വിഭജനത്തിന്റെ വിത്തുപാകുകയല്ല ദൈവേഷ്ടം നിറവേറ്റുന്നതിനായി ഐക്യത്തോടെ പ്രവര്‍ത്തിക്കുകയാണ് ക്രൈസ്തവ ദൌത്യമെന്ന് ലോകസമാധാനത്തിനായുള്ള മതങ്ങളുടെ പൊതു വേദിയുടെ സ്ഥാപകാദ്ധ്യക്ഷനും അര്‍മീനിയന്‍ സഭാ തലവനുമായ പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു.

മലങ്കര സഭയില്‍ ഐക്യമാണ് വിഭജനമല്ല ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ സ്വയം ശീര്‍ഷകത്വമുള്ള സഭകളുടെ ഒരു കുടുംബമാണ് അവിടെ പ്രഥമത്വത്തിനു് (പ്രൈമസിക്ക്) പ്രസക്തിയില്ല.




മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും അര്‍മീനിയന്‍ സഭയില്‍ നിന്ന് മലങ്കര സഭ സന്ദര്‍ശിക്കുന്ന മെത്രാപ്പോലീത്താമാരും സംയുക്തമായി നടത്തിയ ലോക സമാധാനത്തിനും മത സൌഹാര്‍ദ്ദത്തിനും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ മുഖ്യ പ്രഭാഷണം രാവിലെ ഒമ്പതിന്‌ ദേവലോകം അരമന കോണ്‍ഫറന്‍സ്‌ ഹാളില്‍ നടത്തുകയായിരുന്നു അദ്ദേഹം.

പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് , ഡോ. ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ്, തോമസ് മാര്‍ അത്താനാസിയോസ്, ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് , സഖറിയാസ് മാര്‍ നിക്കോളോവാസ്, ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് ഇരു സഭകളിലെ എക്യുമെനിക്കല്‍ റിലേഷന്‍സ് കമ്മറ്റി പ്രസിഡണ്ട്മാരായ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് , ബിഷപ്പ് നരേഗ് അല്‍മെസിയാന്‍ എന്നിവര്‍ സമാധാന - സൌഹാര്‍ദ്ദ ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.
.

അരാം പ്രഥമന്‍ ബാവായെ അന്ത്യോക്യാ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ പ്രതിനിധികള്‍ കണ്ടു



കോട്ടയം, ഫെ 25: അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയ്ക്കു് മലങ്കര സഭയുമായുള്ളതര്‍‍ക്കം സംബന്ധിച്ച് അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ അരാം പ്രഥമന്‍ ബാവായുമായി അന്ത്യോക്യാ - യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ പ്രതിനിധികള്‍‍ ഫെ 25 വ്യാഴാഴ്ച കോട്ടയത്ത് വിന്‍‍ഡ്സര്‍‍ കാസില്‍‍ ഹോട്ടലില്‍‍ വച്ച് ചര്‍ച്ചനടത്തി.


അര്‍മീനിയന്‍ കാതോലിക്ക ബാവയുടെ ആഗ്രഹപ്രകാരമായിരുന്നു ചര്‍ച്ചയെന്ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ നേതൃത്വം പറഞ്ഞു. രണ്ടുവിഭാഗങ്ങളും തമ്മില്‍ ഒന്നിക്കുന്നതു അസാധ്യമായിട്ടുണ്ടെന്നും ഇരുസഭകളായി പിരിയണമെന്നതാണ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രഖ്യാപിത നിലപാടെന്നും, എന്നാല്‍ ചര്‍ച്ചകള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ നേതൃത്വം ബാവായെ അറിയിച്ചു.


മലങ്കര സുറിയാനി സഭയില്‍ നിന്നു് പിരിഞ്ഞ് അന്ത്യോക്യാ സുറിയാനി സഭയുടെ കീഴില്‍ അതിരൂപതയായിക്കഴിയുന്ന വിമത വിഭാഗമായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, സീനിയര്‍ മെത്രാപ്പോലീത്ത തോമസ് മാര്‍ തീമോത്തിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നീ മെത്രാപ്പോലീത്താമാരും, അന്ത്യോക്യാ സുറിയാനി സഭയുടെ പ്രതിനിധികളായെത്തിയ ജസീറ-യൂഫ്രട്ടീസ്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ഒസ്താത്തിയോസ് മത്താറോഹം (Mor Osthatheos Matta Rohum [Euphrates & Jazirah] ), സിറിയയില്‍ നിന്നുള്ള ആര്‍ച്ചു ബിഷപ്പു് മാര്‍ ദിവന്നാസ്യോസ് ബഹനാന്‍ ജജാവി (Mor Dionysius Behnan Jajawi [Syria] ), മുളന്തുരുത്തി വെട്ടിക്കല്‍ സെമിനാരി റസിഡന്റ്‌ ആര്‍ച്ച്‌ബിഷപ്പും മദ്ധ്യ യൂറോപ്പ് ആര്‍ച്ച്‌ബിഷപ്പുമായ ഡോ.കുറിയാക്കോസ് മാര്‍ തെയോഫിലോസ് ( Dr. Mor Theophilose Kuriakose [M.S.O.T.S., Central Europe] ), എന്നീ മെത്രാപ്പോലീത്താമാരും ആദായി ജേക്കബ് കോര്‍‍ എപ്പിസ്കോപ്പായും കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ അരാം പ്രഥമന്‍ ബാവായുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള ഭിന്നത പരിഹരിക്കണമെന്നു് ദമാസ്‌കോസില്‍ കഴിഞ്ഞവര്‍ഷം നടന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കണ്‍സള്‍‍ട്ടേറ്റീവ് കമ്മിറ്റി യോഗം തീരുമാനിച്ചതനുസരിച്ചാണു് കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ അരാം പ്രഥമന്‍ ബാവാ ഇടപെടുന്നതു്. കോപ്‌റ്റിക്‌ ഓര്‍ത്തഡോക്‌സ് സഭ, അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ , അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭ എച്ച്മിയാഡ്സിന്‍ സിംഹാസനം , അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭ കിലിക്യാ സിംഹാസനം, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പൗരസ്ത്യ സഭ (മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ), എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭ, എറിത്രിയന്‍ ഓര്‍ത്തഡോക്‌സ് സഭ എന്നീ അംഗസഭകള്‍ അടങ്ങിയതാണു് ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭ.

കേരള സന്ദര്‍ശന വേളയില്‍ സഭാ തര്‍ക്കത്തിനു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കണമെന്നു് അന്ത്യോക്യാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ ബാവയും പരിശുദ്ധ ആരാം ഒന്നാമനോട് അഭ്യര്‍ഥിച്ചിരുന്നു. മലങ്കരസഭയില്‍ ഐക്യവും സമാധാനവും ഉണ്ടാകാനാണ്‌ ആഗ്രഹിക്കുന്നതെന്നും അതിനുവേണ്ടി മധ്യസ്‌ഥംവഹിക്കാന്‍ തയ്യാറാണെന്നും ദമാസ്‌കസില്‍ അന്ത്യോക്യാ സുറിയാനി സഭയുടെ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ ബാവായുമായുള്ള കൂടിക്കാഴ്‌ചയില്‍ പരിശുദ്ധ ആരാം ഒന്നാമന്‍ അറിയിച്ചിരുന്നു. സഭകള്‍ സ്‌പര്‍ദ്ധ വെടിഞ്ഞ്‌ യോജിപ്പിലെത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയാണു് ലക്ഷ്യമെന്നു് അര്‍മീനിയന്‍ സഭയുടെ എക്യുമെനിക്കല്‍ വിഭാഗം മേധാവി ബിഷപ്പ്‌ നരേഗ്‌ അല്‍മേസിയന്‍ മെത്രാപ്പോലീത്ത കേരളത്തിലേക്കു് പുറപ്പെടുംമുമ്പ്‌ പരി. പാത്രിയര്‍ക്കീസ്‌ ബാവായെ കണ്ട്‌ അറിയിക്കുകയും ചെയ്തു.

രാവിലെ 9-നു് അന്ത്യോക്യാ - യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ പ്രതിനിധികളെ കണ്ടശേഷം പത്തുമണിക്ക്‌ പരിശുദ്ധ ആരാം പ്രഥമന്‍ ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ , കേരള കൗണ്‍‍സില്‍‍ ഓഫ്‍ ചര്‍‍ച്ച്സിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച എക്യുമെനിക്കല്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. അതില്‍ അന്ത്യോക്യാ സുറിയാനി സഭയുടെ കീഴില്‍ അതിരൂപതയായിക്കഴിയുന്ന വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ തോമസ് മാര്‍ തീമോത്തിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നീ മെത്രാപ്പോലീത്താമാരും പങ്കെടുത്തു.

കാതോലിക്കാ കക്ഷിയുടെ മാര്‍ത്തോമ്മാ സിംഹാസന വാദം, ദേശീയവാദം, ഇടവക പള്ളിയുടെ അവകാശം, 1934 ലെ ഭരണഘടന എന്നിവ സംബന്ധിച്ച തര്‍ക്കങ്ങള്‍ അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ അരാം പ്രഥമന്‍ ബാവായുടെ ശ്രദ്ധയില്‍പ്പെടുത്തുവാനാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ നേതാക്കളിരുന്നതു്. കിലിക്യാ സിംഹാസന വാദിയും സ്വയം ശീര്‍ഷകത്വവാദിയും അര്‍മീനിയന്‍ ദേശീയവാദത്തിലധിഷ്ഠിതമായ സഭയുടെ തലവനുമായ അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസിനെ എങ്ങനെ ഇതു് ബോദ്ധ്യപ്പെടുത്തുമെന്നതും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അംഗസഭകളിലൊന്നായി , ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പൗരസ്ത്യ സഭ (മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ)യെ അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയും അര്‍മീനിയന്‍ സഭയും അംഗീകരിച്ചിട്ടുണ്ടെന്നതും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാനേതാക്കള്‍ക്കു് പ്രശ്നമായിരുന്നു.

സഭൈക്യസംവാദം സഭകള്‍ക്ക്‌ സാധ്യതയും വെല്ലുവിളിയും: അരാം ഒന്നാമന്‍ കാതോലിക്കാ ബാവ

.


സഭാ ഐക്യം അനിവാര്യം

ചങ്ങനാശേരി, ഫെ 25: സഭൈക്യ സംവാദം സഭകളുടെ മുമ്പില്‍ സാധ്യതകളും വെല്ലുവിളിയുമാണെന്ന്‌ കിലിക്യാ അര്‍മ്മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവനും വേള്‍ഡ് റിലിജിയന്‍സ് ഫോര്‍ പീസ് പ്രസ്ഥാനത്തിന്റെ സ്ഥാപക പ്രസിഡണ്ടുമായ പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ അദ്ധ്യക്ഷന്‍ പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ ക്ഷണപ്രകാരം കേരളം സന്ദര്‍ശിക്കുന്ന പരിശുദ്ധ അരാം പ്രഥമന്‍ ബാവായ്‌ക്ക്‌ ചങ്ങനാ ശേരി ആര്‍ച്ച്‌ബിഷപ്‌സ്‌ ഹൗസില്‍ നല്‍കിയ സ്വീകരണത്തില്‍ അര്‍മേനിയന്‍ സഭയും സഭൈക്യ സംരംഭങ്ങളും എന്ന വിഷയ ത്തെക്കുറിച്ച്‌ പ്രഭാഷണം നടത്തുകയായിരുന്നു കാതോലി ക്കാ ബാവാ.

സഭൈക്യം ദൈവേഷ്ടമാണ്‌. സഭൈക്യത്തിനുവേണ്‌ടി പ്രവര്‍ത്തിക്കാന്‍ എല്ലാ സഭാ മക്കള്‍ക്കും ബാധ്യതയുണ്‌ട്‌. അര്‍മേനിയന്‍ സഭ എല്ലാ ക്രൈ സ്‌തവ സഭകളുമായും സഹകരണത്തിലും സംവാദത്തിലുമാണ്‌.

മുസ്‌ലിംകളുമായും ആശയ സംവാദങ്ങള്‍ നടത്തുന്നുണ്‌ട്‌. കത്തോലിക്കാ സഭയുടെ സഭൈ ക്യശ്രമങ്ങള്‍ ശ്ലാഘനീ യമാണെ ന്നും കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ രംഗത്ത്‌ പ്രതിസന്ധി കളുണ്‌ടാ കുമ്പോഴും സാംസ്‌കാരിക ഇടപെടലുകള്‍ വേണ്‌ടിവരുമ്പോഴും ശക്തമായി പ്രതികരി ക്കാറുണെ്‌ടന്നും മിഡില്‍ ഈസ്റ്റ്‌ കൗണ്‍സില്‍ ചര്‍ച്ച്‌ ചെയര്‍മാന്‍കൂടിയായ അരാം പ്രഥമന്‍ കാതോലിക്കാ ബാവാ പറഞ്ഞു.

ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ സമ്മേളനത്തിനു സ്വാഗതം ആശംസിച്ചു. അര്‍മേനിയന്‍ മെത്രാന്മാരായ ആര്‍ച്ച്‌ ബിഷപ്‌ ഷെബോ സര്‍ക്കീസി യാന്‍, ബിഷപ്‌ നരേഗ്‌ അലേമിസിയാന്‍, ഫാ. മെസ്‌റോബ്‌ സര്‍ക്കീസിയാന്‍ എന്നിവ രും കാതോലിക്കാബാവായ്‌ക്ക്‌ ഒപ്പമുണ്‌ടായിരുന്നു.

വികാരി ജനറാള്‍മാരായ മോണ്‍. മാത്യു വെള്ളാനിക്കല്‍, മോണ്‍. ജോസഫ്‌ നടുവിലേഴം എന്നിവര്‍ ചേര്‍ന്ന്‌ വിശിഷ്‌ടാതിഥികളെ സ്വീകരിച്ചു.

ബിഷപ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍, മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ മെത്രാപ്പോലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു.

റവ. ഡോ. ഫിലിപ്പ്‌ നെല്‍പ്പുരപ്പറമ്പില്‍, റവ. ഡോ. ജോസഫ്‌ മുണ്‌ടകത്തില്‍, ഡോ. പി.സി അനിയന്‍കുഞ്ഞ്‌, കെ.ടി സെബാസ്റ്റ്യന്‍ തുടങ്ങി യവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

.

20100225

സഭ പ്രവാചക ദൌത്യം നിറവേറ്റണം : പരി. അരാം കാതോലിക്ക ബാവ


സഭകള്‍ ജനങ്ങളുടെ പ്രസ്ഥാനമായി മാറണം
കോട്ടയം: സര്‍വ്വ സൃഷ്ടിയും സമാധാനത്തോടെ സഹവസിക്കുന്നതിനായുള്ള ശ്രമം എന്ന നിലയില്‍ എക്യുമെനിക്കല്‍‍ പ്രസ്ഥാനം മനുഷ്യ നിര്‍മ്മിതമല്ലെന്നും ദൈവത്തിന്റെ ദാനമാണെന്നും 21- ാം നൂറ്റാണ്ടിലും ക്രൈസ്തവ സഭ പ്രവാചക ദൌത്യം നിറവേറ്റേണ്ട കടമ ഏറ്റെടുക്കണമെന്നും സമാധാനത്തിനായുള്ള ലോക മതങ്ങളുടെ സംയുക്ത പ്രസ്ഥാനത്തിന്റെ സ്ഥാപക പ്രസിഡണ്ട് കൂടിയായ അര്‍മിനിയന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ പ. അരാം പ്രഥമന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. എക്യുമെനിസം നടപ്പിലാകണമെങ്കില്‍ സഭകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടണം.കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സഹകരണത്തോടെ കോട്ടയം പഴയ സെമിനാരിയില്‍ നടത്തിയ എക്യുമെനിക്കല്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഓരോ സഭയും അതിന്‍േറതായ കെട്ടുപാടുകളില്‍നിന്ന് മുക്തമായി ജനങ്ങളുടെ പ്രസ്ഥാനമായി മാറണം. സഭകള്‍ സ്ഥാപനവല്‍ക്കരിക്കപ്പെടുന്നതിനേക്കാള്‍‍ ജനങ്ങളിലേയ്ക്ക് ആഴമായി ഇറങ്ങിച്ചെല്ലണം. വൈവിദ്ധ്യമാര്‍‍ന്ന വെല്ലുവിളികളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ എക്യുമെനിക്കല്‍‍ പ്രസ്ഥാനങ്ങള്‍‍ ക്രിസ്‌തീയ ദൗത്യവും സാക്ഷ്യവും സമന്വയിപ്പിക്കണം. പ്രവാചകദൗത്യം നിറവേറ്റേണ്ട കടമ സഭ ഏറ്റെടുക്കണം.

