20120226
പ്രപഞ്ച സൃഷ്ടിയില്‍ മനുഷ്യന്റെ സാധ്യതകള്‍ നിര്‍വ്വചിക്കാനാവാത്തതു്: പരിശുദ്ധ ബാവാ
കോട്ടയം, ഫെ 25 : പ്രപഞ്ച സൃഷ്ടിയില്‍ മനുഷ്യന്റെ സാധ്യതകള്‍ നിര്‍വ്വചിക്കാനാവാത്തതാണെന്നും ഈ സാദ്ധ്യതകള്‍ പ്രോജ്വലിപ്പിച്ച് കൊണ്ടുവരേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ കലാ കായിക രംഗങ്ങളില്‍ മികവ് തെളിയിച്ചവരെയും അദ്ധ്യാപക അവാര്‍ഡ് നേടിയവരെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച മെറിറ്റ് അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യയിലൂടെ നേടിയ വെളിച്ചം ലോകത്തിന് പകര്‍ന്ന് നല്‍കുവാന്‍ തയ്യാറാകണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. വൈദിക ട്രസ്റി ജോണ്‍സ് ഏബ്രഹാം കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, അഭിവന്ദ്യ യൂഹാന്നോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്താ, തോമസ് റ്റി. ജോണ്‍, എ. കെ. ജോസഫ്, സന്തോഷ് ബേബി, റോയി വര്‍ഗീസ്, സി.ഒ. ഷേര്‍ലി എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലയില്‍ മികവ് തെളിയിച്ച അഞ്ഞൂറില്‍പരം ആളുകളെ ചടങ്ങില്‍ ആദരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.