20120204
കണ്യാട്ടുനിരപ്പ്: സിഐയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി, ഫെ 3: കോലഞ്ചേരി കണ്യാട്ടുനിരപ്പ് പള്ളിയില്‍ പുത്തന്‍കുരിശ് സിഐ: ബിജു കെ. സ്‌റ്റീഫനെ യാക്കോബായ സുറിയാനി ക്രിസ്ത്യാനികക്ഷികളില്‍പെട്ട
വര്‍ ആക്രമിച്ച കേസില്‍ 11 പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജി ബി. കെമാല്‍പാഷ തള്ളി.
ചോറ്റാനിക്കര കുഴിയറ പെരുംപട്ട ബിപിന്‍ ജോണ്‍ ഏലിയാസ്(21), അബിന്‍ ജോണ്‍ ഏലിയാസ്(25), തിരുവാണിയൂര്‍ വെട്ടുകാട്ടില്‍ സജി പൗലോസ്(28), കുഴിയറ മറിയടിയില്‍ ജോമോന്‍(28), കുപ്പക്കാട്ട് ജോണി(48), തലക്കോട് മുറീക്കല്‍ പോള്‍(32), നടുമൂലയില്‍ യോഹന്നാന്‍(46), കോക്കപ്പിള്ളി കൊട്ടാരത്തില്‍ പീറ്റര്‍(42), കുഴിയറ ഞാറ്റുതൊട്ടിയില്‍ ജോസഫ്(76), കോട്ടപ്പിള്ളി തച്ചേടത്ത് ടി.കെ.ബാബു(52), തലക്കോട് ജോര്‍ജ്(65) എന്നിവരുടെ ജാമ്യാപേക്ഷയാണു കോടതി തള്ളിയത്.
രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ കോടതി ഉത്തരവു പാലിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്‌ഥനെ ആക്രമിച്ച കേസിലെ പ്രതികള്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എം.എ. ജോസഫ് മണവാളന്റെ വാദം ശരിവച്ചാണു ജാമ്യം നിഷേധിച്ചത്.
പതിനൊന്നു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒന്നാം പ്രതി ചോറ്റാനിക്കര കുഴിയറ ഞാറ്റംതൊട്ടിയില്‍ സണ്ണി, അഞ്ചു കേസുകളില്‍ ഉള്‍പ്പെട്ട രണ്ടാംപ്രതി കണയന്നൂര്‍ ചിറപ്പാട്ട് ബാബു, പത്തു കേസുകളില്‍ ഉള്‍പ്പെട്ട മൂന്നാംപ്രതി ഞാറ്റുതൊട്ടിയില്‍ സാജു, ഒന്‍പതു കേസുകളില്‍ ഉള്‍പ്പെടുന്ന നാലാംപ്രതി പാറക്കുളങ്ങരയില്‍ ഏലിയാസ്, രണ്ടു കേസുകളില്‍ ഉള്‍പ്പെട്ട എട്ടാംപ്രതി ഇലഞ്ഞി കയ്യാരത്ത് പൗലോസ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി നേരത്തെ തള്ളിയിരുന്നു. ആക്രമണത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ തലയോട്ടിക്കു പൊട്ടലുണ്ടായത് കേസിന്റെ ഗൗരവം വര്‍ധിപ്പിച്ചു. അദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.