വൈവിദ്ധ്യത്തില്‍ ഏകത്വവും ഏകത്വത്തില്‍ വൈവിദ്ധ്യവും പാലിക്കുന്നതില്‍ ഭാരതത്തിന്റെ മാതൃക അനുകരണീയമാണു്. ക്രൈസ്‌തവ എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങളുടെ ഭാരതത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണെന്നും ലോക എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങള്‍ക്ക് ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ്, ഡോ. എം. എം. തോമസ് എന്നിവര്‍ നല്‍കിയ സംഭാവന ഗണനീയമാണെന്നും രണ്ട് തവണ തുടര്‍ച്ചയായി സഭകളുടെ ലോക കൌണ്‍സില്‍ ( വേള്‍ഡ്‌ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ച്സ്) മോഡറേറ്ററായി പ്രവര്‍ത്തിച്ച അദ്ദേഹം പറഞ്ഞു.

ക്രൈസ്‌തവ ഏകീകരണത്തിലൂടെ നന്മയിലേക്ക്‌ മുന്നേറാന്‍ ഏവര്‍ക്കും കഴിയണമെന്നും അര്‍മീനിയന്‍ കാതോലിക്ക അഭിപ്രായപ്പെട്ടു.ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക്‌ ഏറെ മതിപ്പാണുള്ളത്‌.


മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് അദ്ധ്യക്ഷത വഹിച്ച യോഗം മാര്‍ത്തോമ്മാ സഭാ സപ്രഗന്‍ മെത്രാപ്പോലീത്താ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് ഉദ്ഘാടനം ചെയ്തു. സി. എസ്. ഐ. സഭ മധ്യ കേരള ബിഷപ്പ് ഡോ. തോമസ് സാമുവല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഓര്‍ത്തഡോക്സ് സുറിയാനി സഭ തിരുവനന്തപുരം ഭദ്രാസനാധിപനും എക്യുമെനിക്കല്‍ റിലേഷന്‍സ് കമ്മറ്റി പ്രസിഡണ്ടുമായ അഭി. ഗെബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് തിരുമേനി സ്വാഗതം ആശംസിച്ചു.

അന്ത്യോക്യാ സുറിയാനി സഭയെ പ്രതിനിധികരിച്ച് അഭി തോമസ്‌ മാര്‍ തീമോത്തിയോസ്, അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സെക്രെട്ടറി പ്രൊഫ. ഫിലിപ്പ് നൈനാന്‍, തിയോളജിക്കല്‍ സെമിനാരി (കോട്ടയം) പ്രിന്‍സിപ്പല്‍ ഫാ. ഡോ. കെ.എം. ജോര്‍ജ്ജ്, നിയുക്ത മെത്രാന്‍ ഫാ. ഡോ. ജോണ്‍ മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. എം. പി. ജോര്‍ജ് ആലപിച്ച പ്രാര്‍ത്ഥന ഗാനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ അഭിവന്ദ്യരായ തിരുമേനിമാരും വൈദിക വിദ്യാര്‍ഥികളും ചടങ്ങില്‍ സംബന്ധിച്ചു.
.

കിലിക്യായുടെ ആരാം പ്രഥമന്‍ കാതോലിക്കാബാവയ്‌ക്ക് ദേവലോകത്ത് ഹൃദ്യമായ സ്വീകരണം



ദേവലോകം (കോട്ടയം): മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ക്ഷണം സ്വീകരിച്ച് കേരളം സന്ദര്‍ശിക്കുന്ന അര്‍മീനിയന്‍ സഭയുടെ കിലിക്യായിലെ കാതോലിക്കോസ് പരിശുദ്ധ ആരാം പ്രഥമന്‍ ബാവാ കോട്ടയം ദേവലോകം കാതോലിക്കാസന അരമനയില്‍ എത്തി പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. പരിശുദ്ധ ആരാം പ്രഥമന്‍ ബാവായ്‌ക്ക് സഹോദരീസഭയുടെ തലവനെന്ന നിലയിലുള്ള സ്വീകരണം ദേവലോകത്ത് നല്കി. ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്കും കിലിക്യാ അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്കും പുറമെ അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ, കോപ്‌റ്റിക്‌ ഓര്‍ത്തഡോക്‌സ് സഭ, അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭ (എച്മിയാഡ്സിന്‍ സിംഹാസനം), എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭ, എറിത്രിയന്‍ ഓര്‍ത്തഡോക്‌സ് സഭ എന്നീ അംഗസഭകള്‍ കൂടി അടങ്ങിയതാണു് ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭ.

ഫെ 24 വൈകിട്ട്‌ ഏഴിനു് ദേവലോകം കാതോലിക്കേറ്റ്‌ അരമനയിലെത്തിയ ആരാം പ്രഥമന്‍ കാതോലിക്കാബാവായെ ഓര്‍ത്തഡോക്‌സ് പൗരസ്ത്യ സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാബാവായും നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്തയും സഭയിലെ മറ്റു മെത്രാപ്പോലീത്താമാരും ചേര്‍ന്നു സ്വീകരിച്ചു. ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ്‌ പൗവ്വത്തില്‍, ബിഷപ്പ്‌ തോമസ്‌ സാമുവല്‍, മാര്‍ത്തോമ്മാ സഭയിലെ യൂയാക്കീം മാര്‍ കൂറിലോസ്‌ തുടങ്ങിയവരും സന്നിഹിതരായിരുന്നു.


ആരാം പ്രഥമനൊപ്പം ടെഹ്‌റാന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ സെബൂഹ്‌ സര്‍ക്കിസിയാന്‍, എക്യുമെനിക്കല്‍ ബിഷപ്‌ നരേഗ്‌ അല്‍മെസിയാന്‍, ഫാ. മെസ്‌റോബ്‌ സര്‍ക്കിസിയാന്‍ എന്നിവരും മലങ്കര സന്ദര്‍ശനത്തിനെത്തിയിട്ടുണ്ട്‌. ദേവലോകം അരമനയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ കാതോലിക്കാബാവായുടെ കബറിങ്കല്‍ പരിശുദ്ധ ആരാം പ്രഥമന്‍ കാതോലിക്കാബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ ധൂപപ്രാര്‍ഥനയും നടത്തി.

20100224

പരിശുദ്ധ ആരാം ഒന്നാമന്‍ കെഷീഷിയാന്‍




ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയിലെ സ്വയംശീര്‍‍ഷകസഭകളിലൊന്നായ കിലിക്യാ അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കോസാണു് പരിശുദ്ധ ആരാം കെഷീഷിയാന്‍ ബാവ. കാതോലിക്കോസേറ്റ് ഓഫ് ദ ഗ്രേറ്റ് ഹൗസ് ഓഫ് കിലിക്യാ (അര്‍മീനിയന്‍‍: Կաթողիկոսութիւն Հայոց Մեծի Տանն Կիլիկիոյ ) എന്നും അറിയപ്പെടുന്ന അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനത്തിന്റെ ആസ്ഥാനം 1930 മുതല്‍ ലെബാനോനിലെ ബെയ്റൂട്ടിനടുത്തുള്ള അന്തേലിയാസാണു്.

അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വിഭാഗം കൂടിയാണു് കിലിക്യാ സിംഹാസനം. കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസിനു് സമ്പൂര്‍ണ സ്വയംഭരണാവകാശമുണ്ടെങ്കിലും സംയുക്ത അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയില്‍ മുപ്പനുസരിച്ചു് രണ്ടാം സ്ഥാനമാണു്.


ബെയ്‌റൂട്ടില്‍ 1947ല്‍ ജനിച്ച അരാം കെഷീഷിയാന്‍ 1980ല്‍ എപ്പിസ്കോപ്പയായി. 1995 ജൂലൈ ഒന്നിന്‌ കിലിക്യയിലെ 45-ാമത്തെ കാതോലിക്കോസായി സ്‌ഥാനാരോഹണം ചെയ്‌തു. സഭകളുടെ ലോക കൗണ്‍സില്‍ (W C C) മോഡറേറ്ററായി രണ്ടു തവണയായി 15 വര്‍ഷം (1991 - 2006) പ്രവര്‍ത്തിച്ചു. ഈ സ്‌ഥാനത്തെത്തുന്ന ആദ്യത്തെ ഓര്‍ത്തഡോക്‌സുകാരനും ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തിയുമായിരുന്നു അദ്ദേഹം. ഈ സ്‌ഥാനത്തേക്ക്‌ ഒരാള്‍ രണ്ടാം തവണ തിരഞ്ഞെടുക്കപ്പെടുന്നതും ആദ്യമായിട്ടാണ്‌.

ലെബനോനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതില്‍ ബാവ പ്രമുഖ പങ്കു വഹിച്ചു. ലോക മത മ്യൂസിയം ഫൗണ്ടേഷന്‍, സമാധാനത്തിനു വേണ്ടിയുള്ള ലോക മത സംഘടന എന്നിവയുടെ പ്രസിഡന്റും ആണ്‌ ബാവ.

സഹോദരീ സഭാതലവനായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവയുടെ ക്ഷണ പ്രകാരം മലങ്കര സഭാ സന്ദര്‍ശനത്തിലാണു് കിലിക്യാ അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കോസ് പരിശുദ്ധ ആരാം കെഷീഷിയാന്‍ ബാവ ഫെ 24 മുതല്‍ 28 വരെ.

.

ലോകസമാധാനത്തിനായി ക്രൈസ്തസഭകള്‍ ഒന്നിച്ചുനില്‍ക്കണം -അര്‍മേനിയന്‍ കാതോലിക്ക ബാവ



നെടുമ്പാശ്ശേരി: ക്രിസ്‌തീയ സഭകള്‍ നീതിക്കും സമാധാനത്തിനുംവേണ്‌ടി ഒന്നിച്ചു നിലകൊള്ളണമെന്ന്‌ അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരിശുദ്ധ ആരാം ഒന്നാമന്‍ കാതോലിക്കബാവ അഭിപ്രായപ്പെട്ടു. ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍‍ പരിശുദ്ധ ബസേലിയോസ്‌ ദിദിമോസ്‌ പ്രഥമന്‍ ബാവയുടെ ക്ഷണപ്രകാരം കേരള സന്ദര്‍ശനത്തിനായി എത്തിയ അദ്ദേഹം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പത്രലേഖകരുമായി സംസാരിക്കുകയായിരുന്നു. സമാധാനമില്ലാതെ നീതിയും നീതിയില്ലാതെ സമാധാനവും ഉണ്‌ടാകില്ലെന്നദ്ദേഹം പറഞ്ഞു. ക്രൈസ്തവസഭകളുടെ ലക്ഷ്യം സമാധാനവും സാമൂഹ്യനീതിയുമായിരിക്കണം. ലോകത്ത് എല്ലായിടത്തും ഇത് നടപ്പാക്കുന്നുണ്ടെന്ന് സഭകള്‍ ഉറപ്പാക്കണം. സമൂഹത്തില്‍ സാഹോദര്യം, സമാധാനം, സഹവര്‍ത്തിത്വം എന്നിവ ഉറപ്പാക്കാന്‍ സഭകള്‍ക്ക് ബാധ്യതയുണ്ട്. ഏത് രാജ്യത്തായാലും ഏത് സംസ്‌കാരമായാലും സാഹോദര്യത്തിനാണ് പ്രഥമസ്ഥാനം നല്‍കേണ്ടത്. ഏത് മതമായാലും ജനങ്ങള്‍ സഹവര്‍ത്തിത്വത്തോടെ കഴിയുന്നതാണ് മാനവികത. ദൈവ ഇഷ്ടം മുന്‍നിര്‍ത്തി ലോകത്തിലെ എല്ലാ മതവിഭാഗങ്ങളും ഒരുമയോടെ നിലനില്‍ക്കണമെന്നാണ്‌ താന്‍ ഇച്ഛിക്കുന്നത്‌. ഇന്ത്യ മഹാരാജ്യം ഇതിന്‌ ഉത്തമ ഉദാഹരണമാണ്‌.

എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന് ഇന്ത്യയിലെ ക്രൈസ്തവസഭകള്‍ നല്‍കിയ സേവനം മഹത്തരമാണ്. വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ രൂപവത്കരണത്തിനും വളര്‍ച്ചയ്ക്കും ഇന്ത്യന്‍ സഭകള്‍ ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയും മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുള്ള തര്‍ക്കപരിഹാരത്തിന് ശ്രമിക്കുമോ എന്ന ചോദ്യത്തിന് ആ ലക്ഷ്യത്തോടെയല്ല താന്‍ എത്തിയിരിക്കുന്നതെന്നും എന്നാലും അതില്‍നിന്നും തനിക്ക് മുഖം തിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ബെയ്‌റൂട്ടില്‍നിന്നു ദുബായ്‌വഴി എമിറൈറ്റ്‌സ്‌ ഫ്‌ളൈറ്റില്‍ രാവിലെ എട്ടു് പത്തിനാണ്‌ അരാം പ്രഥമനും സംഘവും കൊച്ചിയില്‍ എത്തിയത്‌. അദ്ദേഹത്തോടൊപ്പം ടെഹ്‌റാന്‍ ആര്‍ച്ച്‌ ബിഷപ്‌ സീബോഹ്‌ സര്‍‍ക്കിസിയന്‍ (Sebouh Sarkissian, Prelate of Tehran), ബിഷപ്‌ നരേഗ് അലേമിസിയാന്‍ (Nareg Alemizian - Ecumenical Officer), സെക്രട്ടറി ഫാ. മെസ്രോബ്‌ സര്‍‍ക്കിസ്സിയന്‍ (Father Mesrob Sarkissian - Staff-Bearer)) എന്നിവരും ഉണ്‌ടായിരുന്നു. ഓര്‍ത്തഡോക്‌സ്‌ സഭയുടെ നിയുക്ത കാതോലിക്ക പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ , യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌, മെത്രാപ്പോലീത്തമാരായ യാക്കോബ്‌ മാര്‍ ഐറേനിയോസ്‌, ഗീവര്‍ഗീസ്‌ മാര്‍ കൂറീലോസ്‌, മാത്യൂസ് മാര്‍ സേവേറിയോസ്, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്‌, വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, സമുദായ സെക്രട്ടറി ഡോ.ജോര്‍ജ്‌ ജോസഫ്‌ എന്നിവര്‍ സ്വീകരി ക്കാനെത്തിയിരുന്നു.
.

മതസൌഹാര്‍ദ്ദത്തിനു ഇന്ത്യ മാതൃക : പരി. അരാം പ്രഥമന്‍ കാതോലിക്കോസ്



നെടുമ്പാശേരി: ദൈവിക ഇഷ്ടം മുന്‍‍നിറുത്തി ലോകത്തിലെ എല്ലാ മതവിഭാഗങ്ങളും യോജിച്ചു് പ്രവര്‍‍ത്തിക്കണമെന്നു് അര്‍മീനിയന്‍ അപ്പോസ്തോലിക ഓര്‍ത്തഡോക്സ് സഭാ കിലിക്യാ സിംഹാസനാധിപനും വേള്‍ഡ് റിലീജിയന്‍സ് ഫോര്‍ പീസ്‌ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപക പ്രസിഡന്റുമായ പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ ബാവ പ്രസ്താവിച്ചു.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ ക്ഷണ പ്രകാരം മലങ്കര സഭ സന്ദര്‍ശിക്കുന്ന സഹോദരീ സഭാതലവനായ പരി. അരാം കാതോലിക്കായ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണ വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനു് ഇന്ത്യയെ മാതൃകയാക്കാവുന്നതാണെന്നും മതങ്ങള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലും സഹകരിച്ചു കഴിയുന്നതിന്റെ മഹത്തായ മാതൃക ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.


പരി. അരാം കാതോലിക്കായോടൊപ്പം ടെഹ്‌റാന്‍ ആര്‍ച്ച് ബിഷപ്പ് സെബൌ സര്‍ക്കീസിയാന്‍, എക്യുമെനിക്കല്‍ ബിഷപ്പ് നരേഗ് അല്‍ മെസിയാന്‍, സെക്രെട്ടറി ഫാ. മെസെറോബ് സര്‍ക്കീസിയാന്‍ എന്നിവരും അടങ്ങിയ അര്‍മേനിയന്‍ സംഘം ഇന്നുരാവിലെ 8മണിക്കു് നെടുമ്പാശേരിയിലെത്തി. ശ്രേഷ്ഠ നിയുക്ത കാതോലിക്കാ അഭി. പൌലോസ് മാര്‍ മിലിത്തിയോസ് പരിശുദ്ധ സുന്നഹദോസ് സെക്രെട്ടറി അഭി. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ, അഭി. യാകോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്താ, ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ, ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ, അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ, അഭി. യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പാസ് മെത്രാപ്പോലീത്താ, വന്ദ്യ ഡോ. ജേക്കബ് മണ്ണാരപ്ര കോര്‍ എപ്പിസ്കൊപ്പാ, വന്ദ്യ തോമസ്‌ പോള്‍ റമ്പാന്‍, വൈദിക ട്രെസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, അത്മായ ട്രെസ്റ്റി ശ്രീ. എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ് , അസോസിയേഷന്‍ സെക്രെട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്‌, നിയുക്ത മെത്രാന്‍ ഫാ. ഡോ. ജോണ്‍ മാത്യൂസ്‌, പി.ആര്‍.ഓ. പ്രൊഫ. പി.സി. ഏലിയാസ് ജോര്‍ജ്ജ് പോള്‍, കിഴക്കമ്പലം ബെതലഹേം കൊണ്‍വെന്റ്റ്‌ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ദീന തുടങ്ങിയവര്‍ ചേര്‍ന്ന് അതിധികളെ സ്വീകരിച്ചു.

