പിറവം സെന്‍റ് മേരീസ് കത്തീഡ്രല്‍ -കടപ്പാട്: ക്യാപ്റ്റന്‍ |
ദേവലോകം, ഫെബ്രുവരി 24: പിറവം വലിയപള്ളി എന്നറിയപ്പെടുന്ന പിറവം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനിപള്ളിയെ കത്തീഡ്രലായി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഉയര്‍ത്തി. പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ ബാവായുടെ അധ്യക്ഷതയില്‍ ദേവലോകം അരമനയില്‍ ഫെ 20ആം തീയതി മുതല്‍ നടക്കുന്ന പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് യോഗമാണ് കത്തീഡ്രലായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ പ്രധാനപള്ളിയാണു് പിറവം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി കത്തീഡ്രല്‍ .
'രാജാക്കന്മാരുടെ പള്ളി' എന്നും അറിയപ്പെടുന്ന ഈ പള്ളിയ്ക്കു് മർത്തമറിയം പള്ളി, പിറവം പുത്തൻകൂർ പള്ളി എന്നിങ്ങനെയും പേരുകളുണ്ട്. കേരളത്തിലെ പുരാതന ക്രിസ്തീയ ദേവാലയങ്ങളിലൊന്നാണിതു്.
പാലസ്തീനിലെ ബേത്‌ലഹേമിൽ ജനിച്ച ഉണ്ണിയേശുവിനെ കിഴക്കുനിന്നു് ചെന്നു് കണ്ടു് മടങ്ങിയ രാജാക്കന്മാർ പിറവത്ത് എത്തി ആരാധന നടത്തിയെന്നും അവിടെയാണു് പിന്നീട് പിറവം പള്ളിയുണ്ടായതെന്നുമാണ് ഐതിഹ്യം. മൂന്ന് രാജാക്കന്മാരുടെ നാമത്തിൽ ആയിരുന്ന പള്ളി 19 ആം നൂറ്റാണ്ടില്‍ കന്യക മറിയാമിന്റെ നാമത്തിലാക്കിയെങ്കിലും ഇപ്പോഴും 'രാജാക്കന്മാരുടെ പള്ളി' എന്നാണു് പറയാറു്.
ഫോട്ടോ കടപ്പാട്: ക്യാപ്റ്റന്‍ - വിക്കിമീഡിയ കോമണ്‍സ് (ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ 3.0 അൺപോർട്ടഡ്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.