ഇന്ന് വൈകുന്നേരം ദേവലോകം അരമനയില്‍ വിശിഷ്ടാതിഥികള്‍ക്ക് പരിശുദ്ധ കാതോലിക്കബാവ വിരുന്നു നല്‍കും. ഇന്നത്തെ മുഴുവന്‍ ചടങ്ങുകളുടെ സംപ്രേഷണം രാത്രി 10 മണി മുതല്‍ ഗ്രിഗോറിയന്‍ ടിവിയിലൂടെ ഉണ്ടായിരിക്കുന്നതാണ്. വിലാസം http://www.orthodoxchurch.tv

.

.

പ. അരാം പ്രഥമന്‍ കാതോലിക്കാ ബാവായ്ക്ക് ഉജ്ജ്വല എതിരേല്‍പ്പ്



കൊച്ചി: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ക്ഷണം സ്വീകരിച്ച് കേരളം സന്ദര്‍ശിക്കുന്ന അര്‍മ്മീനിയന്‍ സഭയുടെ കിലിക്യാ കാതോലിക്കോസ് ബാവാ പ. അരാം പ്രഥമന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉജ്ജ്വല എതിരേല്‍പ്പ് നല്‍കി.


ശ്രേഷ്ഠ നിയുക്ത കാതോലിക്കാ ബാവാ അഭി. പൌലോസ് മാര്‍ മിലിത്തിയോസ്,അഭി.യുഹനോന്‍ മാര്‍ മിലിത്തിയോസ്, അഭി. ഗീവര്‍ഗീസ് മാര്‍ കൂറീലോസ്,അഭി. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, അഭി. യാക്കോബ് മാര്‍ ഐറേനിയോസ്, അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, വൈദിക ട്രസ്റി ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, അത്മായ ട്രസ്റി എം. ജി. ജോര്‍ജ് മുത്തൂറ്റ്, പി. ആര്‍. ഒ പ്രൊഫ. പി. സി. ഏലിയാസ് തുടങ്ങിയവര്‍ ബാവായെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ഇന്ന് രാവിലെ 8 മണിക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ ബെയ്റൂട്ടില്‍ നിന്നും ദുബായ് വഴിയായാണ് പ. ബാവാ കേരളത്തിലെത്തിയത്. ആര്‍ച്ച് ബിഷപ്പ് സെബൂമഗ് സിയാന്‍ , ബിഷപ്പ് നറോഗ് അല്‍മേഷ്യന്‍, ഫാ. മോസ്റോബ് സര്‍ക്കിസിയന്‍ എന്നിവരും പരി. ബാവായോടൊപ്പം കേരളം സന്ദര്‍ശിക്കുന്നുണ്ട്.

ഇന്ന് വൈകിട്ട് 3.30 ന് അദ്ദേഹം വിവിധ സഭാ മേലദ്ധ്യന്മാരുമായി കൂടികാഴ്ച നടത്തും. 7 മണിക്ക് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പരിശുദ്ധ ദിദിമോസ് പ്രഥമന്‍ ബാവാ നല്‍കുന്ന വിരുന്നില്‍ പങ്കെടുക്കും.

അര്‍മ്മീനിയന്‍ ബാവയെ സ്വീകരിക്കാന്‍ കോലഞ്ചേരി ഒരുങ്ങുന്നു

.

മലങ്കര സഭ സന്ദര്‍ശിക്കാനെത്തുന്ന അര്‍മ്മീനിയന്‍ കാതോലിക്കോസ് പരിശുദ്ധ അരാം ഒന്നാമന്‍ ബാവയെ സംസ്ഥാന സര്‍‍ക്കാര്‍ അതിഥിയായി പ്രഖ്യാപിച്ചു

കോലഞ്ചേരി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ സന്ദര്‍ശിക്കാനെത്തുന്ന അര്‍മ്മീനിയന്‍ കാതോലിക്കോസ് പരിശുദ്ധ അരാം ഒന്നാമനെ സ്വീകരിക്കുന്നതിന് കോലഞ്ചേരിയില്‍ ഒരുക്കം പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

27ന് വൈകീട്ട് 4.30ന് മൂവാറ്റുപുഴ അരമനയില്‍ നിന്ന് അനേകം വാഹനങ്ങളുടെ അകമ്പടിയോടെ കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കല്‍ കോളേജിലേക്ക് ബാവയെ ആനയിക്കും. സെക്രട്ടറി ജോയ് പി. ജേക്കബ്, ഡോ. സോജന്‍ ഐപ്പ്, ഡോ. സി.കെ. ഈപ്പന്‍, ചാപ്ലെയിന്‍ ഫാ. ജോണ്‍ കുര്യാക്കോസ് എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കും. ചാപ്പലില്‍ പ്രാര്‍ഥനയ്ക്കു ശേഷം ആസ്പത്രിയിലെ പുതുതായി നിര്‍മിച്ച വാര്‍ഡ് ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് സഭയുടെ കണ്ടനാട് ഈസ്റ്റ്, കണ്ടനാട് വെസ്റ്റ്, അങ്കമാലി, കൊച്ചി ഭദ്രാസനങ്ങളുടെ ആഭിമുഖ്യത്തില്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സ്വീകരണം നല്‍കും. കേരളീയ പരിവേഷത്തോടെ ഗജവീരന്മാരുടെ അകമ്പടിയോടെ സ്വീകരിച്ചുകൊണ്ടുവരുന്ന അര്‍മ്മീനിയന്‍ ബാവയെ ശ്രേഷ്ഠ നിയുക്ത കാതോലിക്ക പൗലോസ് മാര്‍ മിലിത്തിയോസിന്റെ നേതൃത്വത്തില്‍ സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും ചേര്‍ന്ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ ദിദിമോസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ അര്‍മ്മീനിയന്‍ ബാവയ്ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് സെന്റ് തോമസ്' നല്‍കി ആദരിക്കും. മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

പത്രസമ്മേളനത്തില്‍ ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, തോമസ് പോള്‍ റമ്പാന്‍, ഫാ. സി.എം. കുര്യാക്കോസ്, ഫാ. ജേക്കബ് കുര്യന്‍, ഫാ. മാത്യു മര്‍ക്കോസ്, ഫാ. ജോണ്‍ കുര്യാക്കോസ് എന്നിവര്‍ സംബന്ധിച്ചു.

മാതൃഭൂമി

പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ സംസ്ഥാന അതിഥി

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ ക്ഷണമനുസരിച്ച് കേരളം സന്ദര്‍ശിക്കുന്ന അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭാ കിലിക്യാ സിംഹാസനാധിപന്‍ പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ ബാവായെ സംസ്ഥാന അതിഥിയായി കേരളാ ഗവണ്‍മെന്റ് അംഗീകരിച്ചു

20100223

പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാബാവ ഫെ 24 മുതല്‍ 28 വരെ കേരളത്തില്‍




കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്ക ബാവായുടെ ക്ഷണപ്രകാരം അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിലിക്യായിലെ (സിലിഷ്യാ) ആസ്‌ഥാനമായ കാതോലിക്കേറ്റിന്റെ പരമാധ്യക്ഷന്‍ പരിശുദ്ധ അരാം ഒന്നാമന്‍ കെഷെഷിയാന്‍ കാതോലിക്ക ഫെ 24 മുതല്‍ 28 വരെ മലങ്കരസഭ സന്ദര്‍ശിക്കും. സന്ദര്‍ശനത്തിന്റെ വിശദാംശം മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ എക്യുമെനിക്കല്‍ റിലേഷന്‍സ്‌ പ്രസിഡന്റ്‌ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


24നു രാവിലെ എട്ടിന്‌ നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ നിയുക്ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത, ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത, ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത, ഡോ.യാക്കോബ്‌ മാര്‍ ഐറേനിയോസ്‌ മെത്രാപ്പോലീത്ത എന്നിവരുടെ നേതൃത്വത്തില്‍ അര്‍മ്മീനിയന്‍ സഭാ സംഘത്തെ സ്വീകരിക്കും.വൈകിട്ട്‌ ഏഴിന്‌ ദേവലോകം അരമനയില്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവയുമായി കിലിക്യാ കാതോലിക്കോസ് പരിശുദ്ധ അരാം ഒന്നാമന്‍ കെഷെഷിയാന്‍ കൂടിക്കാഴ്‌ച നടത്തും.

25 ന്‌ രാവിലെ പത്തു മണിക്ക്‌ കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ അരാം കാതോലിക്കയ്ക്ക് വരവേല്‍പ്പ് നല്‍കും. തുടര്‍ന്ന് ഓര്‍ത്തഡോക്‌സ്‌ സെമിനാരിയില്‍ കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചിന്റെ സഹകരണത്തോടെ എക്യുമെനിക്കല്‍ സംവാദം നടക്കും.തുടര്‍ന്ന്‌ പൊതു സമ്മേളനം നിയുക്ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ അദ്ധ്യക്ഷത വഹിക്കും.ഡോ.സഖറിയാസ്‌ മാര്‍ തെയോഫിലോസ്‌ സഫ്രഗ്രന്‍ മെത്രാപ്പോലീത്താ ഉദ്‌ഘാടനം ചെയ്യും.സഭകള്‍ തമ്മിലുളള എക്യുമെനിക്കല്‍ ബന്ധത്തിന്റെ ഭാവി എന്ന വിഷയത്തില്‍ അരാം പ്രഥമന്‍ കാതോലിക്ക മുഖ്യ പ്രഭാഷണം നടത്തും.വൈകിട്ട്‌ ഏഴിന്‌ ചങ്ങനാശ്ശേരി ബിഷപ്പ്‌ ഹൗസില്‍ മാര്‍ പവ്വത്തിലിന്റെ അദ്ധ്യക്ഷതയില്‍ സ്വീകരണസമ്മേളനം .

26 ന്‌ രാവിലെ 9ന് ദേവലോകം അരമനയില്‍ നടക്കുന്ന ഓര്‍ത്തഡോക്‌സ്‌ സഭാ സൂനഹദോസില്‍ അരാം പ്രഥമന്‍ കാതോലിക്ക പ്രഭാഷണം നടത്തും.11 ന്‌ പുതുപ്പളളി ജോര്‍ജ്ജിയന്‍ തീര്‍ഥാടനകേന്ദ്രവും അഞ്ചു മണിക്ക്‌ ചന്ദനപ്പളളിയുംസന്ദര്‍ശിക്കും.

27നു കോട്ടയം പഴയ സെമിനാരിയില്‍ പരിശുദ്ധ വട്ടശേരില്‍ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസിന്റെ പെരുനാളില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ദീവന്നാസ്യോസ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് പുതിയതായി പണിയുന്ന ധ്യാനമന്ദിരത്തിന്റെയും പരി. സുന്നഹദോസ് ചാപ്പലിന്റെയും തറക്കല്ലിടല്‍ അരാം ഒന്നാമന്‍ നിര്‍വഹിക്കും.വൈകീട്ടു് നാലു മണിക്ക്‌ മൂവാറ്റുപുഴ അരമനയിലെ സ്വീകരണം, പുതുക്കിപ്പണിയുന്ന മൂവാറ്റുപുഴ അരമനപ്പള്ളിയുടെ ശിലാസ്‌ഥാപനം. അഞ്ചു മണിക്ക്‌ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍നടക്കുന്ന സമ്മേളനത്തില്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമോന്നത ബഹുമതിയായ `ഓര്‍ഡര്‍ ഓഫ്‌ സെന്റ്‌ തോമസ്‌ നല്‍കി ആദരിക്കും. സമ്മേളനം കേന്ദ്രമന്ത്രി പ്രഫ. കെവി തോമസ് ഉദ്ഘാടനം ചെയ്യും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.


28നു 8 മണിക്ക്‌ കല്ലൂപ്പാറ, 10 മണിക്ക്‌ പരുമല, ഉച്ചയ്ക്ക് 2 മണിക്ക്‌ നിരണം പള്ളികളില്‍ സന്ദര്‍ശനം, ഉച്ചയ്ക്ക് 4 മണിക്ക്‌ ചെങ്ങന്നൂര്‍ ബഥേല്‍ അരമനയില്‍ ചേരുന്ന ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനത്തില്‍ പങ്കെടുക്കും. 8 മണിക്ക്‌ തിരുവനന്തപുരം സെന്റ്‌ ജോര്‍ജ്‌ കത്തീഡ്രല്‍ പള്ളിയില്‍ ചേരുന്ന സത്‌സംഗത്തില്‍ പരിശുദ്ധ അരാം ഒന്നാമന്‍ പങ്കെടുത്തു് പ്രസംഗിയ്ക്കും.

പരിശുദ്ധ അരാം ഒന്നാമന്‍ മാര്‍ച്ച് ഒന്നിന് സംഘം ഇന്ത്യയില്‍‍ നിന്നു ബെയ്‌റൂട്ടിലേക്ക് മടങ്ങുമെന്നും അരാം ഒന്നാമനോടൊപ്പം ആര്‍ച്ച് ബിഷപ്പ് സെബോ സര്‍ക്കിസിയന്‍, ബിഷപ്പ് നരേഗ് അലംസിയന്‍, ഫാദര്‍ മെസ്‌രോബ് എന്നിവരും സന്ദര്‍ശനസംഘത്തിലുണ്ടാവുമെന്നും ഡോ. ഗബ്രിയേല്‍ മാര്‍ഗ്രിഗോറിയോസ് പറഞ്ഞു..

അരാം ബാവായുടെ ആസ്‌ഥാനം ലബനനിലെ ആന്റലിയാസ്‌ ആണ്‌. സഭകളുടെ ലോക കൗണ്‍സില്‍ മോഡറേറ്ററായി രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.
ഫെ22നു് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫാ. ജോണ്‍ തോമസ്‌ കരിങ്ങാട്ടില്‍, സഭാ പി.ആര്‍.ഒ. പ്രൊഫ. പി.സി. ഏലിയാസ്‌ എന്നിവരും പങ്കെടുത്തു.

ഫോട്ടോ കടപ്പാടു് കോട്ടയം വാര്‍ത്ത
.

തിന്മയ്‌ക്കു മുന്‍പില്‍ പകച്ചു നില്‍ക്കരുത്‌: പരിശുദ്ധ ബാവാ

.

കോലഞ്ചേരി: തിന്മയുടെ യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ പകച്ചു നില്‍ക്കാതെ ഉയര്‍പ്പിന്റെ പ്രത്യാശയോടെ ദൈവ സ്‌നേഹത്തിന്റെ സാക്ഷികളാകാന്‍ നമുക്കു സാധിക്കണമെന്ന്‌ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവാ ഉദ്‌ബോധിപ്പിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 21 ഞായറാഴ്ച വൈകീട്ട് നടന്ന മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനദിനാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ. ക്രിസ്‌തുവിന്റെ ജീവിതത്തിന്റെയും ദര്‍ശനത്തിന്റെയും ഉത്തമ സാക്ഷികളാകുവാന്‍ നമുക്കു സാധിക്കണം.

ഓരോ ക്രിസ്‌ത്യാനിയും അവന്റെ ആത്മീയ ജീവിതത്തെ പരിശോധിക്കേണ്ടത്‌ ക്രിസ്‌തു ഏല്‍പ്പിച്ച ദൗത്യം ഏതു പരിധിവരെ തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌ എന്നു വിശകലനം ചെയ്‌തു കൊണ്ടാകണമെന്നും പരിശുദ്ധ ബാവാ ഓര്‍മപ്പെടുത്തി. സ്നേഹത്തോടും സാഹോദര്യത്തോടും കൂടി പ്രവര്‍ത്തിക്കാന്‍ കഴിയണമെങ്കില്‍ ആത്മീയ ജീവിതം തിരിച്ചറിയണമെന്നും ബാവ പറഞ്ഞു. പരിശുദ്ധ ബാവയുടെ എഴുതിത്തയ്യാറാക്കിയ പ്രസംഗം പരിശുദ്ധ ബാവയുടെ ആമുഖത്തിനുശേഷം അങ്കമാലി ഭദ്രാസനത്തിന്റെ യൂഹാനോന്‍ മാര്‍ പോളിക്കാര്‍‍പ്പോസ് മെത്രാപ്പോലീത്ത വായിച്ചു.


സമ്മേളനത്തില്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. സഭ ദൈവത്തിന്റെ ശരീരമാണെന്നും, സഭ ലോകത്തിനുവേണ്ടിയാണെന്നും, ദൈവത്തെ അറിയണമെങ്കില്‍ മനുഷ്യനെ അറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ ദൈവമാഗ്രഹിക്കുന്നവിധത്തിലാക്കുകയാണു് സഭ ചെയ്യുന്നതു് ദൈവത്തോടുകൂടി ജീവിക്കുകയെന്നതാണു് പ്രാര്‍‍ത്ഥന. നമ്മുടെ ആഗ്രഹത്തിനനുസരിച്ച് ദൈവത്തെക്കൊണ്ടു് പ്രവര്‍ത്തിപ്പിക്കാനുള്ളതല്ല പ്രാര്‍‍ത്ഥന. ദൈവത്തിന്റെ ആഗ്രഹത്തിനനുസരിച്ച് നമ്മെ പ്രവര്‍ത്തിപ്പിക്കണം.


മലങ്കര സഭാപിളര്‍പ്പ് അവസാനിപ്പിക്കുന്നതിനുവേണ്ടിനിലകൊള്ളുന്ന ഭദ്രാസനമാണു് കണ്ടനാട് ഈസ്റ്റ് ഭദ്രാസനമെന്നു് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത സ്വാഗതപ്രസംഗത്തില്‍ വ്യക്തമാക്കി. മലങ്കര സഭാഐക്യം വേണമെന്ന് ആഗ്രഹിച്ചവരുടെ കൂട്ടായ്മയായാണു് കണ്ടനാട് ഈസ്റ്റ് ഭദ്രാസനം . ഭിന്നിച്ചാല്‍‍ നിലനില്‍പ്പോ സ്വത്വമോ ഇല്ല. കോടതി വ്യവഹാരങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ധ്യാനമന്ദിരങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളുമെല്ലാം ഐക്യം നിര്‍വഹിക്കുന്നതിനുവേണ്ടിയാണെന്നു് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത വിശദീകരിച്ചു.


ഫെബ്രുവരി 17നു് മെത്രാന്‍‍ സ്‌ഥാനത്തേക്ക്‌ മലങ്കര സുറിയാനിക്രിസ്ത്യാനി അസോസിയേഷന്‍‍ തിരഞ്ഞെടുത്ത ഫാ. സാബു കുര്യാക്കോസ്‌, യൂഹാനോന്‍ റമ്പാന്‍, ഫാ. വി.എം. എബ്രാഹാം എന്നിവര്‍ക്ക്‌ സ്വീകരണം നല്‍കി. ചെറുപ്പക്കാരായുള്ളവരെ മെത്രാന്‍‍ സ്ഥാനത്തേയ്ക്കു് തെരഞ്ഞെടുത്തതു് സഭയുടെ ലക്ഷ്യപൂര്‍വമായ വളര്‍‍ച്ചയ്ക്കു് ഉപകരിയ്ക്കുമെന്നു് കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.

ഭദ്രാസന വെബ്‌സൈറ്റ് സി.വി.ജേക്കബ് ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈദിക ഡയറക്ടറിയുടെ പ്രകാശനം അങ്കമാലി ഭദ്രാസനത്തിന്റെ യൂഹാനോന്‍ മാര്‍ പോളിക്കാര്‍‍പ്പോസ് മെത്രാപ്പോലീത്ത നടത്തി. അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ നിക്കളാവോസ് ആശീര്‍‍വാദം നല്കി. ഭദ്രാസന സെക്രട്ടറി ഫാ. എബ്രാഹാം കാരാമ്മേല്‍ നന്ദി പ്രസംഗം നടത്തി. അഡ്വ. എം.എം.മോനായി എംഎല്‍എ, പൂത്തൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസമ്മ തങ്കപ്പന്‍, മെമ്പര്‍ അഡ്വ. മാത്യു പി. പോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ഐ. മോന്‍സി എന്നിവര്‍ സംബന്ധിച്ചു.


പ്രാര്‍ഥനാ സംഗമമായി നടത്തിയ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ദിനാഘോഷപരിപാടിയില്‍ 50 അംഗ ഗായക സംഘവും ഗായിക അമൃത സുരേഷും പ്രാര്‍ഥനാ ഗാനങ്ങള്‍ ആലപിച്ചു. കലാമണ്ഡലം നൃത്തവേദിയുടെ പ്രാര്‍‍ത്ഥനാ നൃത്തനൃത്യങ്ങളും സണ്‍‍ഡേസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ക്രൈസ്തവ സന്ദേശം നല്കുന്ന കലാപരിപാടികളും കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനത്തിലെ സ്ഥാപനങ്ങളെപ്പറ്റിയുള്ള ലഘു ഡോക്കുമെന്ററി പ്രദര്‍‍ശനവും ഉണ്ടായിരുന്നു. സ്നേഹവിരുന്നോടുകൂടി സമാപിച്ചു. ഫാ ഏലിയാസ് ചെറുകാടു്, തോമസ്‌ പോള്‍ റമ്പാന്‍, ഗീവര്‍ഗീസ്‌ റമ്പാന്‍, വൈദിക സെക്രട്ടറിഫാ. ബിനോയി ജോണ്‍, ഫാ. മേരിദാസ് സ്റ്റീഫന്‍, ഫാ. ജോണ്‍ വള്ളിക്കാട്ടില്‍ തുടങ്ങിയവരാണു് ഭദ്രാസന ദിനാഘോഷപരിപാടിക്ക്‌ നേതൃത്വം നല്‍കിയതു്.

20100218

ശാസ്താംകോട്ട മാര്‍ ഏലിയാ ചാപ്പല്‍ അങ്കണത്തില്‍ നടന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍

ശാസ്താംകോട്ട മാര്‍ ഏലിയാ ചാപ്പല്‍ അങ്കണത്തില്‍ നടന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ ഏഴ് പേരെ മേല്പട്ട സ്ഥാനത്തേയ്ക്ക തിരഞ്ഞെടുത്തു. പ. കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ലോകത്തിലെ ഏറ്റവും വലിയ സഭാ പാര്‍ലമെന്റില്‍ 901 വൈദീകരും 2095 അല്‍മായക്കാരും തിരഞ്ഞെടുക്കപ്പെട്ട പള്ളി പ്രതിപുരുഷന്മാര്‍ എന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തി.


സ്ക്രീനിംഗ് കമ്മറ്റി അംഗീകരിച്ച് സമര്‍പ്പിച്ച 14 പേരുടെ ലിസ്റില്‍ നിന്നും മാനേജിംഗ് കമ്മറ്റി തിരഞ്ഞെടുത്ത 11 വൈദീകരെയാണ് സ്ഥാനാര്‍ത്ഥികളായി അസ്സോസിയേഷനില്‍ അവതരിപ്പിച്ചത് ഇവരില്‍ വൈദീകരുടെയും അല്‍മായക്കാരുടെയും മണ്ഡലങ്ങളില്‍ നിന്ന് പകുതിയിലേറെ ഭൂരിപക്ഷം ലഭിച്ച 7 പേരെയാണ് അസ്സോസിയേഷന്‍ തിരഞ്ഞെടുത്തത്.


മുഖ്യ വരണാധികാരി ബി. എസ്. എഫ്. ഡി. ജി. പി. അലക്സാണ്ടര്‍ ദാനിയേല്‍ തിരഞ്ഞെടുപ്പ് ഫലം അസ്സോസിയേഷനില്‍ അറിയിക്കുകയും പ. കാതോലിക്കാ ബാവാ ഫലം അംഗീകരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ഉച്ചയ്ക്ക് സഭയിലെ മെത്രാപ്പോലീത്താമാര്‍ സഭാ സ്ഥാനികള്‍ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത ഘോഷയാത്രയായി പ. ബാവാ തിരുമേനിയെ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ നഗറിലേക്ക് അനയിച്ചു.


പ. ബാവായുടെ പ്രാര്‍ത്ഥനയോടും ഫാ. ഡോ. ബിജേഷ് ഫിലിപ്പിന്റെ ധ്യാന പ്രസംഗത്തോടെയാണ് യോഗം ആരംഭിച്ചത്. പ. ബാവായുടെ അദ്ധ്യക്ഷ പ്രസംഗം ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് തിരുമേനി വായിച്ചു. അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് നോട്ടീസ് കല്പന വായിച്ചു. വൈദീക ട്രസ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, അല്‍മായ ട്രസ്റി എം. ജി. ജോര്‍ജ് മുത്തൂറ്റ് എന്നിവര്‍ അനുശോചന പ്രമയങ്ങള്‍ അവതരിപ്പിച്ചു. കാതോലിക്കേറ്റിന്റെ ശതാബ്ദി ആഘോഷങ്ങള്‍ സംബന്ധിച്ച് തോമസ് മാര്‍ അത്താനാസിയോസ് തിരുമേനിയും പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ ബാവായുടെ സന്ദര്‍ശനം സംബന്ധിച്ച് ഡോ. ഗബ്രീയേല്‍ മാര്‍ ഗ്രീഗോറിയോസ് തിരുമേനിയും പ്രസ്താവനകള്‍ നടത്തി.തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ പേരും താഴെ കൊടുക്കുന്നു.


1. ഫാ. ഡോ. വി. എം. എബ്രഹാം (40) - തുമ്പമണ്‍ ഭദ്രാസനത്തിലെ ഏറം സെന്റ് ജോര്‍ജ് വലിയ പള്ളി ഇടവകാംഗം. എം. ജി. ഒ. സി. എസ്. എം. ജനറല്‍ സെക്രട്ടറി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയല്‍ നിന്ന് ബി. എസ്. സിയും, ഓര്‍ത്തഡോക്സ് വൈദീക സെമിനാരിയില്‍ നിന്ന് തിയോളജിയില്‍ ബിരുദവും സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.ഡിയും, ബാംഗ്ളൂര്‍ ധര്‍മ്മരാം കോളജില്‍ നിന്ന് എം.റ്റി.എച്ചും, ചിക്കാഗോ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് ഗവേഷണ ബിരുദവും നേടി. 10 വര്‍ഷം ഇടവക വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഭാ മാനേജിംഗ് കമ്മറ്റി, തടാകം ആശ്രമം ഗവേണിംഗ് ബോര്‍ഡ് എന്നിവയില്‍ അംഗമാണ്. പത്തനംതിട്ട ശാന്തി നിലയം കൌണ്‍സിലിംഗ് സെന്റര്‍ ഡയറ്കടറായിരുന്നു. വടുതല പുത്തന്‍ വീട് വി. എ. മാത്യൂസിന്റെയും ആനിയുടെയും മകനാണ്.

2. ഫാ. ഡോ. ജോര്‍ജ് പുലിക്കോട്ടില്‍ (42) - കുന്നംകുളം ഭദ്രാസനത്തിലെ സൌത്ത് ബസാര്‍ സെന്റ് മത്യാസ് പള്ളി ഇടവകാംഗം. നാഗ്പൂര്‍ ഓര്‍ത്തഡോക്സ് വൈദീക സെമിനാരി പ്രൊഫസറാണ് കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബി. എസ്. സിയും, കോട്ടയം വൈദീക സെമിനാരിയില്‍ നിന്ന് ബി.ഡി യും ഗുരുകുല്‍ സര്‍വ്വകലാശാലയില്‍ നിന്ന് എം. റ്റി. എച്ചും, ജര്‍മ്മനിയിലെ ഫ്രെഡറിക് അലക്സാണ്ടര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡി. റ്റി. എച്ചും കരസ്ഥമാക്കിയിട്ടുണ്ട്. 17 വര്‍ഷത്തെ വൈദീക സേവനം പൂര്‍ത്തിയാക്കി. ദിവ്യബോധനം ഇംഗ്ളീഷ് വിഭാഗം കോര്‍ഓര്‍ഡിനേറ്റര്‍, ലിറ്റര്‍ജിക്കല്‍ ട്രാന്‍സ്ലേഷന്‍ കമ്മറ്റി കണ്‍വീനര്‍ എന്നീ ചുമതലകള്‍ വഹിക്കുന്നു. കേരളാ കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് അസ്സോസിയേറ്റ് സെക്രട്ടറി, കോട്ടയം വൈദീക സെമിനാരി ലക്ചറര്‍, ദിവ്യബോധനം രജിസ്ട്രാര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണിയമ്പാല്‍ പുലിക്കോട്ടില്‍ പാവുന്റെയും അന്നയുടെയും മകനാണ്.

3. ഫാ. വി. എം. ജെയിംസ് (56) - ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ ബുധനൂര്‍ സെന്റ് ഏലിയാസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗം. ഇപ്പോള്‍ ശാസ്താംകോട്ട മാര്‍ ഏലിയാ ചാപ്പല്‍ മാനേജര്‍, സെന്റ് ബേസില്‍ ബൈബിള്‍ സ്കൂള്‍ ഡയറക്ടര്‍, എക്യുമെനിക്കല്‍ റിലേഷന്‍സ് കമ്മറ്റി, മാവേലിക്കര മിഷന്‍ ട്രെയിനിംഗ് സെന്റര്‍ ഗവേണിംഗ് ബോര്‍ഡ്, ഓര്‍ത്തഡോക്സ് ബൈബിള്‍ പ്രിപ്പറേഷന്‍ കമ്മറ്റി എന്നിവയില്‍ അംഗമാണ്. ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം വൈസ് പ്രസിഡണ്ട്, കൊല്ലം ഭദ്രാസന സെക്രട്ടറി, മലങ്കര സഭാ മാസിക പത്രാധിപ സമിതി അംഗം, ഓറിയന്റല്‍ ആന്റ് ആംഗ്ളിക്കന്‍ ഫോറം അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 31 വര്‍ഷത്തെ വൈദീക സേവനം പൂര്‍ത്തിയാക്കി. കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ എം. എ, സെരാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബി. ഡി, എം. റ്റി. എച്ച് എന്നിവ നേടിയിട്ടുണ്ട്. ധ്യാനഗുരുവും ഗ്രന്ഥകാരനുമാണ്. ഇന്ത്യയിലും വിദേശത്തും അനേകം കോണ്‍ഫ്രന്‍സുകളില്‍ സംബന്ധിച്ചിട്ടുണ്ട്. കിഴക്കെ വിരുതിയത്ത് കിഴക്കേതില്‍ മത്തായിയുടെയും മറിയാമ്മയുടെയും മകനാണ്.

4. ഫാ. ഡോ. ജോണ്‍ മാത്യൂസ് (57) - കൊല്ലം ഭദ്രാസനത്തിലെ കൊല്ലം സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവകാംഗം. കോട്ടയം വൈദിക സെമിനാരി പ്രൊഫസര്‍, എക്യുമെനിക്കല്‍ റിലേഷന്‍സ് വകുപ്പ് സെക്രട്ടറി, ഓര്‍ത്തഡോക്സ് വൈദീക സംഘം ജനറല്‍ സെക്രട്ടറിയാണ.് ഓര്‍ത്തഡോക്സ്-കാത്തലിക് ചര്‍ച്ച് ഡയലോഗ് കോ-സെക്രട്ടറി, ഡബ്ളു.സി.സി കമ്മീഷന്‍ ഓഫ് എഡ്യൂക്കേഷണല്‍ ആന്റ് എക്യൂമെനില്‍ ഫോര്‍മേഷന്‍ ഡലിഗേറ്റ്, എന്നീ നിലകളില്‍ പ്രഭാഷകനും ഗ്രന്ഥകാരനുമായ അദ്ദഹം അനവധി ദേശീയ അന്തര്‍ദേശീയ സമ്മേളനത്തില്‍ സഭയെ പ്രതിനിധീകരിച്ചിട്ടുണ്ട്. സൊസൈറ്റി ഓഫ് ബിബ്ളിക്കല്‍ സ്റഡീസ് ഇന്‍ ഇന്ത്യ, എഫ്. എഫ്. ആര്‍. ആര്‍. സി. രജിസ്ട്രാര്‍, ഡീന്‍ ഓഫ് ഡോക്ടറല്‍ സ്റഡീസ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി. എയും. അമേരിക്കയിലെ ഗോര്‍ഡന്‍ കോണ്‍വെല്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് എം. ആര്‍. ഇയും ഫോര്‍ഡാം യൂണിവേഴ്സിറ്റിയില്‍ നിന്ന് പി. എച്ച്. ഡിയും കരസ്ഥമാക്കി. ഇംഗ്ളീഷ്, ഗ്രീക്ക്, ഹീബ്രൂ, അമാരക്ക്, സിറിയക്ക് എന്നീ ഭാഷകളില്‍ പാണ്ഡിത്യമുണ്ട്. 21 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി. തോണക്കാട് പാലമൂട്ടില്‍ മാത്യൂസിന്റെയും മേഴ്സിയുടെയും മകനാണ്.

5. വെരി. റവ. ഡോ. നഥാനിയേല്‍ റമ്പാന്‍ (57) - മാവേലിക്കര ഭദ്രാസനത്തിലെ വഴുവാടി മാര്‍ ബസേലിയോസ് പള്ളി ഇടവകാംഗം. മാവേലിക്കര മിഷന്‍ ട്രെയിനിംഗ് സെന്റര്‍ പ്രന്‍സിപ്പല്‍, മലങ്കര ഓര്‍ത്തഡോക്സ് സഭാ മിഷന്‍ സൊസൈറ്റി ആന്റ് മിഷന്‍ ബോര്‍ഡ് സെക്രട്ടറി, പുതുപ്പാടി സെന്റ് പോള്‍സ് ആശ്രമം സുപ്പീരിയര്‍, ദൂതന്‍ മാസിക മാനേജിംഗ് എഡിറ്റര്‍, സ്നേഹ സന്ദേശം സഞ്ചാരസുവിശേഷ സംഘം സെക്രട്ടറി, യാച്ചാരാം സെന്റ് ഗ്രീഗോറിയോസ് ബാലഗ്രാം ബോര്‍ഡ് അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മലങ്കര സഭാ മാസിക എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായിരുന്നു. മാവേലിക്കര ബിഷമൂര്‍ കോളജില്‍ നിന്ന് ബി. എയും, ഉസ്മാനിയ സര്‍വ്വകലാശാലയില്‍ നിന്ന് എം. എയും, സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി. ഡി, എം. റ്റി. എച്ച്, ഡി. റ്റി. എച്ച് എന്നിവയും കരസ്ഥമാക്കി. മാവേലിക്കര തോപ്പില്‍ തെക്കേതില്‍ ജോര്‍ജിന്റയും തങ്കമ്മയൂടെയും മകനാണ്.

6. ഫാ. ഡോ. സാബുകുര്യാക്കോസ് (43) - മലബാര്‍ ഭദ്രാസനത്തിലെ ചുങ്കത്തറ സെന്റ് ജോര്‍ജ് വലിയ പള്ളി ഇടവകാംഗം. പ. കാതോലിക്കാ ബാവായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മലങ്കര സഭാ മാസിക ചീഫ് എഡിറ്റര്‍, കോട്ടയം വൈദീക സെമിനാരി രജിസ്ട്രാര്‍, എക്യുമെനിക്കല്‍ റിലേഷന്‍സ് കമ്മറ്റി അംഗം, വൈദീക സെമിനാരി ഗവേണിംഗ് ബോര്‍ഡ് അംഗം എന്നീ ചുമതലകള്‍ വഹിക്കുന്നു. കോട്ടയം താഴത്തങ്ങാടി മാര്‍ ബസേലിയോസ് ഗ്രീഗോറിയോസ് പള്ളി വികാരിയുമാണ്. 17 വര്‍ഷത്തെ വൈദീക സേവനം പൂര്‍ത്തിയാക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി. എസ്. സിയും, സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയല്‍ നിന്ന് ബി. ഡി, എം. റ്റി. എച്ച്, ഡി. റ്റി. എച്ച് ബിരുദങ്ങളും നേടി. ഭാരതീയ ദര്‍ശനം അദ്വൈത വേദാന്തത്തില്‍ എന്നതായിരുന്നു ഗവേഷണ വിഷയം. ചുങ്കത്തറ കാടുവെട്ടു തച്ചിരുപറമ്പില്‍ ഇ. കെ. കുര്യാക്കോസിന്റെയും ശോശാമ്മയുടെയും മകനാണ്.

7. വെരി. റവ. യൂഹാനോന്‍ റമ്പാന്‍ (47) - ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ പന്തളം കൂരമ്പാല സെന്റ് തോമസ് വലിയ പള്ളി ഇടവകാംഗം. റാന്നി ഹോളി ട്രിനിറ്റി ആശ്രമം സുപ്പീരിയറായി സേവനമനുഷ്ഠിക്കുന്നു. തിരുവനന്തപുരം ഹോളി ട്രിനിറ്റി ഡിസേബിള്‍ഡ് ചില്‍ഡ്രന്‍സ് സെന്റര്‍ ഡയറക്ടര്‍, തിരുവന്തപുരം ഹോളി ട്രിനിറ്റി സ്കൂള്‍ ലോക്കല്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ എം. എ, സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി. ഡി. യും, ബാംഗ്ളൂര്‍ സെന്റ് പീറ്റേഴ്സ് സെമിനാരിയില്‍ നിന്ന് എം. റ്റി. എച്ചും, ന്യൂയോര്‍ക്ക് ജനറല്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് എസ്. ടി. എമ്മും നേടി. അമേരിക്കന്‍ ഭദ്രാസനത്തിലെയും, മദ്രാസ് ഭദ്രാസനത്തിലെയും വിവിധ ദേവാലയങ്ങളില്‍ വികാരിയായിരുന്നിട്ടുണ്ട്. 23 വര്‍ഷത്തെ വൈദീക സേവനം പൂര്‍ത്തിയാക്കി. കുരംമ്പാല നെടിയവിളയില്‍ മത്തായിയുടെയും തങ്കമ്മയുടെയും മകനാണ്.

20100217

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ ഏഴു മെത്രാന്മാര്‍ കൂടി

കൊല്ലം, ഫെബ്രുവരി 17: ഫാ. ഡോ. ജോര്‍ജ്‌ പുലിക്കോട്ടില്‍ (1625, 713), ഫാ. ഡോ. ജോണ്‍ മാത്യൂസ്‌ (1414, 768), ഫാ. ഡോ. സാബു കുര്യാക്കോസ്‌ (1535, 700), ഫാ. വി.എം. ഏബ്രഹാം (1382,544), യൂഹാനോന്‍ റമ്പാന്‍ (1617, 590), ഡോ. നഥാനിയേല്‍ റമ്പാന്‍ (1510, 610), ഫാ. വി.എം. ജയിംസ്‌ (1182, 497) എന്നിവരെ മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ മെത്രാന്‍ സ്ഥാനത്തേയ്ക്കു് വാഴിക്കാനായി ശാസ്‌താംകോട്ട മൗണ്ട്‌ ഹൊറേബ്‌ ആശ്രമത്തിലെ ഏലിയാ ചാപ്പല്‍ അങ്കണത്തില്‍ സമ്മേളിച്ച മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസാസിയേഷന്‍ തെരഞ്ഞെടുത്തു.

ഇലവുക്കാട്ട്‌ ഗീവര്‍ഗീസ്‌ റമ്പാന്‍, ഫാ. എം.കെ. കുര്യന്‍, ഫാ. ജെ. മാത്തുക്കുട്ടി, ഫാ. സ്‌കറിയ എന്നിവരാണു് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതു്.
.

20100215

മലങ്കര സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലങ്കര ഓര്‍ത്തഡോക്സ് സഭയിലേക്ക് പുതിയ 7 മേല്പ്പട്ടക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ ചേരുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

. ഫാ. വി.എം. ഏബ്രഹാം, ഇലവുക്കാട്ട്‌ ഗീവര്‍ഗീസ്‌ റമ്പാന്‍, ഫാ. ഡോ. ജോര്‍ജ്‌ പുലിക്കോട്ടില്‍, ഫാ. വി.എം. ജയിംസ്‌, ഫാ. ഡോ. ജോണ്‍ മാത്യൂസ്‌, ഫാ. എം.കെ. കുര്യന്‍, ഫാ. ജെ. മാത്തുക്കുട്ടി, ഡോ. നഥാനിയേല്‍ റമ്പാന്‍, ഫാ. ഡോ. സാബു കുര്യാക്കോസ്‌, ഫാ. സ്‌കറിയ, യൂഹാനോന്‍ റമ്പാന്‍ എന്നീ 11 പേരാണു സ്‌ഥാനാര്‍ഥികള്‍.

അസോസിയേഷന്‍ അംഗങ്ങളായ വൈദികരും അവൈദികരും രേഖപ്പെടുത്തുന്ന വോട്ടിന്റെ 50 ശതമാനത്തിലധികം വീതം ലഭിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെടും . ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും എത്തുന്ന നാലായിരം പ്രതിനിധികളാണു പങ്കെടുക്കുന്നത്‌. മലങ്കര മെത്രാപ്പൊലീത്തയും പൗരസ്‌ത്യ കാതോലിക്കായുമായ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവാ ആധ്യക്ഷ്യം വഹിക്കും.


ഫെബ്രുവരി 17-നു ശാസ്താംകോട്ട മൌണ്ട് ഹോറെബ് മാര്‍ എലിയാ ചാപ്പല്‍ അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന ശീതീകരിച്ച പന്തലില്‍ വച്ചാണ് മലങ്കര അസോസിയേഷന്‍ ചേരുന്നത്. രാവിലെ 9 മണി മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ഉച്ചക്ക് 12.30 -നു പരിശുദ്ധകാതോലിക്കാ ബാവയെയും അഭിവന്ദ്യ മെത്രപ്പോലീത്താ മാരെയും മാനേജിംഗ് കമ്മറ്റി അംഗങ്ങളെയും സമ്മേളന വേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് അസോസിയേഷന്‍ സമ്മേളനം ആരംഭിക്കും. പരിശുദ്ധ കാതോലിക്കാ ബാവ അധ്യക്ഷനായിരിക്കും.ശ്രേഷ്ഠ നിയുക്ത കാതോലിക്കാ അഭി. പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ ആമുഖ പ്രഭാഷണം നടത്തും. തുടര്‍ന്ന് നാഗ്പൂര്‍ സെമിനാരി അദ്ധ്യാപകന്‍ റവ. ഫാ. ബിജേഷ് ഫിലിപ്പ് ധ്യാനം നയിക്കും. 3 മണിക്ക് വോട്ടിംഗ് ആരംഭിക്കും. തുടര്‍ന്ന് 4.30-നു വോട്ടെണ്ണല്‍ ആരംഭിക്കും. വൈകുന്നേരം 5.30 ഓടെ ഫലപ്രഖ്യാപനം ഉണ്ടാകും.

രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ അനുമതി ലഭിക്കുകയുള്ളൂ. ഭദ്രാസനം തിരിച്ചു 41 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. അയ്മെനികള്‍ക്കും വൈദികര്‍ക്കും പ്രത്യേകം പ്രത്യേകം ബാലറ്റ് ഉണ്ടാകും. ബി.എസ്. എഫിന്റെ അഡീഷണല്‍ ഡി.ജി.പി. അലക്സാണ്ടര്‍ ഡാനിയേല്‍ ഐ.പി.എസ്. റിട്ടേണിംഗ് ഓഫീസര്‍ ആയിരിക്കും. മൂവായിരത്തില്‍ അധികം അയ്മെനികള്‍ക്കും 1100-ല്‍ അധികം വൈദികര്‍ക്കുമാണ് വോട്ടുള്ളത്. പോള്‍ ചെയ്യുന്ന വോട്ടിന്റെ 50 ശതമാനം +1 (അയ്മെനികളുടെയും വൈദികരുടെയും വോട്ടുകള്‍ പ്രത്യേകം പ്രത്യേകം) വോട്ടു ലഭിക്കുന്നവര്‍ മാത്രമേ വിജയികളാകൂ. ജനാധിപത്യ രീതിയില്‍ മെത്രാന്മാരെ തെരഞ്ഞെടുക്കുന്ന ഏക എപ്പിസ്കോപ്പല്‍ സഭയാണ് മലങ്കര ഓര്‍ത്തഡോക്സ് സഭ.

മലങ്കര അസോസിയേഷൻ : അഖില മലങ്കര പള്ളിപ്രതിപുരുഷയോഗം

.
മലങ്കര അസ്സോസ്സിയേഷന്‍ യോഗം ആദിമ സഭയുടെ ശക്തിയായിരുന്നു. ജനമെല്ലാം ഒന്നിച്ചുകൂടി ഏകമനസ്സോടെ സഭാകാര്യങ്ങള്‍ തീരുമാനിച്ചിരുന്നു. പ്രാദേശിക സഭകള്‍ ഭരണശ്രേണിയിലെ ഘടകങ്ങളാകുകയും എപ്പിസ്കോപ്പസി ശക്തിയാര്‍ജ്ജിക്കുകയും ചെയ്തതോടെ ആഗോളസഭയില്‍ പള്ളി യോഗങ്ങള്‍ അപ്രസക്തങ്ങളായി. എന്നാല്‍ മദ്ധ്യ പൌരസ്ത്യ ദേശവും യൂറോപ്പും കേന്ദ്രമാക്കി വളര്‍ന്ന ക്രൈസ്തവ സഭാ ഭരണരീതി പാശ്ചാത്യരുമായി നേരിട്ടു ബന്ധപ്പെടാതിരുന്ന കേരളാ ക്രൈസ്തവര്‍ക്ക് പരിചിതമായിരുന്നു. ആദിമസഭയുടെ തനിമയില്‍ ഇടവക പള്ളികളും, മലങ്കര സഭ മുഴുവനും പള്ളിയോഗങ്ങളാലും മലങ്കര പള്ളിയോഗത്താലും ഭരിക്കപ്പെട്ടു. ജാതിക്കു തലവനായ പോതുമാടന്‍ ചെമ്മായി (അര്‍ക്കദിയാക്കോന്‍ - Archdeacon of the Church) ആയിരുന്നു മലങ്കര പള്ളിയോഗത്തിന്റെ തലവന്‍. സുന്നഹദോസ് എന്ന പേരിലാണ് 16 മുതല്‍ 19 വരെയുള്ള നൂറ്റാണ്ടുകളിലെ മലങ്കര പള്ളിയോഗങ്ങള്‍ അറിയപ്പെട്ടിരുന്നത്. പട്ടക്കാരും ജനങ്ങളും ഉള്‍പ്പെട്ടതായിരുന്നു മലങ്കര പള്ളിയോഗം. മലങ്കര പള്ളിയോഗത്തിന്റെ പ്രാമണ്യത്തിന്റെ ഏറ്റവും വലിയ തെളിവ് ഉദയംപേരൂര്‍ സുന്നഹദോസ് തന്നെയാണ്. മലങ്കര നസ്രാണികളെ റോമാ പാപ്പയുടെ കീഴിലാക്കാന്‍ ശക്തനായ ആര്‍ച്ച് ബിഷപ്പ് മെനസിസിന് റോമന്‍ സഭയുടെ കാനോനുകള്‍ക്ക് വിരുദ്ധമായി 1599-ല്‍ ഉദയംപേരൂര്‍ സുന്നഹദോസ് വിളിച്ചുകൂട്ടി. കാരണം മലങ്കര പള്ളിയോഗത്തിന്റെ സമ്മതം കൂടാതെ യാതൊരു തീരുമാനവും ഈ സഭയ്ക്ക് ബാധകമല്ലായിരുന്നു.


ഉദയംപേരൂര്‍ സുന്നഹദോസിന് ശേഷം മലങ്കര പള്ളിയോഗത്തെ ഇല്ലാതാക്കുവാന്‍ റോമന്‍ അധികാരികള്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തിയെങ്കിലും അതു വിജയിച്ചില്ല. ജാതിക്കു തലവനായ പകലോമറ്റം തോമ്മാ അര്‍ക്കദിയാക്കോന്റെ സ്വാതന്ത്ര്യ സമരത്തിനു പിന്നിലെ ശക്തി ഒറ്റക്കെട്ടായി നിന്ന മലങ്കര പള്ളിയോഗമായിരുന്നു. 1599-നും 1653-നും ഇടയില്‍ മലങ്കര പള്ളി യോഗം സമ്മേളിച്ചപ്പോഴൊക്കെ ഈ ഐക്യദാര്‍ഡ്യം പ്രകടമായിരുന്നു. കീഴ് വഴക്കങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള മലങ്കര പള്ളിയോഗത്തിന് നിയതമായ ഒരു നിയമാ‍വലി ഉണ്ടാക്കിയെടുക്കുവാനുള്ള ശ്രമം 19-ം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് ആരംഭിച്ചുവെങ്കിലും 1876-ലെ മുളന്തുരുത്തി സുന്നഹദോസിലാണ് ആ ശ്രമം വിജയിച്ചത്. 1934-ല്‍ മലങ്കര സഭ ഭരണഘടന പാസ്സാക്കിയതോടുകൂടി മലങ്കര പള്ളിയോഗത്തിനു വ്യക്തമായ ഒരു നിയമാവലി ഉണ്ടായി. പക്ഷേ ഈ പ്രക്രീയകള്‍ക്കിടയില്‍ അതിന്റെ അധികാരങ്ങളില്‍ നല്ല പങ്കും ചോര്‍ന്നുപോയി. എന്നാല്‍ ഇന്നും മലങ്കര സഭയുടെ അത്യുന്നത നിയമനിര്‍മ്മാണ കേന്ദ്രം മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ എന്ന മലങ്കര പള്ളിയോഗം തന്നെയാണ്. 1653 മുതല്‍ 2006 വരെ നടന്ന സുപ്രധാന മലങ്കര പള്ളിയോഗങ്ങളുടെ ഒരു ലഘുവിവരണമാണ് താഴെ കൊടുത്തിരിക്കുന്നത്. 1876-ന് മുമ്പുള്ള പല യോഗങ്ങളും വിട്ടുപോയിരിക്കുവാന്‍ സാധ്യതയുണ്ട്. (സ്ഥലം, അദ്ധ്യക്ഷന്‍, തീയതി, തീരുമാനം എന്ന ക്രമത്തില്‍)


1. മട്ടാഞ്ചേരി - 1653 ജനുവരി 3 - പകലോമറ്റം തോമ്മാ അര്‍ക്കദിയാക്കോന്‍ - റോമന്‍ കത്തോലിക്കാ സഭയുമായി ബന്ധം വിച്ഛേദിച്ച് കൂനന്‍ കുരിശ് സത്യം ചെയ്തു.


2. ഇടപ്പള്ളി - 1653 ഫെബ്രുവരി 5 - പകലോമറ്റം തോമ്മാ അര്‍ക്കദിയാക്കോന്‍ - ജാതിക്കു കര്‍ത്തവ്യന്‍ തോമ്മാ അര്‍ക്കദിയാക്കോനെ വേദത്തലവനായി തെരഞ്ഞെടുത്തു.


3. ആലങ്ങോട്ട് - 1653 മെയ് 2 - പകലോമറ്റം തോമ്മാ അര്‍ക്കദിയാക്കോന്‍ - തോമ്മാ അര്‍ക്കദിയാക്കോനെ, മാര്‍ത്തോമ്മാ ഒന്നാമന്‍ എന്ന പേരില്‍ എപ്പിസ്ക്കോപ്പയായി വാഴിച്ചു. നാലു പട്ടക്കാരെ അദ്ദേഹത്തിന്റെ ആലോചനക്കാരായി നിയമിച്ചു. മൂന്നു വര്‍ഷം കൂടുമ്പോള്‍ യോഗം കൂടി ആലോചനക്കാരയി നിയമിച്ചു.


4. ചെങ്ങന്നൂര്‍ - 1686 പാശ്ചാത്യ സുറിയാനി മെത്രാന്‍ മാര്‍ ഈവാനിയോസ് ഹിദായത്തുള്ള അടിസ്ഥാന അലക്സന്ത്ര്യന്‍ വേദശാസ്ത്ര പ്രമാണങ്ങളില്‍ അഞ്ചെണ്ണം - സഭ,സ്വര്‍ഗ്ഗം,പ.റൂഹാ, നോമ്പ്, വി.കുര്‍ബ്ബാന - മലങ്കര സഭ അംഗീകരിച്ചു. ബാക്കി കാര്യങ്ങളില്‍ കീഴ് നടപ്പ് തുടരുവാനും നിശ്ചയിച്ചു.


5. കണ്ടനാട് - 1774 ജൂണ്‍ (949 മിഥുനം) - വലിയ മാര്‍ ദിവാന്നാസിയോസ് - തിരുവിതാംകൂര്‍ (ആറാം മാര്‍ത്തോമ്മാ) - അനധികൃതമായി മെത്രാന്‍ പട്ടമേറ്റ് കൊച്ചി രാജ്യത്ത് അധികാരം നടത്തിയ കാട്ടുമങ്ങാട്ട് മാര്‍ കൂറിലോസിനെ വടിയും മുടിയും വയ്പ്പിച്ച് സ്ഥാനഭ്രഷ്ടനാക്കി.


6. നിരണം - 1780 നവംബര്‍ (956 തുലാം 21) - വലിയ മാര്‍ ദിവന്നാസിയോസ് - സര്‍ക്കാരില്‍ അടിയറ തീര്‍ക്കാന്‍ 40,000 പണം പള്ളിക്കാര്‍ക്ക് വാരിയിട്ടു. പസാരം നൂറു പണത്തിന് നാലും ആറും ഒരു രാശി (ഈ അനുപാതം വരനും വധുവിനുമാകണം) ആയി നിശ്ചയിച്ചു.


7. മാവേലിക്കര - 1789 (കൊല്ലവര്‍ഷം 964) - വലിയ മാര്‍ ദിവന്നാസിയോസ് - വി. യാക്കോബിന്റെ കുര്‍ബ്ബാന തക്സാ ഉള്‍പ്പടെ പാശ്ചാത്യ സുറിയാനി ക്രമങ്ങള്‍ മലങ്കര സഭ സ്വീകരിച്ചു. വിവാഹവും മാമോദീസായും കീഴ് വഴക്കമനുസരിച്ച് തുടരാനനുവദിച്ചു.


8. നിരണം - 1807 ഡിസംബര്‍ (983 ധനു 5) - വലിയ മാര്‍ ദിവന്നാസിയോസ് - അന്ത്യോഖ്യന്‍ മെത്രാന്‍ മാര്‍ ദിയസ്കോറസിന്റെ ഭരണാവകാശവാദം നിരാകരിച്ചു.


9. കണ്ടനാട് - 1809 ആഗസ്റ്റ് 13 (985 ചിങ്ങം 1) - മാര്‍ത്തോമ്മാ എട്ടാമന്‍ - സുപ്രധാനമായ ഈ യോഗത്തില്‍ വച്ച് മാര്‍ത്തോമ്മാ എട്ടാമനെ മോതിരമിടുവിച്ച് മലങ്കര മെത്രാനായി അംഗീകരിച്ചു. കായംകുളം ഫീലിപ്പോസ് കത്താനാരെയും, പുലിക്കോട്ടില്‍ ഇട്ടൂപ്പ് കത്താനാരെയും റമ്പാന്മാരാക്കി അവരെയും മെത്രാന്റെ കാര്യവിചാരകരായി നിയമിച്ചു. കണ്ടനാട് പടിയോല എന്ന പ്രസിദ്ധമായ പ്രഖ്യാപനത്തിലൂടെ മലങ്കര സഭയുടെ ആത്മീയവും ലൌകികവുമായ വിവിധ വിഷയങ്ങളെപ്പറ്റി പതിനൊന്ന് ഭാഗങ്ങളുള്ള നിയമാവലി പാസ്സാക്കി. മറ്റു ക്രമങ്ങള്‍ പൂര്‍ണ്ണമായി ഉപേക്ഷിച്ച് മലങ്കര സഭ പാശ്ചാത്യ സുറിയാനി ക്രമങ്ങളെ സ്വീകരിച്ച് ആരാധനാക്രമങ്ങള്‍ ഏകീകരിക്കുന്നതിനും അതിനായി രണ്ട് പഠിത്തവീടുകള്‍ സ്ഥാപിക്കുന്നതുമാണ് ഇതില്‍ മുഖ്യം.


10. കോട്ടയം - 1816 ജനുവരി (991 മകരം) - കിടങ്ങന്‍ മാര്‍ പീലക്സിനോസ് - പകലോമറ്റം പാരമ്പര്യ വാഴ്ച അവസാനിപ്പിക്കുകയും പകരം പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാനെ മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു.


11. കോട്ടയം ചെറിയപള്ളി - 1817 ജനുവരി (992 മകരം 10) - കിടങ്ങന്‍ മാര്‍ പീലക്സിനോസ് - പുന്നത്ര കുര്യന്‍ കത്തനാരെ വികാരി ജനറലായി നിയമിച്ചു.


12. മാവേലിക്കര -1818 ഡിസംബര്‍ 3 - പുന്നത്ര മാര്‍ ദിവന്നാസിയോസ് - ഇംഗ്ലീഷ് മിഷണറിമാര്‍ ആവശ്യപ്പെട്ടതനുസരിച്ചുള്ള പരിഷ്കാരങ്ങള്‍ മലങ്കര സഭയുടെ ആചാരാനുഷ്ഠാനങ്ങളില്‍ വരുത്തണമോ എന്ന് പഠിക്കുവാന്‍ ഒരു കമ്മറ്റിയെ നിയമിച്ചു.


13. കോട്ടയം ചെറിയപള്ളി - 1825 ജൂണ്‍ 27 (1000 മിഥുനം 15) - കിടങ്ങന്‍ മാര്‍ പീലക്സിനോസ് - ചേപ്പാട് ആഞ്ഞിലിമൂട്ടില്‍ ഫിലിപ്പോസ് മല്പാനെ മെത്രാപ്പോലീത്തയായി തെരഞ്ഞെടുത്തു.


14. കോട്ടയം ചെറിയപള്ളി - 1825 ഡിസംബര്‍ (1101 ധനു 13 -16) - ചേപ്പാട് മാര്‍ ദിവന്നാസിയോസ് - അന്ത്യോഖ്യായില്‍നിന്നും വന്ന് മലങ്കര മെത്രാന്‍ സ്ഥാനം അവകാശപ്പെട്ട മാര്‍ അത്താനാസിയോസ് എന്ന മെത്രാനെ മാര്‍ പീലക്സിനോസിന്റെയും മാര്‍ ദിവന്നാസിയോസ് നാലാ‍മന്റെയും സഹായിയായി മാത്രം അംഗീകരിച്ചു.


15. മാവേലിക്കര - 1836 ജനുവരി 16 (1011 മകരം 5) - ചേപ്പാട് മാര്‍ ദിവന്നാസിയോസ് - പ്രൊട്ടസ്റ്റന്റ് മിഷണറിമാരുടെ നവീകരണ നിര്‍ദ്ദേശങ്ങള്‍ പാടെ തിരസ്കരിച്ച് മാവേലിക്കര പടിയോല എഴുതി. 16. കണ്ടനാട് - 1843 ആഗസ്റ്റ്


16. ചേപ്പാട് - (1019 ചിങ്ങം 3) - ചേപ്പാട് മാര്‍ ദിവന്നാസിയോസ് - പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസിയോസിന്റെ സ്താത്തിക്കോന്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചു.


17. കോട്ടയം പഴയ സെമിനാരി -1853 ഫെബ്രുവരി 14 (1028 കുംഭം 2) - പാലക്കുന്നത്ത് മാത്യൂസ് അത്താനാസിയോസ് - ഇടവഴിക്കല്‍ ഫിലിപ്പോസ് കത്തനാര്‍ മുതല്‍ പേര്‍ മുന്‍ കയ്യെടുത്തു നടത്തിയ മലങ്കര സഭയുടെ വിശ്വാസ, ആചാര, ഭരണസംബന്ധമായി 101 ഭാഗങ്ങളുള്ള ഒരു ചട്ട വര്യോല പാസ്സാക്കി. മലങ്കര സഭയുടെ ആദ്യ സമ്പൂര്‍ണ്ണ ലിഖിത ഭരണഘടനയാണ് ഇത്.


18. കോട്ടയം പഴയ സെമിനാരി - 1869 ഒക്ടോബര്‍ 21 (തുലാം 9) പാലക്കുന്നത്ത് മാര്‍ അത്താനാസിയോസ് - വട്ടിപ്പണ പലിശ വാങ്ങുന്നതിന് കൂട്ടു ട്രസ്റ്റികളായി താ‍ഴത്ത് ചാക്കോ ചാണ്ടപിള്ള കത്തനാരെയും കുളങ്ങര ഇട്ടിച്ചന്‍ പൈലിയേയും തെരഞ്ഞെടുത്തു.


19. കോട്ടയം പഴയ സെമിനാരി - 1870 ഫെബ്രുവരി 7 (മകരം 26) പാലക്കുന്നത്ത് മാത്യൂസ്‌ മാര്‍ അത്താനാസിയോസ് - വട്ടിപ്പണം ചെലവാക്കുന്നതിനും സെമിനാരി പഠനം സുഗമമായി നടത്തുന്നതിനുമായ് ഒരു കമ്മറ്റി ഉണ്ടാക്കുവാന്‍ തീരുമാനിച്ചു. പത്തു ഭാഗങ്ങളുള്ള ഒരു പടിയോലയും പാസ്സാക്കി.


20. പരുമല സെമിനാരി - 1873 സെപ്റ്റംബര്‍ 8 - യുയാക്കീം മാര്‍ കൂറീലോസ് / പുലിക്കോട്ടില്‍ മാര്‍ ദീവാന്നാസിയോസ് അഞ്ചാമന്‍ - മലങ്കര അസോസിയേഷനും മാനേജിംഗ് കമ്മറ്റിക്കും രൂപം കൊടുത്തു. വിശദമായ ഒരു നിയമാവലി പാസ്സാക്കി,


21. മുളന്തുരുത്തി പള്ളി - 1876 ജൂണ്‍ 23 - 24,25 - പ. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് - സുറിയാനി ക്രിസ്ത്യാനി അസോസിയേഷനും മാനേജിംഗ് കമ്മറ്റിയും രൂപീകരിച്ചു. മാനേജിംഗ് കമ്മറ്റിയിലേക്ക് 24 പേരെ തെരഞ്ഞെടുത്തു.


22. വെളിയനാട് പള്ളി - 1877 ജനുവരി 27-30 - പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് - മെത്രാന്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര പള്ളിയോഗത്തിന്റെ അവകാശം പ. പാത്രിയര്‍കീസ് ബാവ അംഗീകരിക്കാതിരുന്നതിനാല്‍ പ്രതിനിധികള്‍ യോഗം ബഹിഷ്കരിച്ചു.


23. പരുമല സെമിനാരി - 1878 ഫെബ്രുവരി 18 - പുലിക്കോട്ടില്‍ മാര്‍ ദീവാന്നാസിയോസ് അഞ്ചാമന്‍ - പുതിയ കമ്മറ്റിക്കാരെ നിശ്ചയിച്ചു. നവീകരണക്കാരുമായുള്ള കേസും അതിനായുള്ള പണപ്പിരിവും ഊര്‍ജ്ജിതപ്പെടുത്തുവാന്‍ തീരുമാനിച്ചു.


24. പുതുപ്പള്ളി പള്ളി - 1879 ഏപ്രില്‍ 26 - മാര്‍ ദീവാന്നാസിയോസ് അഞ്ചാമന്‍ - കേസ് മൂലമുണ്ടായ കടം വീട്ടാന്‍ നടപടി. പള്ളികളെ നാല് ക്ലാസ്സായി തിരിച്ചു. പിരിവു തുക നിശ്ചയിച്ചു.


25. കോട്ടയം പഴയ സെമിനാരി - 1886 സെപ്റ്റംബര്‍ 11-13 - മാര്‍ ദീവന്നാസിയോസ് അഞ്ചാമന്‍ - ഇടവക പള്ളികളുടെ വരുമാനത്തിന്റെ അഞ്ചു ശതമാനം എല്ലാ വര്‍ഷവും പൊതുവകയ്ക്ക് നല്‍കണം. കൂട്ട് ട്രെസ്റ്റിമാരായി കോനാട്ട് യോഹന്നാന്‍ മല്പാനെയും കുന്നുംപുറത്ത് കോര ഉലഹന്നാനെയും തെരഞ്ഞെടുത്തു.


26. കോട്ടയം പഴയ സെമിനാരി - 1892 മാര്‍ച്ച് 31- മാര്‍ ദീവന്നാസിയോസ് അഞ്ചാമന്‍ - മാനേജിംഗ് കമ്മറ്റിയിലേക്ക് പുതിയതായി 24 പേരെ തെരഞ്ഞെടുത്തു. കമ്മറ്റിയുടെ നടപടി ക്രമങ്ങള്‍ക്ക്‌ രൂപം കൊടുത്തു.


27. കോട്ടയം പഴയ സെമിനാരി -1895 നവംബര്‍ 21 - 31 - മാര്‍ ദീവന്നാസിയോസ് അഞ്ചാമന്‍ - വൈദിക ട്രെസ്റ്റിയായ കോനാട്ട് കോര യോഹന്നാന്‍ മല്പാന്റെ നിര്യാണം മൂലം ഒഴിവു വന്ന സ്ഥാനത്തേക്ക് കോനാട്ട് മാത്തന്‍ മല്പാനെ തെരഞ്ഞെടുത്തു.


28. കോട്ടയം പഴയ സെമിനാരി- 1901 ഏപ്രില്‍ 24,25 - മാര്‍ ദീവന്നാസിയോസ് അഞ്ചാമന്‍ - കുന്നുംപുറത്തു കോര ഉലഹന്നാന്‍ മരിച്ച ഒഴിവില്‍ കുന്നുംപുറത്ത് കോര കുര്യനെ (സി.ജെ.കുര്യന്‍) അത്മായ ട്രെസ്റ്റിയായും മാനേജിംഗ് കമ്മറ്റിയും തെരഞ്ഞെടുത്തു. മാര്‍ ദീവാന്നാസിയോസിന്റെ പൌരോഹിത്യ രെജത ജൂബിലി ആഘോഷിക്കണം എന്ന് തീരുമാനിച്ചു.


29. കോട്ടയം പഴയ സെമിനാരി - 1908 ഫെബ്രുവരി 27 - മാര്‍ ദീവന്നാസിയോസ് അഞ്ചാമന്‍ - മലങ്കര മല്പാന്‍ വട്ടശേരില്‍ ഗീവര്‍ഗീസ് റെമ്പാനെയും, കൊച്ചുപറമ്പില്‍ പൌലോസ് റെമ്പാനെയും മേല്പട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ഇവരില്‍ വട്ടശേരില്‍ റെമ്പാനെ മലങ്കര മെത്രാപ്പോലീത്തായുടെ അസിസ്റ്റന്റായും പിന്‍ഗാമിയുമായും നിശ്ചയിച്ചു. 26 അംഗ മാനേജിംഗ് കമ്മറ്റിയെയും തെരഞ്ഞെടുത്തു.


30. കോട്ടയം പഴയ സെമിനാരി -1909 നവംബര്‍ 25-27- പ. അബ്ദുള്ള ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ലൌകീകാധികാരം ആവശ്യപ്പെട്ടത് യോഗം നിരസിച്ചതിനാല്‍ തീരുമാനമെടുക്കാതെ യോഗം പിരിഞ്ഞു.


31. കോട്ടയം എം.ഡി. സെമിനാരി - 1911 സെപ്റ്റംബര്‍ 7 - വട്ടശേരില്‍ മാര്‍ ദീവാന്നാസിയോസ് ആറാമന്‍ - ബാവാ കക്ഷിയില്‍ ചേര്‍ന്ന കോനാട്ട് കോര മാത്തന്‍ മല്പാന്‍, സി.ജെ. കുര്യന്‍ എന്നിവരെ മാറ്റി പകരം പാലപ്പള്ളില്‍ മാണി പൌലോസ് കത്തനാരെയും ചിറക്കടവില്‍ കോര കൊച്ചുകൊരുളയെയുംകൂട്ട് ട്രെസ്റ്റികളായി തെരഞ്ഞെടുത്തു.


32. കോട്ടയം പഴയ സെമിനാരി - 1930 സെപ്റ്റംബര്‍ 4 - മാര്‍ ദീവാന്നാസിയോസ് ആറാമന്‍ - ആറു പേരെ മേല്പട്ട സ്ഥാനത്തേക്കും 36 പേരെ മാനേജിംഗ് കമ്മറ്റിയിലേക്കും തെരഞ്ഞെടുത്തു. ഓ.എം. ചെറിയാന്‍ കണ്‍വീനറായി ഭരണഘടന കമ്മറ്റി രൂപീകരിച്ച് ഭരണസമിതിയെ നിയമിച്ചു.


33. കോട്ടയം എം.ഡി. സെമിനാരി - 1931 ജൂലൈ 10 - മാര്‍ ദീവാന്നാസിയോസ് ആറാമന്‍ - ചിറക്കടവില്‍ കോര കൊച്ചുകൊരുളയുടെ നിര്യാണം മൂലം ഒഴിവു വന്ന സ്ഥാനത്തേക്ക് എറികാട് ഇ.ഐ. ജോസഫിനെ കൂട്ട് ട്രെസ്റ്റിയായി തെരഞ്ഞെടുത്തു.


34. കോട്ടയം എം.ഡി. സെമിനാരി - 1934 ഡിസംബര്‍ 24 - പ.ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ - പൌരസ്ത്യ കാതോലിക്കാ മാര്‍ ബസേലിയോസ് ദ്വിതീയന്‍ ബാവയെ മലങ്കര മെത്രാപ്പോലീത്തായായി തെരഞ്ഞെടുത്തു. സഭ ഭരണഘടന പാസ്സാക്കി. 60 അംഗ മാനേജിംഗ് കമ്മറ്റിയെയും തെരഞ്ഞെടുത്തു. പത്തംഗ വര്‍ക്കിംഗ് കമ്മറ്റി ഉണ്ടായിരിക്കണമെന്നും നിശ്ചയിച്ചു. കാതോലിക്കാ നിധി രൂപീകരിച്ചു.


35. കോട്ടയം എം.ഡി. സെമിനാരി -1951 മേയ് 17 - പ.ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ - ഭരണഘടനാ ഭേദഗതി ചെയ്തു. രണ്ടു പേരെ മേല്പട്ട സ്ഥാനത്തേക്കും 66 പേരെ മാനേജിംഗ് കമ്മറ്റിയിലേക്കും തെരഞ്ഞെടുത്തു. 15 പേരെ നോമിനേറ്റു ചെയ്തു.


36. പുത്തന്‍കാവ്‌ പള്ളി - 1958 ഡിസംബര്‍ 26 - പ.ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ - നിര്യാതരായ കൂട്ട് ട്രെസ്റ്റികള്‍ക്ക് പകരം മണലില്‍ യാക്കോബ് കത്തനാര്‍, ഉപ്പൂട്ടില്‍ കുര്യന്‍ എബ്രഹാം എന്നിവരെ തെരഞ്ഞെടുത്തു. ബാവാ കക്ഷിയിലെ മേല്പട്ടക്കാരെ അംഗീകരിച്ചു.


37. കോട്ടയം എം.ഡി. സെമിനാരി - 1959 സെപ്റ്റംബര്‍ 16 - പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്ക - മാനേജിംഗ് കമ്മറ്റിയിലേക്ക് 72 പേരെ തെരഞ്ഞെടുത്തു. (പിന്നീട് 18 പേരെ നോമിനേറ്റു ചെയ്തു).


38. നിരണം പള്ളി - 1962 മേയ് 17 - പ.ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ - പൌരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീതായെ തെരഞ്ഞെടുത്തു.


39. കോട്ടയം എം.ഡി. സെമിനാരി - 1965 ഡിസംബര്‍ 28 - പ. ഔഗേന്‍ കാതോലിക്കാ - മണലില്‍ യാക്കോബ് കത്തനാര്‍ രാജി വച്ച ഒഴിവില്‍ തെങ്ങുംതോട്ടത്തില്‍ ടി.എസ്. എബ്രഹാം കോര്‍ എപ്പിസ്കൊപ്പായെ വൈദിക ട്രെസ്റ്റിയായി തെരഞ്ഞെടുത്തു. മേല്പട്ട സ്ഥാനത്തേക്ക് 5 പേരെയും പുതിയ മാനേജിംഗ് കമ്മറ്റിയിലേക്ക് 86 പേരെയും തെരഞ്ഞെടുത്തു. (പിന്നീട് 22 പേരെയും നോമിനേറ്റു ചെയ്തു).


40. കോട്ടയം എം.ഡി. സെമിനാരി- 1970 ഡിസംബര്‍ 31 - പ.ഔഗേന്‍ കാതോലിക്കാ - പൌരസ്ത്യ കാതോലിക്കായുടെ മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി വട്ടക്കുന്നേല്‍ മാത്യൂസ്‌ മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു. പുതിയ മാനേജിംഗ് കമ്മറ്റിയിലേക്ക് 86 പേരെ തെരഞ്ഞെടുത്തു. (പിന്നീട് 22 പേരെ നോമിനേറ്റു ചെയ്തു)


41. നിരണം പള്ളി - 1974 ഒക്ടോബര്‍ 2 - പാറേട്ട് മാത്യൂസ്‌ മാര്‍ ഈവാനിയോസ് - മേല്പട്ട സ്ഥാനത്തേക്ക് 5 പേരെയും മാനേജിംഗ് കമ്മറ്റിയിലേക്ക് 86 പേരെയും തെരഞ്ഞെടുത്തു. (പിന്നീട് 22 പേരെ നോമിനേറ്റു ചെയ്തു).


42. മാവേലിക്കര എം.എസ്.എസ്. ഹൈസ്കൂള്‍ - 1977 മേയ് 16 - പ. മാര്‍ത്തോമാ മാത്യൂസ്‌ പ്രഥമന്‍ കാതോലിക്കാ - മേല്പട്ട സ്ഥാനത്തേക്ക് 5 പേരെ തെരഞ്ഞെടുത്തു.


43. കോട്ടയം എം.ഡി. സെമിനാരി-1980 മേയ് 1 - പ. മാര്‍ത്തോമാ മാത്യൂസ്‌ പ്രഥമന്‍ കാതോലിക്കാ - പൌരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി മാത്യൂസ്‌ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെയും നിര്യാതനായ ഉപ്പൂട്ടില്‍ കുര്യന്‍ എബ്രഹാമിന് പകരം പടിഞ്ഞാറേക്കര പി.സി.എബ്രഹാമിനെ അത്മായ ട്രെസ്റ്റിയായും തെരഞ്ഞെടുത്തു. പുതിയ മാനേജിംഗ് കമ്മറ്റിയിലേക്ക് 90 പേരെ തെരഞ്ഞെടുത്തു. (പിന്നീട് 24 പേരെ നോമിനേറ്റു ചെയ്തു)


44. തിരുവല്ല എം.ജി.എം ഹൈസ്കൂള്‍ - 1982 ഡിസംബര്‍ 28 - പ. മാത്യൂസ്‌ പ്രഥമന്‍ കാതോലിക്കാ - രാജി വച്ച ടി.എസ്. എബ്രഹാം കോര്‍ എപ്പിസ്കൊപ്പായ്ക്ക് പകരം കോനാട്ട് എബ്രഹാം മല്പാനെ വൈദിക ട്രെസ്റ്റിയായും, അഞ്ചു പേരെ മേല്പട്ട സ്ഥാനത്തേക്കും തെരഞ്ഞെടുത്തു.


45. കോട്ടയം എം.ഡി. സെമിനാരി - 1985 ഒക്ടോബര്‍ 23 - പ മാത്യൂസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ - മാനേജിംഗ് കമ്മറ്റിയിലേക്ക് 90 പേരെ തെരഞ്ഞെടുത്തു. (പിന്നീട് 24 പേരെ നോമിനേറ്റു ചെയ്തു)


46. കോട്ടയം എം.ഡി. സെമിനാരി-1987 ഡിസംബര്‍ 29 - പ. മാത്യൂസ്‌ പ്രഥമന്‍ കാതോലിക്കാ - നിര്യാതനായ കോനാട്ട് എബ്രഹാം മല്പാന് പകരം നൂറനാല്‍ മത്തായി കത്തനാരെ വൈദിക ട്രെസ്റ്റിയായി തെരഞ്ഞെടുത്തു. മേല്പട്ട സ്ഥാനത്തേക്ക് ഒരാളെ തെരെഞ്ഞെടുക്കുവാന്‍ ശ്രെമിച്ചെങ്കിലും മതിയായ മിനിമം വോട്ട് ലെഭിക്കാതിരുന്നതിനാല്‍ ആരെയും തെരഞ്ഞെടുക്കുവാന്‍ കഴിഞ്ഞില്ല.


47. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് - 1969 ഡിസംബര്‍ 28 - പ. മാത്യൂസ്‌ പ്രഥമന്‍ കാതോലിക്കാ - മേല്പട്ട സ്ഥാനത്തേക്ക് 5 പേരെയും പുതിയ മാനേജിംഗ് കമ്മറ്റിയിലേക്ക് 108 പേരെയും തെരഞ്ഞെടുത്തു. (പിന്നീട് 30 പേരെ നോമിനേറ്റു ചെയ്തു).


48. പരുമല സെമിനാരി - 1992 സെപ്റ്റംബര്‍ 10 - പ. പ. മാര്‍തോമ്മ മാത്യൂസ്‌ ദ്വിതീയന്‍ കാതോലിക്കാ - പൌരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തോമാസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായെ തെരഞ്ഞെടുത്തു. മേല്പട്ട സ്ഥാനത്തേക്ക് 2 പേരെയും തെരഞ്ഞെടുത്തു. (മൂന്നു പേരെ തെരെഞ്ഞെടുക്കാനാണ് ഉദ്ധെശിചിരുന്നത് ).


49 പരുമല സെമിനാരി - 1994 മേയ് 26 - പ. മാത്യൂസ്‌ ദ്വിതീയന്‍ കാതോലിക്കാ - പുതിയ മാനേജിംഗ് കമ്മറ്റിയിലേക്ക് 108 പേരെ തെരഞ്ഞെടുത്തു.(പിന്നീട് 30 പേരെ നോമിനേറ്റു ചെയ്തു).


50. പരുമല സെമിനാരി - 2002 മാര്‍ച്ച് 20 - പ. മാത്യൂസ്‌ ദ്വിതീയന്‍ കാതോലിക്കാ -സുപ്രീം കോടതി നിര്‍ദേശമനുസരിച്ചു ജസ്റ്റിസ്‌ വി.എസ്. മളീമഠിന്റെ നിരീക്ഷണത്തില്‍ പ. ബസേലിയോസ് മാര്‍തോമ്മ മാത്യൂസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം സ്ഥിരീകരിച്ചു. മാനേജിംഗ് കമ്മറ്റിയിലേക്ക് 111 പേരെ തെരഞ്ഞെടുത്തു.(പിന്നീട് 30 പേരെ നോമിനേറ്റു ചെയ്തു).


51. പരുമല സെമിനാരി - 2004 ജൂണ്‍ 10 - പ. മാത്യൂസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ - വൈദിക ട്രെസ്റ്റിയായി ഡോ. ഓ. തോമസ്‌ കത്തനാരെയും മേല്പട്ട സ്ഥാനത്തേക്ക് ഫാ.ഡോ. കെ.ജെ.ഗെബ്രിയേല്‍, ഫാ. ഡോ. എം.സി.ചെറിയാന്‍, ഡോ. യൂഹാനോന്‍ റമ്പാന്‍, ഔഗേന്‍ റമ്പാന്‍ എന്നിവരെയും തെരഞ്ഞെടുത്തു. ഏഴു പേരെ തെരെഞ്ഞെടുക്കുവാനാണ് ഉദ്ധേശിച്ചിരുന്നതെങ്കിലും മതിയായ വോട്ട് ലെഭിച്ചത് നാല് പേര്‍ക്ക് മാത്രമാണ്.


52. പരുമല സെമിനാരി - 2006 സെപ്റ്റംബര്‍ 21 - പ. ബസേലിയോസ് മാര്‍തോമ്മ ദിദിമോസ് പ്രഥമന്‍ - പ. ബാവായുടെ "മലങ്കര മെത്രാപ്പോലീത്തന്‍ " സ്ഥാനം അംഗീകരിച്ചുകൊണ്ട് പ്രമേയം പാസ്സാക്കി.


53. പരുമല സെമിനാരി - 2006 ഒക്ടോബര്‍ 12 - പ. ബസേലിയോസ് മാര്‍തോമ്മ ദിദിമോസ് പ്രഥമന്‍ - പൌരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി അഭിവന്ദ്യ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായെ തെരഞ്ഞെടുത്തു.


54. പരുമല സെമിനാരി - 2007 മാര്‍ച്ച് 21 - പ. ബസേലിയോസ് മാര്‍തോമ്മ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ - വൈദിക ട്രെസ്റ്റിയായി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, അല്‍മായ ട്രെസ്റ്റിയായി എം.ജി.ജോര്‍ജ്ജ് മുത്തുറ്റ് എന്നിവരെയും തെരഞ്ഞെടുത്തു. മാനേജിംഗ് കമ്മറ്റി അംഗങ്ങളായി 43 വൈദികരെയും 86 അല്മായരെയും തെരഞ്ഞെടുത്തു.


55. പാമ്പാക്കുട MTM ഹയര്‍ സെക്കണ്ടറി സ്കൂള്‍ - 2008 - സെപ്റ്റംബര്‍ 13 - - പ. ബസേലിയോസ് മാര്‍തോമ്മ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ - മേല്പ്പട്ട സ്ഥാനത്തേക്ക് 7 പേരെ തെരഞ്ഞെടുത്തു.

ഉറവിടം ഗ്രിഗോറിയന്‍ വോയ്സ്
.

20100213

ഓടക്കാലിപ്പള്ളി പെരുനാളിനു് ഭക്തിനിര്‍ഭരമായസമാപനം

.


പെരുമ്പാവൂര്‍: അങ്കമാലി ഭദ്രാസനത്തിലെ ഓടക്കാലി സെന്റ്‌ മേരീസ്‌ പള്ളിയിലെ കല്ലിട്ട പെരുനാളിന്റെ രണ്ടാം ദിവസമായ ഫെബ്രുവരി 13 ആം തീയതി ശനിയാഴ്‌ച രാവിലെ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്കു് ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. തുടര്‍‍ന്നു് പ്രദക്ഷിണവും നേര്‍ച്ചയും നടന്നു

ഫെബ്രുവരി 12 ആം തീയതി വെള്ളിയാഴ്ച അസി. വികാരി ഫാ. തോമസ്‌ പോള്‍ റമ്പാന്‍ കൊടിയേറ്റിയതോടെയാണു് ഓടക്കാലി സെന്റ്‌ മേരീസ്‌ പള്ളിയിലെ കല്ലിട്ട പെരുനാളിനു് തുടക്കം കുറിച്ചതു് (ചിത്രം). ഉച്ചക്കു് 12നു് വികാരി കെ. വി. തര്യന്റെയും അസി. വികാരി ഫാ. തോമസ്‌ പോള്‍ റബ്ബാന്റെയും ഫാ. തോമസ്‌ വര്‍ഗീസിന്റെയും നേതൃത്വത്തില്‍ മലങ്കര ഓര്‍ത്തഡോക്സ്‌ സുറിയാനി സഭാ വൈദികര്‍ പ്രവേശിച്ച് 12 ഉച്ച നമസ്‌കാരം നടത്തിയതിനുശേഷമാണു് കൊടിയേറ്റ് നടന്നതു്.


വൈകിട്ടു് ആറു മണിക്ക് ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്തയുടെയും അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്‌ മെത്രാപ്പോലീത്തയുടെയും നേതൃത്വത്തില്‍ സന്ധ്യാ നമസ്കാരം നടന്നു. തുടര്‍‍ന്നാരംഭിച്ച ടൗണ്‍ ചുറ്റി പ്രദക്ഷിണം പള്ളിയില്‍ തിരികെയെത്തിയ ശേഷം പെരുന്നാള്‍ യോഗവും നേര്‍ച്ചയും നടന്നു. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്‌ മെത്രാപ്പോലീത്തയുടെഅദ്ധ്യക്ഷതയില്‍ ചേര്‍ന്ന പെരുന്നാള്‍ യോഗത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ. മത്തായി ഇടയനാല്‍ കോര്‍-എപ്പിസ്‌കോപ്പാ പെരുന്നാള്‍ പ്രസംഗം നടത്തി. 40 വര്‍ഷത്തിനുശേഷമാണു് തിരുസഭയുടെ മെത്രാപ്പോലീത്തമാര്‍ ഓടക്കാലി സെന്റ്‌ മേരീസ്‌ പള്ളിയില്‍ പ്രവേശിച്ചതു്. ഹൈക്കോടതി ഉത്തരവനുസരിച്ചു് പെരുന്നാള്‍ ചടങ്ങുകള്‍ നടത്താന്‍ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കു് അവസരമുണ്ടായതില്‍ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത സന്തുഷ്ടിപ്രകടിപ്പിച്ചു.

ശനിയാഴ്‌ച രാവിലെ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്കു് ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. തുടര്‍‍ന്നു് പ്രദക്ഷിണം നടന്നു. നേര്‍ച്ചയോടെ പെരുനാള്‍ സമാപിച്ചു.

.

മലങ്കര വര്‍ഗീസ്‌ വധം: തെളിവ്‌ ലഭിച്ചതായി സി.ബി.ഐ


കൊച്ചി: ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗമായിരുന്ന മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചന നടത്തിയവരെക്കുറിച്ചു തെളിവു ലഭിച്ചതായി സി.ബി.ഐ ഹൈക്കോടതിയെ ഫെ 11 നു് ബോധിപ്പിച്ചു.

അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കേസില്‍ അടുത്തമാസം കുറ്റപത്രം സമര്‍പ്പിക്കുമെന്നും സി.ബി.ഐ. വിശദീകരിച്ചു. അന്വേഷണ പുരോഗതി വ്യക്‌തമാക്കുന്ന റിപ്പോര്‍ട്ട്‌ സി.ബി.ഐ. കോടതിക്കു കൈമാറി. കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന സി.ബി.ഐ. അന്വേഷിക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ വര്‍ഗീസിന്റെ ഭാര്യ സാറാമ്മ സമര്‍പ്പിച്ച ഹര്‍ജിയാണ്‌ ജസ്‌റ്റിസ്‌ പി. ഭവദാസന്‍ പരിഗണിച്ചത്‌

20100212

പൗരസ്ത്യ കാതോലിക്കോസാണു് ഓര്‍ത്തഡോക്സ്‌ സുറിയാനിസഭയുടെ പ്രധാന അദ്ധ്യക്ഷനായ പാത്രിയര്‍ക്കീസ്

കോട്ടയം: മലങ്കര സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ ഉള്‍പ്പെട്ടിരിയ്ക്കുന്ന ഓര്‍ത്തഡോക്സ്‌ സുറിയാനിസഭയുടെ പ്രധാന അദ്ധ്യക്ഷനായ പാത്രിയര്‍ക്കീസ് ഇപ്പോള്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്സ്‌ സഭയുടെ ഏഴു് പരമ പാത്രിയര്‍ക്കീസുമാരില്‍ ഒരാള്‍ ‍കൂടിയായ പൗരസ്ത്യ കാതോലിക്കോസാണെന്നു് പൗരസ്ത്യ വിശ്വാസ പാലന സമാജം ചൂണ്ടിക്കാട്ടി. 2004 സെപ്തംബറില്‍ മുളന്തുരുത്തിയില്‍‍ എതിര്‍ എപ്പിസ്കോപ്പല്‍ സുന്നഹദോസോടുകൂടി പൗരസ്ത്യ കാതോലിക്കോസനവുമായുള്ള ബന്ധം വിച്ഛേദിച്ചു് ഓര്‍ത്തഡോക്സ്‌ സുറിയാനിസഭയില്‍ നിന്നു് അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയും അതിന്റെ പ്രധാന അദ്ധ്യക്ഷനായ അന്ത്യോക്യാ പാത്രിയര്‍ക്കീസും സ്വയം പുറത്തായതാണു്.


2004 സെപ്തംബറില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍‍‍ ഇവാസ് പാത്രിയര്‍ക്കീസ്‌ ബാവയുടെ അദ്ധ്യക്ഷതയില്‍ കേരളത്തിലെ മുളന്തുരുത്തിയില്‍‍ കൂടിയ എപ്പിസ്കോപ്പല്‍ സുന്നഹദോസ് പൗരസ്ത്യ കാതോലിക്കോസിന്റെ അദ്ധ്യക്ഷതയിലുള്ള ഓര്‍ത്തഡോക്സ് പൗരസ്ത്യസഭയുമായി ഓര്‍ത്തഡോക്സ്‌ സുറിയാനിസഭയുടെ വിഭാഗം എന്ന നിലയിലുള്ള ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ചുകൊണ്ടു് പൗരസ്ത്യ കാതോലിക്കോസിന്റെ ഭുമിശാസ്ത്രപരമായ അധികാരാതിര്‍ത്തിയില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ കീഴിലുള്ള ഭദ്രാസനങ്ങള്‍ ഉറപ്പിയ്ക്കുന്നതിനു് തീരുമാനിച്ചതു് അപലപനീയമാണു്. 2002 ജൂലൈയില്‍ രൂപവല്‍‍ക്കരിച്ച വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെക്കൂടാതെ പൗരസ്ത്യ സുവിശേഷ സമാജം ,സിംഹാസനപ്പള്ളികള്‍ ,ക്നാനായ ഭദ്രാസനം തുടങ്ങിയവകൂടി ഉള്‍‍‍പ്പെട്ടതാണു് പൗരസ്ത്യ സഭാഭരണാതിര്‍ത്തിയിലെ അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ ഇടവക.


ഇതോടുകൂടി മലങ്കര സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ ഉള്‍പ്പെട്ടിരിയ്ക്കുന്ന ഓര്‍ത്തഡോക്സ്‌ സുറിയാനിസഭയില്‍ നിന്നു് അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയും അതിന്റെ പ്രധാന അദ്ധ്യക്ഷനായ അന്ത്യോക്യാ പാത്രിയര്‍ക്കീസും സ്വയം പുറത്തായി. ഇപ്പോള്‍ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ ഉള്‍പ്പെട്ടിരിയ്ക്കുന്ന ഓര്‍ത്തഡോക്സ്‌ സുറിയാനിസഭയുടെ പ്രധാന അദ്ധ്യക്ഷനായ പാത്രിയര്‍ക്കീസ് ഓറിയന്റല്‍ ഓര്‍ത്തഡോക്സ്‌ സഭയുടെ ഏഴു് പരമ പാത്രിയര്‍ക്കീസുമാരില്‍ ഒരാള്‍ ‍കൂടിയായ പൗരസ്ത്യ കാതോലിക്കോസാണു്.

സുറിയാനിസഭാവിഭാഗമെന്ന നിലയിലുള്ള ബന്ധം ഇല്ലാതായെങ്കിലും അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുമായി ഓറിയന്റല്‍ ഓര്‍ത്തഡോക്സ്‌ സഭയിലെ അംഗസഭയെന്നനിലയിലുള്ള ബന്ധം മലങ്കര സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ ഉള്‍പ്പെട്ടിരിയ്ക്കുന്ന ഓര്‍ത്തഡോക്സ്‌ സുറിയാനി സഭ നിലനിര്‍‍ത്തുകയാണു്.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന അതിരൂപത, അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ കേരള പ്രാദേശിക ഘടകത്തിന്റെ ഭാഗം മാത്രം

1975 മുതല്‍ 1995 വരെയുള്ളകാലത്തെ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയോ അതിന്റെ തുടര്‍ച്ചയോ അല്ല 2002 ജൂലൈയില്‍ രൂപവല്‍‍ക്കരിച്ച യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ.

മലങ്കര സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ എന്ന പേരു് മലങ്കര ഓര്‍ത്തഡോക്സ്‌ സുറിയാനി സഭ എന്ന ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ സഭയുടെ പേരുകളിലൊന്നായി നേരത്തെ മുതലേ ഉപയോഗത്തിലുള്ളതാണു്.ഓറിയന്റല്‍ ഓര്‍ത്തഡോക്സ്‌ സഭയുടെ 1965-ലെ ആഡിസ് അബാബ സുന്നഹദോസു് രേഖകള്‍ അതിന്റെ ആധികാരികതയുറപ്പിയ്ക്കുന്നു.എന്നാല്‍ 1975 മുതല്‍ 1995-ലെ ഭാരത സുപ്രീംകോടതി വിധി പ്രാബല്യത്തിലാകുന്നതുവരെ തങ്ങളാണു് യഥാര്‍ത്ഥ മലങ്കര സഭയെന്നു് വാദിച്ചുകൊണ്ടു് മലങ്കര സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ എന്ന പേരു് പാത്രിയര്‍ക്കീസ് കക്ഷി അവകാശപ്പെട്ടിരുന്നു.

1995-ലെ സുപ്രീം കോടതി വിധി പ്രാബല്യത്തിലായതോടെ നിയമപരമായി മലങ്കര സഭയിലെ രണ്ടുകക്ഷികളും ഒന്നായിത്തീര്‍‍ന്നു. മലങ്കര ഓര്‍ത്തഡോക്സ്‌ സുറിയാനി സഭ എന്നവകാശപ്പട്ടിരുന്നവരെല്ലാം 1934-ലെ ഭരണഘടനയോടു് കൂറും വിധേയത്വവും പ്രഖ്യാപിച്ചു് മലങ്കര സഭയില്‍ തല്‍സ്ഥിതിയവകാശം നേടിയതോടെ മലങ്കര ഓര്‍ത്തഡോക്സ്‌ സുറിയാനി സഭ തന്നെയാണു് മലങ്കര ഓര്‍ത്തഡോക്സ്‌ സുറിയാനി സഭയെന്ന നിലയില്‍ വീണ്ടുമെത്തി. മലങ്കരസഭയിലെ അന്ത്യോക്യാ പാത്രിയര്‍ക്കീസ് കക്ഷിയിലെ ഒരു വലിയ വിഭാഗം സുപ്രീം കോടതി തീര്‍പ്പിനോടു് യോജിച്ചു് ഐക്യ മലങ്കര സഭയില്‍തുടര്‍‍ന്നു. സുപ്രീം കോടതി നിരീക്ഷണത്തില്‍ നടന്ന സംയുക്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍‍ തെരഞ്ഞെടുപ്പില്‍ അവര്‍‍ പങ്കെടുത്തു.


സുപ്രീം കോടതി തീര്‍പ്പിനോടു് ചെറുത്തുനിന്ന വിഭാഗം സുപ്രീം കോടതി നിരീക്ഷണത്തില്‍ നടന്ന സംയുക്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. അവര്‍‍ . മലങ്കരസഭയില്‍‍നിന്നു് പുറത്തു് പോയി 2002 ജൂലയ് 6-നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെന്ന പേരില്‍ മലങ്കര ഓര്‍ത്തഡോക്സ്‌ സുറിയാനി സഭയ്ക്കു് സമാന്തരമായി പുതിയ സഭാഘടകം രൂപവല്‍ക്കരിച്ചു് അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ അതിരൂപതയായിമാറി. ഈ അതിരൂപതയുടെ അദ്ധ്യക്ഷനു് അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ കീഴില്‍ കാതോലിക്കോസ് എന്നസ്ഥാനികനാമം അനുവദിച്ചെങ്കിലും അദ്ദേഹത്തിന്റെ നിയമനം 1975-ല്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസ് കക്ഷി വാഴിച്ച സമന്തര പൗരസ്ത്യ കാതോലിക്കോസ് ബസേലിയോസ് പൗലോസ് രണ്ടാമന്റെ പിന്‍‍ഗാമിയായിട്ടായിരുന്നില്ല.


യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന അതിരൂപത, അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ കേരള പ്രാദേശിക ഘടകത്തിന്റെ ഭാഗമാണെങ്കിലും അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ കേരള പ്രാദേശിക ഘടകത്തെ അതു് മുഴുവനായി ഉള്‍ക്കൊള്ളുന്നില്ല. ശ്രേഷ്ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മാത്രം കാതോലിക്കയാണു്; അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ കേരള പ്രാദേശിക ഘടകത്തിന്റെ മേല്‍ അദ്ദേഹത്തിനു് പൊതുവായ അധികാരമില്ല.


യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ രൂപവല്ക്കരണം അംഗീകരിച്ചുകൊണ്ടുള്ള പാത്രിയര്‍ക്കീസിന്റെ കല്പനയും ശ്രേഷ്ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കാതോലിക്കയായി നിയമിച്ചുകൊണ്ടുള്ള സ്താത്തിക്കോനും ശ്രദ്ധിക്കുക. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയെന്നു് വിളിയ്ക്കുന്നതു്ശരിയല്ല.


(1) E 149/02നമ്പരായി July 5, 2002നു് SYRIAN ORTHODOX PATRIARCHATE OF ANTIOCH & ALL THE EASTഎന്നുള്ള ലെറ്റര്‍ ഹെഡ്ഡില്‍ മാര്‍ ഇഗ്നാത്തിയോസ് സേവേറിയോസ് സാക്കാ പ്രഥമന്‍ പാത്രിയര്‍ക്കീസ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ രൂപവല്ക്കരണം അംഗീകരിച്ചുകൊണ്ടു് പുറപ്പെടുവിച്ച കല്പനയുടെ ഉള്ളടക്കം:- Apostolic Benediction to our beloved Metropolitans Their Graces Mor Dionosius Thomas the Catholicose Designate, Mor Philaxinose Yuhanon, Mor Themotheos Thomas, Mor Gregorios Joseph, Mor Ivanios Mathews and Mor Koorilose Markose, Kerala, India. According to your request, we hereby accept and appoint you all to the Jacobite Syrian Christian Church, which is established under us. We hope that you all will work hard with our faithful there to upkeep the ancient faith and traditions of our Holy Apostolic Church. We extend our Apostolic Blessings to you all. May the grace of God be with you.

(2) ശ്രേഷ്ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കാതോലിക്കയായി നിയമിച്ചുകൊണ്ടുള്ള സ്താത്തിക്കോന്റെ(നിയമനപത്രം) ഒന്നാം താളിന്റെ ഉള്ളടക്കം:-No.E l60/02

Apostolic Benediction to our beloved Metropolitans, Venerable Corepiscopos, Esteemed Priests, Reverend Deacons and Respected Faithful of our Jacobite Syrian Christian Church, India. With immense pleasure we inform you the following: Our Jacobite Syrian Christian Association in India at it's General Meeting held on July 6, 2002 unanimously resolved to request us to consecrate and appoint our beloved Metropolitan His Eminence Bar Regesh Mor Dionysius Thomas as Catholicose for the churches which are members of this Association. The Regional Synod of our Jacobite Syrian Christian Church there also endorsed this resolution of the Association and requested us that the wish of our people in India may please be granted. We considered the matter prayerfully and informed all our beloved Metropolitans who are members of our Holy Universal Synod. Majority of Metropolitans gave us their opinion agreeing to the consecration of His Eminence Mor Dionysius Thomas as Catholicose. On July 26, 2002 during the Holy Qurbana celebrated by us at our St. Peter's and St. Paul's Patriarchal Cathedral at the St. Aphrem Monastery, Marrat Seydnaya, Damascus, Syria, we consecrated His Eminence Mor Dionysios Thomas as the Catholicose of our Jacobite Syrian Christian Church in India. By our mediation, the Holy Spirit called him "Baslios", Many Metropolitans, Priests, Monks, Deacons and the faithful from several places around the world attended this consecration ceremony. Their Eminences the Metropolitans who shared with us in this consecration have put their names and signatures below. Our self, other Fathers and all other Clergy and people with one accord proclaimed aloud "OXIOS" for Mor Baselios Thomas I to be the Catholicose of our Jacobite Syrian Christian Church in India.


ശ്രേഷ്ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കാതോലിക്കയായി നിയമിച്ചുകൊണ്ടുള്ള സ്താത്തിക്കോന്റെ(നിയമനപത്രം) ഇവിടെ : 1 2 3 4